• Logo

Allied Publications

Europe
യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യി​ൽ കി​രീ​ടം ചൂ​ടി മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ
Share
വി​ഗ​ൻ:​ 365 മ​ത്സ​രാ​ർ​ഥി​ക​ളു​മാ​യി യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​ണിന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ലാ​മേ​ള​ക​ളി​ൽ ഒ​ന്നാ​യി മ​ത്സ​രാ​ഥിക​ളു​ടെ​യും കാ​ണി​ക​ളു​ടെ​യും അ​നി​യ​ന്ത്രി​ത​മാ​യ ആ​വേ​ശ​തി​ര​യി​ള​ക്ക​ത്തി​ൽ, വി​ഗ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​തി​ഥ്യ​മ​രു​ളി​യ പ​തി​ന​ഞ്ചാ​മ​ത് നോ​ർ​ത്ത് വെ​സ്റ്റ് ക​ലാ​മേ​ള​യ്ക്ക് പ​രി​സ​മാ​പ്തി​യാ​യ​പ്പോ​ൾ നൂ​റ്റി​പ​തി​മൂ​ന്ന്‌ പോ​യിന്‍റു​ക​ളോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തി​ന്‍റെ സു​വ​ർ​ണ കി​രീ​ടം ചൂ​ടി​യ​ത് മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​ണ്.​

ര​ണ്ടാം സ്ഥാ​ന​ത്തി​നു​വേ​ണ്ടി ന​ട​ന്ന ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​ത്തി​ൽ വി​ഗ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ 82 പോ​യി​ന്‍റു​ക​ളോ​ടെ ര​ണ്ടാം സ്ഥാ​ന​വും 81 പോ​യി​ന്‍റു​ക​ളോ​ടെ വാ​റിം​ഗ്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി. തു​ട​ക്ക​ക്കാ​രാ​യി എ​ത്തി​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്റ്റോ​ക്‌​പോ​ർ​ട്ട് നാ​ലാം സ്ഥാ​ന​ത്തെ​ത്തി ത​ങ്ങ​ളു​ടെ വ​ര​വ​റി​യി​ച്ചു.

സ​മ​യ​നി​ഷ്ഠ​യി​ലും കൃ​ത്യ​ത​യാ​ർ​ന്ന സം​ഘാ​ട​ക മി​ക​വി​ലും അ​ണി​യി​ച്ചൊ​രു​ക്കി​യ ക​ലാ​മേ​ള
വി​ഗ​ണി​ലെ ഡീ​ൻ ട്ര​സ്റ്റ് ഹൈ​സ്കൂ​ളി​ലാ​ണ് അ​ര​ങ്ങേ​റി​യ​ത്. കൃ​ത്യം ഒന്പതിന് ഈ​ശ്വ​ര​പ്രാ​ർ​ഥ​ന​യോ​ടെ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ചു.

മൂ​ന്ന് സ്റ്റേ​ജു​ക​ളി​ലാ​യി അ​ര​ങ്ങേ​റി​യ വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ൾ ത​ന​താ​യ കേ​ര​ളീ​യ നൃ​ത്ത സം​ഗീ​ത ക​ലാ​രൂ​പ​ങ്ങ​ളു​ടെ മു​ഴു​വ​ൻ സ​ത്ത​യും ആ​വാ​ഹി​ച്ചെ​ടു​ത്ത മി​ക​വാ​ർ​ന്ന ക​ലാ​രൂ​പ​ങ്ങ​ളാ​യി വേ​ദി​യി​ൽ നി​റ​ഞ്ഞാ​ടി.



ഓ​രോ വ​ർ​ഷ​ങ്ങ​ൾ ക​ഴി​യു​മ്പോ​ഴും, ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ മ​ത്സ​രാ​ർ​ഥി​ക​ൾ കാ​ഴ്ച​വയ്​ക്കു​ന്ന മി​ക​വാ​ർ​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ വി​ധി​ക​ർ​ത്താ​ക്ക​ളെ അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ മു​ൾ​മു​ന​യി​ൽ എ​ത്തി​ക്കു​ന്ന​വ ആ​യി​രു​ന്നു.

