|
Australia & Oceania |
|
|
|
|
ഡബ്ല്യുഎംപിഎൽ ക്രിക്കറ്റ് ടൂർണമെന്റ്; തൃശൂർ പുണ്യാളൻസ് ജേതാക്കൾ
വെല്ലിംഗ്ടൺ: ഡബ്ല്യുഎംപിഎൽ ക്രിക്കറ്റ് ടൂർണമെന്റ് നാലാം സീസൺ സമാപിച്ചു. ആവേശകരമായ ഫെെനൽ മത്സരത്തിൽ ട്രാവൻകൂർ റോയൽസിനെ പരാജയപ്പെടുത്തി തൃശൂർ പുണ്യാളൻസ് ജേതാക്കളായി.
റോയൽസ് ഉയർത്തിയ 104 റൺസ് 18.5 ഓവറിൽ മറികടന്നാണ് തൃശൂർ പുണ്യാളൻസ് കിരീടം ചൂടിയത്. തൃശൂർ പുണ്യാളൻസ്, ട്രാവൻകൂർ റോയൽസ്, വാളയാർ റിനോസ്, അങ്കമാലി ടൈറ്റൻസ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
2021ൽ ഹൈറേഞ്ച് വാരിയർസ്, 2022ൽ ട്രാവൻകൂർ റോയൽസ്, 2023ൽ പാലാ കൊമ്പൻസ് എന്നിവരാണ് കഴിഞ്ഞ സീസണുകളിൽ കിരീടമണിഞ്ഞത്. പ്രധാന കോഓർഡിനേറ്റർമാരായ ഡിജോ ജോൺ, ചെസിൽ സോജൻ എന്നിവരാണ് ടൂർണമെന്റിന്റെ നടത്തിപ്പിന് ചുക്കാൻ പിടിച്ചത്.
ഈ സീസൺ വിജയിപ്പിച്ച എല്ലാവരോടും നന്ദി പറയുന്നതായും കൂടുതൽ ടീമുകളെയും കളിക്കാരെയും കമ്യൂണിറ്റി പങ്കാളിത്തത്തെയും അടുത്ത സീസണിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
|
പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് നവ നേതൃത്വം
പെർത്ത്: പെർത്തിലെ പ്രമുഖ അസോസിയേഷനായ പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് നവനേതൃത്വം. ബേക്കർ ഹൗസിൽ ചേർന്ന12ാമത് വാർഷിക പൊതുയോഗത്തിലാണ് അംഗങ്ങളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തത്.
ബിനോജ് മാത്യു (പ്രസിഡന്റ്), ബോണി എം. ജോർജ് (സെക്രട്ടറി), ഐസക് അനൂപ് (ട്രെഷറർ), ബേബിമോൾ (വൈസ് പ്രസിഡന്റ്), തോമസ് ഡാനിയേൽ (ജോയിന്റ് സെക്രട്ടറി) എന്നിവരെ കൂടാതെ ആർട്സ് സെക്രട്ടറിമാരായി സീമ സുജിത്, റിൻസ് ജോയ്, സ്പോർട്സ് സെക്രട്ടറിമാരായി സോണി തോമസ്, വിഷാൽ ജോസ് എന്നിവരെയും തെരഞ്ഞെടുത്തു.
കൂടുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പികാൻ വിവിധ കമ്മിറ്റികളിലായി അഭിലാഷ്, അനിൽ, ബിജോയ്, ബേബിച്ചൻ, ജോ പ്രവീൺ, റിച്ചി, സുജിത്, രമ്യ, ബിബി, റീജ, റ്റീന എന്നിവരെ തെരഞ്ഞെടുത്തു. മീറ്റിംഗിൽ കഴിഞ്ഞ വർഷത്തെ പ്രസിഡന്റ് സുജിത് എബ്രഹാം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി റിച്ചി വാർഷിക റിപ്പോർട്ടും ട്രെഷറർ ബിജോയ് വാർഷിക വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു യോഗം പാസാക്കി. പെർത്തിലെ കുടിയേറ്റ മലയാളികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്യൂമ ഓരോ വർഷവും വ്യത്യസ്തമായ നിരവധി പരിപാടികളാണ് അവതരിപ്പിക്കാറുള്ളത്.
കഴിഞ്ഞവർഷം നമ്മൾ തുടക്കം കുറിച്ച പ്യൂമ ആർട്ട്സ് അക്കാഡമിക് മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നൂറോളം കുട്ടികൾക്ക് വളരെ കുറഞ്ഞ ചെലവിൽ ഡാൻസ് (ഡോളർ ഒന്‍പത്) പരിശീലിപ്പിക്കുകയും അവർക്ക് കേരളത്തിലെ സിനിമാ താരങ്ങൾക്കും പിന്നണി ഗായകർക്കും ഒപ്പം വേദികൾ പങ്കിടാനുള്ള അവസരവും ഒരുക്കിയിരുന്നു.
പ്യൂമ ആർട്സ് അക്കാദമിയുടെ നാടകം ആനവാരിയും പൊൻകുരിശും വലിയ സ്വീകാര്യതയാണ് പെർത്ത് മലയാളിക്ക് ഇടയിൽ നിന്നും ലഭിച്ചത്. കൂടാതെ വർക്കിംഗ് വുമൺസിനായി തിങ്കൾ, വ്യാഴം ദിവസങ്ങളിൽ സൂമ്പാ ക്ലാസുകളും നടത്തുന്നു.
കഴിഞ്ഞവർഷം ഓസ്ട്രേലിയയിലും നാട്ടിലുമായി ഏകദേശം ഒൻപതിനായിരത്തോളം ഡോളർ ചാരിറ്റി പ്രവർത്തനങ്ങൾക്കായി നൽകി. കൂടാതെ സോക്കർ ടൂർണമെന്റ് ഇന്റർനാഷണൽ വുമൺസ് ഡേ, വ്യത്യസ്ത ഭാഷകളിൽ പൂമ സ്റ്റാർ സിംഗർ, ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളും മുടങ്ങാതെ എല്ലാ വർഷവും നടത്തിപ്പോരുന്നു.
475 അധികം കുടുംബങ്ങൾ അംഗങ്ങളായുള്ള പെർത്തിലെ പ്രധാന അസോസിയേഷനാണ് പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ. നിങ്ങൾ നൽകിവരുന്ന സഹകരണം മാത്രമാണ് ഇത്തരം പരിപാടികളുമായി മുന്നോട്ടുപോകാൻ പ്രചോദനമാകുന്നതെന്ന് സംഘാടകർ പറഞ്ഞു.
|
എ.എൻ. ഷംസീർ ഓസ്ട്രേലിയയിൽ
തിരുവനന്തപുരം: കോമണ്‍വെൽത്ത് പാർലമെന്ററി കോണ്‍ഫറൻസിൽ പങ്കെടുക്കാൻ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഓസ്ട്രേലിയയിൽ. കോമണ്‍വെൽത്ത് പാർലമെന്ററി കോണ്‍ഫറൻസ് വ്യാഴാഴ്ചവരെയാണ് ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടക്കുന്നത്.
അംഗരാജ്യങ്ങളിൽ ജനാധിപത്യം, മനുഷ്യാവകാശം, മികച്ച ഭരണം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് അസോസിയേഷന്റെ ലക്ഷ്യം. കോമണ്‍വെൽത്ത് രാജ്യങ്ങളിലെ നിയമനിർമാണ സഭകൾ അംഗങ്ങളായ, ലണ്ടൻ ആസ്ഥാനമായുള്ള അന്താരാഷ്ട്ര സംഘടനയാണ് കോമണ്‍വെൽത്ത് പാർലമെന്ററി അസോസിയേഷൻ.
ഇന്ത്യൻ പാർലമെന്റ് പ്രതിനിധികളും സംസ്ഥാന നിയമനിർമാണ സഭകളിലെ അധ്യക്ഷന്മാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
|
സിയന്നയിൽ കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക
സിയന്ന: ഇറ്റലിയിലെ സിയന്ന കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക.
സിയന്നയിലെ അക്വ കൽദ്ദായിലുള്ള സാൻ ബനോദേത്താ ദേവാലയമാണ് മലയാളികൾക്ക് ആരാധനാ ആവശ്യങ്ങൾക്കായി സിയന രൂപത വിട്ടു തന്നിരിക്കുന്നത്. പുതിയ സെന്ററിന്റെ ഉദ്ഘാടനം സിയന്ന അതിരൂപത പിതാവ് കർദിനാൾ അഗസ്തോ പൗളോ ലോജുഡിച്ചെ നിർവഹിച്ചു.
ഇറ്റലി സീറോ മലങ്കര സമൂഹത്തിന്റെ വികാരി ഫാ. ബനഡിക്റ്റ് കുര്യൻ, സിയന്ന രൂപതയിൽ സേവനം ചെയുന്ന മലയാളി വൈദികർ, സന്യാസിനികൾ, വിശ്വാസി സമൂഹവും ഏറെ സന്തോഷത്തോടെയും പ്രാർഥനയോടെ പരിപാടികളിൽ പങ്കെടുത്തു. ഇനിമുതൽ സിയന്നയിലെ മലയാളം കുർബാനകൾ ഈ പള്ളിയിൽ ആയിരിക്കും നടക്കുക.
മാസത്തിലെ അവസാന ഞായറാഴ്ച ഉച്ചതിരിഞ്ഞു 3.30ന് ദിവ്യബലി ഉണ്ടായിരിക്കും. സിയന രൂപതയിലെ ഇന്ത്യൻ സമൂഹത്തതിന്റെ ചുമതലയുള്ള ഫാ. ലിയോ വെമ്പിൽ പരിപാടികൾക്കു നേതൃത്വം നൽകി.
കൂടുതൽ വിവരങ്ങൾക്ക്: +39 3313854576
|
ന്യൂസിലൻഡ് എഡ്യുക്കേഷൻ ഫെയർ 29ന് കൊച്ചിയിൽ
കണ്ണൂർ: ന്യൂസിലൻഡ് സർക്കാരിന്റെ ഔദ്യോഗിക വിദ്യാഭ്യാസ ഏജൻസിയായ എഡ്യുക്കേഷൻ ന്യൂസിലാൻഡിന്റെ പിന്തുണയോടെ സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന ന്യൂസിലാൻഡ് എഡ്യുക്കേഷൻ ഫെയർ 29 ന് കൊച്ചിയിൽ നടക്കും.
മറൈൻ ഡ്രൈവിലെ താജ് വിവാന്റ ഹോട്ടലിൽ എൻജിനിയറിംഗ്, ഐടി, നഴ്സിംഗ്, ഹെൽത്ത്, അലൈഡ് ഹെൽത്ത് കെയർ, ടീച്ചിംഗ് തുടങ്ങി ഗ്രീൻ ലിസ്റ്റ് ഫോക്കസ് ചെയ്തുള്ള കോഴ്സുകളെപ്പറ്റി വിദ്യാർഥികൾക്കു മനസിലാക്കാനും ന്യൂസിലൻഡിലെ യൂണിവേഴ്സിറ്റി, കോളജ് പ്രതിനിധികളെ നേരിൽക്കണ്ട് സംശയനിവാരണം നടത്തുന്നതിനുമുള്ള മികച്ച അവസരമാണിതെന്ന് സാന്റാ മോണിക്ക മാനേജിംഗ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.
50 മുതൽ 100 ശതമാനം വരെ സ്കോളർഷിപ്പ് നേടാനും വിദ്യാർഥികൾക്കുള്ള അവസരമാണിത്. ഫാസ്റ്റ് ട്രാക്ക് അഡ്മിഷൻ ഡെസ്ക്, പ്രമുഖ ബാങ്കുകളുടെ ബാങ്ക് ലോൺ ഡെസ്ക് എന്നിവ ഫെയറിന്റെ ഭാഗമായുണ്ട്. കൂടാതെ, എഡ്യുക്കേഷൻ ന്യൂസിലൻഡിന്റെ ഔദ്യോഗിക പ്രതിനിധികൾ നയിക്കുന്ന സെമിനാറിലും പങ്കെടുക്കാം.
