ഹൂസ്റ്റൺ: സംഗീതം പെയ്തിറങ്ങിയ രാവിൽ ഹൂസ്റ്റണിൽ സംഗീതത്തിന്റെ മാസ്മരികത സൃഷ്ടിച്ചു് വിജയ് യേശുദാസും സിത്താരാ കൃഷ്ണകുമാറും നിരഞ്ചു് സുരേഷും സംഘവും ഹൂസ്റ്റണിൽ നിറഞ്ഞാടുകയായിരുന്നു.
നാരായണ മിഷൻ ഹൂസ്റ്റണും യു എസ് ക്യാപിറ്റലൈസ് സൊല്യൂഷനും ചേർന്ന് സംഘടിപ്പിച്ച ഹൈ ഓൺമ്യൂസിക് ഷോ ഹൂസ്റ്റൺ മലയാളി സമൂഹം നിറമനസോടെ ആവേശപൂർവം ഏറ്റെടുക്കുകയായിരുന്നു.
മിസോറി സിറ്റിയിലെ സെന്റ് ജോസഫ് ഹാളിൽ ഒക്ടോബർ പതിമൂന്നിന് വൈകുന്നേരം ആറു മണിക്ക് ആരംഭിച്ച ഈ സംഗീത വിരുന്ന് സമീപകാലത്തു ഹൂസ്റ്റൺ മലയാളികളുടെ ഇടയിൽ നടന്ന ഏറ്റവും സമ്പന്നമായ സംഗീത സദസായിരുന്നു.
ശ്രീനാരായണ ഗുരു മിഷന്റെ ധനശേഖരണാർഥം സംഘടിപ്പിച്ച ഈ പരിപാടി സംഘാടക മികവ് കൊണ്ട് ഹൂസ്റ്റൺ മാളയാളികൾക്കു ഓർമയിൽ എന്നെന്നും കാത്തു സൂക്ഷിക്കാവുന്ന വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു. വേണുനാഥും ദേവനന്ദ റജിയും ചേർന്നാലപിച്ച പ്രാർഥനാഗീതത്തോടുകൂടി ആരംഭിച്ച പരിപാടിക്ക് പ്രോഗ്രാം കോർഡിനേറ്റർ ഉണ്ണി മണപ്പുറത്തു സ്വാഗതം ആശംസിച്ചു.
ഓണാഘോഷ പരിപാടികൾക്കുശേഷം ഒന്നിനി പുറകെ ഒന്നായി നിരവധി സ്റ്റേജ് ഷോകൾ നടന്നിട്ടും ഹൂസ്റ്റൺ മലയാളി സമൂഹം ഈ ഷോയുടെ ടിക്കറ്റുകൾ ആവേശപൂർവം വാങ്ങിയും വ്യവസായികൾ സ്പോണ്സർഷിപ്പുകൾ നൽകിയും ഇരുകെെയും നീട്ടി സ്വീകരിച്ചത് തങ്ങളുടെ ആൽമവിശ്വാസം ആവേശപൂർണമാക്കി എന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഉണ്ണി മണപ്പുറത്തു പരാമർശിക്കുകയുണ്ടായി.
ശ്രീനാരായണ ഗുരു മിഷന്റെ പ്രസിഡന്റ് അനിയൻ തയ്യിൽ നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ മിഷന്റെ പ്രവർത്തനങ്ങളെപ്പറ്റിയും ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കേണ്ടതിന്റെ കാലിക പ്രസക്തിയെപ്പറ്റിയും അദ്ദേഹം എടുത്തു പറയുകയുണ്ടായി.
പ്രസിഡന്റ് അനിയൻ തയ്യിൽ, അലി ഷെയ്ക്കാനി, ജെയിംസ് ഓലൂട്ടു, സുനിൽ ജോൺ കോര, സ്റ്റാഫ്ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, മിഷൻ സെക്രട്ടറി ഷൈജി അശോകൻ, ട്രഷറർ രാജീവ് തങ്കപ്പൻ, പ്രോഗ്രാം കോർഡിനേറ്റർ ഉണ്ണി മണപ്പുറത്തു എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച ചടങ്ങിൽ മുഖ്യ സ്പോൺസർമാരായ അലി ഷെയ്ക്കാനി, ജെയിംസ് ഓലൂട്ടൂ, സുനിൽ ജോൺ കോര, ജോജി ജോർജ്, ഉമ്മൻ വര്ഗീസ്, പോൾ അഗർവാൾ എന്നിവരെ ആദരിക്കുകയുണ്ടായി.
25000 ഡോളറിന്റെ ടിക്കറ്റ് വിൽക്കുകയും ഏറ്റവും കൂടുതൽ സ്പോൺസർഷിപ് സംഘടിപ്പിക്കുകയും ചെയ്ത വിനോദ് വാസുദേവനെ വിജയ് യേശുദാസും പതിനാറായിരം ഡോളറിന്റെ ടിക്കറ്റ് വിറ്റ ശ്രീലേഖ ഉണ്ണിയെ സിതാര കൃഷ്ണകുമാറും പന്ത്രണ്ടായിരം ഡോളറിലധികം ടിക്കറ്റ് വിൽക്കുകയും സ്പോൺസർമാരെ കണ്ടെത്തുകാട്ടും ചെയ്ത അനിത മധുവിനെ നിരഞ്ചും വേദിയിൽ വച്ച് ആദരിച്ചു.
പ്രോഗ്രാം കോർ കമ്മിറ്റി അംഗങ്ങളായ ഉണ്ണി മണപ്പുറത്തു, മധു ചേരിക്കൽ, രേഷ്മാ വിനോദ്, സുബിൻ കുമാരൻ, ഷൈജി അശോകൻ, രാജീവ് തങ്കപ്പൻ, പ്രോഗ്രാംകമ്മറ്റി അംഗങ്ങളായ മനോജ് ഗോപി, പ്രകാശൻ ദിവാകരൻ കഠ ഉപദേഷ്ടാവ് സുജി വാസവൻ, പോലീസ് ഓഫീസർ മനോജ് പൂപ്പാറയിൽ എന്നിവരെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
|