ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്ടു ഏരിയക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മയൂർ വിഹാർ ഫേസ്ടു, പോക്കറ്റ് എഫ്, എംസിഡി ലൈബ്രറി ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്.
മിനി മനോജ്, പിആർ മനോജ് എന്നിവർ ആലപിച്ച പ്രാർഥനാഗീതാലാപനത്തോടെയാണ് യോഗം ആരംഭിച്ചത്. ഏരിയ ചെയർമാൻ വി.ഡി. ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്രക്കമ്മിറ്റി അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ട്രെഷറർ മാത്യു ജോസ്, ജോയിന്റ് ട്രഷറർ പി.എൻ. ഷാജി, നിർവാഹക സമിതി അംഗം ഡി. ജയകുമാർ, ഏരിയ സെക്രട്ടറി സി.പി. സനിൽ, ട്രഷറർ ടിബി ആനന്ദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
ടോമി ജോസഫ് റിട്ടേണിംഗ് ഓഫീസറും പ്രദീപ് സദാനന്ദൻ അവതാരകനും ആയിരുന്നു. പുതിയ ഭാരവാഹികളായി ചെയർമാൻ എം.എൽ. ഭോജൻ, വൈസ് ചെയർമാൻ വി.കെ. ചന്ദ്രൻ, സെക്രട്ടറി പ്രസാദ് കെ. നായർ, ജോയിന്റ് സെക്രട്ടറിമാർ അഡ്വ. മനോജ് എച്ച്. നായർ, എം.എൽ. സിബിച്ചൻ, ട്രഷറർ സി.പി. മോഹനൻ, ജോയിന്റ് ട്രഷറർ ജോണി തോമസ്, ഇന്റേണൽ ഓഡിറ്റർ സി.പി. സനിൽ, വനിതാ വിഭാഗം കൺവീനർ അനിതാ ഉണ്ണിക്കൃഷ്ണൻ, ജോയിന്റ് കൺവീനർമാർ ബീനാ പ്രസാദ്, ഡോളി ആന്റണി എന്നിവരെ തെരെഞ്ഞെടുത്തു.
കൂടാതെ നിർവാഹക സമിതി ജനറൽ കൗൺസിൽ അംഗങ്ങളായി കെ.വി.പി. നായർ, കെ.ജി. കുട്ടി, ആർവി ഉണ്ണിക്കൃഷ്ണൻ, വി. ഹരിദാസൻ നായർ, ടി.ബി. ആനന്ദ് കുമാർ, കെ.വി. മുരളീധരൻ, ജേക്കബ് സേവ്യർ, എസ്.കെ. കുട്ടി, ഗീതാ രമേശ്, രമേശ് കോയിക്കൽ, ടി.വി. രാജേഷ്, കെ.എം. ദിനേശൻ, കെജെ മാരീജൻ, മനോജ് ജോർജ്, സന്തോഷ് കുമാർ, സി.എ. നായർ, കെജി ഹരികുമാർ, കെ.കെ. ഭദ്രൻ, യു.ആർ. സിരിസ് കുമാർ, ഗിരിജ, എം.ആർ. ഷാജി, ഡോ. രാജലക്ഷ്മി മുരളീധരൻ എന്നിവരെയും
ജനറൽ കൗൺസിൽ അംഗങ്ങളായി എ. ബാബു, തങ്കം ഹരിദാസ്, ബിന്ദു മുരളീധരൻ, സുജാതാ ജയകുമാർ, ഇന്ദിര അച്യുതൻ, വി.വി. ഷീജാ, പ്രദീപ് സദാനന്ദൻ, രമ ദേവി, മിനി ഉണ്ണിക്കൃഷ്ണൻ, പ്രസീനാ ഭദ്രൻ, ഗീതാ പിള്ള എന്നിവരെയും തെരഞ്ഞെടുത്തു.
|