രാവിലെ 10 മുതൽ നാലു വരെയാണ് ഫെയർ. പ്രവേശനം സൗജന്യം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.santamonicaedu.in, എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. ഫോൺ: 0484 4150999, 9645222999.
|
ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയിൽ നേരിട്ടു പ്രവേശനമൊരുക്കി ഗ്ലോബൽ എഡ്യുക്കേഷൻ
കൊച്ചി: എൻജിനിയറിംഗ് കോഴ്സുകളിൽ ലോകറാങ്കിംഗിൽ 37ാം സ്ഥാനത്തും ഓസ്ട്രേലിയയിൽ ഒന്നാം സ്ഥാനത്തുമുള്ള മൊണാഷ് യൂണിവേഴ്സിറ്റിയിൽ നേരിട്ട് എൻജിനിയറിംഗ് പ്രവേശനം നേടാൻ കൊച്ചി കലൂരിലെ ഗ്ലോബൽ എഡ്യുക്കേഷൻ അവസരമൊരുക്കുന്നു.
ഇതിന്റെ ഭാഗമായി മൊണാഷ് യൂണിവേഴ്സിറ്റിയുടെ എൻജിനിയറിംഗ് റിക്രൂട്ട്മെന്റ് സ്പെഷലിസ്റ്റ് വൺ ടു വൺ അഡ്മിഷൻ ആൻഡ് സ്കോളർഷിപ് കൗൺസലിംഗ് ഇന്ന് കലൂരിലെ ഗ്ലോബൽ എഡ്യുക്കേഷനിൽ നടക്കും.
പ്ലസ്ടുവിനുശേഷം മികച്ച എൻജിനിയറിംഗ് കോഴ്സുകൾക്കായി ശ്രമിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യമായി റിക്രൂട്ട്മെന്റ് സേവനം പ്രയോജനപ്പെടുത്താം. ഫോൺ: 9020 500700.
|
വെല്ലിംഗ്ടൺ സീറോമലബാർ മിഷനിൽ തിരുനാൾ
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ വെല്ലിംഗ്ടൺ സീറോമലബാർ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ 26ന് (ശനി) ഐലൻഡ് ബേയിലെ സെന്റ് ഫ്രാൻസിസ് ഡി സെയിൽസ് പള്ളിയിൽ നടക്കും.
വൈകുന്നേരം 4.15ന് വികാരി ഫാ. ജോസഫ് കുന്നക്കാട്ട് കൊടിയേറ്റും. തുടർന്ന് ജപമാല, ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം, ലദീഞ്ഞ്, പ്രസുദേന്തിവാഴ്ച, പ്രദക്ഷിണം, നേർച്ച, സ്നേഹവിരുന്ന് എന്നിവയുണ്ടാകും.
ട്രസ്റ്റിമാരായ ജെസിൽ തോമസ്, മനോജ് സ്കറിയ, സെക്രട്ടറി ജോഷ്വാ ജോസ്, ട്രഷറർ മാത്യു അൽഫോൻസ്, പ്രസുദേന്തിമാർ തുടങ്ങിയവർ തിരുനാളിന് നേതൃത്വം നൽകും.
|
വെല്ലിംഗ്ടൺ സീറോമലബാർ മിഷനിൽ തിരുനാൾ 27ന്
വെല്ലിംഗ്ടൺ: വെല്ലിംഗ്ടൺ സീറോമലബാർ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെ തിരുനാൾ ഈ മാസം 27ന് ഐലന്റ് ബേയിലെ സെന്റ് ഫ്രാൻസിസ് ഡി സെയിൽസ് പള്ളിയിൽ നടക്കും.
വൈകുന്നേരം 4.15ന് വികാരി ഫാ. ജോസഫ് കുന്നക്കാട്ട് കൊടിയേറ്റും തുടർന്ന് ജപമാല, ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം, ലദീഞ്ഞു, പ്രസുദേന്തിവാഴ്ച, ഭക്തിനിർഭരമായ പ്രദക്ഷിണം, നേർച്ച, സ്നേഹവിരുന്ന് എന്നിവ നടക്കും.
ട്രസ്റ്റിമാരായ ജെസിൽ തോമസ്, മനോജ് സ്കറിയ, സെക്രട്ടറി ജോഷ്വാ ജോസ്, ട്രഷറർ മാത്യു അൽഫോൻസ്, പ്രസുദേന്തിമാർ തുടങ്ങിയവർ തിരുനാളിന് നേതൃത്വം നൽകും.
മലയാളികൾ കൂടുതൽ വസിക്കുന്ന ഈ പ്രദേശത്ത് മെൽബൺ രൂപത ന്യൂസിലൻഡിൽ ആദ്യമായി നിയമിച്ച വൈദീകൻ ഫാ. ജോസഫിന്റെ കാർമികത്വത്തിൽ എല്ലാ ദിവസവും മലയാളം കുർബാനയും മറ്റു തിരുകർമങ്ങളും ഉണ്ടായിരിക്കുന്നത് മലയാളികൾക്ക് ആശ്വാസകരമാണ്.
കൂടുതൽ വിവരങ്ങൾക്ക്: 00919447038129.
|
മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സീറോമലബാര്‍ കത്തിഡ്രല്‍ ദേവാലയത്തിന്റെ കൂദാശ നവംബര്‍ 23ന്
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോമലബാര്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ കൂദാശ കര്‍മം സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നവംബര്‍ 23ന് നിര്‍വഹിക്കും.
മെല്‍ബണ്‍ രൂപത അധ്യക്ഷന്‍ ബിഷപ് ജോണ്‍ പനംതോട്ടത്തില്‍, മെല്‍ബണ്‍ രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍, ഉജ്ജയിന്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം, കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍,
യുകെ പ്രസ്റ്റണ്‍ രൂപത ബിഷപ് ജോസഫ് സ്രാമ്പിക്കല്‍, പാലക്കാട് രൂപത മുന്‍ ബിഷപ് ജേക്കബ് മനത്തോടത്ത്, മെല്‍ബണിലെ ഉക്രേനിയന്‍ രൂപത ബിഷപും നിയുക്ത കര്‍ദിനാളുമായ ബിഷപ് മൈക്കോള ബൈചോക്ക്, മെല്‍ബണ്‍ ആര്‍ച്ച്ബിഷപ് പീറ്റര്‍ കമെന്‍സോളി, ബ്രിസ്ബെന് ആര്‍ച്ച്ബിഷപ് മാര്‍ക്ക് കോള്‍റിഡ്ജ്,
കാന്‍ബെറ ആര്‍ച്ബിഷപ് ക്രിസ്റ്റഫര്‍ പ്രൗസ്, ടുവൂംബ രൂപത ബിഷപ് കെന്‍ ഹൊവല്‍, ഓസ്ട്രേലിയന്‍ കാല്‍ദീയന്‍ രൂപത ബിഷപ് അമേല്‍ ഷാമോന് നോണ, ഓസ്ട്രേലിയന്‍ മാറോനൈറ്റ് രൂപത ബിഷപ് ആന്റെറായിന് ചാര്‍ബെല്‍ ടരാബെ, ഓസ്ട്രേലിയന്‍ മെല്‍ക്കൈറ്റ് രൂപത ബിഷപ് റോബര്‍ട്ട് റബാറ്റ്,
ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ് കോണ്‍ഫറന്‍സിലെ മെത്രാന്മാര്, മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാ. സിജീഷ് പുല്ലന്‍കുന്നേല്‍, മെല്‍ബണ്‍ രൂപതയിലെ വൈദികര്‍, ഓസ്ട്രേലിയയില്‍ മറ്റു രൂപതകളിലെ മലയാളി വൈദികര്‍,
ഫെഡറല്‍ സ്റ്റേറ്റ് മന്ത്രിമാര്‍, എംപിമാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, മെല്‍ബണ്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍, ഹ്യൂം സിറ്റി വിറ്റല്‍സീ സിറ്റി കൗണ്‍സിലിലെ കൗണ്‍സിലേഴ്സ് എന്നിവര്‍ പങ്കെടുക്കും.
നവംബര്‍ 23ന് രാവിലെ ഒന്‍പതിന് പിതാക്കന്മാരെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കും. 9.30ന് കത്തീഡ്രല്‍ ദേവാലയത്തിന്റെ കൂദാശയും തുടര്‍ന്ന് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷപൂര്‍വമായ വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കും.
സ്വന്തമായ ഒരു ദേവാലയം എന്ന കത്തീഡ്രല്‍ ഇടവാകാംഗങ്ങളുടെ വര്‍ഷങ്ങളായുള്ള പ്രാര്‍ഥനകളുടെയും കാത്തിരിപ്പിന്റെയും പരിസമാപ്തിയിലാണ് സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദേവാലയം കൂദാശക്കായി ഒരുങ്ങുന്നത്.
2013 ഡിസംബര്‍ 23നാണ് മെല്‍ബണ്‍ ആസ്ഥാനമായും മെല്‍ബണ്‍ നോര്‍ത്ത് ഇടവക രൂപതയുടെ കത്തീഡ്രലായും ഫ്രാന്‍സിസ് മാര്‍പാപ്പ, ഇന്ത്യക്ക് പുറത്തെ രണ്ടാമത്തെ സീറോമലബാര്‍ രൂപതയായി മെല്‍ബണ്‍ സെന്റ് തോമസ് സീറോമലബാര്‍ രൂപത പ്രഖ്യാപിച്ചത്.
രൂപതാസ്ഥാപനത്തിന്റെ പത്താം വാര്‍ഷികവേളയിലാണ് മെല്‍ബണ്‍ സീറോമലബാര്‍ രൂപത കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ഇടവകസമൂഹങ്ങളുടെയും സ്വപ്നമായിരുന്ന കത്തീഡ്രല്‍ ദേവാലയം പൂര്‍ത്തീകരിക്കപ്പെടുന്നത്.
550 ഓളം കുടുംബങ്ങളുള്ള കത്തീഡ്രല്‍ ഇടവകയിലെ വിശ്വാസീസമൂഹത്തിന്റെ കഴിഞ്ഞ 15 വര്‍ഷങ്ങളായുള്ള പ്രാർഥനയുടെയും ത്യാഗത്തിന്റെയും കൂട്ടായ്മയുടെയും ഫലമാണ് സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദേവാലയം.
2020 ജൂലൈ മൂന്നിന് മെല്‍ബണ്‍ സീറോമലബാര്‍ രൂപതയുടെ പ്രഥമ രൂപതാധ്യക്ഷന്‍ ബോസ്കോ പുത്തൂര്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.
മെല്‍ബണ്‍ സിറ്റിയില്‍ നിന്നും മെല്‍ബണ്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും അധികം ദൂരത്തിലല്ലാതെ, എപ്പിംഗില്‍ ഹ്യൂം ഫ്രീവേക്ക് സമീപത്ത് 53 മക്കെല്ലാര്‍ വേയില്‍ കത്തീഡ്രല്‍ ഇടവക സ്വന്തമാക്കിയ മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്താണ് ദേവാലയത്തിന്റെ പണി പൂര്‍ത്തിയായിരിക്കുന്നത്.
1711 സ്ക്വയര്‍ മീറ്ററില്‍ പൗരസ്ത്യപാരമ്പര്യ തനിമയോടെ അതിമനോഹരമായാണ് കത്തീഡ്രല്‍ ദേവാലയം പണികഴിപ്പിച്ചിരിക്കുന്നത്. ബാല്‍ക്കണിയിലും കൈകുഞ്ഞുങ്ങളുള്ള മാതാപിതാക്കള്‍ക്കുള്ള മുറിയിലും ഉള്‍പ്പെടെ 1000 ഓളം പേര്‍ക്ക് ഒരേസമയം തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാനുള്ള സൗകര്യം കത്തീഡ്രലില്‍ ഉണ്ടായിരിക്കും.
പള്ളിയുടെ ഭാഗമായി തന്നെ നൂറോളം പേര്‍ക്കിരിക്കാവുന്ന ഒരു ചാപ്പലും 150 ഓളം കാര്‍പാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിശ്വാസപരിശീലനത്തിനു വേണ്ടിയുള്ള ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും ദേവാലയത്തോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുണ്ട്.
500 ഓളം പേര്‍ക്കിരിക്കാവുന്നതും സ്റ്റേജും ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയുമുള്ള പാരീഷ് ഹാള്‍, നിര്‍മാണം പൂര്‍ത്തിയാക്കി 2022 നവംബറില്‍ വെഞ്ചിരിച്ചിരുന്നു. ഓസ്ട്രേലിയയിലെ പ്രമുഖ കണ്സ്ട്രെക്ഷന് ഗ്രൂപ്പായ ലുമെയിന്‍ ബില്‍ഡേഴ്സിനാണ് കത്തീഡ്രലിന്റെ നിര്‍മാണ ചുമതല നല്‍കിയിരുന്നത്.
