• Logo

Allied Publications

Middle East & Gulf
ക​ലാ​ഭ​വ​ൻ മ​ണി നാ​ട​ൻ​പാ​ട്ട് മ​ത്സ​രം: ഷാ​ർ​ജ യു​വ​ക​ലാ​സാ​ഹി​തി ജേ​താ​ക്ക​ൾ
Share
അ​ബു​ദാ​ബി: നാ​ട​ൻ പാ​ട്ടി​നെ ജ​ന​കീ​യ​വ​ത്ക​രി​ച്ച ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ്മ​ര​ണാ​ർ​ഥം അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​ക നാ​ട​ൻ​പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഷാ​ജ യു​വ​ക​ലാ​സാ​ഹി​തി ജേ​താ​ക്ക​ളാ​യി.

ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം ശ​ക്തി തി​യ​റ്റേ​ഴ്‌​സ് അ​ബു​ദാ​ബി ഷാ​ബി​യ മേ​ഖ​ല​യ്ക്കും ഓ​ർ​മ ബ​ർ​ദു​ബാ​യി മേ​ഖ​ല​യ്ക്കു​മാ​യി​രു​ന്നു. ആ​ദ്യ​ദി​വ​സം ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​റ് സം​ഘ​ങ്ങ​ളി​ൽ നി​ന്നാ​യി​രു​ന്നു ജേ​താ​ക്ക​ളെ ര​ണ്ടാം ദി​വ​സം ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത​ത്.



തൃ​ശൂർ ജ​ന​ന​യ​ന​യു​ടെ ഡ​യ​റ​ക്ട​റും സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി മു​ൻ നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​വു​മാ​യ അ​ഡ്വ. വി.ഡി. പ്രേ​മ​പ്ര​സാ​ദ്, പ്ര​ശ​സ്ത നാ​ട​ക​പ്ര​വ​ർ​ത്ത​ക​നും ച​ല​ച്ചി​ത്ര​കാ​ര​നു​മാ​യ ദി​നേ​ശ് ഏ​ങ്ങൂ​ർ എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ.

സെന്‍റ​ർ പ്ര​സി​ഡന്‍റ് എ. ​കെ. ബീ​രാ​ൻകു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വേ​ദി​യി​ൽ ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ഷ​ഹീ​ർ ഹം​സ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഗാ​യ​ക സം​ഘ​ങ്ങ​ൾ അ​ത്യാ​വേ​ശ​ത്തോ​ടെ​യാ​യി​രു​ന്നു അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി​യ​ത്.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് യൂ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ർ, വ​നി​താ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ഗീ​ത ജ​യ​ച​ന്ദ്ര​ൻ, അ​സി. ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി താ​ജു​ദ്ദീ​ൻ എ​ള​വ​ള്ളി എ​ന്നി​വ​ർ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. അ​സി. ട്ര​ഷ​റ​ർ അ​നീ​ഷ് ശ്രീ​ദേ​വി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വി​നോ​ദ് പ​ട്ടം ന​ന്ദി​യും പ​റ​ഞ്ഞു.

യു​എ​ഇ​യി​ൽ പൊ​തു​മാ​പ്പ് ഇ​ന്ന് അ​വ​സാ​നി​ക്കും.
ദു​ബാ​യി: വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ അ​ന​ധി​കൃ​ത താ​മ​സ​കാ​ർ​ക്ക് രാ​ജ്യം വി​ടാ​ൻ യു​എ​ഇ പ്ര​ഖ്യാ​പി​ച്ച ര​ണ്ടു​മാ​സ​ത്തെ പൊ​തു​മാ​പ്പ് ഇ​ന്ന് അ​വ​സാ​നി
മ​നോ​ജി​ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ ​ സാ​ന്ത്വ​ന​സ്പ​ർ​ശം.
കൊ​ല്ലം: പ​ക്ഷാ​ഘാ​ത​ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ലാ​യ പ്ര​വാ​സി ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ ന​ട​ത്തു​ക​യും തു​ട​ർ​ചി
കൈ​ര​ളി ഫു​ജൈ​റ സെ​ൻ​ട്ര​ൽ വാ​ർ​ഷി​ക സ​മ്മേ​ള​നം സംഘ‌ടിപ്പിച്ചു.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ​യു​ടെ സെ​ൻ​ട്ര​ൽ സ​മ്മേ​ള​നം ലോ​ക കേ​ര​ള സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ൺ സാ​മ
മഞ്ഞപ്പട നെക്സ്റ്റ് ജൻ കപ്പ്: മഞ്ഞപ്പട എഫ്സിയും ലോർഡ്സ് അക്കാദമിയും ചാമ്പ്യൻമാർ.
കു​വൈ​റ്റ് സി​റ്റി: മ​ഞ്ഞ​പ്പ​ട കു​വൈ​റ്റ് വിം​ഗ് സം​ഘ​ടി​പ്പി​ച്ച മ​ഞ്ഞ​പ്പ​ട നെ​ക്സ്റ്റ് ജെ​ൻ ക​പ്പ് അ​ണ്ട​ർ 18 വി​ഭാ​ഗ​ത്തി​ൽ മ​ഞ്ഞ​പ്പ​ട എ​ഫ്സി​യ
മ​രു​ഭൂ​മി​യി​ലെ മാ​രാ​മ​ൺ സ​മ്മേ​ള​നം ഡി​സം​ബ​ർ മൂ​ന്നി​ന് അ​ബു​ദാ​ബി​യി​ൽ.
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ്മാ സ​ഭ എ​ല്ലാ വ​ർ​ഷ​വും ഒ​രു​ക്കു​ന്ന മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ യു​എ​ഇ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തീ​ക