• Logo

Allied Publications

Americas
ശ്രീനാ​രാ​യ​ണ ഗു​രു മി​ഷ​നും മാ​ഗും ചേ​ർ​ന്ന് ഹെ​ൽ​ത്ത് ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ചു
Share
ഹൂ​സ്റ്റ​ൺ: ശ്രീനാ​രാ​യ​ണ ഗു​രു മി​ഷ​നും ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും (മാ​ഗ്) സം​യു​ക്ത​മാ​യി ഹെ​ൽ​ത്ത് ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ചു. സ്റ്റാ​ഫ്‌​ഫോ​ർ​ഡി​ലെ കേ​ര​ള ഹൗ​സി​ൽ ന​ട​ന്ന ഈ ​സൗ​ജ​ന്യ ഹെ​ൽ​ത്ത് ഫെ​യ​റി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ വി​വി​ധ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

ഡോ. ​സു​ജി​ത് ചെ​റി​യാ​ൻ (പാ​ൽ​മ​നോ​ള​ജി), ഡോ. ​പൂ​ർ​ണി​മ ഹൃ​ദ്യ​രാ​ജ് (കാ​ർ​ഡി​യോ​ള​ജി), ഡോ. ​എ​ലൈ​നാ സു​ജി​ത് (എ​ൻ​ഡോ​ക്രി​നോ​ള​ജി), ഡോ. ​ല​ക്ഷ്മി ഗോ​പാ​ല​കൃ​ഷ്ണ​ൻ (ഇ​ന്‍റ​ണ​ൽ മെ​ഡി​സി​ൻ), ഡോ. ​എ​മ്മ അ​സാ​രെ (ഗൈ​ന​ക്കോ​ള​ജി), ഡോ. ​ധ​ന്യാ വി​ജ​യ​കു​മാ​ർ (ന്യൂ​റോ​ള​ജി), ഡോ. ​ബ​സ​ന്ത് ആ​ര്യാ (കാ​ർ​ഡി​യോ​ള​ജി),

ഡോ. ​സു​ന​ന്ദാ മു​ര​ളി (സൈ​ക്കാ​ട്രി), ഡോ. ​അ​ർ​ച്ച​നാ വ​ർ​മ്മ (പീ​ഡി​യാ​ട്രി​ക്), ഡോ. ​അ​രു​ൺ ആ​ൻ​ഡ്രു​സ് (സൈ​കാ​ട്രി), ഡോ. ​സ്നേ​ഹാ സേ​വി​യ​ർ (ഡെ​ന്‍റി​സ്റ്റ്), ഡോ. ​നി​ഷാ സു​ന്ദ​ര​ഗോ​പ​ൻ (ഡെ​ന്‍റി​സ്റ്റ്), ഡോ. ​ലാ​രി പു​ത്ത​ൻ​പ​റ​മ്പി​ൽ (ഒ​പ്താ​ൽ​മോ​ള​ജി), ഡോ. ​എ​സ്താ ഫെ​നി​യ ഫെ​ർ​ണാ​ണ്ടാ​സ് (ഗൈ​ന​ക്കോ​ള​ജി) എ​ന്നീ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ സൗ​ജ​ന്യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

വാ​ഷിംഗ്ടൺ​ ഡിസിയി​ൽ നി​ന്ന് എ​ത്തി​യ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​പ്ര​തീ​ക്ഷി​ത​മാ​യി പ​രി​പാ​ടി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. മാ​ഗ് സെ​ക്ര​ട്ട​റി സു​ബി​ൻ കു​മാ​ര​നും ട്ര​ഷ​റ​ർ ജോ​സ് കെ. ​ജോ​ണി​നു​മൊ​പ്പം മ​ന്ത്രി ഹെ​ൽ​ത്ത് ഫെ​യ​റി​ലെ​ത്തി​യ​ത്.



അ​നി​താ മ​ധു, രേ​ഷ്‌​മാ വി​നോ​ദ്, ഷൈ​ജി അ​ശോ​ക​ൻ, അ​നി​ല സ​ന്ദീ​പ് തു​ട​ങ്ങി​യ കോഓർ​ഡി​നേ​റ്റ​ർ​മാ​രു​ടെ സം​ഘ​ട​നാ മി​ക​വും യൂ​ത്ത് വെ​ളാ​യ​ന്‍റി​യ​ർ​മാ​രു​ടെ സ​ഹ​ക​ര​ണ​വും ഈ ​പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് നി​ർ​ണാ​യ​ക​മാ​യി.

