ഡിട്രോയിറ്റ്: സൗത്ത്ഫീൽഡിലുള്ള അപ്പച്ചൻ നഗറിൽ നടന്ന ഇന്റർനാഷനൽ 56 കാർഡ് ഗെയിമും സിൽവർ ജൂബിലി ആഘോഷവും സമാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 90 ടീമുകളാണ് മാറ്റുരച്ചത്.
കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള മാത്യു ജോസഫ്, ബിജോയ് കുരിയന്നൂർ, തോമസ് വടക്കേ കുന്നേൽ എന്നിവരുടെ ടീം ആണ് ഈ വർഷത്തെ ചാന്പ്യന്മാരായത്.
ഷിക്കാഗോയിൽ നിന്നുള്ള കുര്യൻ നെല്ലാമറ്റം, ജോമോൻ തൊടുകയിൽ, ജോസഫ് ആലപ്പാട്ട് എന്നിവർ രണ്ടാം സ്ഥാനവും ഡാളസിൽ നിന്നുള്ള സണ്ണി വർഗീസ്, തോമസ് വർഗീസ്, ബിനോ കല്ലുങ്കൽ എന്നിവർ മൂന്നാം സ്ഥാനവും ഷിക്കാഗോയിൽ നിന്നുള്ള ജോയ് നെല്ലാമറ്റം, തോമസ് കടിയൻപള്ളി, കുരിയൻ തോട്ടിച്ചിറ എന്നിവർ നാലാം സ്ഥാനവും കരസ്ഥമാക്കി.
ടൂർണമെന്റിനോട് അനുബന്ധിച്ച് നടന്ന റേസ് ഫോർ ഫൺ മത്സരത്തിൽ ഡാളസിൽ നിന്നുള്ള രാജൻ മാത്യു, മാത്യു തോട്ടപ്പുറം, സ്കറിയ തച്ചേട്ട് എന്നിവർ ചാന്പ്യന്മാരായി.
കാനഡയിൽ നിന്നുള്ള ജെയിംസ് താന്നിക്കൽ, ജോസഫ് ജോസഫ്, റോബർട്ട് മാത്യു എന്നിവർ രണ്ടാം സ്ഥാനവും ടാന്പയിൽ നിന്നുള്ള ജേക്കബ് മണിപ്പറമ്പിൽ, റഫേൽ മേനാച്ചേരി, സാജൻ കോരത് എന്നിവർ മൂന്നാം സ്ഥാനവും കാനഡയിൽ നിന്നുള്ള ജോസ് മത്തായി, ജോളി അഗസ്റ്റിൻ, രാജു തരണിയിൽ എന്നിവർ നാലാം സ്ഥാനവും കരസ്ഥമാക്കി.
ചീട്ടുകളി മത്സരത്തോടൊപ്പം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള സുഹൃത്തുക്കൾ തമ്മിൽ ഒത്തു ചേരുവാനുള്ള ഒരു അവസരം കൂടിയാണ് ഈ ഇന്റർനാഷനൽ ടൂർണമെന്റ് എന്ന് നാഷനൽ കോഓർഡിനേറ്റേഴ്സ് ചെയർപേഴ്സൺ മാത്യു ചെരുവിൽ അഭിപ്രായപ്പെട്ടു.
സൗത്ത്ഫീൽഡിലെ അപ്പച്ചൻ നഗറിൽ വച്ച് നടന്ന ഈ വർഷത്തെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ചെയർമാൻ ജോസ് എബ്രഹാമും വൈസ് ചെയർമാൻ ജോർജ് വന്നിലവും ആണ്.
ഫാ. ജോയി ചക്യൻ, മാത്യു ചെരുവിൽ, സുനിൽ എൻ. മാത്യു, ജോസ് ഫിലിപ്പ്, സുനിൽ മാത്യു, ബിജോയിസ് തോമസ്, മാത്യു ചെമ്പോല എന്നിവർ കമ്മിറ്റി അംഗങ്ങൾ ആയിരുന്നു. സിൽവർ ജൂബിലി ടൂർണമെന്റിനോട് അനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ ഉദ്ഘാടന സമ്മേളനത്തിൽ വച്ച് പ്രകാശനം ചെയ്തു.
ജോർജ് വന്നിലം ചീഫ് എഡിറ്ററായ സുവനീർ കമ്മിറ്റിയിൽ സൈജൻ കണിയോടിക്കൽ, ജോസ് ഫിലിപ്പ്, മാത്യു ചെരുവിൽ, ജോസ് എബ്രഹാം എന്നിവർ അംഗങ്ങളാണ്.
56 ഇന്റർനാഷനൽ കമ്മിറ്റിയിൽ ചെയർമാനായ മാത്യു ചെരുവില്നോടൊപ്പം സാം ജെ മാത്യു (കാനഡ), രാജൻ മാത്യു (ഡാളസ്), കുര്യൻ നെല്ലാമറ്റം (ഷിക്കാഗോ), നിധിൻ ഈപ്പൻ (കനക്ടികട്ട്), ബിനോയ് ശങ്കരത്ത് (വാഷിംഗ്ടൺ ഡിസി), ആൽവിൻ ഷിക്കോർ (ഷിക്കാഗോ) എന്നിവർ പ്രവർത്തിക്കുന്നു.
മിസോറിയിലെ സെന്റ് ലൂയിസിൽ വച്ചായിരിക്കും അടുത്ത വർഷത്തെ മത്സരങ്ങൾ നടക്കുക എന്ന് ഇവർ അറിയിച്ചു.
|