• Logo

Allied Publications

Americas
ക​ലാ​ല​യ​ത്തി​ന്‍റെ ഇ​ട​നാ​ഴി​ക​ളി​ലെ സൗ​ഹൃ​ദ​ത്തിന്‍റെ​ സു​ഗ​ന്ധം വി​ത​റി അ​മി​ക്കോ​സ് സ​മ്മേ​ള​നം വേ​റി​ട്ട അ​നു​ഭ​വ​മാ​യി
Share
ഡാ​ള​സ്: തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന‌യായ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മാ​ർ ഇ​വാ​നി​യോ​സ് കോ​ളേ​ജ് ഓ​ൾ​ഡ് സ്റ്റു​ഡ​ൻ​സ് (അ​മി​ക്കോ​സ്) നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ക​ൺ​വ​ൻ​ഷ​നും എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ടെ​ക്സസി​ലെ ഹി​ൽ​ട്ട​ൺ ഗാ​ർ​ഡ​ൻ ഇ​ൻ ഡ​ങ്ക​ൻ​വി​ല്ലെ​യി​ൽ ന​ട​ത്ത​പ്പെ​ട്ട​തി​ന്‍റെ സ​മാ​പ​ന തി​ര​ശീ​ല വീ​ണ​പ്പോ​ൾ മാ​ർ ഇ​വാ​നി​യോ​സ് ക​ലാ​ല​യ​ത്തി​ന്‍റെ ഇ​ട​നാ​ഴി​ക​ളി​ലെ സൗ​ഹൃ​ദ​ത്തി​ന്‍റെ പ​ഴ​യ​ക്കാ​ല ഓ​ർ​മക​ളു​ടെ സു​ഗ​ന്ധം വി​ത​റി​യ ഒ​രു വേ​റി​ട്ട അ​നു​ഭ​വ​മാ​യി മാ​റി.

1949ൽ ​രൂ​പീ​കൃ​ത​മാ​യ മാ​ർ ഇ​വാ​നി​യോ​സ് കോ​ളേ​ജ് കേ​ര​ള​ത്തി​ന്‍റെ അ​ക്കാ​ദ​മി രം​ഗ​ത്തും സാം​സ്കാ​രി​ക രം​ഗ​ത്തും മി​ക​വി​ന്‍റെ ഒ​രു പ​ര്യാ​യ​മാ​ണ്. കാ​ല​ത്തി​ന​പ്പു​റം ക​ലാ​ല​യ​ത്തി​നു​മ​പ്പു​റം ​എ​ന്ന ടാ​ഗ് ലൈ​നി​നെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്ത​പ്പെ​ട്ട സ​മ്മേ​ള​നം ഒ​രു ഒ​ത്തു​ചേ​ര​ൽ എ​ന്ന​തി​ന​പ്പു​റം കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഇ​പ്പോ​ഴും ആ​ഴ​ത്തി​ൽ വേ​രോ​ടു​ന്ന മ​ധു​ര​മേ​റി​യ ഓ​ർ​മ്മ​ക​ളെ പു​തു​ക്കു​വാ​നും പു​തി​യ വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും ഇ​ട​യാ​യ​താ​യി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി.

അ​മി​ക്കോ​സ് ര​ക്ഷാ​ധി​കാ​രി​യും കാ​ത​ലി​ക്ക് ബി​ഷ​പ്സ് കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റും മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ബ​ത്തേ​രി രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​നും തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ളേ​ജ് മു​ൻ അ​ധ്യാ​പ​ക​നും പ്ര​മു​ഖ ധ​ന​ത​ത്വ​ശാ​സ്ത്ര പ​ണ്ഡി​ത​നു​മാ​യ ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് ആണ് രാ​ജ്യാ​ന്ത​ര സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ച​ട​ങ്ങി​ൽ മു​ൻ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് ഐപിഎ​സ്, ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ ന​ന്ദു, സാ​ബു തി​രു​വ​ല്ല, ഡി​നി എ​ലി​സ​ബ​ത്ത് ദാ​നി​യേ​ൽ, പ്ര​മു​ഖ ന്യൂ​റോ സ​ർ​ജ​ൻ ഡോ.​അ​രു​ൺ ഉ​മ്മ​ൻ (എ​റ​ണാ​കു​ളം ), എ​ഴു​ത്തു​കാ​രി​യും ക​വി​യു​മാ​യ ത്രേ​സ്യാ​മ്മ നാ​ടാ​വ​ള്ളി​ൽ , ഗാ​യ​ക​നും സം​ഗീ​ത സം​വി​ധ​യ​ക​നു​മാ​യ ഡോ. ​ര​ജു ജോ​സ​ഫ് (കൊ​ച്ചി) തു​ട​ങ്ങി​യ​ർ മു​ഖ്യാ​തി​ഥി​ക​ൾ ആ​യി​രു​ന്നു.



