• Logo

Allied Publications

Americas
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ൽ വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ളും ഇ​ട​വ​ക ദി​നാ​ഘോ​ഷ​വും 27ന്
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ കീ​ഴി​ൽ സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ലെ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സ സ​മൂ​ഹ​ത്തി​നാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യും ശു​ശ്രു​ഷ​ക​ളും ന​ല്കി​പ്പോ​രു​ന്ന ബ്ലെ​സ്ഡ് കു​ഞ്ഞ​ച്ച​ൻ സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക്ക് മി​ഷ​നി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടു​ന്നു.

അ​ധഃ​സ്ഥി​ത​രു​ടെ​യും അ​ശ​ര​ണ​രു​ടെ​യും പാ​വ​പ്പെ​ട്ട​വ​രു​ടെ​യും ഉ​ന്ന​മ​ന​ത്തി​നാ​യി ത​ന്‍റെ ശ്രേ​ഷ്‌​ഠ വൈ​ദീ​ക ജീ​വി​തം ഉ​ഴി​ഞ്ഞു​വ​യ്ക്കു​ക​യും ഉ​ത്ത​മ ജീ​വി​ത മാ​തൃ​ക​യി​ലൂ​ടെ അ​നേ​ക​രെ വി​ശ്വാ​സ​ത്തി​ന്‍റെ പാതയി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്ത വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ൻ തേ​വ​രു​പ​റ​മ്പി​ലി​ന്‍റെ തി​രു​നാ​ൾ സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ൽ ഭ​ക്തി​പു​ര​സ​രം ആ​ഘോ​ഷ​മാ​യി കൊ​ണ്ടാ​ടും.

ഇ​ന്ത്യ​യി​ലെ ദ​ളി​ത​ർ​ക്കി​ട​യി​ലെ പ്ര​മു​ഖ മി​ഷ​ന​റി​മാ​രി​ൽ ഒ​രാ​ളാ​യി ഗ​ണി​ക്ക​പ്പെ​ടു​ക​യും പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ പ്ര​സം​ഗി​ക്കു​ക​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ അ​നേ​ക​ർ​ക്ക്‌ ആ​ശ്ര​യ​വു​മാ​യി​രു​ന്ന വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ൾ സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ൽ ഇ​ത് പ​തി​നേ​ഴാ​മ​ത് വാ​ർ​ഷിക​മാ​യാ​ണ് കൊ​ണ്ടാ​ടു​ന്ന​ത്.

ഈ മാസം 27നു ​വൈ​കു​ന്നേ​രം നാ​ലിന് ആ​ഘോ​ഷ​പൂ​ർ​വ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ആ​രം​ഭി​ക്കും. തി​രു​നാ​ളി​നു മി​ഷ​ൻ ഡ​യ​റ​ക്ട​റും വി​കാ​രി​യു​മാ​യ ഫാ.​സോ​ജു വ​ർ​ഗീ​സ് സിഎംഐ നേ​തൃ​ത്വം വ​ഹി​ക്കും.

തി​രുനാ​ൾ കു​ർ​ബാന​യി​ൽ ഫാ. ​ജേ​ക്ക​ബ് കി​ഴ​ക്കേ​പ​ള്ളി​വാ​തു​ക്ക​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക​യും കു​ർ​ബാ​ന മ​ധ്യേ ഫാ. ​സി​ന്‍റോ ക​രോ​ട്ടു​മ​ല​യി​ൽ തി​രു​നാൾ സ​ന്ദേ​ശം ന​ൽ​കു​ന്ന​തും ആ​യി​രി​ക്കും.

ഫാ.​സോ​ജു വ​ർ​ഗീ​സ് നൊ​വേ​ന, വാ​ഴ്വ്, ല​ദീ​ഞ്ഞ് അ​ട​ക്കം തി​രു​നാ​ൾ അ​നു​ബ​ന്ധ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​താ​ണ്. വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ചന്‍റെ രൂ​പ​വു​മേ​ന്തി ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ലൂ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന വി​ശ്വാ​സ തീ​ക്ഷ്ണ​ത​യും പാ​ര​മ്പ​ര്യ​വും പൈ​തൃ​ക​വും വി​ളി​ച്ചോ​തു​ന്ന പ്ര​ഘോ​ഷ​ണ പ്ര​ദ​ക്ഷി​ണ​ത്തി​നു ശേ​ഷം ല​ദീ​ഞ്ഞ്, തു​ട​ർ​ന്ന് സ​മാ​പ​ന ആ​ശീ​ർ​വാ​ദ​ത്തോ​ടെ തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ സ​മാ​പി​ക്കും.

വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് ബ്ലെ​സ്ഡ് കു​ഞ്ഞ​ച്ച​ൻ സീ​റോമ​ല​ബാ​ർ മി​ഷ​ന്‍റെ ഇ​ട​വ​ക​ദി​നാ​ഘോ​ഷം തി​രു​ന്നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ശേ​ഷം പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

സെ​ന്‍റ് ജോ​സ​ഫ് റോ​മ​ൻ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ വി​കാ​രി പാ​രീ​ഷ് ഡേ ​ഉ​ദ്ഘാ​ട​നം ചെ​യ്തു ആ​ശം​സ​ക​ൾ നേ​രും. സ​ൺ​ഡേ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ഇ​ട​വ​കാം​ഗ​ങ്ങ​ളും ചേ​ർ​ന്നൊ​രു​ക്കു​ന്ന ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

സ്നേ​ഹ വി​രു​ന്നും ക്ര​മീ​ക​രി​ക്കു​ന്നു​ണ്ട്. ഈ ​വ​ർ​ഷ​ത്തെ തി​രു​ന്നാ​ൾ ത​ങ്ക​ച്ച​ൻ മാ​ത്യു കാ​ര​ക്കാ​ട്ട്, ഷാ​ജി മാ​ത്യു കാ​ര​ക്കാ​ട്ട് എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളാ​ണ് ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​ത്.

ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ വാ​ഴ്ത്ത​പ്പെ​ട്ട​വ​രു​ടെ ഗ​ണ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ൻ തേ​വ​രു​പ​റ​മ്പി​ലി​ന്‍റെ തി​രു​നാ​ൾ തി​രു​ക്ക​ർമങ്ങ​ളി​ൽ പ​ങ്കുചേ​രു​വാ​നും മധ്യ​സ്ഥ​ത്തി​ലൂ​ടെ അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​വാ​നും ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നതായി ഇ​ട​വ​ക വി​കാ​രി​യും തി​രുനാ​ൾ ക​മ്മി​റ്റി​യും അറിയിച്ചു.

Date& Time: October 27, Sunday from 4:00 PM. Venue: ST. JOSEPH CATHOLIC CHURCH, 466 TOMPKINS AVENUE, STATEN ISLAND, NY 10305.

ഇ​ന്ത്യ​യി​ൽ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നേ​രി​ടു​ന്ന പീ​ഡ​ന​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ക്രി​സ്ത്യ​ൻ വാ​ർ​ഷി​ക ഐ​ക്യ സ​മ്മേ​ള​നം.
നാ​ഷ്‌​വി​ൽ: യു​എ​സി​ലെ 30 ദ​ശ​ല​ക്ഷം വി​ശ്വാ​സി​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന 37 അം​ഗ ക്രി​സ്ത്യ​ൻ കൂ​ട്ടാ​യ്മ​ക​ളു​ടെ പ​ര​മോ​ന്ന​ത സം​ഘ​ട​ന​യാ​യ ന
പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ് (ടെ​ക്സ​സ്): പ്ര​മു​ഖ സ​മൂ​ഹ പ്ര​വ​ർ​ത്ത​ക​നും കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ മു​ൻ ട്ര​ഷ​റ​റു​മാ​യി​രു​ന്ന പ​ര​മേ​ശ്
ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് പ​ള്ളി പെ​രു​ന്നാ​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ.
ബെ​ൻ​സേ​ലം: മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ​യു​ടെ പ്ര​ഥ​മ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നാ​യ പ​രു​മ​ല മാ​ർ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ നാ​മ​ധേ​യ​ത്ത
യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: ക​ട​ന്നാ​ക്ര​മി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പും ക​മ​ല ഹാ​രി​സും.
ന്യൂ​യോ​ർ​ക്ക്: പ്രാ​യം തി​രി​ച്ച​റി​വി​നെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് തെ​ളി​യി​ക്കു​വാ​ൻ ഒ​രു തി​രി​ച്ച​റി​യ​ൽ പ​രീ​ക്ഷ സ്വ​യം ന​ട​ത്ത​ണ​മെ​ന്ന മു​ൻ പ്
വൈ​എം​ഇ​എ​ഫ് ഡാ​ള​സ് ഒ​രു​ക്കു​ന്ന ഗാ​ന​സ​ന്ധ്യ ഞാ​യ​റാ​ഴ്ച.
കാ​രോ​ൾ​ട്ട​ൻ(​ഡാ​ള​സ്): വൈ​എം​ഇ​എ​ഫ് ഒ​രു​ക്കു​ന്ന ഗാ​ന​സ​ന്ധ്യ ഞാ​യ​റാ​ഴ്ച(​ന​വം​ബ​ർ മൂ​ന്ന്) വെെ​കു​ന്നേ​രം ആ​റി​ന് കാ​രോ​ൾ​ട്ട​ൻ ബി​ലീ​വേ​ഴ്സ് ബൈ​