മെല്‍ബണ്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ പനംതോട്ടത്തില്‍, വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാ. സിജീഷ് പുല്ലന്‍കുന്നേല്‍, കത്തീഡ്രല്‍ ഇടവക വികാരി ഫാ. വര്‍ഗീസ് വാവോലില്‍, കൈക്കാരന്മാരായ ആന്റോ തോമസ്, ക്ലീറ്റസ് ചാക്കോ, ജനറല്‍ കണ്‍വീനര്‍ ഷിജി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കത്തീഡ്രലിന്റെ കൂദാശകര്‍മം നടത്തുവാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
മെല്‍ബണ്‍ സീറോമലബാര്‍ രൂപതയുടെ കത്തീഡ്രല്‍ ദേവാലയം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും സാമ്പത്തികമായി സഹകരിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി പറയുന്നതോടൊപ്പം കത്തീഡ്രല്‍ ദേവാലയ കൂദാശകര്‍മങ്ങളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായും മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍, കത്തീഡ്രല്‍ വികാരി വര്‍ഗീസ് വാവോലില്‍ എന്നിവര്‍ അറിയിച്ചു.
|
ന്യൂകാസിൽ പള്ളിയിൽ തിരുനാൾ 25 മുതൽ
സിഡ്നി: ന്യൂകാസിൽ സെന്റ് മേരീസ് സീറോ മലബാർ മിഷൻ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ ഈ മാസം 25, 26, 27 തീയതികളിൽ ആഘോഷിക്കുന്നു. തിരുനാളിനൊരുക്കമായ നൊവേന 17ന് ആരംഭിക്കും.
ദിവസവും വെെകുന്നേരം ആറിന് ജപമാലയും വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. 25ന് പൂർണദിന ആരാധനയും ഉണ്ടായിരിക്കും. 26ന് വെെകുന്നേരം 5.30ന് മെയ്റ്റ്ലൻഡ് ന്യുകാസിൽ രൂപത മെത്രാൻ ബിഷപ് മൈക്കിൾ കെന്നഡി കൊടിയേറ്റം നിർവഹിക്കും.
ഫാ. തോമസ് ചിറക്കൽ, ഫാ. ജോർജ് അന്തികാട്ട് എന്നിവർ ചേർന്ന് വിശുദ്ധ കുർബാന അർപ്പിക്കും. ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും തുടർന്ന് സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.
തിരുനാൾ ദിനമായ 27ന് രാവിലെ 10.30ന് ആഘോഷപൂർവമായ തിരുനാൾ ദിവ്യബലിയിൽ ഫാ. സെബാസ്റ്റ്യൻ മണ്ഡപത്തിൽ മുഖ്യകാർമികനായിരിക്കും. തുടർന്ന് നടത്തുന്ന പ്രദക്ഷിണത്തിൽ ഇടവകാഗങ്ങളെല്ലാം അണിചേരും. സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
വികാരി ഫാ. ജോണ്‍ പുതുവ, കൈക്കാരന്മാരായ ജോയ് ഭരണികുളങ്ങര, ജിജോ ജയിംസ്, തിരുനാൾ കണ്‍വീനർ സിറോഷ് ജേക്കബ്, ജോയിന്റ് കണ്‍വീനർമാരായ ജോസഫ് ജോർജ്, ജെൽസണ്‍ തോമസ് എന്നിവരുടെ നേതൃത്വത്തിൽ തിരുനാളിലുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
|
ഉരുൾപൊട്ടൽ: 82 ലക്ഷത്തോളം രൂപയുടെ സഹായവുമായി മെൽബണ്‍ സീറോമലബാർ രൂപത
മെൽബണ്‍: ജൂലൈ മാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി പുനരധിവാസപ്രവർത്തനങ്ങൾക്ക് 146,707.41 ഓസ്ട്രേലിയൻ ഡോളർ
(82 ലക്ഷം രൂപ) നൽകാൻ സാധിച്ചുവെന്ന് മെൽബണ്‍ സീറോമലബാർ രൂപത അധ്യക്ഷൻ ജോണ്‍ പനംതോട്ടത്തിൽ സർക്കലുറിലൂടെ അറിയിച്ചു.
രൂപതയിലെ എല്ലാ ഇടവകളിലും മിഷനുകളിലും നിന്നും ഓഗസ്റ്റ് മാസത്തിൽ വിശുദ്ധ കുർബാന മധ്യേ പ്രത്യേക സ്തോത്ര കാഴ്ചയിലൂടെ ശേഖരിച്ച തുകയാണ് പുനരധിവാസപ്രവർത്തനങ്ങൾക്കായി ദുരിതമേഖല ഉൾപ്പെടുന്ന മാനന്തവാടി, താമരശേരി രൂപതകൾക്കായി നൽകിയത്.
സമാനതകളില്ലാത്ത തീരാദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ കാണിച്ച അചഞ്ചലമായ പിന്തുണയ്ക്കും അനുകന്പയ്ക്കും എല്ലാ രൂപതാഗംങ്ങളെയും അഭിനന്ദിക്കുന്നതോടൊപ്പം നിസ്വാർത്ഥമായ ഈ ഉപവിപ്രവർത്തികൾക്ക് ദൈവം അനുഗ്രഹങ്ങൾ ചൊരിയട്ടെ എന്നും ദുരിതാശ്വാസഫണ്ടുമായി സഹകരിച്ച ഏവർക്കും നന്ദി പറയുന്നുവെന്നും സർക്കുലറിലൂടെ പിതാവ് അറിയിച്ചു.
|
ഒരു ദശാബ്ദത്തിന്റെ സിംഫണിയുമായി സിഡ്നി സിഎസ്ഐ ഇടവക
സിഡ്നി: ക്രിസ്ത്യൻ സംഗീത രംഗത്തെ പ്രതിഭകളായ ഇമ്മാനുവൽ ഹെൻട്രി, ശ്രുതി ജോയ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന അവിസ്മരണീയമായ ഒരു സംഗീത സന്ധ്യയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് സിഡ്നിയിലെ സംഗീത പ്രേമികൾ.
2024 ഒക്ടോബർ 19, ശനിയാഴ്ച വൈകുന്നേരം 5.30 ന് ആരംഭിക്കുന്ന ഈ പരിപാടി നടക്കുന്നത് ഹോസ്റ്റൻ പാർക്കിലുള്ള ഇൻസ്പെയർ ചർച്ചിൽ (Inspire Church, 1a Spire Ct, Hoxton Park, NSW 2171) വച്ചാണ്. അവരെല്ലാം ഒന്നാകണം എന്ന മോട്ടോയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സിഡ്നി സിഎസ്ഐ ഇടവക നിരവധി വിഭാഗങ്ങളുടെ യൂണിയനിൽ നിന്ന് രൂപീകരിച്ച ഒരു യുണൈറ്റഡ് പ്രൊട്ടസ്റ്റന്റ് സഭയാണ്.
സഭയെ ഇന്ന് നയിക്കുന്നത് റവ. അനീഷ് സുജനാണ്. സംഗീതം മാത്രമല്ല, രുചികരമായ ഭക്ഷണങ്ങളുടെ വൈവിധ്യവുമായി ഫുഡ് ട്രക്കുകളും ആഘോഷത്തിന് മാറ്റു കൂട്ടുന്നു.
|
ഓണാഘോഷം സംഘടിപ്പിച്ച് എൻബിഎംഎ
ബ്രിസ്ബെയ്ൻ: നോർത്ത് ബ്രിസ്ബെയ്ൻ മലയാളി അസോസിയേഷൻ (എൻബിഎംഎ) മാംഗോ ഹിൽ സ്റ്റേറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ "പൂവിളി 2024' എന്ന പേരിൽ ഗംഭീരമായി ഓണാഘോഷം സംഘടിപ്പിച്ചു.
500ലധികം അതിഥികൾ പങ്കെടുത്ത ആഘോഷം കേരളത്തിന്റെ സമ്പന്നമായ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഒരു വിപുലമായ പ്രദർശനമായിരുന്നു.
പരിപാടിയുടെ ഉദ്ഘാടനം സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് ലൂക്ക് ഹോവാർത്ത് എംപി നിർവഹിച്ചു. കേരള തനിമയെയും പാരമ്പര്യത്തെയും സംരക്ഷിക്കുവാൻ എൻബിഎംഎ വഹിക്കുന്ന അർപ്പണ ബോധത്തെ അദ്ദേഹം അഭിനന്ദിച്ചു.
എൻബിഎംഎ പ്രസിഡന്റ് ജെയിസ് ജോൺ, വൈസ് പ്രസിഡന്റ് ബിജു മാത്യു, സെക്രട്ടറി സജിനി ഫിലിപ്പ്, ട്രഷറർ അനീഷ് മുണ്ടക്കൽ, രക്ഷാധികാരി സജി അഗസ്റ്റിൻ എന്നിവർ ചടങ്ങിൽ വേദിപങ്കിട്ടു.
മുപ്പതിൽ പരം വൈവിധ്യമാർന്ന സസ്യാഹാര വിഭവങ്ങൾ ഉൾക്കൊള്ളിച്ചു വാഴയിലയിൽ വിളമ്പിയ പരമ്പരാഗത ഓണസദ്യയായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്.
500ലധികം ആളുകൾക്ക് ഓണസദ്യ തയാറാക്കി വിളമ്പി. കേരളത്തിന്റെ കലാപാരമ്പര്യത്തിന്റെ ഉജ്വലമായ പ്രദർശനമായിരുന്നു എൻബിഎംഎ സംഘടിപ്പിച്ച സാംസ്കാരിക പരിപാടി.
പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് മുപ്പതോളം മലയാളി മങ്കമാർ അണിയിച്ചൊരുക്കിയ തിരുവാതിര നൃത്തം കാണികളുടെ മനം കവർന്നു.
മഹാബലിയുടെ വരവ് അനുസ്മരിച്ചുകൊണ്ട് ആചാരപരമായ മാവേലി വരവേൽപ്പ് പരിപാടിയുടെ മറ്റൊരു ആകർഷണമായിരുന്നു. പതിനേഴംഗങ്ങൾ അടങ്ങിയ ചെണ്ടമേള സംഘത്തിന്റെ അരങ്ങേറ്റവും പ്രസ്തുത ചടങ്ങിൽ നിറവേറ്റി ഒപ്പം ചെണ്ടമേളത്തിന്റെ താളങ്ങൾ പരിപാടിക്ക് ഊർജം പകർന്നു നൽകി.
അതേസമയം കുട്ടികളും മുതിർന്നവരും അണിനിരന്ന സ്റ്റേജ് പെർഫോമൻസ് സമൂഹത്തിനുള്ളിലെ വൈവിധ്യമാർന്ന പ്രതിഭകളുടെ മിന്നുന്ന പ്രദർനമായിരുന്നു.
പരിപാടിയുടെ വിജയത്തിൽ നോർത്ത് ബ്രിസ്ബേൻ മലയാളി അസോസിയേഷന്റെ നേതൃത്വം നിർണായക പങ്ക് വഹിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ് ജോസഫ്, ജോബിൻസ് ജോസഫ്, സിജോ ജോൺ, രമ്യ നവിൻ, സുമി അനിരുദ്ധൻ, രേഷ്മ രാധാകൃഷ്ണൻ എന്നിവർ തിരശീലയ്ക്ക് പിന്നിൽ പ്രവർത്തിച്ചു.
പ്രോഗ്രാം കോഓർഡിനേറ്റർ ജോർജ് ഫിലിപ്പ് വളരെ ആവേശത്തോടെയും സർഗാത്മകതയോടെയും കലാ സാംസ്കാരിക പരിപാടികൾ ഏകോപിപ്പിച്ചു.
|
ബൈബിളിലെ പുസ്തകനാമങ്ങൾ ഗാനരൂപത്തിലാക്കിയ ആൽബം റിലീസ് ചെയ്തു
ന്യൂകാസില്‍: ബൈബിളിലെ 73 പുസ്തകങ്ങളുടെ പേരുകള്‍ ഗാനരൂപത്തില്‍ തയാറാക്കിയ ആല്‍ബം യുട്യൂബില്‍ റിലീസ് ചെയ്തു. ഓസ്ട്രേലിയയിലെ ന്യൂകാസില്‍ സെന്റ് മേരീസ് സീറോമലബാര്‍ പള്ളിയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. ജോണ്‍ പുതുവയാണ് ആല്‍ബം റിലീസ് ചെയ്തത്.