ക​ലാ​മേ​ള​യി​ൽ മി​ന്നു​ന്ന പ്ര​ക​ടം കാ​ഴ്ച​​​വച്ച വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ

ക​ലാ​പ്ര​തി​ഭ ഫെ​ലി​ക്സ് മാ​ത്യു ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ

ക​ലാ​തി​ല​കം 1) ജോ​ഹാ​ന ജേ​ക്ക​ബ് ലി​വ​ർ​പൂ​ൾ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സ്സോ​സി​യേ​ഷ​ൻ, 2) ആ​ൻ ട്രീ​സ ജോ​ബി വി​ഗ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.

നാ​ട്യ​മ​യൂ​രം അ​ന​ന്യ റൂ​ബി മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.

ഭാ​ഷാ​കേ​സ​രി 1) ആ​ൻ ട്രീ​സ ജോ​ബി വി​ഗ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ 2) ആ​ൻ​ലി​യ വി​നീ​ത് വാ​റിം​ഗ്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.

കി​ഡ്സ് വി​ഭാ​ഗം ന​ക്ഷ​ത്ര ശ്രീ​നാ​ഥ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്റ്റോ​ക്ക്പോ​ർ​ട്ട്, സ​ബ് ജൂ​നി​യേ​ഴ്സ് ആ​ൻ​ലി​യ വി​നീ​ത് വാ​റിം​ഗ്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.

ജൂ​നി​യേ​ഴ്സ് 1) ആ​ൻ ട്രീ​സ ജോ​ബി വി​ഗ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, 2) ജോ​ഹാ​ന ജേ​ക്ക​ബ് ലി​വ​ർ​പൂ​ൾ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ. സീ​നി​യേ​ഴ്സ് അ​ന​ന്യ റൂ​ബി മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.

യു​ക്മ​ക്ക് നി​ര​വ​ധി ദേ​ശീ​യ നേ​താ​ക്ക​ളെ സ​മ്മാ​നി​ച്ചി​ട്ടു​ള്ള നോ​ർ​ത്ത് വെ​സ്റ്റ് റീ​ജണിന്‍റെ ക​ലാ​മേ​ള​യു​ടെ ഉദ്ഘാ​ട​ന സ​മ്മ​ള​നം പ്ര​സി​ഡ​ന്‍റ് ​ബി​ജു പീ​റ്റ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. റീ​ജ​ണ​ൽ സെ​ക്രെ​ട്ട​റി ​ബെ​ന്നി ജോ​സ​ഫ് വി​ശി​ഷ്ട അ​തി​ഥി​ക​ൾ​ക്ക് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

യു​ക്മ നോ​ർ​ത്ത് വെ​സ്റ്റി​ൻ​റ്റെ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​യ ദേ​ശി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ് നി​റ​ഞ്ഞ സ​ദ​സിനെ സാ​ക്ഷി​യാ​ക്കി പ​തി​ന​ഞ്ചാ​മ​ത് ക​ലാ​മേ​ള​യു​ടെ ഔ​ദ്യോ​ഗി​ക​മാ​യ ഉ​ദ്ഘാ​ട​നം ഭ​ദ്ര​ദീ​പം കൊ​ളു​ത്തി നി​ർ​വ​ഹി​ക്കു​ക​യും സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

