• Logo

Allied Publications

Middle East & Gulf
18 വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പ് തീ​രു​മോ?; ദി​വ​സ​ങ്ങ​ളെ​ണ്ണി മ​തി​യാ​യി ഒ​രു കു​ടും​ബം
Share
കാ​ത്തി​രി​പ്പെ​ന്ന വാ​ക്കി​ന് ഇ​ത്ര​ത്തോ​ളം ഹൃ​ദ​യ​ത്തെ ത​ക​ര്‍​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ടാ​കു​മെ​ന്ന് അ​ബ്ദു​ള്‍ റ​ഹീ​മി​ന്‍റെ കു​ടും​ബം മ​ന​സി​ലാ​ക്കി​യ​ത് ഇ​പ്പോ​ഴാ​ണ്. മി​നി​റ്റു​ക​ള്‍ മ​ണി​ക്കൂ​റു​ക​ളും ദി​വ​സ​ങ്ങ​ള്‍​ക്ക് മ​നു​ഷ്യാ​യു​സി​ന്‍റെ ദൈ​ര്‍​ഘ്യ​വും ഈ ​കു​ടും​ബം അ​നു​ഭ​വി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി.

സ്‌​പോ​ണ്‍​സ​റു​ടെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട മ​ക​ന്‍ മ​ര​ണ​പ്പെ​ട്ട കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് 18 വ​ര്‍​ഷ​മാ​യി കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് സ്വ​ദേ​ശി അ​ബ്‌​ദു​ൾ റ​ഹീം സൗ​ദി​യി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ്. നാ​ട്ടി​ല്‍ ഡ്രൈ​വ​റാ​യി​രു​ന്ന റ​ഹീം 2006ലാ​ണ് സൗ​ദി​യി​ല്‍ ജോ​ലി​ക്ക് എ​ത്തി​യ​ത്.

സൗ​ദി പൗ​ര​ന്‍റെ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ക​ന്‍ അ​ന​സ് അ​ല്‍​ശ​ഹ്‌​റി മ​ര​ണ​പ്പെ​ട്ട കേ​സി​ലാ​ണ് അ​ബ്ദു​ള്‍ റ​ഹീ​മി​നു വ​ധ​ശി​ക്ഷ ല​ഭി​ച്ച​ത്. ക​ഴു​ത്തി​നു താ​ഴേ​ക്കു ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട അ​ന​സ് പ്ര​ത്യേ​ക ഉ​പ​ക​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍ നി​ല​നി​റു​ത്തി​യി​രു​ന്ന​ത്.

കാ​ര്‍ യാ​ത്ര​യ്ക്കി​ടെ അ​ബ്‌​ദു​ൾ റ​ഹീ​മി​ന്‍റെ കൈ ​ത​ട്ടി ഉ​പ​ക​ര​ണ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച് അ​ന​സ് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

നാ​ടൊ​ന്നി​ച്ചു, റ​ഹീ​മി​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കേ എ​ത്തി​ക്കാ​ന്‍

വാ​ര്‍​ത്ത പു​റം​ലോ​കം അ​റി​ഞ്ഞ​തോ​ടെ അ​ബ്ദു​ള്‍ റ​ഹീ​മി​നെ എ​ങ്ങി​നെ വ​ധ ശി​ക്ഷ​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​മെ​ന്ന ചി​ന്ത​ക​ള്‍​ക്ക് ബ​ലം വ​ച്ചു. ഒ​ടു​വി​ല്‍ ബോ​ബി ചെ​മ്മ​ണൂ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​ഹാ​യ ഹ​സ്തം നീ​ണ്ട​പ്പോ​ള്‍ മോ​ച​ന​ദ്ര​വ്യ​മാ​യ 34 കോ​ടി മ​ര​ണ​പ്പെ​ട്ട ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യി​രു​ന്ന അ​ന​സി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ല്‍​കി.

മോ​ച​ന​ത്തി​നാ​യു​ള്ള അ​നു​ര​ഞ്ജ​ന ക​രാ​റി​ൽ എ​തി​ർ​ഭാ​ഗ​ത്തു​ള്ള​വ​ർ ഒ​പ്പി​ട്ടു സൗ​ദി റി​യാ​ലി​ന്‍റെ ചെ​ക്ക് റ​ഹീ​മി​ന് വേ​ണ്ടി സൗ​ദി ഗ​വ​ർ​ണ​റേ​റ്റി​ന് കൈ​മാ​റി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ന​സി​ന്‍റെ അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ അ​നു​ര​ഞ്ജ​ന ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്.