കത്തോലിക്കാ സഭയിലെ ബൈബിളിലെ 73 പുസ്തകങ്ങള്‍ ഗാനരൂപത്തില്‍ തയാറാക്കുന്നത് തന്റെ ഒരു സ്വപ്നം കൂടിയായിരുന്നുവെന്ന് ആല്‍ബത്തിന്റെ സംവിധാനം നിര്‍വഹിച്ച് ആമുഖ പ്രാര്‍ഥനയും നടത്തിയ റവ. ഡോ. ജോണ്‍ പുതുവ പറഞ്ഞു.
ബിജു മൂക്കന്നൂര്‍ സംഗീതവും കുര്യാക്കോസ് വര്‍ഗീസ് പശ്ചാത്തല സംവിധാനവും ഹെര്‍ഷല്‍ ചാലക്കുടി എഡിറ്റിംഗും നിര്‍വഹിച്ച ഈ ഗാനം ആലപിച്ചത് അങ്കമാലി മെലഡീസ് മ്യൂസിക് ആൻഡ് ഡാന്‍സ് അക്കാഡമിയിലെ വിദ്യാര്‍ഥികളാണ്.
ഫാ. ജോണ്‍ പുതുവയുടെ യുട്യൂബ് ചാനലില്‍ ഗാനം കാണാം.
|
മെലഡീസ് ഓഫ് ഫെയ്ത്ത് നവംബർ രണ്ടിന്
ബ്രിസ്ബെയ്ൻ: ബ്രിസ്ബെയ്നിലെ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് മലങ്കര(ഇന്ത്യൻ) ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഗായിക ശ്രേയ ജയദീപും കെസ്റ്ററും ഒരുമിച്ച് അവതരിപ്പിക്കുന്ന ക്രിസ്ത്യൻ മ്യൂസിക്കൽ കൺസേർട്ട് ആയ മെലഡീസ് ഓഫ് ഫെയ്ത്ത് നവംബർ രണ്ടിന് നടക്കും.
ലൈറ്റ് ഹൗസ് കമ്യൂണിറ്റി ആൻഡ് ഇവന്റ് സെന്ററിൽ വെെകുന്നേരം ആറു മുതൽ 8.30 വരെയാണ് പരിപാടി നടക്കുകയെന്ന് കൺസേർട്ട് ഭാരവാഹികൾ അറിയിച്ചു.
വേദി: Lighthouse Community and Event Centre, Forest Lake, Queensland.
കൂടുതൽ വിവരങ്ങൾക്ക്: മനോജ് ഫിലിപ്പ് 0490 785 756, പോൾ വർഗീസ് 0423 405 819.
|
എം.വി.ഗോവിന്ദൻ ഓസ്ട്രേലിയയിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കുടുംബവുമൊത്ത് ഓസ്ട്രേലിയയിൽ. ഇടത് അനുകൂല പ്രവാസി സംഘടന സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് എം.വി. ഗോവിന്ദൻ ഓസ്ട്രേലിയയിൽ എത്തിയത്.
മലയാളി സംഘടനകൾ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. ഒരാഴ്ചത്തെ സന്ദർശനമാണ് തീരുമാനിച്ചിട്ടുള്ളത്.
|
ഓസ്ട്രേലിയയില്‍ മന്ത്രിയായി മലയാളി; ചരിത്രം രചിച്ച് ജിൻസൺ ആന്റോ ചാൾസ്
കോട്ടയം: യുകെ പാര്‍ലമെന്റിലേക്ക് കൈപ്പുഴ സ്വദേശി സോജന് ജോസഫ്, കേംബ്രിഡ്ജ് മേയറായി ആര്‍പ്പൂക്കര സ്വദേശി ബൈജു തിട്ടാല, യുഎസ് ഹൂസ്റ്റണ്‍ മിസോറി സിറ്റി മേയറായി നീണ്ടൂര്‍ സ്വദേശി റോബിന് ഇലക്കാട്ട് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മറ്റൊരു കോട്ടയംകാരന് മലയാളി കൂടി ചരിത്രം രചിക്കുന്നു.
പാലാ മൂന്നിലവ് പുന്നത്താനായില് ചാള്‍സ് ആന്റണിറിട്ട. അധ്യാപിക ഡെയ്സി ചാള്‍സ് ദമ്പതികളുടെ മകനും ആന്റോ ആന്റണി എംപിയുടെ സഹോദര പുത്രനുമായ ജിന്സണ് ആന്റോ ചാള്‍സ് ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററിയില്‍ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പാണ് ജിന്സണ് നഴ്സിംഗ് പാസായി ഓസ്ട്രേലിയയില്‍ ജോലി ആരംഭിച്ചത്. അത്യാഹിത വിഭാഗത്തിലെ രജിസ്റ്റേര്‍ഡ് നഴ്സായിരുന്ന ജിന്സണ് പിന്നീട് എംബിഎ നേടി. ഇപ്പോള്‍ നോര്‍ത്ത് ടെറിട്ടറി ടോപ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തിന്റെ ഡയറക്ടറാണ് ജിന്സണ്.
വിവിധ മേഖലകളിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും ജിന്സണ് സമയം കണ്ടെത്തി. ഈ മികവാണ് നോര്‍ത്തേണ്‍ ടെറിട്ടറിയുടെ മുഖ്യമന്ത്രി ലിയ ഫിനാഖിയാരോയുടെ ശ്രദ്ധയില്‍ ജിന്‍സണിനെ എത്തിച്ചത്.
ജിന്‍സണിന്റെ പിതാവ് ചാള്‍സ് ആന്റണി പൂഞ്ഞാര്‍ സഹകരണ ബാങ്ക് ജീവനക്കാരനും സഹകരണ മേഖലയിലെ സംഘടനകളുടെ ഭാരവാഹിയുമായിരുന്നു. അമ്മ ഡെയ്സി ചാള്‍സ് ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് എച്ച്എസ്എസില്‍ നിന്നാണ് റിട്ടയര്‍ ചെയ്തത്.
കഴിഞ്ഞ മാര്‍ച്ചില്‍ ജിന്‍സണിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെയാണ് ചാള്‍സും ഡെയ്സിയും ഓസ്ട്രേലിയയിലേക്കു പോയത്. നഴ്സായ ജിന്‍സണിന്റെ ഭാര്യ അനുപ്രിയയും മെഡിക്കല്‍ വിഭാഗത്തിലാണു ജോലി ചെയ്യുന്നത്.
എയ്മി, അന്ന എന്നീ രണ്ടു മക്കളുമുണ്ട്. ജിൻസന്റെ സഹോദരങ്ങള്‍ രണ്ടു പേരും ഡോക്ടര്‍മാരാണ്. അനിയന് ഡോ. ജിയോ ടോം ചാള്‍സ് ഡെന്റിസ്റ്റാണ്. പാലായില്‍ സ്വന്തമായി മള്‍ട്ടി സ്പെഷാലിറ്റി ഡെന്റല്‍ സെന്റര്‍ നടത്തുന്നു.
പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ കണ്‍സല്‍ട്ടന്റ് ഓര്ത്തോഡോന്റിസ്റ്റുമാണ്. സഹോദരി ഡോ. അനിറ്റ് കാതറിന് ചാള്‍സ് മാര്‍ സ്ലീവാ മെഡിസിറ്റി ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിലാണ്.
അനിറ്റിന്റെ ഭര്‍ത്താവ് ഡോ. സണ്ണി ജോണും മാര്‍ സ്ലീവായില്ത്തന്നെയാണ്. ഡോ. ജിയോയുടെ ഭാര്യ മായ ജിയോ തൃശൂര്‍ വിമല കോളജിലെ അസി. പ്രഫസറാണ്.
|
ഓസ്ട്രേലിയയ്ക്ക് മലയാളി മന്ത്രി; കായികമന്ത്രിയായി ജിന്സണ് ചാള്‍സ്
പാലാ: ഓസ്ട്രേലിയയില്‍ മന്ത്രിയായി ആന്റോ ആന്റണി എംപിയുടെ സഹോദരപുത്രന് ജിന്സണ് ചാള്‍സ്. ഓസ്ടേലിയയില്‍ മന്ത്രിയാകുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയാണ് ജിന്സണ് ചാള്‍സ് സ്വന്തമാക്കിയത്. നോര്‍ത്തേണ്‍ ടെറിട്ടറി റീജണല്‍ അസംബ്ലിയിലാണ് ഇദ്ദേഹം മന്ത്രിയായത്.
മൂന്നിലവ് സ്വദേശി ജിന്സണ് ചാള്‍സ് പുന്നത്താനായില് ചാള്‍സ് ആന്റണിയുടെയും ഡെയ്സി ചാള്‍സിന്റെയും പുത്രനാണ്. സ്പോര്‍ട്സ് സാസ്കാരിക വകുപ്പിന്റെ ചുമതല ജിന്സണ് ലഭിക്കും. ഓസ്ട്രേലിയയിലെ സാന്ഡേഴ്സണ് മണ്ഡലത്തില്‍നിന്നുമാണ് ജിന്സണ് വിജയിച്ചത്.
എട്ട് വര്‍ഷമായി ലേബര്‍ പാര്‍ട്ടി പ്രതിനിധിയും മന്ത്രിസഭയിലെ മുന്‍ ആഭ്യന്തരമന്ത്രിയും നിലവില്‍ മന്ത്രിസഭാ അംഗവുമായ കെയ്റ്റ് വെര്‍ഡര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് ലിബറല്‍ പാര്‍ട്ടി പ്രതിനിധിയായി മത്സരിച്ച് ജിന്സണ് തിരിച്ചുപിടിച്ചത്.
നഴ്സിംഗ് മേഖലയില്‍ ജോലി നേടി 2011ല്‍ ഓസ്ട്രേലിയയിലെത്തിയ ജിന്സണ് നിലവില്‍ നോര്‍ത്തേണ്‍ ടെറിട്ടറി സര്‍ക്കാരിന്റെ ടോപ് എന്‍ഡ് മെന്റൽ ഹെല്‍ത്ത് ഡയറക്ടറും ചാള്‍സ് ഡാര്വിന് യൂണിവേഴ്സിറ്റിയിലെ ലക്ചററുമാണ്.
|
ന്യൂകാസില്‍ പള്ളിയില്‍ ഇനി കുട്ടികളുടെ ചെണ്ട കൂട്ടം
ന്യൂകാസില്‍: ന്യൂകാസില്‍ സെന്റ് മേരീസ് സീറോമലബാര്‍ മിഷന് ഇനി കുട്ടികളുടെ ചെണ്ടമേളത്തിന്റെ താളം. കീഴില്ലം അരുണ്‍ കൃഷ്ണ എന്ന ചെണ്ട വിദ്വാന്റെ നേതൃത്വത്തില്‍ ആണ് പത്തോളം കുട്ടികള്‍ ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിച്ചത്.
വികാരി ഫാ. ജോണ്‍ പുതുവ മുഖ്യാതിഥിയായി. മാസങ്ങളോളം നീണ്ട കഠിനപരിശീലനത്തൊടുവിലാണ് ഇവര്‍ അരങ്ങിലെത്തുന്നത്.
അമല്‍ ബിനോയി, അലന് ബിനോയി, റോഷന് ലിജു, ഷോണ്‍ ബിജു, സ്റ്റീവ് ബിജു, ജിനോ ജോജി, ഫ്റഡറിക് ബിജോ, അലക്സ് ബോബി, സ്റ്റീവ് സനീഷ്, ദാനിയേല്‍ ജോമോന് എന്നിവരാണ് കുട്ടി ചെണ്ട കൂട്ടത്തിലെ അംഗങ്ങള്‍.
