• Logo

Allied Publications

Middle East & Gulf
ജോ​ബ് മൈ​ക്കി​ളി​ന് ഇ​ന്ന് ഷാ​ർ​ജ​യി​ൽ സ്വീ​ക​ര​ണം
Share
ഷാ​ർ​ജ: ച​ങ്ങ​നാ​ശേ​രി എം​എ​ൽ​എ അ​ഡ്വ. ജോ​ബ് മൈ​ക്കി​ളി​ന് ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ യു​എ​ഇ​യി​ലെ വി​വി​ധ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് രാ​ത്രി ഏ​ഴി​ന് സ്വീ​ക​ര​ണം ന​ൽ​കും.

സ്വീ​ക​ര​ണ പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് "കു​ട്ട​നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ​ങ്കാ​ളി​ത്തം' എ​ന്ന വി​ഷ​യ​ത്തെ ആ​സ്‌​പ​ദ​മാ​ക്കി ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ജോ​ബ് മൈ​ക്കി​ൾ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ​ക്കും സം​രം​ഭ​ക​ർ​ക്കും കേ​ര​ള സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന പ​ദ്ധ​തി​ക​ൾ, കു​ട്ട​നാ​ട്ടി​ലെ കാ​ർ​ഷി​ക സാ​ധ്യ​ത​ക​ൾ, പ്ര​വാ​സി മ​ല​യാ​ളി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന ആ​ഗ്രോ ടൂ​റി​സം പ​ദ്ധ​തി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സ​ഹാ​യ​വും പ്രോ​ത്സാ​ഹ​ന​വും, വി​ഷ​ര​ഹി​ത കൃ​ഷി​യും മ​ൽ​സ്യ വ​ള​ർ​ത്ത​ലും സം​യോ​ജി​പ്പി​ച്ചു​ള്ള ചെ​റു​കി​ട പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ജോ​ബ് മൈ​ക്കി​ൾ വി​ശ​ദീ​ക​രി​ക്കും.

ച​ങ്ങ​നാ​ശേ​രി​യു​ടെ​യും കു​ട്ട​നാ​ടി​ന്‍റെ​യും പൊ​തു​വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന അ​വ​സ​ര​മാ​ണി​തെ​ന്ന് സം​ഘാ​ട​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ ഏ​ബ്ര​ഹാം പി.​സ​ണ്ണി, ഷാ​ജു പ്ലാ​ത്തോ​ട്ടം, രാ​ജേ​ഷ് ജോ​ൺ, ഡ​യ​സ് ഇ​ടി​ക്കു​ള, ബേ​ബ​ൻ ജോ​സ​ഫ്, ജേ​ക്ക​ബ് ബെ​ന്നി, ബാ​ബു കു​രു​വി​ള, ഷാ​ജി പു​തു​ശേ​രി, അ​ല​ൻ തോ​മ​സ്, ബ​ഷീ​ർ വ​ട​ക​ര എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: https://forms.gle/XPJq5WYgd1rgKsqF9

യു​എ​ഇ​യി​ൽ പൊ​തു​മാ​പ്പ് ഇ​ന്ന് അ​വ​സാ​നി​ക്കും.
ദു​ബാ​യി: വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ അ​ന​ധി​കൃ​ത താ​മ​സ​കാ​ർ​ക്ക് രാ​ജ്യം വി​ടാ​ൻ യു​എ​ഇ പ്ര​ഖ്യാ​പി​ച്ച ര​ണ്ടു​മാ​സ​ത്തെ പൊ​തു​മാ​പ്പ് ഇ​ന്ന് അ​വ​സാ​നി
മ​നോ​ജി​ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ ​ സാ​ന്ത്വ​ന​സ്പ​ർ​ശം.
കൊ​ല്ലം: പ​ക്ഷാ​ഘാ​ത​ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ലാ​യ പ്ര​വാ​സി ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ ന​ട​ത്തു​ക​യും തു​ട​ർ​ചി
കൈ​ര​ളി ഫു​ജൈ​റ സെ​ൻ​ട്ര​ൽ വാ​ർ​ഷി​ക സ​മ്മേ​ള​നം സംഘ‌ടിപ്പിച്ചു.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ​യു​ടെ സെ​ൻ​ട്ര​ൽ സ​മ്മേ​ള​നം ലോ​ക കേ​ര​ള സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ൺ സാ​മ
മഞ്ഞപ്പട നെക്സ്റ്റ് ജൻ കപ്പ്: മഞ്ഞപ്പട എഫ്സിയും ലോർഡ്സ് അക്കാദമിയും ചാമ്പ്യൻമാർ.
കു​വൈ​റ്റ് സി​റ്റി: മ​ഞ്ഞ​പ്പ​ട കു​വൈ​റ്റ് വിം​ഗ് സം​ഘ​ടി​പ്പി​ച്ച മ​ഞ്ഞ​പ്പ​ട നെ​ക്സ്റ്റ് ജെ​ൻ ക​പ്പ് അ​ണ്ട​ർ 18 വി​ഭാ​ഗ​ത്തി​ൽ മ​ഞ്ഞ​പ്പ​ട എ​ഫ്സി​യ
മ​രു​ഭൂ​മി​യി​ലെ മാ​രാ​മ​ൺ സ​മ്മേ​ള​നം ഡി​സം​ബ​ർ മൂ​ന്നി​ന് അ​ബു​ദാ​ബി​യി​ൽ.
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ്മാ സ​ഭ എ​ല്ലാ വ​ർ​ഷ​വും ഒ​രു​ക്കു​ന്ന മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ യു​എ​ഇ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തീ​ക