• Logo

Allied Publications

Middle East & Gulf
കേ​ളി ദ​വാ​ദ്മി യൂ​ണി​റ്റ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ്: ഗൃ​ഹാ​തു​ര​ത്വം തു​ളു​മ്പു​ന്ന പ​രി​പാ​ടി​ക​ളു​മാ​യി കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി മു​സാ​മി​യ ഏ​രി​യ ദ​വാ​ദ്മി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "പൊ​ന്നോ​ണം 2024' എ​ന്ന​പേ​രി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ച്ച ആ​ഘോ​ഷ​ത്തി​ൽ അ​ത്ത​പ്പൂ​ക്ക​ളം, ഓ​ണ​പ്പാ​ട്ടു​ക​ൾ, വി​വി​ധ നാ​ട​ൻ ഓ​ണ​ക്ക​ളി​ക​ൾ, മ​ത്സ​ര​ങ്ങ​ൾ, സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്, ഓ​ണ​സ​ദ്യ , ജീ​വ​കാ​രു​ണ്യ, ക​ലാ കാ​യി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ​യും പൊ​തു​ഇ​ട​ങ്ങ​ളി​ലെ​യും കേ​ളി​യു​ടെ ഇ​ട​പെ​ട​ലു​ക​ളെ കോ​ർ​ത്തി​ണ​ക്കി ത​യാ​റാ​ക്കി​യ ല​ഘു വീ​ഡി​യോ പ്ര​ദ​ർ​ശ​നം, സാം​സ്കാ​രി​ക സ​മ്മേ​ള​നം, വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ, സം​ഗീ​ത​വി​രു​ന്ന് എ​ന്നി​വ അ​ര​ങ്ങേ​റി.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് അ​ധ്യ​ക്ഷ​നാ​യ സാം​സ്കാ​രി​ക സ​മ്മേ​ള​നം പ്ര​ശ​സ്ഥ ക​വ​യ​ത്രി​യും 2024 ലെ ​ഡോ. ബി. ​ആ​ർ. അം​ബേ​ദ്ക​ർ നാ​ഷ​ണ​ൽ ഫെ​ലോ​ഷി​പ്പ് പു​ര​സ്കാ​ര ജേ​താ​വു​മാ​യ സ്മി​ത അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ളി കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി​യും, ലോ​ക കേ​ര​ള സ​ഭ അം​ഗ​വു​മാ​യ കെ​പി​എം സാ​ദി​ഖ്, കേ​ളി കു​ടും​ബ വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ഷാ​ജി, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ഏ​രി​യ സെ​ക്ര​ട്ട​റി നി​സാ​റു​ദ്ദീ​ൻ , ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ഷ​മീ​ർ പു​ലാ​മ​ന്തോ​ൾ, കെ​എം​സി​സി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നാ​സ​ർ താ​ഴേ​ക്കോ​ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

സ്മി​ത അ​നി​ൽ (സാ​ഹി​ത്യം), ബി​ന്ദു രാ​ജീ​വ്‌, ഷി​ജി ബി​നോ​യ്‌(​ആ​തു​ര​സേ​വ​നം), കെ.​ഒ. ഹു​സൈ​ൻ, മു​ഹ​മ്മ​ദ്‌ റാ​ഫി (ജീ​വ​കാ​രു​ണ്യം), അ​ശോ​ക​ൻ പാ​റ​ശാ​ല (ദീ​ർ​ഘ​കാ​ല പ്ര​വാ​സി) എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

റി​യാ​ദി​ൽ നി​ന്നു​ള്ള സ​ത്താ​ർ മാ​വൂ​രും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള പ​രി​പാ​ടി​ക്ക് മി​ക​വേ​കി. പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​വ​ർ​ക്കും മ​ത്സ​ര വി​ജ​യി​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

കേ​ളി ദ​വാ​ദ്മി ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി ഷാ​ജി പ്ലാ​വി​ള​യി​ൽ സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ബി​നു ന​ന്ദി​യും പ​റ​ഞ്ഞു.

യു​എ​ഇ​യി​ൽ പൊ​തു​മാ​പ്പ് ഇ​ന്ന് അ​വ​സാ​നി​ക്കും.
ദു​ബാ​യി: വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ അ​ന​ധി​കൃ​ത താ​മ​സ​കാ​ർ​ക്ക് രാ​ജ്യം വി​ടാ​ൻ യു​എ​ഇ പ്ര​ഖ്യാ​പി​ച്ച ര​ണ്ടു​മാ​സ​ത്തെ പൊ​തു​മാ​പ്പ് ഇ​ന്ന് അ​വ​സാ​നി
മ​നോ​ജി​ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ ​ സാ​ന്ത്വ​ന​സ്പ​ർ​ശം.
കൊ​ല്ലം: പ​ക്ഷാ​ഘാ​ത​ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ലാ​യ പ്ര​വാ​സി ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ ന​ട​ത്തു​ക​യും തു​ട​ർ​ചി
കൈ​ര​ളി ഫു​ജൈ​റ സെ​ൻ​ട്ര​ൽ വാ​ർ​ഷി​ക സ​മ്മേ​ള​നം സംഘ‌ടിപ്പിച്ചു.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ​യു​ടെ സെ​ൻ​ട്ര​ൽ സ​മ്മേ​ള​നം ലോ​ക കേ​ര​ള സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ൺ സാ​മ
മഞ്ഞപ്പട നെക്സ്റ്റ് ജൻ കപ്പ്: മഞ്ഞപ്പട എഫ്സിയും ലോർഡ്സ് അക്കാദമിയും ചാമ്പ്യൻമാർ.
കു​വൈ​റ്റ് സി​റ്റി: മ​ഞ്ഞ​പ്പ​ട കു​വൈ​റ്റ് വിം​ഗ് സം​ഘ​ടി​പ്പി​ച്ച മ​ഞ്ഞ​പ്പ​ട നെ​ക്സ്റ്റ് ജെ​ൻ ക​പ്പ് അ​ണ്ട​ർ 18 വി​ഭാ​ഗ​ത്തി​ൽ മ​ഞ്ഞ​പ്പ​ട എ​ഫ്സി​യ
മ​രു​ഭൂ​മി​യി​ലെ മാ​രാ​മ​ൺ സ​മ്മേ​ള​നം ഡി​സം​ബ​ർ മൂ​ന്നി​ന് അ​ബു​ദാ​ബി​യി​ൽ.
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ്മാ സ​ഭ എ​ല്ലാ വ​ർ​ഷ​വും ഒ​രു​ക്കു​ന്ന മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ യു​എ​ഇ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തീ​ക