കേരളത്തിന്റെ തനത് കലാരൂപമായ ചെണ്ടമേളത്തെ ന്യൂകാസിലില്‍ ജനപ്രിയമാക്കാന്‍ മുതിര്‍ന്നവരുടെ ന്യൂകാസില്‍ ബീറ്റ്സിനു പുറമെയാണ് കുട്ടികളുടെയും ചെണ്ടകൂട്ടം എത്തുന്നത്.
|
ഫ്രാൻസിസ് മാർപാപ്പ വാനിമോയിലെത്തിയത് ഒരു ടൺ മരുന്നുമായി
പോർട്ട് മോറെസ്ബി: പാപ്പുവ ന്യൂഗിനിയ സന്ദർശിക്കുന്ന ഫ്രാൻസിസ് മാർപാപ്പ രാജ്യത്തെ ഏറ്റവും പിന്നാക്കമേഖലയായ വാനിമോയിൽ ഇന്നലെ എത്തിയത് ഒരു ടൺ മരുന്നും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമായി.
തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽനിന്ന് ഓസ്ട്രേലിയൻ വ്യോമസേനയുടെ സി130 വിമാനത്തിലാണു മാർപാപ്പ വാനിമോയിലെത്തിയത്. നിരക്ഷരരും ദരിദ്രരുമായ 11,000 പേരാണ് തലസ്ഥാനനഗരിയിൽനിന്നും 994 കിലോമീറ്റർ അകലെയുള്ള വനത്താലും സമുദ്രത്താലും ചുറ്റപ്പെട്ട വാനിമോയിലുള്ളത്.
അർജന്റീനയിൽനിന്നുള്ള നിരവധി മിഷനറിമാരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും സ്ഥാപിച്ച് ഈ ദരിദ്രജനവിഭാഗങ്ങൾക്കിടയിൽ ശുശ്രൂഷ ചെയ്യുന്നത്. മേഖലയിലെ മിഷനറിമാരുമായി മാർപാപ്പ ഇന്നലെ പ്രത്യേക കൂടിക്കാഴ്ച നടത്തി.
വാനിമോ സന്ദർശനത്തിനുശേഷം തലസ്ഥാനനഗരിയിൽ മടങ്ങിയെത്തിയ മാർപാപ്പ ഇന്ന് കിഴക്കൻ ടിമോറിലേക്കു തിരിക്കും. രണ്ടുദിവസത്തെ കിഴക്കൻ ടിമോർ സന്ദർശനത്തിനുശേഷം 11ന് മാർപാപ്പ സിംഗപ്പുരിലെത്തും. 13ന് വത്തിക്കാനിലേക്ക് മടങ്ങും.
|
ഓണസ്മരണകളുണർത്തി "ശ്രാവണം പൊന്നോണം' റിലീസ് ചെയ്തു
മെൽബൺ : മാവേലി മന്നൻ നാടുവാണിരുന്ന ഗതകാല സ്മരണകളിലേക്കു കൂട്ടികൊണ്ടു പോകുന്ന വീഡിയോ മ്യൂസിക്കൽ ആൽബം ’ശ്രാവണം പൊന്നോണം ’ ഓഗസ്റ്റ് 29 നു റിലീസ് ചെയ്തു.
മലയാളത്തിന്റെ അനുഗ്രഹീത ഗായകൻ എം. ജി . ശ്രീകുമാർ ആലപിച്ചിരിക്കുന്ന വീഡിയോ മ്യൂസിക്കൽ ആൽബം , പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങുന്ന മലയാള നാടിന്റെ ദൃശ്യഭംഗി മുഴുവനും ഒപ്പിയെടുക്കുന്നതോടൊപ്പം , സ്വദേശത്തും വിദേശത്തും ഉള്ള ഓരോ മലയാളിക്കും അനിര്‍വചനീയമായ സംഗീത വിസ്മയം ഒരുക്കുന്നു .
ജമിനി ഒഷിയാനയുടെ ബാനറിൽ ഓസ്ട്രേലിയൻ മലയാളി ഷിബു പോൾ നിർമാണം നിർവഹിച്ചിരിക്കുന്ന വീഡിയോ ആൽബം ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു . ശ്രീകുമാർ എടപ്പോൺ രചനയും , സതീഷ് വിശ്വ സംഗീതസംവിധാനവും , രഞ്ജിത്ത് രാജൻ മിക്സിങ്ങും നിർവഹിച്ചിരിക്കുന്ന ആൽബം യൂട്യൂബിൽ ലഭ്യമാണ് .
Sravanam Ponnonam# ശ്രാവണം പോന്നോണം #MG SreeKumar#Latest Onam Hit Song2024 #Shibu Paul# Australia
|
സൗത്ത് ഇന്ത്യൻ ഫാമിലി അസോസിയേഷൻ പോർട്ട് അഗസ്റ്റ ഓണാഘോഷം നടത്തി
പോർട്ട് അഗസ്റ്റ: ഓസ്ട്രേലിയയിലെ സൗത്ത് ഇന്ത്യൻ ഫാമിലി അസോസിയേഷൻ പോർട്ട് അഗസ്റ്റയുടെ ഓണാഘോഷം പോർട്ട് അഗസ്റ്റ ഫുട്ബോൾ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മുപ്പതോളം കുടുംബങ്ങൾ ഒത്തുചേർന്നാണ് ഓണാഘോഷം നടത്തിയത്.
വിവിധ കലാപരിപാടികൾ, മത്സരങ്ങൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവയോടെ വിപുലമായ ആഘോഷ പരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. ഫാ. ജിം, ഫാ. സിജോ, ഫാ. രഞ്ജിത്, സിസ്റ്റർ ഡെൽമ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
അസോസിയേഷൻ ഭാരവാഹികളായ ജിജു ജോർജ്, ജെബി ആന്റണി, അഡ്വ.ജോഷി മണിമല, സാജൻ എബ്രാഹം, ഡോ. സജി ജോൺ, ജോസി സാജൻ, പ്രവീൺ തൊഴുത്തുങ്കൽ, സൈമൺ ഇരുദയരാജ്, ജിജി, സക്കറിയ, സീത മനു, സിനു ഫിലിപ്പ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ക്വീൻസ്ലാൻഡിൽ സംഘടിപ്പിച്ചു
ക്വീൻസ്ലാൻഡ്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ഓസ്ട്രേലിയയിൽ ഐഒസി ക്വീൻസ്ലാൻഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ബെന്നി ബഹനാൻ എംപി മുഖ്യഅതിഥിയായി പങ്കെടുത്തു. വർണശബളമായ ഘോഷയാത്രയും സംസ്കാരിക സമ്മേളനവും നടന്നു.
ചടങ്ങിൽ ഐഒസി ക്വീൻസ്ലാൻഡ് പ്രസിഡന്റ് നീയോട്ട്സ് വക്കച്ചൻ സ്വാഗതം പറയുകയും ഓൾ ഓസ്ട്രേലിയ ഐഒസി കോഓർഡിനേറ്റർ സി.പി. സാജു അധ്യക്ഷത വഹിക്കുകയും ചെയ്തു. ബെന്നി ബഹനാൻ എംപി മുഖ്യ പ്രഭാഷണം നടത്തി.
ഐഒസി നാഷണൽ സെക്രട്ടറി സോബൻ തോമസ് ആശംസകൾ അറിയിച്ചു. ഓസ്ട്രേലിയയിലെ വിവിധ മേഖലകളിൽ നിസ്വാർഥമായ സേവനം കാഴ്ചവച്ച ഒൻപത് മലയാളികളെ ആദരിച്ചു. ഐഒസി ക്വീൻസ്ലാൻഡ് വൈസ് പ്രസിഡന്റ് കിഷോർ എൽദോ ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
കമ്മിറ്റിയംഗങ്ങളായ അഡ്വ. ഷാമോൻ പ്ലാംകൂട്ടത്തിൽ, മനോജ് തോമസ്, സിബി മാത്യു, ജോജോസ് പാലക്കുഴി, ബിബിൻ മാർക്ക്, സിബിച്ചൻ കാറ്റാടിയിൽ, ജോഷി ജോസഫ്, റിജു ചെറിയാൻ തുടങ്ങിയവരും പരിപാടി സംഘടിപ്പിക്കുന്നതിൽ നേതൃത്വം നൽകി.
|
വിദേശവിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാൻ നടപടിയുമായി ഓസ്ട്രേലിയ
കാൻബറ: വിദേശവിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാൻ ഓസ്ട്രേലിയയിൽ നടപടി. കുടിയേറ്റം കോവിഡ് കാലത്തിനു മുന്‍പത്തെ നിലയിലേക്ക് എത്തിക്കാൻ വേണ്ടിയാണിത്.
2025 വർഷത്തിൽ 2,70,000 വിദ്യാർഥികളെയേ സ്വീകരിക്കൂ എന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചു. കോവിഡിനു ശേഷം വിദ്യാർഥികളെ സ്വീകരിക്കുന്നതിൽ ഇളവുണ്ടായിരുന്നു.
ലോകത്തിൽ ഏറ്റവും കൂടുതൽ പേർ പഠനത്തിനെത്തുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. 2024 വർഷം 7,17,500 വിദേശികൾ ഓസ്ട്രേലിയയിൽ പഠിക്കുന്നുണ്ട്.
|
പെർത്ത് സീറോമലങ്കര കത്തോലിക്കാ പള്ളിയിൽ പുതിയ വികാരിയെ നിയമിച്ചു
പെർത്ത്: പെർത്തിൽ സീറോമലങ്കര കത്തോലിക്കാ പള്ളിയിലെ പുതിയ വികാരിയായി ഫാ. ജോൺ കിഴകേക്കര (ബാബു അച്ഛൻ) നിയമിതനായി. പുനലൂർ സ്വദേശിയായ ഫാ. ജോൺ കിഴകേക്കര തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി സേവനം ചെയ്തുവരികയായിരുന്നു.
പെർത്ത് ആർച്ച്ബിഷപ് തിമോത്തി കോസ്റ്റീലോയുടെ ക്ഷണപ്രകാരം കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവയാണ് പെർത്തിലെ മലങ്കര വിശ്വാസികളുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ച് വികാരിയെ നിയമിച്ചത്.
2015 മുതൽ മലങ്കര ക്രമത്തിൽ മൂന്നുമാസത്തിൽ ഒരിക്കൽ കുർബാനകൾ നടക്കുന്നുണ്ടായിരുന്നു. അഡ്ലൈഡിൽ നിന്നും ബ്രെസ്നിൽ നിന്നും വൈദികർ എത്തി കുർബാന അർപ്പിക്കുകയായിരുന്നു.
പെർത്തിൽ മൈടാവെയിൽ സെന്റ് ഫ്രാൻസിസ് ഓഫ് അസീസി പാരിഷിൽ (Saint Francis of Assisi Parish6 Lilian Rd, Maida Vale WA 6057) എല്ലാ ഞായറാഴ്ചയും വൈകുന്നേരം 3.30ന് കുർബാന ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഫാ ജോൺ 047 028 7634, ഷിജോ തോമസ് 046 830 7171.
|
ഡോ. ജനാർദ്ദന റാവു അന്തരിച്ചു
മെൽബൺ: 25 വർഷത്തോളം വിക്ടോറിയയിലെ ഓണററി ഇന്ത്യൻ കോൺസലറും സർജനുമായിരുന്ന ഡോ. ജനാർദ്ദന റാവു(86) അന്തരിച്ചു.
"എ സർജൻ & കോൺസൽ ജനറൽ എ മെഗ്രന്റ് എക്സ്പീരിയൻസ്' എന്ന പേരിൽ അദ്ദേഹത്തിന്റെ ജീവതകഥ പുറത്തിറങ്ങിയിരുന്നു.
|
ഓസ്ട്രേലിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മലയാളിക്കു വിജയം
സിഡ്നി: ഓസ്ട്രേലിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മലയാളിക്കു വിജയം. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ സഹോദരൻ ചാൾസ് ആന്റണിയുടെ മൂത്ത മകനായ ജിൻസൻ ആന്റോ ചാൾസാണു നോർത്തേണ്‍ ടെറിട്ടറി പാർലമെന്റിലെ സാൻഡേഴ്സണ് മണ്ഡലത്തിൽനിന്നു വിജയിച്ചത്.
ഏറ്റവും കാലം ഓസ്ട്രേലിയ ഭരിച്ച ലിബറൽ പാർട്ടിയുടെ സ്ഥാനാർഥിയായ ജിൻസൻ 60 ശതമാനത്തോളം വോട്ട് നേടിയാണു വിജയിച്ചത്.