സ​മ്മേ​ള​ന​ത്തി​ൽ യു​ക്മ നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജോ വ​ർ​ഗീ​സ്, നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ട്രഷറ​ർ ബി​ജു മൈ​ക്കി​ൾ, സ്പോ​ർ​ട്സ് കോഓ​ർ​ഡി​നേ​റ്റ​ർ ത​ങ്ക​ച്ച​ൻ, ക​ലാ​മേ​ള​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച വി​ഗ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജി​ലി ജേ​ക്ക​ബ്, ജി​ൽ​സ​ൻ, സോ​ണി​യ ജോ​സ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം സ​മാ​പ​ന സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും യു​ക്മ ക​ലാ​മേ​ള ദേ​ശീ​യ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ​ജ​യ​കു​മാ​ർ നാ​യ​ർ വി​ശി​ഷ്ട അ​ധി​ഥി ആ​യി​രു​ന്നു .ച​ട​ങ്ങി​ൽ യു​ക്മ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് & മീ​ഡി​യ കോഓ​ർ​ഡി​നേ​റ്റ​റു​മാ​യ ശ്രീ ​അ​ല​ക്സ് വ​ർഗീ​സ് സ​ന്ദേ​ശം ന​ൽ​കി.

ദേ​ശീ​യ ക​ലാ​മേ​ള വ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടും റീ​ജണ​ൽ കാ​ല​മേ​ള​യ്ക്ക് പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​കി സ​ഹ​ക​രി​ച്ച വി​ഗ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കും അം​ഗ​ങ്ങ​ൾ​ക്കും റോ​സ്റ്റ​ർ കെ​യ​ർ ഡ​യ​റ​ക്ട​ർ ജോ​ഷി​ക്കും കൃ​ത​ജ്ഞ​ത നേ​ർ​ന്നു​കൊ​ണ്ടും റീ​ജ​ണി​ൽ നി​ന്നു​ള്ള മ​ൽ​സ​രാ​ർ​ഥി​ക​ൾ​ക്ക് നാ​ഷ​ണ​ൽ ക​ലാ​മേ​ള​യി​ൽ വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്നു കൊ​ണ്ട് ക​ലാ​മേ​ള രാ​ത്രി പ​ത്തോടെ പ​ര്യ​വ​സാ​നി​ച്ചു.

സ്പെ​യി​നി​ൽ വീ​ണ്ടും പ്ര​ള​യ​ഭീ​ഷ​ണി.
മാ​ഡ്രി​ഡ്: സ്പെ​യി​നി​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ത്ത് ക​ന​ത്ത മ​ഴ​യ്ക്കും മി​ന്ന​ൽ​പ്ര​ള​യ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജിയണി​ന്‍റെ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം 30ന്.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജിയ​ൺ എ​ല്ലാ മാ​സ​വും ന​ട​ത്തി കൊ​ണ്ടി​രി​ക്
യു​ക്മ ക​ല​ണ്ട​ർ പ്ര​കാ​ശ​നം സോ​ജ​ൻ ജോ​സ​ഫ് എം​പി നി​ർ​വ​ഹി​ച്ചു.
ലണ്ടൻ: 2025ലെ ​യു​ക്മ ക​ല​ണ്ട​റി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മം ആ​ഷ്ഫോ​ർ​ഡ് എം​പി സോ​ജ​ൻ ജോ​സ​ഫ് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ വ​ച്ച് നി​ർ​വ
മാ​ർ​പാ​പ്പ​യു​മാ​യി മാ​ർ​ത്തോ​മ്മാ സി​ന​ഡ് പ്ര​തി​നി​ധി സം​ഘം വ​ത്തി​ക്കാ​നി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
റോം: ​സ​ഭൈ​ക്യ ബ​ന്ധ​ത്തി​ൽ പ​ര​സ്പ​രം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യും ആ​ഗോ​ള ക​ത്തോ​
സ്കോട്‌ലൻഡിൽ ബെന്യാമിനുമായി സംവാദസദസ് ഒരുക്കി കൈരളി.
എഡിൻബറ: കഥാകൃത്ത് ബെന്യാമിൻ പങ്കെടുത്ത സംവാദസദസ് സ്കോട്‌ലൻഡ് തലസ്ഥാനമായ എഡിൻബറയിൽ നടന്നു.