• Logo

Allied Publications

Middle East & Gulf
വി​മാ​ന​ടി​ക്ക​റ്റ് നി​ര​ക്കി​ന്‍റെ പേ​രി​ല്‍ പ്ര​വാ​സി​ക​ള്‍ വേ​ട്ട​യാ​ട​പ്പെ​ടു​ന്നു: മു​ന​വ്വ​റ​ലി ത​ങ്ങ​ള്‍
Share
അ​ബു​ദാ​ബി: രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ ഉ​ല​യാ​തെ പി​ടി​ച്ചു​നി​ര്‍​ത്തു​ന്ന​തി​ല്‍ മു​ഖ്യ​പ​ങ്ക് വ​ഹി​ക്കു​ന്ന പ്ര​വാ​സി സ​മൂ​ഹം വി​മാ​ന​ടി​ക്ക​റ്റ് നി​ര​ക്കി​ന്‍റെ പേ​രി​ല്‍ വേ​ട്ട​യാ​ട​പ്പെ​ടു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​വു​ന്ന​ത​ല്ലെ​ന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍.

"ഡ​യ​സ്‌​പോ​റ സ​മ്മി​റ്റ് ഇ​ന്‍ ഡ​ല്‍​ഹി'​യു​ടെ പ്ര​ഖ്യാ​പ​ന പ്ര​ചാ​ര​ണ ക​ണ്‍​വെ​ന്‍​ഷ​ന്‍ അ​ബു​ദാ​ബി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ന​വ്വ​റ​ലി ത​ങ്ങ​ള്‍.

ജ​നാ​ധി​പ​ത്യ​പ​ര​വും ഭ​ര​ണ​ഘ​ട​നാ​പ​ര​വു​മാ​യ അ​വ​കാ​ശ​മാ​യ വോ​ട്ട​വ​കാ​ശം പ്ര​വാ​സി ആ​യ​തു​കൊ​ണ്ടു​മാ​ത്രം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ഈ ​പോ​രാ​ട്ട​ത്തി​ല്‍ പ്ര​വാ​സി​ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ള​ണ​മെ​ന്നും മു​ന​വ്വ​റ​ലി ത​ങ്ങ​ള്‍ പ​റ​ഞ്ഞു.



അ​ബു​ദാ​ബി കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് ഷു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സം​ബ​ര്‍ അഞ്ചിന് ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ഡ​യ​സ്‌​പോ​റ സ​മ്മി​റ്റി​ന്‍റെ പ്ര​ചാ​ര​ണ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം മു​ന​വ്വ​റ​ലി ത​ങ്ങ​ളും കോ​വ​ളം എം​എ​ല്‍​എ എം.​ വി​ന്‍​സ​ന്‍റും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു.

പ്ര​വാ​സി വി​മാ​ന​യാ​ത്ര നി​ര​ക്ക്, പ്ര​വാ​സി വോ​ട്ട​വ​കാ​ശം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി ഡി​സം​ബ​ര്‍ അഞ്ചിന് ​വൈ​കു​ന്നേ​രം ആറിന് ഡ​ല്‍​ഹി കോ​ണ്‍​സ്റ്റി​റ്റ്യു​ഷ​ന്‍ ക്ല​ബ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഡ​യ​സ്‌​പോ​റ സ​മ്മി​റ്റി​ല്‍ എം​പി​മാ​രും മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കും.

അ​ബു​ദാ​ബി ​ഡ​ല്‍​ഹി കെ​എം​സി​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു​എ​ഇ​യി​ലെ മു​പ്പ​തി​ല​ധി​കം പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ​മ്മി​റ്റ് ന​ട​ക്കു​ന്ന​ത്. നേ​ര​ത്തെ ന​ട​ത്താ​നു​ദ്ദേ​ശി​ച്ചി​രു​ന്ന പ​രി​പാ​ടി വ​യ​നാ​ട് ദു​ര​ന്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡി​സം​ബ​റി​ലേ​ക്ക് മാ​റ്റി​വയ്​ക്കു​ക​യാ​യി​രു​ന്നു.



പ്ര​ഖ്യാ​പ​ന പ്ര​ചാ​ര​ണ ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ എം.​വി​ന്‍​സെ​ന്‍റ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ച്ചു. ഇ​ന്ത്യ​ന്‍ ഇ​സ്‌ലാ​മി​ക് സെ​ന്‍റ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി.​കെ അ​ബ്ദു​ല്ല, ഇ​ന്‍​കാ​സ് സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി.​യേ​ശു​ശീ​ല​ന്‍, സ​ലീം ചി​റ​ക്ക​ല്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ബു​ദാ​ബി കെ​എം​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​എ​ച്ച്. യൂ​സു​ഫ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ടി.​കെ. സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു.

യു​എ​ഇ​യി​ൽ പൊ​തു​മാ​പ്പ് ഇ​ന്ന് അ​വ​സാ​നി​ക്കും.
ദു​ബാ​യി: വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ അ​ന​ധി​കൃ​ത താ​മ​സ​കാ​ർ​ക്ക് രാ​ജ്യം വി​ടാ​ൻ യു​എ​ഇ പ്ര​ഖ്യാ​പി​ച്ച ര​ണ്ടു​മാ​സ​ത്തെ പൊ​തു​മാ​പ്പ് ഇ​ന്ന് അ​വ​സാ​നി
മ​നോ​ജി​ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ ​ സാ​ന്ത്വ​ന​സ്പ​ർ​ശം.
കൊ​ല്ലം: പ​ക്ഷാ​ഘാ​ത​ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ലാ​യ പ്ര​വാ​സി ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ ന​ട​ത്തു​ക​യും തു​ട​ർ​ചി
കൈ​ര​ളി ഫു​ജൈ​റ സെ​ൻ​ട്ര​ൽ വാ​ർ​ഷി​ക സ​മ്മേ​ള​നം സംഘ‌ടിപ്പിച്ചു.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ​യു​ടെ സെ​ൻ​ട്ര​ൽ സ​മ്മേ​ള​നം ലോ​ക കേ​ര​ള സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ൺ സാ​മ
മഞ്ഞപ്പട നെക്സ്റ്റ് ജൻ കപ്പ്: മഞ്ഞപ്പട എഫ്സിയും ലോർഡ്സ് അക്കാദമിയും ചാമ്പ്യൻമാർ.
കു​വൈ​റ്റ് സി​റ്റി: മ​ഞ്ഞ​പ്പ​ട കു​വൈ​റ്റ് വിം​ഗ് സം​ഘ​ടി​പ്പി​ച്ച മ​ഞ്ഞ​പ്പ​ട നെ​ക്സ്റ്റ് ജെ​ൻ ക​പ്പ് അ​ണ്ട​ർ 18 വി​ഭാ​ഗ​ത്തി​ൽ മ​ഞ്ഞ​പ്പ​ട എ​ഫ്സി​യ
മ​രു​ഭൂ​മി​യി​ലെ മാ​രാ​മ​ൺ സ​മ്മേ​ള​നം ഡി​സം​ബ​ർ മൂ​ന്നി​ന് അ​ബു​ദാ​ബി​യി​ൽ.
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ്മാ സ​ഭ എ​ല്ലാ വ​ർ​ഷ​വും ഒ​രു​ക്കു​ന്ന മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ യു​എ​ഇ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തീ​ക