2011ൽ നഴ്സായി ഓസ്ട്രേലിയയിൽ എത്തിയ ജിൻസൻ നിലവിൽ ഡോർവിനിൽ ടോപ് എൻഡ് മെന്റൽ ഹെൽത്തിൽ ഡയറക്ടറും ചാൾസ് ഡാർവിൻ സർവകലാശാലയിൽ അധ്യാപകനുമാണ്.
|
നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബ് ഓണാഘോഷം ഞായറാഴ്ച
മെൽബണ്‍: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ (എൻഎംസിസി) ഓണാഘോഷം "പൊന്നോണം 2024' ഞായറാഴ്ച(ഓഗസ്റ്റ് 25) എപ്പിംഗ് മെമ്മോറിയൽ ഹാളിൽ വച്ച് ആഘോഷിക്കുന്നു. രാവിലെ ഒന്‍പതിന് എൻഎംസിസി കുടുംബാഗംങ്ങൾ എല്ലാവരും ഒരുമിച്ച് ഓണപൂക്കളം ഒരുക്കി കൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
സോളമന്റെ നേതൃത്വത്തിലുള്ള ബീറ്റ്സ് ഓഫ് മെൽബണ്‍ ടീമിന്റെ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും വർണക്കുടകളുടെയും കഥകളിയുടെയും പുലികളിയുടെയും അകന്പടിയോടെ ഘോഷയാത്രയായി മാവേലി തന്പുരാനെ വേദിയിലേക്ക് ആനയിക്കും.
എൻഎംസിസി കുടുംബാഗവും മെൽബണിലെ പ്രകല്പസംസ്കൃതി ഡാൻസ് സ്കൂളിലെ നൃത്ത അധ്യാപികയുമായ ശ്യാമ ശശിധരന്റെ കൊറിയോഗ്രാഫിയിൽ അണിയിച്ചൊരുക്കിയ എൻഎംസിസി മെഗാ ഫാമിലി തിരുവാതിര’ അരങ്ങേറും.
തുടർന്ന് ഓണപാട്ടുകളും നൃത്തങ്ങളും ബോളിവുഡ് ഡാൻസുകളും ഉൾപ്പെടെ വ്യത്യസ്തമാർന്ന വിസ്മയകാഴ്ചകളുമായി എൻഎംസിസി കുടുംബത്തിലെ നൂറോളം കലാകാരന്മാർ എപ്പിംഗ് മെമ്മോറിയൽ ഹാളിന്റെ വേദി കീഴടക്കും. ജെഎം ഓഡിയോസിലെ സൗണ്ട് എൻജിനിയർ ജിം മാതണ്ടവിന്റെ നേതൃത്വത്തിൽ വേദിയിലെ ശബ്ദ വെളിച്ച നിയന്ത്രണം കലാപരിപാടികൾ വർണാഭമാക്കും .
ഉച്ചയ്ക്ക് 12ന് പൊന്നോണം 2024 ന്റെ മുഖ്യ ആകർഷണമായ വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടും. കേരളത്തിന്റെ തനതു ചിഭേദങ്ങളുമായി 25 ഓളം കറികളും മധുരമൂറുന്ന പായസങ്ങളുമായി ഓണസദ്യ ഒരുക്കുന്നത് സിജോയുടെ നേതൃത്വത്തിലുള്ള റെഡ്ചില്ലീസാണ്.
ഡിജിയോട്രിക്സിലെ ഫോട്ടോഗ്രാഫർ ഡെന്നി തോമസിന്റെയും ടീമിന്റെയും സഹായത്തോടെ മാവേലിയോടും ഓണപൂക്കളത്തോടും ഒപ്പം ഫോട്ടോയെടുത്ത് സോഷ്യൽമീഡിയായിൽ ഇൻസ്റ്റന്റ് പോസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഓണസദ്യയ്ക്കുശേഷം വടംവലി മത്സരവും ഉണ്ടായിരിക്കും. പ്രൈംലെൻഡ് (ടിജൊ ജോസഫ്), യൂണിവേഴ്സൽ റിയൽ എസ്റ്റേറ്റ് (ഗൗതം ഗാർഗ്), സെഹിയോൻ ടൂർസ് ആന്റ് ട്രാവൽസ് (സിജൊ എബ്രഹം) എന്നിവരാണ് "പൊന്നോണം 2024' സ്പോണ്സർ ചെയ്തിരിക്കുന്നത്.
ബാബു വർക്കി, ജോണ്സണ് ജോസഫ്, സഞ്ജു ജോണ്‍, സുനിൽ ഭാസ്കരൻ, സജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗ കമ്മിറ്റി ഓണാഘോഷങ്ങൾ മനോഹരമാക്കാൻ പരിശ്രമിച്ചുകൊണ്ടിക്കുന്നു.
|
സമത ഓസ്ട്രേലിയയുടെ ഓണാഘോഷം ശനിയാഴ്ച
മെൽബൺ: സമത ഓസ്ട്രേലിയ തങ്ങളുടെ ആദ്യ ഓണാഘോഷം "നല്ലോണം 2024' എന്ന പേരിൽ ശനിയാഴ്ച(ഓഗസ്റ്റ് 24) ഗംഭീരമായി ആഘോഷിക്കുന്നു. വിക്ടോറിയ വൈറ്റ്ഹോഴ്സ് റോഡിൽ സെന്റ് ജോൺസ് ഹാളിൽ രാവിലെ 9:30 മുതൽ പരിപാടി ആരംഭിക്കും. ഓസ്ട്രേലിയൻ എംപി വിൽ ഫൗൾസ് ആണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
വിക്ടോറിയയിലെ കേരളീയ സമൂഹത്തിന്റെ ഭാഗമായി ഒരു സാംസ്കാരിക സംഘടനയാണ് സമത ഓസ്ട്രേലിയ. കേരളത്തിന്റെ സംസ്കാരിക വൈവിധ്യം ആഘോഷിക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിൽ മികവുകാട്ടുന്ന സംഘടനയാണ് സമത ഓസ്ട്രേലിയ.
വിവിധതരം കലാസാംസ്കാരിക പരിപാടികളും പരമ്പരാഗത ഗെയിമുകളും വിഭവസമൃദ്ധമായ സദ്യയും നിറഞ്ഞ ഒരു ദിവസമാണ് സമത ഓസ്ട്രേലിയ വാഗ്ദാനം ചെയ്യുന്നതെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: https://www.facebook.com/profile.php?id=61557338487911&mibextid=LQQJ4d സന്ദർശിക്കുക.
|
ഓസ്ട്രിയയിലേക്കു നോർക്ക വഴി നഴ്സിംഗ് റിക്രൂട്ട്മെന്റ് പൈലറ്റ് പ്രോജക്ടിനു ധാരണയായി
തിരുവനന്തപുരം: കേരളത്തിൽനിന്ന് ഓസ്ട്രിയയിലേക്കു നോർക്ക റൂട്ട്സ് മുഖേന നഴ്സിംഗ് റിക്രൂട്ട്മെന്റ് പൈലറ്റ് പ്രോജക്ട് ആരംഭിക്കാൻ ധാരണയായി. ഓസ്ട്രിയൻ ട്രേഡ് കമ്മീഷണർ ആൻഡ് കൊമേഴ്സ്യൽ കൗണ്‍സിലർ ഹാൻസ് ജോർഗ് ഹോർട്ട്നാഗലിന്റെ നേതൃത്വത്തിലെത്തിയ പ്രതിനിധി സംഘവുമായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ധാരണയായത്.
പ്രതിവർഷം 7000 മുതൽ 9000 നഴ്സിംഗ് പ്രഫഷണലുകൾക്കാണു നിലവിൽ ഓസ്ട്രിയയിൽ അവസരമുള്ളത്. കെയർ ഹോം, ഹോസ്പിറ്റലുകൾ, വയോജനപരിപാലനത്തിനായുള്ള പ്രൈവറ്റ് ഹോം എന്നിങ്ങനെയാണ് അവസരങ്ങളെന്ന് ഹാൻസ് ജോർഗ് ഹോർട്ട്നാഗൽ വ്യക്തമാക്കി.
ജർമനിയിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റായ ട്രിപ്പിൾ വിൻ മാതൃകയിൽ ഓസ്ട്രിയയിലേക്കു പ്രത്യേക റിക്രൂട്ട്മെന്റിനുളള സാധ്യതകൾ പരിശോധിക്കാമെന്നു കൂടിക്കാഴ്ചയിൽ അജിത് കോളശേരി പറഞ്ഞു.
|
ഒഐസിസി സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഞായറാഴ്ച മെൽബണിൽ
മെൽബൺ: ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിനാഘോഷം ഒഐസിസി ഓസ്ട്രേലിയ വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുന്നു.
ഞായറാഴ്ച(ഓഗസ്റ്റ് 18) റോവില്ലിലെ എഐസി സെന്ററിൽ വൈകുന്നേരം ആറിന് മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം നിർവഹിക്കും. കെപിസിസി മെമ്പർ അഡ്വ. ഷിയോ പോൾ സ്വാതന്ത്ര്യദിന അനുസ്മരണം പ്രഭാഷണം നടത്തും.
കുട്ടികൾക്കായി ഫേസ് പെയിന്റിംഗ്, കളറിംഗ് എന്നിവയും ഉണ്ടായിരിക്കും. വിവിധ കലാരൂപങ്ങളോടെ അരങ്ങേറുന്ന ആഘോഷപരിപാടികൾ രാത്രി 8.30ന് ഡിന്നറോടു കൂടി സമാപിക്കും.
മെൽബണിലെ മുഴുവൻ ജനാധിപത്യ വിശ്യാസികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
|
ഉരുള്‍പൊട്ടൽ: ദുരിതബാധിതർക്ക് സാന്ത്വനമേകാൻ മെല്‍ബണ്‍ സീറോമലബാര്‍ രൂപത
മെല്‍ബണ്‍: വയനാട്ടിലും വിലങ്ങാടും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയും വീടുകളും ജീവനോപാധികളും നഷ്ടമായവര്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കുവാനും സഹായിക്കാനും അഭ്യര്‍ഥിച്ചുകൊണ്ട് മെല്‍ബണ്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍.
ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ എടുക്കുന്ന പ്രത്യേക സ്തോത്ര കാഴ്ചയിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും പ്രകൃതി ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാനും സഹായിക്കുവാനുമായി വിനിയോഗിക്കുമെന്ന് പിതാവ് സര്‍ക്കുലറിലൂടെ അറിയിച്ചു.
ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന മാനന്തവാടി, താമരശേരി രൂപതകളുമായി കൈകോര്‍ത്താണ് പുനരധിവാസപ്രവര്ത്തനങ്ങള്ക്കായുള്ള ഫണ്ട് വിനിയോഗിക്കുന്നത്.
സമാനതകളില്ലാത്ത ഈ ദുരിതത്തിനിരയായവരെ സഹായിക്കാന്‍ ഈ ഉദ്യമവുമായി ഏവരും സഹകരിക്കണമെന്ന് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ അഭ്യര്‍ഥിച്ചു.
|
മെഗാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുമായി മെല്‍ബണ്‍ മലയാളി കമ്യൂണിറ്റി ക്ലബ്
മെല്‍ബൺ: നോര്‍ത്ത്സൈഡ് മെല്‍ബണ്‍ മലയാളി കമ്യൂണിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ നാലാമത് സിംഗ് ഹോംസ് ബാഡ്മിന്റൺ ടൂര്‍ണമെന്റ് ശനിയാഴ്ച(ഓഗസ്റ്റ് 10) അള്‍ട്ടോണ സ്പോട്സ് പോയിന്റ് സ്റ്റേഡിയത്തില്‍ വച്ചു നടക്കും.
മെല്‍ബണില്‍ ആദ്യമായാണ് വനിതകള്‍ക്കുള്‍പ്പെടെ നാലു വിഭാഗങ്ങളിലായി മെഗാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് എന്‍എംസിസി പ്രസിഡന്റ് ബാബു വര്‍ക്കി, ടൂര്‍ണമെന്റ് കണ്‍വീനര്‍ ഡോ. സുധീഷ് സുധന് എന്നിവര്‍ അറിയിച്ചു.
വയനാട്ടില്‍ ഉരുള്‍പൊട്ടല്‍മൂലം ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍എംസിസിയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന ഫണ്ടിന്റെ ഉദ്ഘാടനവും ടുര്ണമെന്റിനോടനുബന്ധിച്ചു നടക്കും.
