ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവ് സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാൾ ഞായറാഴ്ച മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നടക്കും.
ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിലാണ് പെരുന്നാൾ നടത്തപ്പെടുന്നത്.
പെരുന്നാൾ ശുശ്രൂഷകളിൽ എല്ലാവരും പ്രാർഥനാപൂർവം നേർച്ച കാഴ്ചകളോടുകൂടി വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
പെരുന്നാൾ ശുശ്രൂഷാ ക്രമീകരണം:
ഞായറാഴ്ച രാവിലെ ഏഴിന് പ്രഭാത നമസ്കാരം, കുർബാനയെ തുട൪ന്ന് പെരുന്നാൾ കൊടിയേറ്റ് റവ.ഫാ. എബിൻ പി. ജേക്കബ് (വികാരി, സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്, ജലന്തർ)
വെെകുന്നേരം ആറിന് സന്ധ്യാനമസ്ക്കാരം, കുർബാന റവ. ഫാ. ജോൺ കെ ശാമുവേൽ (വികാരി, മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ജനക്പൂരി)
തിങ്കളാഴ്ച വെെകുന്നേരം ആറിന് സന്ധ്യാനമസ്ക്കാരം, മദ്ധ്യസ്ഥ പ്രാർഥന. ചൊവ്വാഴ്ച വെെകുന്നേരം ആറിന് സന്ധ്യാനമസ്ക്കാരം, മദ്ധ്യസ്ഥ പ്രാർഥന.
ബുധനാഴ്ച വെെകുന്നേരം ആറിന് സന്ധ്യാനമസ്ക്കാരം, മദ്ധ്യസ്ഥ പ്രാർഥന. വ്യാഴാഴ്ച വെെകുന്നേരം ആറിന് സന്ധ്യാനമസ്ക്കാരം, മദ്ധ്യസ്ഥ പ്രാർഥന.
വെള്ളിയാഴ്ച വെെകുന്നേരം ആറിന് സന്ധ്യാനമസ്ക്കാരം, മദ്ധ്യസ്ഥ പ്രാർഥന. ശനിയാഴ്ച വെെകുന്നേരം ആറിന് സന്ധ്യാനമസ്ക്കാരം (അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത).
ഏഴിന് വചന ശുശ്രൂഷ (റവ. ഫാ. സുമോദ് ജോൺ ശാമുവേൽ വികാരി, മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഗുരുഗ്രാം), 7.30ന്ഭക്തിനിർഭരമായ പെരുന്നാൾ പ്രദക്ഷിണം. 8.30ന് ധൂപപ്രാർഥന, ശ്ലൈഹീക വാഴ്വ്, ആശീർവാദം, കൈമുത്ത്, സ്നേഹവിരുന്ന്.
ഞായറാഴ്ച രാവിലെ ഏഴിന് പ്രഭാത നമസ്കാരം, വിശൂദ്ധ കുർബാന ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത തിരുമനസിന്റെ മുഖ്യകാർമികത്വത്തിൽ.
പത്തിന് ശ്ലൈഹീക വാഴ്വ്, ആശീർവാദം, കൈമുത്ത്, നേർച്ചവിളമ്പ്, 10.30ന് പെരുന്നാൾ കൊടിയിറക്ക്.
|