• Logo

Allied Publications

Americas
ഹെ​ൽ​പ്പ് സേ​വ് ലൈ​ഫ് 23 വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി
Share
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് സേ​വ് ലൈ​ഫ് (HelpSaveLife) എ​ന്ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന അ​വ​രു​ടെ 23 വ​ർ​ഷ​ത്തെ സേ​വ​നം ന​വം​ബ​ർ ഒ​ന്നി​ന് പൂ​ർ​ത്തി​യാ​ക്കി.

"ഒ​രു ജീ​വി​തം വീ​ണ്ടെ​ടു​ക്കാ​ന്‍ ഒ​രു കൈ ​സ​ഹാ​യം’ (Lend a hand to mend a life) എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന 23 വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ 1700 ല​ധി​കം പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കാ​യി 1.52 മി​ല്യ​ൺ ഡോ​ള​ർ (ഇ​ന്ന​ത്തെ നി​ര​ക്കി​ൽ പ​ന്ത്ര​ണ്ട​ര​കോ​ടി​യി​ല​ധി​കം ഇ​ന്ത്യ​ൻ രൂ​പ ) സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്തു ക​ഴി​ഞ്ഞു.

1500 ല​ധി​കം വ്യ​ക്തി​ക​ൾ ഒ​രു പ്രാ​വ​ശ്യ​മെ​ങ്കി​ലും സം​ഘ​ട​ന​ക്ക് സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​ധാ​ന​മാ​യും ര​ണ്ടു വി​ധ​ത്തി​ലു​ള്ള ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​മാ​ണ് സം​ഘ​ട​ന ചെ​യ്യു​ന്ന​ത്. അ​ർ​ഹ​രാ​യ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യം ന​ൽ​കു​ക.

നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ കോ​ളേ​ജി​ൽ പ​ഠി​ക്കാ​ൻ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക. അ​തോ​ടൊ​പ്പം പ്ര​ള​യം, ഭൂ​ക​മ്പം പോ​ലു​ള്ള ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​വു​ന്ന സ​മ​യ​ത്ത് പ്ര​ത്യേ​ക ഫ​ണ്ട് രൂ​പീ​ക​രി​ച്ച് സ​ഹാ​യ​മെ​ത്തി​ക്കാ​നും സം​ഘ​ട​ന പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പ്ര​ധാ​ന​മാ​യും ഭ​വ​ന പു​ന​നി​ർ​മാ​ണ​ത്തി​നാ​ണ് ഈ ​ഫ​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഹെ​ൽ​പ്പ് സേ​വ് ലൈ​ഫ്ൻ്റെ അം​ഗ​ങ്ങ​ള്‍​ക്ക് നേ​രി​ട്ട് അ​റി​യാ​വു​ന്ന​വ​ര്‍​ക്കോ, അ​ല്ലെ​ങ്കി​ല്‍ സ​ഹാ​യം അ​ര്‍​ഹി​ക്കു​ന്ന​വ​രാ​ണെ​ന്ന് അം​ഗ​ങ്ങ​ള്‍ വ​ഴി​ത​ന്നെ ഉ​റ​പ്പാ​ക്കി​യ​തി​നു ശേ​ഷ​മോ ആ​ണ് സ​ഹാ​യം അ​നു​വ​ദി​ക്കു​ക. നി​ല​വി​ല്‍ പ്ര​തി​മാ​സം ആ​റ് അ​ഭ്യ​ര്‍​ഥ​ന​ക​ളാ​ണ് ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന​ത്.

ഇ​തി​നു​പു​റ​മേ, അ​ടി​യ​ന്ത​ര സ​ഹാ​യം ആ​വ​ശ്യ​മാ​യി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം വേ​ഗ​ത്തി​ല്‍ ത​ന്നെ സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​റു​ണ്ട്.

സം​ഘ​ട​നാ സ​മാ​ഹ​രി​ക്കു​ന്ന മു​ഴു​വ​ൻ തു​ക​യും സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യം ചെ​യ്യു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും മ​ല​യാ​ളി​ക​ളാ​യ​തി​നാ​ൽ ഒ​ട്ടു മി​ക്ക സ​ഹാ​യ​ങ്ങ​ളും കേ​ര​ള​ത്തി​ലേ​ക്കാ​ണ് ന​ൽ​കു​ന്ന​ത്.