മാ​ഗ് പ്ര​സി​ഡ​ന്‍റ് മാ​ത്യു മു​ണ്ടാ​ക്ക​ൻ, ശ്രീ ​നാ​രാ​യ​ണ ഗു​രു മി​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ത​യ്യി​ൽ, ഫോ​ർ​ട്ട് ബെ​ന്‍റ് കൗ​ണ്ടി ജ​ഡ്‌​ജ്‌ സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ, മാ​ഗ് പ്ര​സി​ഡ​ന്‍റ് സു​ബി​ൻ കു​മാ​ര​ൻ, മാ​ഗ് മു​ൻ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

സു​രേ​ഷ് രാ​മ​കൃ​ഷ്ണ​ൻ അ​പ്ന ബ​സാ​ർ, ട്രാ​ൻ​സ് കെ​യ​ർ ഹോം ​ഹെ​ൽ​ത്ത് കെ​യ​ർ, ജെ.​സി വി​ക്ട​റി, ഡോ. ​സോ​ണി​യ ഈ​പ്പ​ൻ എ​ന്നി​വ​ർ ഈ ​പ​രി​പാ​ടി​യു​ടെ സ്പോ​ൺ​സ​ർ​മാ​രാ​യി​രു​ന്നു.

ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ ശ​നി​യാ​ഴ്ച; അ​റ്റോ​ർ​ണി ജ​യ​ശ്രീ പ​ട്ടേ​ൽ മു​ഖ്യാ​തി​ഥി.
ന്യൂ​ജ​ഴ്സി: ട്രൈ ​സ്റ്റേ​റ്റ് ന്യൂ​ജ​ഴ്സി​യി​ലെ പ്ര​ശ​സ്ത​രാ​യ രാ​ജ​ൻ മി​ത്രാ​സ്, ജോ​സ് കു​ട്ടി വ​ലി​യ ക​ല്ലു​ങ്ക​ൽ, ബൈ​ജു വ​റു​ഗീ​സ് തു​ട​ങ്ങി​യ​വ​ര
ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ: പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​വം​ബ​ർ ഒ​ന്പ​തി​ന്.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണലി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​വം​ബ​ർ ഒ​ന്പ​തി​ന് ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കും.
ലാ​ന സാ​ഹി​ത്യോ​ത്സ​വം: വേ​ദി​യെ ധ​ന്യ​മാ​ക്കാ​ൻ ദി​വ്യ വാ​ര്യ​രു​ടെ മോ​ഹി​നി​യാ​ട്ട​വും.
ന്യൂ​യോ​ർ​ക്ക്‌: ന്യൂ​യോ​ർ​ക്ക് അ​ക്ഷ​ര​ന​ഗ​രി​യി​ൽ വ​ച്ച് വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ (ന​വം​ബ​ർ 1, 2, 3) ലാ​ന സാ​ഹി​ത്യോ​ത്സ​വം ന​ട​ക്കും.
കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത കോ​ള​ജു​ക​ളി​ലൊ​ന്നാ​യ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ളേ​ജി​ന്‍റെ പൂ​ർ​വ വി​ദ്യാ​ർ​ഥി ക
ഭ​ര​ത​ക​ല തി​യ​റ്റേ​ഴ്സ് ഡാ​ള​സിന്‍റെ നാ​ട​കം "സ്ഥ​ല​ത്തെ പ്ര​ധാ​ന ക​ല്യാ​ണം' അ​ര​ങ്ങിലേക്ക്.
ഡാ​ള​സ്: ഭ​ര​ത​ക​ല തി​യ​റ്റേ​ഴ്സ് ഡാ​ള​സ് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന നാ​ട​കം "സ്ഥ​ല​ത്തെ പ്ര​ധാ​ന ക​ല്യാ​ണം' ന്യൂ​യോ​ർ​ക്ക് കേ​ര​ള സെ​ന്‍റ​റി​ൽ വ​ച്ചു ന