• Logo

Allied Publications

Australia & Oceania
മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കം സ​മാ​പ​ന​സ​മ്മേ​ള​നം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി
Share
മെ​ൽ​ബ​ൺ: മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളും സ​മാ​പ​ന​സ​മ്മേ​ള​ന​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു. സെ​പ്റ്റം​ബ​ർ 30ന് ​സ്പ്രിം​ഗ്വെ​യി​ൽ ടൗ​ൺ ഹാ​ളി​ൽ വ​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

കോ​ട്ട​യം അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ അ​ഭി​വ​ന്ദ്യ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​പൂ​ർ​വ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യോ​ടു​കൂ​ടി ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ഭി​ലാ​ഷ് ക​ണ്ണാ​മ്പ​ടം, പ​ത്താം വാ​ർ​ഷി​കം ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്ത് മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ഇ​ട​വ​ക വി​കാ​രി​യും ഇ​പ്പോ​ൾ ബ്രി​സ്‌​ബേ​ൻ ഹോ​ളി ഫാ​മി​ലി ക്നാ​നാ​യ മി​ഷ​ൻ വി​കാ​രി​യു​മാ​യ ഫാ. ​പ്രി​ൻ​സ് തൈ​പു​ര​യി​ട​ത്തി​ൽ, കാ​ൻ​ബ​റ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ മി​ഷ​ൻ ചാ​പ്ല​യി​ൻ ഫാ. ​ഡാ​ലി​ഷ് കൊ​ച്ചേ​രി​ൽ തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ഭി​ലാ​ഷ് ക​ണ്ണാ​മ്പ​ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പൊ​തു​സ​മ്മേ​ള​നം മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് മേ​രി​സ് ഇ​ട​വ​ക​യു​ടെ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ക്കാ​ല​ത്തെ വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്നു​വെ​ന്നും പ​ത്താം വാ​ർ​ഷി​ക​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ അ​റി​യി​ച്ചു.

കോ​ട്ട​യം എം​പി തോ​മ​സ് ചാ​ഴി​കാ​ട​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മെ​ൽ​ബ​ണി​ൽ എ​ത്തി​ച്ചേ​രു​വാ​നും പ​രി​പാ​ടി​ക​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ച്ച​തി​ലും സ​ന്തോ​ഷ​മു​ണ്ടെ​ന്നും തോ​മ​സ് ചാ​ഴി​കാ​ട​ൻ അ​റി​യി​ച്ചു. മെ​ൽ​ബ​ൺ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ൺ പ​നം​തോ​ട്ട​ത്തി​ലി​ന്‍റെ സ്നേ​ഹ സ​ന്ദേ​ശം വേ​ദി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

മെ​ൽ​ബ​ണി​ലെ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന് തു​ട​ർ​ന്നും എ​ല്ലാ​വി​ധ സ്നേ​ഹ​വും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്നും ഇ​ത്ര​യ​ധി​കം മ​നോ​ഹ​ര​മാ​യി ഇ​ട​വ​കാം​ഗ​ങ്ങ​ളെ​യെ​ല്ലാം കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ട് പ​ത്താം​വാ​ർ​ഷി​കം അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ സം​ഘാ​ട​ക​രെ​യെ​ല്ലാം അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​ത്തി​ൽ മെ​ൽ​ബ​ൺ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ സ​ഭാ വി​കാ​രി ജ​ന​റാ​ൾ മോ​ൺ​സി​ഞ്ഞോ​ർ ഫ്രാ​ൻ​സി​സ് കോ​ല​ഞ്ചേ​രി അ​റി​യി​ച്ചു.

ഫാ. ​പ്രി​ൻ​സ് തൈ​പു​ര​യി​ട​ത്തി​ൽ ആ​മു​ഖ സ​ന്ദേ​ശ​വും കെ​സി​വൈ​എ​ൽ കോ​ട്ട​യം അ​തി​രു​പ​താ പ്ര​സി​ഡ​ന്‍റ് ലി​ബി​ൻ ജോ​സ് പാ​റ​യി​ൽ, ഫാ. ​ഡാ​ലി​ഷ് കൊ​ച്ചേ​രി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ളും അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​മ​ധ്യേ ഇ​ട​വ​ക​യു​ടെ വ​ള​ർ​ച്ച​യ്ക്കാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ൽ​മാ​യ നേ​തൃ​ത്വ​ങ്ങ​ളെ ആ​ദ​രി​ച്ചു. ഇ​ട​വ​കാം​ഗ​ങ്ങ​ൾ, പ്ര​ർ​ത്ത​നാ​നി​ർ​ഭ​ര​രാ​യി എ​ഴു​തി​പൂ​ർ​ത്തീ​ക​രി​ച്ച, ബൈ​ബി​ൾ കെെ​യെ​ഴു​ത്തു​പ്ര​തി​യു​ടെ പ്ര​കാ​ശ​നം മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശ്ശേ​രി​ൽ നി​ർ​വ​ഹി​ച്ചു.

പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കു​ന്ന സ്മ​ര​ണി​ക, സു​വ​നീ​ർ തോ​മ​സ് ചാ​ഴി​കാ​ട​ന് ന​ൽ​കി കൊ​ണ്ട് മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

പ​ത്താം വാ​ർ​ഷി​കം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​നോ​യ് മ​ഞ്ഞാ​ങ്ക​ൽ എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും കൈ​ക്കാ​ര​ൻ നി​ഷാ​ദ് പു​ലി​യ​ന്നൂ​ർ സ​മ്മേ​ള​ന​ത്തി​ന് കൃ​ത​ജ്ഞ​ത അ​റി​യി​ക്കു​ക​യും ചെ​യ്തു.

പാ​രി​ഷ് സെ​ക്ര​ട്ട​റി ബി​നീ​ഷ് മൂ​ഴി​ച്ചാ​ലി​ൽ, ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ഫി​ലി​പ്സ് എ​ബ്ര​ഹാം കു​രീ​ക്കോ​ട്ടി​ൽ, കൈ​ക്കാ​ര​ൻ സ്റ്റീ​ഫ​ൻ തെ​ക്കേ​ക​വു​ന്നും​പാ​റ​യി​ൽ, മു​ൻ കൈ​ക്കാ​ര​ൻ ആ​ശി​ഷ് സി​റി​യ​ക് വ​യ​ലി​ൽ തു​ട​ങ്ങി​യ​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

തു​ട​ർ​ന്ന് ലാ​ൻ​സ്‌​മോ​ൻ വ​രി​ക്കാ​ശേ​രി​ൽ, ജോ​ർ​ജ് പ​വ്വ​ത്തേ​ൽ എ​ന്നി​വ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി​ട്ടു​ള്ള ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യ ക​ലാ​സ​ന്ധ്യ​യും അ​ണി​യി​ച്ചൊ​രു​ക്കി​യി​രു​ന്നു. ഇ​ട​വ​ക​യി​ലെ കൊ​ച്ചു​കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ ക​ലാ​സ​ന്ധ്യ​യി​ൽ അ​ണി​നി​ര​ന്നു. ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു ഒ​രു​ക്കി​യ നാ​ട​ൻ ഭ​ക്ഷ​ണ​ശാ​ല ഏ​റെ പ്ര​ശം​സ​പി​ടി​ച്ചു​പ​റ്റി.

പ​ത്താം വാ​ർ​ഷി​കം കോ​ർ ക​മ്മി​റ്റി​യു​ടെ​യും പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ സ​മാ​പ​ന പ​രി​പാ​ടി​ക​ൾ അ​ത്യു​ജ്വ​ല​മാ​യി ന​ട​പ്പി​ലാ​ക്കി​യ​ത്.

മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക ആ​ക്റ്റിം​ഗ് സെ​ക്ര​ട്ട​റി​യും സ​മാ​പ​ന സ​മ്മേ​ള​നം പ്രോ​ഗ്രാം ക​മ്മി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യി​രു​ന്ന ഫി​ലി​പ്സ് എ​ബ്ര​ഹാം കു​രീ​ക്കോ​ട്ടി​ൽ പ​രി​പാ​ടി​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യ ന​ന്ദി​യ​റി​യി​ച്ചു.

ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ്; തൃ​ശൂ​ർ പു​ണ്യാ​ള​ൻ​സ് ജേ​താ​ക്ക​ൾ.
വെ​ല്ലിം​ഗ്ട​ൺ: ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ് നാ​ലാം സീ​സ​ൺ സ​മാ​പി​ച്ചു.
പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
പെ​ർ​ത്ത്: പെ​ർ​ത്തി​ലെ പ്ര​മു​ഖ അ​സോ​സി​യേ​ഷ​നാ​യ പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം.
എ.എൻ. ഷം​സീ​ർ ഓ​സ്ട്രേ​ലി​യ​യി​ൽ.
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ൽ പ​​​​ങ്കെ​​​
സിയന്നയിൽ കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക.
സി​യ​ന്ന: ഇ​റ്റ​ലി​യി​ലെ സി​യ​ന്ന കേ​ര​ള കാ​ത്തോ​ലി​ക്കാ അ​സോ​സി​യേ​ഷ​നു ഇ​നി പു​തി​യ ഇ​ട​വ​ക.
ന്യൂ​സി​ല​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ൻ ഫെ​യ​ർ 29ന് ​കൊ​ച്ചി​യി​ൽ.
ക​ണ്ണൂ​ർ: ന്യൂ​സി​ല​ൻ​ഡ് സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യാ​യ എ​ഡ്യു​ക്കേ​ഷ​ൻ ന്യൂ​സി​ലാ​ൻ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ സാ​ന്‍റാ മോ​