• Logo

Allied Publications

Middle East & Gulf
ഗോ​ൾ​ഡ​ൻ ഫോ​ക്ക്‌ അ​വാ​ർ​ഡ് മു​സ്‌​ത​ഫ ഹം​സ​യ്ക്ക്
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ക​ണ്ണൂ​ർ ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​ട്സ് അ​സോ​സി​യേ​ഷ​ൻ(​ഫോ​ക്ക്) വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ്തു​ത്യ​ർ​ഹ സേ​വ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി വ​രു​ന്ന ഗോ​ൾ​ഡ​ൻ ഫോ​ക് അ​വാ​ർ​ഡി​ന് പ്ര​മു​ഖ മ​ല​യാ​ളി സം​രം​ഭ​ക​ൻ മു​സ്ത​ഫ ഹം​സ അ​ർ​ഹ​നാ​യി.

കു​വൈ​റ്റി​ലെ ആ​രോ​ഗ്യ പ​രി​പാ​ല​ന രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​യ മു​സ്‌​ത​ഫ ഹം​സ(​ഹം​സ പ​യ്യ​ന്നൂ​ർ) വി​വി​ധ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​സ്ഥാ​ന​വും വ​ഹി​ക്കു​ന്നു.

ഈ ​വ​ർ​ഷം ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ക​ണ്ണൂ​ർ ജി​ല്ല​ക്കാ​ര​നാ​യ പ്ര​വാ​സി സം​രം​ഭ​ക​ൻ/​സം​രം​ഭ​ക എ​ന്ന മേ​ഖ​ല​യി​ലാ​ണ് ഹം​സ പ​യ്യ​ന്നൂ​രി​നെ അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ച്ച​ത്. ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും 25,000 രൂ​പ​യും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.

ന​വം​ബ​ർ എ​ട്ടി​ന് കു​വൈ​റ്റി​ൽ ന​ട​ക്കു​ന്ന ഫോ​ക്കി​ന്‍റെ പ​ത്തൊ​ൻ​പ​താ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​മാ​യ ക​ണ്ണൂ​ർ മ​ഹോ​ത്സ​വം വേ​ദി​യി​ൽ അ​വാ​ർ​ഡ് കൈ​മാ​റും.

ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ.​വി. അ​ജ​യ​കു​മാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ദി​ന​ക​ര​ൻ കൊ​മ്പി​ലാ​ത്ത്, ന​ർ​ത്ത​കി​യും അ​ധ്യാ​പി​ക​യു​മാ​യ സു​മി​ത നാ​യ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ ജൂ​റി​യാ​ണ് മു​സ്‌​ത​ഫ ഹം​സ​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​വി. ബാ​ല​കൃ​ഷ്‌​ണ​ൻ, എ​ൻ.​കെ. വി​ജ​യ​കു​മാ​ർ, ര​ക്ഷാ​ധി​കാ​രി അ​നി​ൽ കേ​ളോ​ത്, മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ ബി​ജു ആ​ന്‍റ​ണി, പി. ​സോ​മ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി​യാ​ണ് ഗോ​ൾ​ഡ​ൻ ഫോ​ക്ക്‌ അ​വാ​ർ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച​ത്.

യു​എ​ഇ​യി​ൽ പൊ​തു​മാ​പ്പ് ഇ​ന്ന് അ​വ​സാ​നി​ക്കും.
ദു​ബാ​യി: വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ അ​ന​ധി​കൃ​ത താ​മ​സ​കാ​ർ​ക്ക് രാ​ജ്യം വി​ടാ​ൻ യു​എ​ഇ പ്ര​ഖ്യാ​പി​ച്ച ര​ണ്ടു​മാ​സ​ത്തെ പൊ​തു​മാ​പ്പ് ഇ​ന്ന് അ​വ​സാ​നി
മ​നോ​ജി​ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ ​ സാ​ന്ത്വ​ന​സ്പ​ർ​ശം.
കൊ​ല്ലം: പ​ക്ഷാ​ഘാ​ത​ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ലാ​യ പ്ര​വാ​സി ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ ന​ട​ത്തു​ക​യും തു​ട​ർ​ചി
കൈ​ര​ളി ഫു​ജൈ​റ സെ​ൻ​ട്ര​ൽ വാ​ർ​ഷി​ക സ​മ്മേ​ള​നം സംഘ‌ടിപ്പിച്ചു.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ​യു​ടെ സെ​ൻ​ട്ര​ൽ സ​മ്മേ​ള​നം ലോ​ക കേ​ര​ള സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ൺ സാ​മ
മഞ്ഞപ്പട നെക്സ്റ്റ് ജൻ കപ്പ്: മഞ്ഞപ്പട എഫ്സിയും ലോർഡ്സ് അക്കാദമിയും ചാമ്പ്യൻമാർ.
കു​വൈ​റ്റ് സി​റ്റി: മ​ഞ്ഞ​പ്പ​ട കു​വൈ​റ്റ് വിം​ഗ് സം​ഘ​ടി​പ്പി​ച്ച മ​ഞ്ഞ​പ്പ​ട നെ​ക്സ്റ്റ് ജെ​ൻ ക​പ്പ് അ​ണ്ട​ർ 18 വി​ഭാ​ഗ​ത്തി​ൽ മ​ഞ്ഞ​പ്പ​ട എ​ഫ്സി​യ
മ​രു​ഭൂ​മി​യി​ലെ മാ​രാ​മ​ൺ സ​മ്മേ​ള​നം ഡി​സം​ബ​ർ മൂ​ന്നി​ന് അ​ബു​ദാ​ബി​യി​ൽ.
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ്മാ സ​ഭ എ​ല്ലാ വ​ർ​ഷ​വും ഒ​രു​ക്കു​ന്ന മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ യു​എ​ഇ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തീ​ക