• Logo

Allied Publications

Americas
ഡോ. ​എം.​എ​സ്.​ടി. ന​മ്പൂ​തി​രി​യു​ടെ വി​യോ​ഗം: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി അ​നു​ശോ​ചി​ച്ചു
Share
ഡാ​ള​സ്: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ ഉ​ന്ന​ത​വ്യ​ക്തി​ത്വ​മാ​യി​രു​ന്ന ഡോ. ​എം.​എ​സ്.​ടി. ന​മ്പൂ​തി​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി ഡാ​ള​സി​ന്‍റെ പ്ര​വ​ത്ത​ക​സ​മി​തി​യും അം​ഗ​ങ്ങ​ളും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ‌

അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം സ്പ​ർ​ശി​ച്ച അ​നേ​ക​രു​ടെ ഹൃ​ദ​യ​ങ്ങ​ളി​ലും അ​ഗാ​ധ​മാ​യ ശൂ​ന്യ​ത അ​വ​ശേ​ഷി​പ്പി​ക്കു​ന്ന​താ​യി യോ​ഗം അ​റി​യി​ച്ചു.

കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ​യും യു​എ​സ്എ​യി​ലെ വി​വി​ധ സാ​ഹി​ത്യ സം​ഘ​ട​ന​ക​ളു​ടെ​യും മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഡോ. ​ന​മ്പൂ​തി​രി, മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ​യും സം​സ്‌​കാ​ര​ത്തി​ന്‍റെ​യും ഉ​ന്ന​മ​ന​ത്തി​നാ​യി ത​ന്‍റെ ജീ​വി​തം സ​മ​ർ​പ്പി​ച്ചു.

മ​ല​യാ​ള സാ​ഹി​ത്യ​ത്തോ​ടു​ള്ള ത​ന്‍റെ അ​ഭി​നി​വേ​ശ​വും പ്ര​തി​ബ​ദ്ധ​ത​യും കൊ​ണ്ട് അ​ദ്ദേ​ഹം സ​മൂ​ഹ​ത്തി​ലെ എ​ഴു​ത്തു​കാ​രെ​യും വാ​യ​ന​ക്കാ​രെ​യും ഒ​രു​പോ​ലെ പ്ര​ചോ​ദി​പ്പി​ച്ചു.

സാ​ഹി​ത്യ സൃ​ഷ്ടി​ക​ൾ​ക്ക് പു​റ​മേ, ഡാ​ള​സ് മോ​ണിം​ഗ് ന്യൂ​സ് ദി​ന​പ്പ​ത്ര​ത്തി​ലെ ലെ​റ്റ​ർ ടു ​ദ എ​ഡി​റ്റ​ർ എ​ന്ന കോ​ള​ത്തി​ൽ, സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ന്ന സ്ഥി​രം പം​ക്തി എം​എ​സ്ടി കൈ​കാ​ര്യം ചെ​യ്തി​രു​ന്നു.

ഡോ. ​ന​മ്പൂ​തി​രി​യു​ടെ കൃ​തി​ക​ൾ മ​നു​ഷ്യ​ന്‍റെ വി​കാ​ര​ങ്ങ​ളെ​യും അ​നു​ഭ​വ​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള ആ​ഴ​ത്തി​ലു​ള്ള ധാ​ര​ണ​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. അ​ദ്ദേ​ഹം വെ​റു​മൊ​രു എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നി​ല്ല, മ​റി​ച്ച്‌ ഒ​രു ദാ​ർ​ശ​നി​ക​നാ​യി​രു​ന്നു​വെ​ന്നു പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​ൺ ആ​ദ​ര​പൂ​ർ​വം സ്മ​രി​ച്ചു.

കെ​എ​ൽ​എ​സി​ലെ എ​ഴു​ത്തു​കാ​രി​ൽ പ​ല​ർ​ക്കും അ​ദ്ദേ​ഹം ഒ​രു ഉ​പ​ദേ​ഷ്ടാ​വും മാ​ർ​ഗ​ദ​ർ​ശി​യും വ​ഴി​കാ​ട്ടി​യു​മാ​യി​രു​ന്നു. ന​മ്മു​ടെ ഭാ​ഷ​യു​ടെ​യും സം​സ്‌​കാ​ര​ത്തി​ന്‍റെ​യും സൗ​ന്ദ​ര്യ​വും ആ​ഴ​വും ഓ​ർ​മി​പ്പി​ക്ക​ത്ത​ക്ക​വ​ണ്ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ ന​മ്മു​ടെ ഹൃ​ദ​യ​ത്തി​ലും മ​ന​സി​ലും എ​ന്നേ​യ്ക്കും പ്ര​തി​ധ്വ​നി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും.

അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​നും പ്രീ​യ​പ്പെ​ട്ട​വ​ർ​ക്കും അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി കെ​എ​ൽ​എ​സ് അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ൽ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നേ​രി​ടു​ന്ന പീ​ഡ​ന​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ക്രി​സ്ത്യ​ൻ വാ​ർ​ഷി​ക ഐ​ക്യ സ​മ്മേ​ള​നം.
നാ​ഷ്‌​വി​ൽ: യു​എ​സി​ലെ 30 ദ​ശ​ല​ക്ഷം വി​ശ്വാ​സി​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന 37 അം​ഗ ക്രി​സ്ത്യ​ൻ കൂ​ട്ടാ​യ്മ​ക​ളു​ടെ പ​ര​മോ​ന്ന​ത സം​ഘ​ട​ന​യാ​യ ന
പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ് (ടെ​ക്സ​സ്): പ്ര​മു​ഖ സ​മൂ​ഹ പ്ര​വ​ർ​ത്ത​ക​നും കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ മു​ൻ ട്ര​ഷ​റ​റു​മാ​യി​രു​ന്ന പ​ര​മേ​ശ്
ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് പ​ള്ളി പെ​രു​ന്നാ​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ.
ബെ​ൻ​സേ​ലം: മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ​യു​ടെ പ്ര​ഥ​മ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നാ​യ പ​രു​മ​ല മാ​ർ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ നാ​മ​ധേ​യ​ത്ത
യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: ക​ട​ന്നാ​ക്ര​മി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പും ക​മ​ല ഹാ​രി​സും.
ന്യൂ​യോ​ർ​ക്ക്: പ്രാ​യം തി​രി​ച്ച​റി​വി​നെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് തെ​ളി​യി​ക്കു​വാ​ൻ ഒ​രു തി​രി​ച്ച​റി​യ​ൽ പ​രീ​ക്ഷ സ്വ​യം ന​ട​ത്ത​ണ​മെ​ന്ന മു​ൻ പ്
വൈ​എം​ഇ​എ​ഫ് ഡാ​ള​സ് ഒ​രു​ക്കു​ന്ന ഗാ​ന​സ​ന്ധ്യ ഞാ​യ​റാ​ഴ്ച.
കാ​രോ​ൾ​ട്ട​ൻ(​ഡാ​ള​സ്): വൈ​എം​ഇ​എ​ഫ് ഒ​രു​ക്കു​ന്ന ഗാ​ന​സ​ന്ധ്യ ഞാ​യ​റാ​ഴ്ച(​ന​വം​ബ​ർ മൂ​ന്ന്) വെെ​കു​ന്നേ​രം ആ​റി​ന് കാ​രോ​ൾ​ട്ട​ൻ ബി​ലീ​വേ​ഴ്സ് ബൈ​