• Logo

Allied Publications

Middle East & Gulf
എ​സ്‌​വെെ​എ​സ് പ്ലാ​റ്റി​നം ജൂ​ബി​ലി​ക്ക് തു​ട​ക്ക​മാ​കു​ന്നു; ആ​യി​രം കേ​ന്ദ്ര​ങ്ങ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ
Share
അ​ബു​ദാ​ബി: എ​സ്‌​വെെ​എ​സ് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​വാ​സ ലോ​ക​ത്ത് ആ​യി​രം ഇ​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന യൂ​ണി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ ന​വം​ബ​ർ 7, 8, 9, 10 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് ഐ​സി​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​മേ​യ​മാ​യ "ദേ​ശാ​ന്ത​ര​ങ്ങ​ളി​ലി​രു​ന്ന് ദേ​ശം പ​ണി​യു​ന്ന​വ​ർ' എ​ന്ന പ്ര​മേ​യ​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ സാ​മൂ​ഹ്യ, സാ​മ്പ​ത്തി​ക, സാം​സ്കാ​രി​ക വി​ഷ​യ​ങ്ങ​ൾ യു​ണി​റ്റ് സ​മ്മേ​ള​ന​ങ്ങ​ളി​ൽ ച​ർ​ച്ച ചെ​യ്യും.

ഇ​ന്ത്യ​യി​ലെ ര​ണ്ടു കോ​ടി​യോ​ളം പൗ​ര​ന്മാ​ർ ജോ​ലി തേ​ടി ലോ​ക​ത്തി​ലെ 181 രാ​ജ്യ​ത്ത് ജീ​വി​ക്കു​ന്നു​വെ​ന്നാ​ണ് ക​ണ​ക്ക്. 2023ലെ ​കേ​ര​ള മൈ​ഗ്രേ​ഷ​ൻ റി​പ്പോ​ർ​ട്ട് റി​പ്പോ​ർ​ട്ട് പ്ര​കാ​രം 21.54 ല​ക്ഷം മ​ല​യാ​ളി​ക​ൾ പ്ര​വാ​സി​ക​ളാ​ണ്.

2018നെ ​അ​പേ​ക്ഷി​ച്ച് 2023ൽ ​കേ​ര​ള​ത്തി​ലെ വ​ന്ന പ്ര​വാ​സി പ​ണ​ത്തി​ൽ 154 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. അ​താ​യ​ത് 2018ൽ 85,092 ​കോ​ടി രൂ​പ​യാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യെ​ങ്കി​ൽ 2023ൽ ​അ​ത് 2.16 ല​ക്ഷം കോ​ടി​യാ​യി ഉ​യ​ർ​ന്നു.

ലോ​ക​ബാ​ങ്കി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം 2023ൽ ​ഇ​ന്ത്യ​യി​ലേ​ക്കു​ള്ള പ്ര​വാ​സി​ക​ളു​ടെ പ​ണ​മ​യ​ക്ക​ൽ 10.38 ല​ക്ഷം കോ​ടി രൂ​പ​യാ​ണ്. സാ​മ്പ​ത്തി​ക​മാ​യി വ​ലി​യ സം​ഭാ​വ​ന ന​ൽ​കു​ന്ന പ്ര​വാ​സി​ക്ക് രാ​ജ്യം എ​ന്ത് തി​രി​ച്ചു ന​ല്കു​ന്നു​വെ​ന്ന​ത് ച​ർ​ച്ച ചെ​യ്യ​പ്പെ​ട​ണ​മെ​ന്നാ​ണ് സ​മ്മേ​ള​ന​ങ്ങ​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​ന്ത്വ​ന സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തും. "സ്പ​ർ​ശം' എ​ന്ന പേ​രി​ലു​ള്ള പ​ദ്ധ​തി​യി​ൽ രാ​ജ്യ​ത്തെ നി​യ​മ സം​വി​ധാ​ന​ങ്ങ​ൾ​ക്ക​ക​ത്ത് നി​ന്ന് കൊ​ണ്ടു​ള്ള സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കും.

രോ​ഗി സ​ന്ദ​ർ​ശ​നം, സ​ഹാ​യം, ജ​യി​ൽ സ​ന്ദ​ർ​ശ​നം, ശു​ചീ​ക​ര​ണ യ​ജ്ഞ​ങ്ങ​ൾ, ര​ക്ത ദാ​നം, ര​ക്ത ഗ്രൂ​പ്പ് നി​ർ​ണ​യം, മെ​ഡി​ക്ക​ൽ ക്യാ​മ്പ്, എം​ബ​സി, പാ​സ്പോ​ർ​ട്ട്, ഇ​ഖാ​മ മാ​ർ​ഗ​നി​ർ​ദേ​ശം, നോ​ർ​ക്ക സേ​വ​ന​ങ്ങ​ൾ, നാ​ട്ടി​ൽ പോ​കാ​നാ​കാ​ത്ത​വ​ർ​ക്ക് വി​മാ​ന ടി​ക്ക​റ്റ്, ജോ​ലി​യി​ല്ലാ​തെ​യും മ​റ്റും സാ​മ്പ​ത്തി​ക​മാ​യി ത​ക​ർ​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം, വാ​ട​ക എ​ന്നി​വ ന​ൽ​ക​ൽ, നാ​ട്ടി​ൽ കി​ണ​ർ, വീ​ട്, വി​വാ​ഹ, ഉ​പ​രി പ​ഠ​ന സ​ഹാ​യം, രോ​ഗി​ക​ൾ​ക്ക് പ്ര​ത്യേ​കി​ച്ച് ഡ​യാ​ലി​സി​സ്, കി​ഡ്നി, കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് സ​ഹാ​യം തു​ട​ങ്ങി​യ ആ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