18, 35, 45 എന്നീ വയസിനു മുകളിലുള്ളവര്‍ക്കും വനിതകള്‍ക്കുമായി നാലു വിഭാഗങ്ങളിലായാണ് ഡബിള്‍സ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 160ഓളം താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. വിജയികള്‍ക്ക് കാഷ് പ്രൈസും ട്രോഫികളും സമ്മാനിക്കും.
ഡോ. സുധീഷ് സുധന്, റിക്കി താന്നിക്കല്‍, ജോബിന് പുത്തന്‍, ജിലേഷ് ബാലന് എന്നിവരുടെ നേതൃത്വത്തില്‍ 40 ഓളം അംഗങ്ങളുള്ള എന്‍എംസിസി ടൂര്‍ണമെന്റ് കമ്മിറ്റി മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
|
രാഷ്ട്രപതിക്ക് ഫിജിയുടെ പരമോന്നത സിവിലിയൻ പുരസ്കാരം
സുവ: ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഫിജിയുടെ പരമോന്നത സിവിലിയൻ പുരസ്കാരം സമ്മാനിച്ചു. പ്രസിഡന്റ് വില്യം മെയ്വലിലി കതോനിവെരേയാണ് കംപാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജി ദ്രൗപദി മുർമുവിനു സമ്മാനിച്ചത്.
ആഗോളതലത്തിൽ ഇന്ത്യ കുതിക്കുന്പോൾ ഫിജിയുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഇന്ത്യ തയാറാണ്. ഇന്ത്യയും ഫിജിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതിഫലനമാണ് ഈ അംഗീകാരമെന്ന് ദ്രൗപദി മുർമു പറഞ്ഞു.
ഇതാദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി ഫിജി സന്ദർശിക്കുന്നത്. ഫിജി പാർലമെന്റിനെയും രാഷ്ട്രപതി അഭിസംബോധന ചെയ്തു.
|
ബ്രിസ്ബെൻ മലയാളി അസോസിയേഷന് പുതിയ നേതൃത്വം
ബ്രിസ്ബെൻ: ബ്രിസ്ബെൻ മലയാളി അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിൽ വച്ച് 2024 2026 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് രാജേഷ് മോഹിനി, സെക്രട്ടറി ജിസ് ജോസ്, ട്രഷറർ എൽദോ തോമസ്, വൈസ് പ്രസിഡന്റ് റെജി ചാക്കോ, ജോ. സെക്രട്ടറി പോൾ പുതുപ്പള്ളിൽ, പിആർഒ ജിജോ അക്കാനത്ത്.
കമ്മിറ്റി അംഗങ്ങൾ: സിജു കുഞ്ഞുവറീത്, ഷിബു മാത്യു, വർഗീസ് ജോൺ, ഡോൺ വർഗീസ്, ജിജോ ജോസ്.
|
മുടങ്ങില്ല പഠനം; ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കാൻ ഓസ്ട്രേലിയൻ മമ്മൂട്ടി ഫാൻസ്
വയനാട്: നാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകാനായി മമ്മൂട്ടി ആരാധകർ.
ഓസ്ട്രേലിയയിൽ നിന്നുള്ള സംഘമാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഉരുൾപൊട്ടലിൽ വയനാട് ജില്ലയിൽ ഏറെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ പലയിടങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്.
ഈ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകാനായി മുന്നോട്ടു വന്നിരിക്കുകയാണ് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്ട്രേലിയ ഘടകം.
മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് സഹായം എത്തിക്കുന്നത്. നേരത്തെ തന്നെ കെയർ ആൻഡ് ഷെയർ ദുരന്ത സ്ഥലത്തു ആവശ്യമായ സഹായങ്ങൾ എത്തിച്ചു തുടങ്ങിയിരുന്നു.
വലപ്പാട് സിപി ട്രസ്റ്റും കെയർ ആൻഡ് ഷെയറിനൊപ്പം രംഗത്തുണ്ട്. മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ഉരുൾപൊട്ടലിൽ ഇരയായവർക്ക് സഹായധനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴി നൽകിയിരുന്നു.
മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ ദുരന്ത സ്ഥലവും ക്യാമ്പുകളും ഉടൻ തന്നെ സന്ദർശിച്ച് ജില്ലാ അധികാരികൾ മുഖാന്തിരം ആദ്യ ഘട്ടത്തിലുള്ള പഠനോപകരണങ്ങൾ കൈമാറും.
തുടർന്ന് അവശ്യസാധനങ്ങളും മറ്റ് സഹായങ്ങളും ആവർത്തിക്കുമെന്ന് മമ്മൂട്ടി ഫാൻസ് ഓസ്ട്രേലിയ ഘടകം ട്രഷറർ വിനോദ് കൊല്ലംകുളം പറഞ്ഞു.
സംഘടനയുടെ ഓസ്ട്രേലിയ വൈസ് പ്രസിഡന്റ് സജി പഴയാറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ സഹായ പദ്ധതികൾ നടത്തുമെന്നും പ്രസിഡന്റ് മദനൻ ചെല്ലപ്പൻ പറഞ്ഞു.
മറ്റു രാജ്യങ്ങളിലെ മമ്മൂട്ടി ഫാൻസ് പ്രവർത്തകരും നിരവധി സഹായ പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട്.
|
കാര്‍ലോ അക്കൂത്തിസിനെ കുറിച്ച് പുതിയ ഗ്രന്ഥവുമായി ഡോ. ജോണ്‍ പുതുവ
സിഡ്നി: വാഴ്ത്തപ്പെട്ട കാര്‍ലോ അക്കൂത്തിസിനെ കുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുള്ള ഡോ. ജോണ്‍ പുതുവ ഓസ്ട്രേലിയയിലെ കുട്ടികള്‍ക്കായി ബഹുവർണ ചിത്രങ്ങളോടു കൂടിയ ഒരു പുതിയ ഗ്രന്ഥം കൂടി പുറത്തിറക്കുന്നു.
2025ല്‍ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന കാര്‍ലോ അക്കൂത്തിസിന്റെ കബറിടത്തിലും ഭവനത്തിലും പോയി വിവരങ്ങള്‍ ശേഖരിച്ചാണ് ഇന്ത്യന്‍ ഭാഷയില്‍ ആദ്യമായി മലയാളത്തില്‍ വിശുദ്ധനെ കുറിച്ച് ഫാ. ജോണ്‍ പുതുവ പുസ്തകം പ്രസിദ്ധീകരിച്ചത്.
കാര്‍ലോ അക്കൂത്തിസിന്റെ അമ്മ ആന്റോണിയോ സല്‍സാനോയുടെ ആശംസയോടു കൂടിതന്നെയാണ് ഓസ്ട്രേലിയായിലെ കുട്ടികള്‍ക്കായുള്ള പുതിയ പുസ്തകവും തയാറാക്കുന്നത്. ഓസ്ട്രേലിയായിലെ കുട്ടികള്‍ക്കിടയില്‍ ഇതിനോടകം അംഗീകാരം നേടിയ "കാര്‍ലോസ് ഫ്രണ്ട്സ്' എന്ന സംഘടനയുടെ സ്ഥാപകനും കൂടിയാണ് ഫാ.ഡോ. ജോണ്‍ പുതുവ.
വിവിധ ഭാഷകളിലായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള പുതുവയച്ചന്‍, 2025ല്‍ കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വച്ച് പുസ്തകം പ്രകാശനം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. മെല്‍ബണ്‍ സീറോമലബാര്‍ രൂപതയിലെ ന്യൂകാസില്‍ സെന്റ് മേരീസ് ഇടവക വികാരിയാണ് ഫാ.ഡോ. ജോണ്‍ പുതുവ.
|
ഉമ്മൻ ചാണ്ടി അനുസ്മരണം ക്വീൻസ്ലാൻഡിലെ ഗോൾഡ് കോസ്റ്റിൽ
ഗോൽഡ് കോസ്റ്റ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിനോട് അനുബന്ധിച്ച് ഐസി ക്വീൻസ്ലാൻഡ് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഗോൾഡ് കോസ്റ്റിൽ വച്ചു നടത്തപ്പെട്ടു.
ഐഒസി ഓസ്ട്രേലിയ കോഓർഡിനേറ്റർ സാജു സി.പി. അധ്യക്ഷത വഹിച്ചു. ഐസി ക്വീൻസ്ലാൻഡ് വൈസ് പ്രസിഡന്റ് മനോജ് തോമസ് സ്വാഗതം പറഞ്ഞു. ജോജോസ് പാലക്കുഴി കൃതജ്ഞത രേഖപ്പെടുത്തി.
അതോടൊപ്പം ഐഒസി ക്വീൻസ്ലാൻഡ് സംഘടിപ്പിക്കുന്ന ഇൻഡിപെൻഡൻസ് ഡേ സെലിബ്രേഷൻ ഓഗസ്റ്റ് 17ന് നടത്തുവാനുള്ള ഒരുക്കങ്ങൾ വിലയിരുത്തി. പാർലമെന്റ് അംഗം ബെന്നി ബെഹനാനാൻ മുഖ്യ അതിഥിയായി പങ്കെടുക്കപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.
|
ഓസ്ട്രേലിയൻ റോളർ സ്ക്കേറ്റിംഗിൽ മലയാളി പെൺകുട്ടിക്ക് മെഡൽ
സിഡ്നി: ഓസ്ട്രേലിയൻ ആർട്ടിസ്റ്റിക് റോളർ സ്ക്കേറ്റിംഗിൽ മലയാളി പെൺകുട്ടിക്ക് ഉജ്വല വിജയം. ലിവർപൂളിൽ നടന്ന ദേശീയ മൽസരത്തിൽ ജൂവനയിൽ വിഭാഗത്തിൽ എലൈൻ മേരി ലിജോ വെള്ളി മെഡൽ നേടിയപ്പോൾ ഇന്ത്യൻ ജനതയ്ക്കാതെ അത് അഭിമാനമായി.
മെൽബൺ മക്കിനൻ സെക്കൻഡറി കോളേജിലെ ഏഴാംക്ലാസ് വിദ്യാർഥിനി എലൈൻ രണ്ട് വർഷമായി വിക്ടോറിയ സ്റ്റേറ്റ് ചാമ്പ്യനാണ്. ഗ്രേഡ് 2 തൊട്ടേ ദുഷ്കരമായ സോളോ ഫ്രീ ഡാൻസ് സ്കേറ്റിംഗിൽ പരിശീലനവും നടത്തി വരുകയാണ് മെൽബൺ സ്കൈറ്റ് ഹൗസ് ക്ലബ് അംഗമായ ഈ കൊച്ചു മിടുക്കി.
മെൽബണിലെ മക്കിനണിൽ താമസിക്കുന്ന ഐടി പ്രഫഷ്ണലുകളായ ലിജോ ജോൺ ഏനെക്കാട്ട് (ആയൂർ, കൊല്ലം), അനുമോൾ എൽസ ജോൺ കൂട്ടിയാനിയിൽ (ചെമ്മലമറ്റം, കോട്ടയം) എന്നിവരാണ് മാതാപിതാക്കൾ. ജോആൻ അന്ന, ഇയാൻ ജോൺ എന്നിവർ സഹോദരങ്ങളും.
പഠനത്തിനൊപ്പം പരിശീലനം തുടരുന്നതിനോടൊപ്പം അന്താരാഷ്ട്ര തലത്തിൽ നേട്ടങ്ങൾ കൈവരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് എലൈൻ പറയുന്നു.
|
ബേബി സിറിയക്ക് മെൽബണിൽ അന്തരിച്ചു
മെൽബൺ: കുറുപ്പന്തറ കരിശേരിക്കൽ ബേബി സിറിയക്ക്(59) മെൽബണിൽ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് മെൽബൺ സെന്റ് ആന്റണിസ് കത്തോലിക്കാപള്ളിയിൽ. ഭാര്യ എൽസി മറ്റക്കര ഇളപ്പാനിക്കൽ കുടുംബാംഗം.