ഹെ​ല്‍​പ് സേ​വ് ലൈ​ഫ് ഒ​രു ര​ജി​സ്റ്റേ​ര്‍​ഡ് ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ​തി​നാ​ല്‍ സം​ഭാ​വ​ന​ക​ള്‍​ക്ക് യു.​എ​സ്. ഇ​ന്‍​കം ടാ​ക്സ് നി​യ​മ​ത്തി​ലെ (501)(ര)(3) ​പ്ര​കാ​രം 100 ശ​ത​മാ​നം നി​കു​തി ഇ​ള​വ് ല​ഭി​ക്കു​ന്ന​താ​ണ്.

സ​ഹാ​യ മ​ന​സ്ക​രാ​യ​വ​രു​ടെ സം​ഭാ​വ​ന​ക​ളാ​ണ് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് താ​ങ്ങും ത​ണ​ലു​മാ​കു​ന്ന​ത്. സേ​വ​ന സ​ന്ന​ദ്ധ​രാ​യ നി​ര​വ​ധി​യാ​ളു​ക​ളു​ടെ നി​ര​ന്ത​ര​മാ​യ സ​ഹാ​യ​ങ്ങ​ളാ​ണ് സം​ഘ​ട​ന​യെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​ത്.

കൊ​ടു​ക്കു​ന്തോ​റും വീ​ണ്ടും കൂ​ടു​ത​ൽ സ​ഹാ​യ അ​ഭ്യ​ർ​ത്ഥ​ന​ക​ൾ ല​ഭി​ക്കു​ന്ന​തി​നാ​ൽ, ഇ​നി​യും കൂ​ടു​ത​ൽ സ​ന്മ​ന​സ്ക​രാ​യ വ്യ​ക്തി​ക​ളു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യം സം​ഘ​ട​ന​ക്ക് അ​നി​വാ​ര്യ​മാ​ണ്. നൂ​റു വ്യ​ക്തി​ക​ളെ സ​ഹാ​യി​ക്കാ​നാ​വി​ല്ലെ​ങ്കി​ൽ ഒ​രാ​ളെ സ​ഹാ​യി​ക്കു എ​ന്ന മ​ദ​ർ തെ​രേ​സ​യു​ടെ വ​ച​ന​മാ​ണ് സം​ഘ​ട​ന​യു​ടെ ആ​പ്ത​വാ​ക്യം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക: www.HelpSaveLife.org, email: [email protected].

സം​ഭാ​വ​ന​ക​ൾ പേ​യ്പാ​ൽ (Paypal: [email protected]) വ​ഴി​യോ Zelle ([email protected]) വ​ഴി​യോ ചെ​യ്യാ​വു​ന്ന​താ​ണ്.

മാർക്കോ റൂബിയോ ട്രംപിന്‍റെ സ്റ്റേറ്റ് സെക്രട്ടറി.
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഫ്ലോ​​​റി​​​ഡ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള സെ​​​ന​​​റ്റ​​​ർ മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ​ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​ടു​​
ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെന്‍റർ ​വാ​ർ​ഷിക ജ​ന​റ​ൽ ബോ​ഡി ഡി​സം: 8ന്.
ഡാ​ള​സ്: ഡാ​ള​സി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെന
ന്യൂജേ​ഴ്സി​യി​ൽ ഗു​രു​നാ​നാ​ക്കി​ന്‍റെ 555ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു.
ന്യൂ​ജേ​ഴ്സി : ഗു​രു​നാ​നാ​ക്കി​ന്‍റെ 555ാമ​ത് ജ​ന്മ​ദി​നം ന്യൂ​ജ​ഴ്സി​യി​ലെ പെ​ർ​ഫോ​മിംഗ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ആ​ഘോ​ഷി​ച്ചു.
പൊ​ന്ന​മ്മ സ്മാ​ര​ക വേ​ദി’​യി​ൽ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം കേ​ര​ളം​ദി​നോ​ത്സ​വം ആ​ഘോ​ഷി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ’ഇ​ത് ന​മ്മു​ടെ​യെ​ല്ലാം ദൗ​ത്യം’ (It is Everyone’s Business) എ​ന്ന ആ​ശ​യ​ത്തി​ൽ, ഫ്ര​ഫ​സ​ർ കോ​ശി ത​ല​യ്ക്ക​ൽ, മ​ണി​ലാ​ൽ മ​ത്താ​യി, അ
അ​മേ​രി​ക്ക​യി​ലെ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഷി​ക്കാ​ഗോ: ന​മ്മു​ടെ ഓ​രോ പ്ര​വൃ​ത്തി​ക​ളും മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ൽ ഒ​രു തി​രി വെ​ളി​ച്ച​മാ​യി മാ​റു​വാ​ൻ സാ​ധി​ക്ക​ണ​മെ​ന്ന് ഷി​ക്കാ​ഗോ രൂ