സ​മ്മേ​ള​ന​ത്തി​ന്‍റെ സ്മാ​ര​ക​മാ​യി "രി​ഫാ​യി കെ​യ​ർ' എ​ന്ന പേ​രി​ൽ കാ​രു​ണ്യ പ​ദ്ധ​തി ന​ട​പ്പാ​ക്കും. ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ളോ​ടു​ള്ള സ​മൂ​ഹ​ത്തി​ന്റെ മ​നോ​ഭാ​വം മാ​റ്റാ​ൻ ആ​വ​ശ്യ​മാ​യ ബോ​ധ​വ​ൽ​ക്ക​ര​ണ​വും ചി​കി​ത്സ​ക്കും പ​രി​ച​ര​ണ​ത്തി​നും സാ​മ്പ​ത്തി​ക പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന തെ​രെ​ഞ്ഞെ​ടു​ത്ത ആ​യി​രം കു​ടും​ബ​ങ്ങ​ളെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

മാ​സ​ത്തി​ൽ 2,500 ഇ​ന്ത്യ​ൻ രൂ​പ വീ​തം ഒ​രു വ​ർ​ഷം 30,000 രൂ​പ ന​ൽ​കു​ന്ന ഈ ​പ​ദ്ധ​തി​യി​ൽ ഐ​സി​എ​ഫ് ഘ​ട​ക​ങ്ങ​ൾ മൂ​ന്ന് കോ​ടി രൂ​പ വി​നി​യോ​ഗി​ക്കും. സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു വ​രു​ന്ന പ്ര​വാ​സി വാ​യ​ന​യു​ടെ പ​ത്താം വ​ർ​ഷ​ത്തെ കാ​മ്പ​യി​നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മു​സ്ത​ഫ ദാ​രി​മി ക​ടാ​ങ്കോ​ട് (ഐ​സി​എ​ഫ് യു​എ​ഇ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ്), ഹ​മീ​ദ് പ​ര​പ്പ (ഐ​സി​എ​ഫ് യു​എ​ഇ നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഉ​സ്മാ​ൻ സ​ഖാ​ഫി തി​രു​വ​ത്ര (ഐ​സിഎ​ഫ് യു​എ​ഇ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സെ​ൽ പ്ര​സി​ഡ​ന്‍റ്), അ​ബ്ദു​ൽ നാ​സ​ർ കൊ​ടി​യ​ത്തൂ​ർ (ഐ​സി​എ​ഫ് യു​എ​ഇ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സെ​ൽ സെ​ക്ര​ട്ട​റി), ഹം​സ അ​ഹ്‌​സ​നി (ഐ​സി​എ​ഫ് അ​ബു​ദാ​ബി സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്‍റ്) എ​ന്നി​വ​രാ​ണ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ന​വ​യു​ഗം കാ​നം രാ​ജേ​ന്ദ്ര​ൻ പു​ര​സ്കാ​രം ബി​നോ​യ് വി​ശ്വ​ത്തി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള 2024ലെ കാ​നം രാ​ജേ​ന്ദ്ര​ൻ സ്മാ​ര​ക പു​ര​സ്‌​കാരത്തി​ന് സി​പി​ഐ സം​സ്ഥാ
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ കൊ​യ്ത്തു​ത്സ​വം ഞാ‌​യ​റാ​ഴ്ച.
അ​ബു​ദാ​ബി: ആ​ദ്യ​ഫ​ല​ങ്ങ​ൾ ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന പ​ഴ​യ കാ​ല കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ ഓ​ർ​മ​യു​ണ​ർ​ത്തു​ന്ന കൊ​യ്ത്തു​ത്സ​വ​ത്തി​
ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്ത​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി‌: കു​വൈ​റ്റി​ൽ എ​ത്തി​യ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.
വാ​ഹ​നാ​പ​ക​ടം: ബീ​ഹാ​ർ സ്വ​ദേ​ശി റി​യാ​ദിൽ മ​രി​ച്ചു.
റി​യാ​ദ്: ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റി​യ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട് ബീ​ഹാ​ർ സ്വ​ദേ​ശി അ​ഷ്റ​ഫ് അ​ലി(25) മ​രി​ച്ചു.
"ന​വ​യു​ഗ​സ​ന്ധ്യ2024' മെ​ഗാ​പ്രോ​ഗ്രാം ഡി​സം​ബ​ർ ആ​റി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന "ന​വ​യു​ഗ​സ​ന്ധ്യ2024' എ​ന്ന ക​ലാ​സാം​സ്കാ​രി​ക മെ​ഗാ​പ്രോ​ഗ്രാം, ഡി​സം​ബ​ർ ആ​റി​ന് ​ഉ​ച്ച