അ​നു​ര​ഞ്ജ​ന ക​രാ​റി​ൽ ഒ​പ്പി​ട്ട​തോ​ടെ കോ​ട​തി നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ഒ​റി​ജി​ന​ൽ ചെ​ക്ക് ഉ​ൾ​പ്പ​ടെ​യു​ള്ള രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചു. ഇ​തോ​ടെ രേ​ഖാ​മൂ​ല​മു​ള്ള എ​ല്ലാ ഇ​ട​പാ​ടു​ക​ളും അ​വ​സാ​നി​ച്ചു. ഇ​നി മു​ന്നി​ലു​ള്ള​ത് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ മാ​ത്രം.

പ​ക്ഷെ അ​ത് ചി​ല്ല​റ​യൊ​ന്നു​മ​ല്ല ഈ ​കു​ടും​ബ​ത്തെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന​ത്. കു​ടും​ബം ആ ​തു​ക സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​യ​തോ​ടെ പാ​തി ആ​ശ്വാ​സ​മാ​യെ​ന്ന് ബ​ന്ധു​ക്ക​ളും സ​ഹാ​യ​വു​മാ​യി എ​ത്തി​യ സം​ഘ​ട​ന​ക​ളും പ​റ​യു​ന്നു.

ഏ​പ്രി​ല്‍ 19ന് ​മു​ന്‍​പാ​യി​രു​ന്നു തു​ക ന​ല്‍​കേ​ണ്ടി​യി​രു​ന്ന​ത്. മ​ല​യാ​ളി​ക​ളും പ്ര​വാ​സി സം​ഘ​ട​ന​ക​ളും ഒ​രു മി​ച്ച​പ്പോ​ള്‍ നി​ശ്ച​യി​ച്ച തീ​യ​തി​ക്ക​കം തു​ക കു​ടും​ബ​ത്തി​ന് കൈ​മാ​റാ​നാ​യി. പ​ക്ഷെ ഇ​പ്പോ​ഴും സാ​ങ്കേ​തി​ക​പ​ര​മാ​യ ത​ട​സ​ങ്ങ​ള്‍ മൂ​ലം അ​ബ്ദു​ള്‍ റ​ഹീം നാ​ട്ടി​ലെ​ത്തി​യി​ട്ടി​ല്ല.

ന​വം​ബ​ര്‍ 17ന് ​അ​വ​സാ​ന പ്ര​തീ​ക്ഷ

പ​തി​നെ​ട്ടു​വ​ര്‍​ഷ​മാ​യി സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഹീ​മി​നെ ജ​യി​ല്‍ മോ​ചി​ത​നാ​ക്കു​ന്ന​തി​നു​ള്ള ഹ​ര്‍​ജി ന​വം​ബ​ര്‍ 17ന് ​കോ​ട​തി പ​രി​ഗ​ണി​ക്കും. റ​ഹീ​മി​ന്‍റെ വ​ധ​ശി​ക്ഷ റ​ദ്ദ് ചെ​യ്ത അ​തേ ബ​ഞ്ചാ​ണ് 17ന് ​ഞാ​യ​റാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

നേ​ര​ത്തെ ന​വം​ബ​ര്‍ 21നാ​യി​രു​ന്നു കേ​സി​ന്‍റെ തീ​യ​തി കോ​ട​തി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് 17ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തു കു​റ​ച്ചു​കൂ​ടി നേ​ര​ത്തെ​യാ​ക്കാ​ന്‍ കോ​ട​തി വ​ഴി അ​ഭി​ഭാ​ഷ​ക​നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ​ഴി ഇ​ന്ത്യ​ന്‍ എം​ബ​സി​യും ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്.

ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യ അ​തേ ബ​ഞ്ചി​നു​ത​ന്നെ മോ​ച​ന ഹ​ര്‍​ജി കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. നി​ര്‍​ദി​ഷ്ട ബ​ഞ്ചി​ല്‍ കേ​സി​ന്‍റെ എ​ല്ലാ രേ​ഖ​ക​ളും എ​ത്തി​യ​താ​യി റ​ഹീ​മി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞു. ഈ ​സി​റ്റിം​ഗി​ല്‍ അ​ന്തി​മ​വി​ധി​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

നി​യ​മ ന​ട​പ​ടി​ക​ള്‍​ക്കി​ടെ ഒ​രു നോ​ക്കു​കാ​ണാ​ന്‍

മോ​ച​നം നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ റ​ഹീ​മി​നെ കാ​ണാ​ന്‍ ഉ​മ്മ ഫാ​ത്തി​മ റി​യാ​ദി​ലെ​ത്തി. റ​ഹീ​മി​ന്‍റെ സ​ഹോ​ദ​ര​നും അ​മ്മാ​വ​നും ഫാ​ത്തി​മ​ക്കൊ​പ്പ​മു​ണ്ട്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന കോ​ട​തി സി​റ്റിം​ഗി​ല്‍ റ​ഹീ​മി​ന്‍റെ മോ​ച​ന ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍ കേ​സി​ന്‍റെ വി​ശ​ദ വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച കോ​ട​തി വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യ ബ​ഞ്ച് ത​ന്നെ വി​ധി പ​റ​യ​ട്ടെ എ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. റ​ഹീ​മി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ഒ​സാ​മ അ​ല്‍ അം​ബ​ര്‍, എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ന്‍ യൂ​സ​ഫ് കാ​ക്ക​ഞ്ചേ​രി, കു​ടും​ബ പ്ര​തി​നി​ധി സി​ദ്ധി​ഖ് തു​വ്വൂ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ അ​ന്ന് കോ​ട​തി​യി​ല്‍ എ​ത്തി​യി​രു​ന്നു.

പ്ര​തീ​ക്ഷ​ക​ള്‍ നി​റ​യു​ന്ന 17നും ​ഇ​വ​ര്‍ കോ​ട​തി​യി​ലു​ണ്ടാ​കും. ഒ​പ്പം ക​ണ്‍ നി​റ​യു​ന്ന പ്രാ​ര്‍​ത്ഥ​ന​കേ​ളാ​ടെ അ​ബ്ദു​ള്‍ റ​ഹീ​മി​ന്‍റെ ഉ​മ്മ​യും ബ​ന്ധു​ക്ക​ളും.

ന​വ​യു​ഗം കാ​നം രാ​ജേ​ന്ദ്ര​ൻ പു​ര​സ്കാ​രം ബി​നോ​യ് വി​ശ്വ​ത്തി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള 2024ലെ കാ​നം രാ​ജേ​ന്ദ്ര​ൻ സ്മാ​ര​ക പു​ര​സ്‌​കാരത്തി​ന് സി​പി​ഐ സം​സ്ഥാ
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ കൊ​യ്ത്തു​ത്സ​വം ഞാ‌​യ​റാ​ഴ്ച.
അ​ബു​ദാ​ബി: ആ​ദ്യ​ഫ​ല​ങ്ങ​ൾ ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന പ​ഴ​യ കാ​ല കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ ഓ​ർ​മ​യു​ണ​ർ​ത്തു​ന്ന കൊ​യ്ത്തു​ത്സ​വ​ത്തി​
ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്ത​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി‌: കു​വൈ​റ്റി​ൽ എ​ത്തി​യ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.
വാ​ഹ​നാ​പ​ക​ടം: ബീ​ഹാ​ർ സ്വ​ദേ​ശി റി​യാ​ദിൽ മ​രി​ച്ചു.
റി​യാ​ദ്: ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റി​യ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട് ബീ​ഹാ​ർ സ്വ​ദേ​ശി അ​ഷ്റ​ഫ് അ​ലി(25) മ​രി​ച്ചു.
"ന​വ​യു​ഗ​സ​ന്ധ്യ2024' മെ​ഗാ​പ്രോ​ഗ്രാം ഡി​സം​ബ​ർ ആ​റി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന "ന​വ​യു​ഗ​സ​ന്ധ്യ2024' എ​ന്ന ക​ലാ​സാം​സ്കാ​രി​ക മെ​ഗാ​പ്രോ​ഗ്രാം, ഡി​സം​ബ​ർ ആ​റി​ന് ​ഉ​ച്ച