ഡാ​ള​സി​ലെ ഡ​ങ്ക​ൻ​വി​ല്ലേ സി​റ്റി മേ​യ​ർ ഗ്രേ​ഗ് കോ​ൺ​ട്രേ​റ​സ്, ഫൊ​ക്കാ​ന സ്ഥാ​പ​കാം​ഗ​വും അ​മി​കോ​സ് വൈ​സ് പ്ര​സി​ഡന്‍റു​മാ​യ ഡോ. ​അ​നി​രു​ദ്ധ​ൻ, ഫാ. ​സ​ജി മു​ക്കൂ​ട്ട് (അ​റ്റ്ലാ​ന്‍റാ),വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ പ്ര​സി​ഡന്‍റ് ജോ​ൺ​സ​ൺ ത​ല​ച്ചെ​ല്ലൂ​ർ, ഡോ. ​ജോ​ഷി ജേ​ക്ക​ബ് (അ​റ്റ്ലാ​ന്‍റാ), ഡോ. ​മാ​ത്യു ടി.​തോ​മ​സ് (വാ​ഷിം​ഗ്ട​ൺ), ഡോ.​ജേ​ക്ക​ബ് ഈ​പ്പ​ൻ (കാ​ലി​ഫോ​ർ​ണി​യ), ഡോ.​സു​രേ​ഷ് സാ​മു​വേ​ൽ (ല​ണ്ട​ൻ), ജോ​ർ​ജ്എ​സ്.​ജോ​ർ​ജ് (മെ​ൽ​ബോ​ൺ), സാ​ജ​ൻ പോ​ൾ (കൊ​ച്ചി) തു​ട​ങ്ങി​യ​വ​രെ കൂ​ടാ​തെ അ​മേ​രി​ക്ക​യി​ലെ വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.



സ​മാ​പ​ന സ​മ്മേ​ള​നം അ​മി​ക്കോ​സ് പ്ര​സി​ഡന്‍റും കേ​ര​ള സം​സ്ഥാ​ന മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യും ക​വി​യു​മാ​യ കെ.​ജ​യ​കു​മാ​ർ ഐഎഎ​സ് ഉദ്ഘാ​ട​നം ചെ​യ്തു. മൂ​ന്ന് ദി​വ​സം ന​ട​ന്ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ സ്ത്രീ​ക​ൾ തു​ഴ​ഞ്ഞ ചു​ണ്ട​ൻ വ​ള്ള​വും നാ​ട​ൻ ക​ലാ​രൂ​പ​മാ​യ വി​ല്ല​ടി​ച്ച​ൻ പാ​ട്ടും മാ​വേ​ലി ത​മ്പു​രാ​ന്‍റെ എ​ഴു​ന്ന​ള്ള​ത്തും ഗ​സ്‌​സ​ൽ ഗാ​ന​മേ​ള​യും വി​വി​ധ അ​മേ​രി​ക്ക​ൻ ക​ലാ​രൂ​പ​ങ്ങ​ളും ഏ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.



ഡോ. ​നീ​നാ ഈ​പ്പ​ൻ (മെ​രി​ലാ​ൻ​ഡ്), അ​നീ​ഷ ജോ​ൺ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തിന്‍റെ എംസിമാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു. അ​മി​ക്കോ​സ് അ​ന്താ​രാ​ഷ്ട്ര ക​ൺ​വ​ൻ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റ് സാ​ബു തോ​മ​സ്(​ഷി​ക്കാ​ഗോ), ക​ൺ​വീ​ന​ർ ജി​മ്മി കു​ള​ങ്ങ​ര (ഡാ​ള​സ്), കോക​ൺ​വീ​ന​ർ സു​ജ​ൻ കാ​ക്ക​നാ​ട്ട് (ഹൂ​സ്റ്റ​ൺ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​പു​ല​മാ​യ ക​മ്മ​റ്റി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​ത്.

ഇ​ന്ത്യ​യി​ൽ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നേ​രി​ടു​ന്ന പീ​ഡ​ന​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ക്രി​സ്ത്യ​ൻ വാ​ർ​ഷി​ക ഐ​ക്യ സ​മ്മേ​ള​നം.
നാ​ഷ്‌​വി​ൽ: യു​എ​സി​ലെ 30 ദ​ശ​ല​ക്ഷം വി​ശ്വാ​സി​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന 37 അം​ഗ ക്രി​സ്ത്യ​ൻ കൂ​ട്ടാ​യ്മ​ക​ളു​ടെ പ​ര​മോ​ന്ന​ത സം​ഘ​ട​ന​യാ​യ ന
പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ് (ടെ​ക്സ​സ്): പ്ര​മു​ഖ സ​മൂ​ഹ പ്ര​വ​ർ​ത്ത​ക​നും കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ മു​ൻ ട്ര​ഷ​റ​റു​മാ​യി​രു​ന്ന പ​ര​മേ​ശ്
ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് പ​ള്ളി പെ​രു​ന്നാ​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ.
ബെ​ൻ​സേ​ലം: മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ​യു​ടെ പ്ര​ഥ​മ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നാ​യ പ​രു​മ​ല മാ​ർ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ നാ​മ​ധേ​യ​ത്ത
യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: ക​ട​ന്നാ​ക്ര​മി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പും ക​മ​ല ഹാ​രി​സും.
ന്യൂ​യോ​ർ​ക്ക്: പ്രാ​യം തി​രി​ച്ച​റി​വി​നെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് തെ​ളി​യി​ക്കു​വാ​ൻ ഒ​രു തി​രി​ച്ച​റി​യ​ൽ പ​രീ​ക്ഷ സ്വ​യം ന​ട​ത്ത​ണ​മെ​ന്ന മു​ൻ പ്
വൈ​എം​ഇ​എ​ഫ് ഡാ​ള​സ് ഒ​രു​ക്കു​ന്ന ഗാ​ന​സ​ന്ധ്യ ഞാ​യ​റാ​ഴ്ച.
കാ​രോ​ൾ​ട്ട​ൻ(​ഡാ​ള​സ്): വൈ​എം​ഇ​എ​ഫ് ഒ​രു​ക്കു​ന്ന ഗാ​ന​സ​ന്ധ്യ ഞാ​യ​റാ​ഴ്ച(​ന​വം​ബ​ർ മൂ​ന്ന്) വെെ​കു​ന്നേ​രം ആ​റി​ന് കാ​രോ​ൾ​ട്ട​ൻ ബി​ലീ​വേ​ഴ്സ് ബൈ​