• Logo

Allied Publications

Middle East & Gulf
യു​എ​ഇ പൊ​തു​മാ​പ്പ് ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി
Share
തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ​ക്കാ​യി യു​എ​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി​യ​താ​യി ഫെ​ഡ​റ​ൽ അ​ഥോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി ആ​ൻ​ഡ് സി​റ്റി​സ​ണ്‍​ഷി​പ്പ് ക​സ്റ്റം​സ് ആ​ൻ​ഡ് പോ​ർ​ട്ട് സെ​ക്യൂ​രി​റ്റി അ​റി​യി​ച്ചു. പൊ​തു​മാ​പ്പി​ന്‍റെ കാ​ലാ​വ​ധി ഒ​ക്ടോ​ബ​ർ 31 ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് തീ​രു​മാ​നം.

വീ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും യു​എ​ഇ​യി​ൽ തു​ട​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് പി​ഴ​യി​ല്ലാ​തെ നാ​ട്ടി​ലേ​ക്കു​മ​ട​ങ്ങാ​നും രേ​ഖ​ക​ൾ ശ​രി​യാ​ക്കി വീ​സ നി​യ​മ​വി​ധേ​യ​മാ​ക്കാ​നും അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

ഐ​സി​പി സെ​ന്‍റ​റു​ക​ൾ വ​ഴി​യോ, ഐ​സി​പി അം​ഗീ​കാ​ര​മു​ള്ള ടൈ​പ്പിം​ഗ് സെ​ന്‍റ​റു​ക​ൾ വ​ഴി​യോ, ഓ​ണ്‍​ലൈ​നാ​യോ അ​പേ​ക്ഷി​ക്കാം. പൊ​തു​മാ​പ്പി​ന്‍റെ ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ പ്ര​വാ​സി​കേ​ര​ളീ​യ​ർ​ക്ക് നോ​ർ​ക്ക ഹെ​ൽ​പ്ഡെ​സ്ക് ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, പാ​സ്പോ​ർ​ട്ട് ഫോ​ട്ടോ, അ​പേ​ക്ഷ​ക​ന്‍റെ​യും സ്പോ​ണ്‍​സ​റു​ടേ​യും പാ​സ്പോ​ർ​ട്ടു​ക​ളു​ടെ പ​ക​ർ​പ്പ്, ആ​ശ്രി​ത​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ (കു​ട്ടി​ക​ൾ​ക്ക്), എ​ൻ​ട്രി പെ​ർ​മി​റ്റ്, എ​മി​റേ​റ്റ്സ് ഐ​ഡി അ​പേ​ക്ഷ​യു​ടെ ര​സീ​ത് എ​ന്നീ രേ​ഖ​ക​ൾ അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കും.

അ​ബു​ദാ​ബി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലും ദു​ബാ​യ് ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫീ​സു​ക​ളി​ലും ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് സ​ഹാ​യം ല​ഭ്യ​മാ​ണ്. അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ​ക്ക് ജോ​ലി ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് യു​എ​ഇ​യി​ലെ തൊ​ഴി​ലു​ട​മ​ക​ൾ​ക്കും നി​ർ​ദേ​ശ​മു​ണ്ട്. ഇ​ത് ലം​ഘി​ക്കു​ന്ന​വ​ർ ക​ന​ത്ത പി​ഴ​യും ഒ​ടു​ക്കേ​ണ്ടി​വ​രും.

നോ​ർ​ക്ക ഹെ​ൽ​പ്ഡെ​സ്ക് ന​ന്പ​റു​ക​ൾ

ദു​ബാ​യി: പ്ര​വീ​ണ്‍ കു​മാ​ർ +971 50 351 6991, അ​ഡ്വ. ഗി​രി​ജ +971 55 3963907, രാ​ജ​ൻ കെ. +971 55 7803261 ​അ​ബു​ദാ​ബി: ഉ​ബൈ​ദു​ള്ള +971 50 5722959, റാ​സ​ൽ​ഖൈ​മ: ഷാ​ജി കെ. +971 50 3730340, ​അ​ൽ ഐ​ൻ: റ​സ​ൽ മു​ഹ​മ്മ​ദ് +971 50 4935402, ഫു​ജൈ​റ: ഉ​മ്മ​ർ ചൊ​ല​ക്ക​ൽ +971 56 2244522, ഷാ​ർ​ജ: ജി​ബീ​ഷ് കെ. ​ജെ. +971 50 4951089 ഇ​മെ​യി​ലി​ലോ [email protected] ബ​ന്ധ​പ്പെ​ടാം.

ന​വ​യു​ഗം കാ​നം രാ​ജേ​ന്ദ്ര​ൻ പു​ര​സ്കാ​രം ബി​നോ​യ് വി​ശ്വ​ത്തി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള 2024ലെ കാ​നം രാ​ജേ​ന്ദ്ര​ൻ സ്മാ​ര​ക പു​ര​സ്‌​കാരത്തി​ന് സി​പി​ഐ സം​സ്ഥാ
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ കൊ​യ്ത്തു​ത്സ​വം ഞാ‌​യ​റാ​ഴ്ച.
അ​ബു​ദാ​ബി: ആ​ദ്യ​ഫ​ല​ങ്ങ​ൾ ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന പ​ഴ​യ കാ​ല കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ ഓ​ർ​മ​യു​ണ​ർ​ത്തു​ന്ന കൊ​യ്ത്തു​ത്സ​വ​ത്തി​
ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്ത​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി‌: കു​വൈ​റ്റി​ൽ എ​ത്തി​യ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.
വാ​ഹ​നാ​പ​ക​ടം: ബീ​ഹാ​ർ സ്വ​ദേ​ശി റി​യാ​ദിൽ മ​രി​ച്ചു.
റി​യാ​ദ്: ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റി​യ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട് ബീ​ഹാ​ർ സ്വ​ദേ​ശി അ​ഷ്റ​ഫ് അ​ലി(25) മ​രി​ച്ചു.
"ന​വ​യു​ഗ​സ​ന്ധ്യ2024' മെ​ഗാ​പ്രോ​ഗ്രാം ഡി​സം​ബ​ർ ആ​റി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന "ന​വ​യു​ഗ​സ​ന്ധ്യ2024' എ​ന്ന ക​ലാ​സാം​സ്കാ​രി​ക മെ​ഗാ​പ്രോ​ഗ്രാം, ഡി​സം​ബ​ർ ആ​റി​ന് ​ഉ​ച്ച