അബുദാബി: മാനവ മൈത്രിയും മതേതരത്വവും ഉയർത്തിപ്പിടിക്കേണ്ടത് ഹിംസാത്മകമായ സാഹചര്യത്തിൽ മനുഷ്യരുടെ ഉത്തരവാദിത്വമാണെന്ന് പ്രമുഖ ചരിതകാരനും പ്രഭാഷകനുമായ പി. ഹരീന്ദ്രനാഥ്.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സാഹിത്യ സാഹിത്യ വിഭാഗം സംഘടിപ്പിച്ച ചരിത്രവും വർത്തമാനവും എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തുടർന്ന് യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സണുമായ അഡ്വ. നജ്മ തബ്ഷീറ സംസാരിച്ചു. ഗാന്ധിജി പകർന്നു നൽകിയ അഹിംസയും സഹിഷ്ണുതയും ഏറ്റവും പ്രസക്തവും പ്രധാനപ്പെട്ടതുമാണെന്ന് നജ്മ തബ്ഷീറ പറഞ്ഞു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് വി.പി.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി. ബാവ ഹാജി ഉദ്ഘാടനം ചെയ്തു.
സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, റഷീദ് പട്ടാമ്പി, വി.ടി.വി ദാമോദരൻ, ഇസ്ലാമിക് സെന്റർ ട്രഷറർ ബി.സി. അബൂബക്കർ, വർക്കിംഗ് പ്രസിഡന്റ് സി. സമീർ, സെക്രട്ടറിമാരായ ഹുസൈൻ, കമാൽ മല്ലം, യു.വി. ഇർഷാദ്, നാസർ തമ്പി, യേശു ശീലൻ, ബാസിത് കായക്കണ്ടി, അബ്ദു റഹ്മാൻ എന്നിവർ സംസാരിച്ചു.
സെന്റർ, കെഎംസിസി, സുന്നി സെന്റർ ഭാരവാഹികളും നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു. മുഹമ്മദ് അലി മാങ്കടവ്, ജുബൈർ ആനക്കര, മുത്തലിബ് അരയാലൻ, റിയാസ് പത്തനംതിട്ട, അഷറഫ് ഇരിക്കൂർ, അഷറഫ് ഹസെെനാർ ബാവ വെട്ടം, ഫത്താഹ് കല്യാശേരി, റഷീദ് താനാളൂർ എന്നിവർ നേതൃത്വം നൽകി.
|