മക്കൾ: ബിൽ ബേബി, ബെൽ ബേബി (മിന്നു). മരുമകൾ: മെർലിൻ തടത്തിൽ കൂടല്ലൂർ. സഹോദരങ്ങൾ: ജോസ് കരിശേരിക്കൽ കുറുപ്പന്തറ, പരേതയായ മേരി, ലീല കുരുവിള നിലമ്പടത്തിൽ കുറുപ്പന്തറ, ചിന്നമ്മ ജോസ് ഞരളക്കാട്ട്തുരുത്തേൽ കുറുപ്പന്തറ, ത്രേസ്യാമ്മ മത്തച്ചൻ പുളിക്കകണ്ടത്തിൽ മാറിക, കുഞ്ഞുമോൾ ജോസ് വരിക്കമാൻതൊട്ടിയിൽ(മെൽബൺ), ഡെയിസി ജോമോൻ ചെന്നാക്കുഴി കരിംകുന്നം, സിസ്റ്റർ ലൂസി കോളയാട്.
പരേതന്റെ ആത്മശാന്തിക്കായി വെള്ളിയാഴ്ച നാലിനു കുറുപ്പന്തറ സെന്റ് തോമസ് പള്ളിയിൽ കുർബാനയും മറ്റുതിരുക്കർമ്മങ്ങളും ഉണ്ടായിരിക്കും.
|
സിംഗപ്പുരിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു
സിംഗപ്പുർ: സിംഗപ്പുരിലെ സീറോമലബാർ സഭാ വിശ്വാസികൾ ദുക്റാന തിരുനാൾ ആഘോഷിച്ചു. തിരുനാൾ കുർബാനയ്ക്ക് മെൽബൺ സീറോമലബാർ രൂപത ബിഷപ് മാർ ജോൺ പനംതോട്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു.
തലമുറകൾ തോറും പകർന്നുകൊടുക്കേണ്ട വെളിച്ചമാണ് വിശുദ്ധ തോമാശ്ലീഹാ നമുക്ക് പകർന്നു തന്ന വിശ്വാസമെന്നും ആ വിശ്വാസം വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളിലും ജീവിതരീതികളിലും അഭംഗുരം കാത്തുപരിപാലിക്കേണ്ടത് ഓരോ സീറോമലബാർ വിശ്വാസിയുടെയും ഉത്തരവാദിത്വമാണെന്നും മാർ ജോൺ പനംതോട്ടത്തിൽ വചനസന്ദേശത്തിൽ പറഞ്ഞു.
സിംഗപ്പുർ സീറോമലബാർ പാസ്റ്ററൽ കോഓർഡിനേറ്റർ ഫാ. മേജോ മരോട്ടിക്കൽ, അസോസിയേറ്റ് കോഓർഡിനേറ്റർ ഫാ. മാത്യു പിണക്കാട്ട് എന്നിവർ സഹകാർമികരായിരുന്നു.
ആഘോഷമായ വിശുദ്ധ കുർബാനയ്ക്കുശേഷം സഭാ ദിനാഘോഷപരിപാടികൾ നടന്നു. വിവിധ കലാപരിപാടികളും മത്സരങ്ങളും തിരുനാൾ ഊട്ട് നേർച്ചയും ഉണ്ടായിരുന്നു.
തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനായി ജോർജ് സിറിയക്കിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ടോണിയ ഫിലിപ്പ്, മനോജ് പൊന്നാട്ട്, ടോണി ഡൊമിനിക് വട്ടക്കുഴി, സുനിൽ തോമസ്, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളും നേതൃത്വം നൽകി.
തിരുനാളിന്റെ തലേദിവസം നടന്ന ആറു കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിനും സ്ഥൈര്യലേപന സ്വീകരണത്തിനും മാർ ജോൺ പനത്തോട്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു.
ഏകദേശം 4000 ത്തോളം സീറോമലബാർ വിശ്വാസികൾ സിംഗപ്പുരിൽ ജോലിചെയ്യുന്നുണ്ട്.
|
ബെന്നി ബഹനാൻ ഓസ്ട്രേലിയ സന്ദർശിക്കുന്നു
ക്വീൻസ്ലാൻഡ്: ഓസ്ട്രേലിയയിൽ ഐഒസി ക്വീൻസ്ലാൻഡ് സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യഅതിഥിയായി മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ പങ്കെടുക്കും.
ഓഗസ്റ്റ് 17ന് ക്വീൻസ്ലാൻഡിലെ ഗോൾഡ് കോസ്റ്റിൽ വച്ച് നടത്തപ്പെടുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വർണശബളമായ ഘോഷയാത്രയും പതാക പ്രയാണവും നടത്തപ്പെടും.
സംസ്കാരിക വൈവിധ്യങ്ങളായ പരിപാടികൾ അരങ്ങേറുന്ന സയാഹ്നത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
|
മെൽബൺ സെന്റ് ജോർജ് ദേവാലയത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു
മെൽബൺ: സെന്റ് ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു.
ഭാരവാഹികൾ:
ഇടവക സെക്രട്ടറി ബെൽജോ ജോയ്, കൈക്കാരൻ അതുൽ വർഗീസ്, വൈസ് പ്രസിഡന്റ് കുര്യൻ ജോൺ, ജോയിന്റ് സെക്രട്ടറി ജെയ്സൺ ഉലഹനൻ, ജോയിന്റ് ട്രസ്റ്റി എൽദോ പോൾ.
കമ്മിറ്റി അംഗങ്ങൾ: നിഷാ പോൾ, ബേബി മാണി, ലാലു പീറ്റർ, ജോ മാത്യു, സുനിൽ കുര്യൻ, ലിയ ഷാജി. എക്സ് കമ്മിറ്റി ഷിബു കോലാപ്പിള്ളിൽ, ബോസ് ജോസ്.
കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ ഐറീനിയോസ് മെത്രാപൊലീതയുടെയും ഇടവക വികാരി ഫാ. ലിജു മാത്യു, സഹവികാരി ഫാ. ഡെന്നിസ് കോലാശേരിലിന്റെയും സാന്നിധ്യത്തിലാണ് ഇവർ ചുമതലയിൽ പ്രവേശിച്ചത്.
വിവിധ ആത്മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലേക്ക് ഇടവക പൊതുയോഗം തെരഞ്ഞെടുത്തവരും ഈ മാസം മുതൽ ഇടവക ഭരണസമിതിയോടൊപ്പം പ്രവർത്തനമാരംഭിച്ചു.
|
ഹൃദയാഘാതം: മലയാളി യുവതി ന്യൂസിലൻഡിൽ അന്തരിച്ചു
കോട്ടയം: മലയാളി യുവതി ന്യൂസിലൻഡിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കുമരകം ചെന്നാത്ത് ടിജിന്റെ ഭാര്യ ജെസ്ലീന ജോർജ് (അന്ന) ആണ് മരിച്ചത്.
ഇടുക്കി തേപ്രാംകുടി മേലേ ചിന്നാർ പരിന്തിരിക്കൽ കുടുംബാംഗമാണ്. രണ്ടു വർഷമായി നോർത്ത് ഐലൻഡിലെ ഹാമിൽട്ടണിലായിരുന്നു താമസം. എംഎസ്ഡബ്ല്യു ബിരുദധാരിയാണ്.
ജെസ്ലീനയുടെ സഹോദരന്മാരും ന്യൂസിലൻഡിലാണ് താമസിക്കുന്നത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുവരും.
|
മലയാളി യുവതി ഓസ്ട്രേലിയയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ക്യൂൻസ്ലാൻഡ്: ഓസ്ട്രേലിയയിലെ ക്യൂൻസ്ലാൻഡിൽ ഉപരിപഠനത്തിനായി പോയ കാരയ്ക്കാട് സ്വദേശിയായ യുവതി ഹൃദയാഘാതം മൂലം മരിച്ചു. കാരയ്ക്കാട് കോമളത്ത് അജയൻ മിനി ദമ്പതികളുടെ മകൾ അർച്ചനയാണ്(28) മരണമടഞ്ഞത്.
അമൃത ആശുപത്രിയിൽനിന്നു ഡോക്ടർ ഓഫ് ഫാർമസിയിൽ ബിരുദം കരസ്ഥമാക്കിയ ശേഷം ആറുമാസം മുൻപാണ് അർച്ചന ഉപരിപഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോയത്.
ഗൾഫിൽ ജോലിയുള്ള വൈശാഖാണ് ഭർത്താവ്. ഇവർക്ക് ഒന്നരവയസുള്ള മകൾ ഉണ്ട്. അർച്ചനയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
|
ഗോൾഡൻ ജൂബിലി നിറവിൽ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ
മെൽബൺ: വിക്ടോറിയയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ(എംഎവി) അൻപതാം വർഷത്തിലേക്ക്. ഇതിന്റെ ഭാഗമായി മെൽബണിലെ റോവില്ലിൽ ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പരിപാടികളുടെ ഉദ്ഘാടനം നടന്നു.
മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ പുതിയ ഭരണസമിതിയും ചടങ്ങിൽ ചുമതലയേറ്റു. ഓസ്ട്രേലിയൻ ഇന്ത്യൻ കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് മുഖ്യതിഥിയായ ഹോൾട്ട് പാർലമെന്റ് അംഗം കസാൻഡ്ര ഫെർണാഡോ ഉദ്ഘാടനം ചെയ്തു.
ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവരെ മാതൃഭാഷയുമായും സംസ്കാരവുമായും ബന്ധിപ്പിച്ച് നിറുത്തുന്നതിൽ സാംസ്കാരിക സംഘടനകൾക്കുള്ള പങ്ക് കുടിയേറി എത്തിയ തനിക്കറിയാമെന്ന് കസാൻഡ്ര ഫെർണാഡോ പറഞ്ഞു.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് ഇൻ വിക്ടോറിയ മുൻ പ്രസിഡന്റ് വാസൻ ശ്രീനിവാസൻ വിശിഷ്ടാതിഥി ആയിരുന്നു. ചടങ്ങിൽ പ്രസിഡന്റ് മദനൻ ചെല്ലപ്പൻ അധ്യക്ഷത വഹിച്ചു.
വിക്ടോറിയയിലെ മലയാളി അസോസിയേഷനുകൾ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ മാത്രമേ നേട്ടങ്ങൾ കൈവരിക്കാൻ പറ്റുകയുള്ളുവെന്ന് മദനൻ ചെല്ലപ്പൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
മുൻ സെക്രട്ടറി ഹരിഹരൻ വിശ്വനാഥൻ സ്വാഗതവും പിആർഒ ബിജു സ്കറിയ നന്ദിയും പറഞ്ഞു. വ്യത്യസ്ത മേഖലകളിൽ നേട്ടം കൈവരിച്ച ക്യാപ്റ്റൻ ഡോ. സ്മൃതി മുരളി കൃഷ്ണ, വിദ്യ വിനു, വേദിക, സേതുനാഥ് പ്രഭാകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഐറിൻ സാറ, ഷമ്റിൻ എന്നിവരുടെ അവതരണവും വൈവിധ്യമാർന്ന കലാപരിപാടികളും ചടങ്ങിന്റെ മാറ്റുകൂട്ടി. വിക്ടോറിയയിലെ വിവിധ അസോസിയേഷൻ പ്രതിനിധികൾ പങ്കെടുത്തു.
1976ലാണ് മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ മെൽബണിൽ സ്ഥാപിതമായത്. ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് എംഎവി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സെക്രട്ടറി അലൻ അബ്രഹാം പറഞ്ഞു. ഇരുപതംഗ കമ്മിറ്റിയാണ് ആഘോഷ പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്.
202426 വർഷത്തെ കമ്മിറ്റി അംഗങ്ങൾ: പ്രസിഡന്റ് മദനൻ ചെല്ലപ്പൻ, ജനറൽ സെക്രട്ടറി അലൻ എബ്രഹാം കാക്കത്തോട്ടത്തിൽ, ട്രഷറർ ഹരിഹരൻ വിശ്വനാഥൻ, വൈസ്പ്രസിഡന്റ് ഷോബി തോമസ്, ലിൻറോ ദേവസി മാളിയേക്കൽ, ജോയിന്റ് സെക്രട്ടറി ഡാനി ഷാജി, സലീൽ സോമൻ,
എക്സിക്യൂട്ടിവ് അംഗങ്ങൾ ജോസ് പ്ലാക്കൽ, അരുൺ സത്യൻ, അതുൽ വിഷ്ണുപ്രതാപ്, അശ്വതി ഉണ്ണികൃഷ്ണൻ, ജിബു ഫിലിപ്പ്, ലിക്കു ജോസഫ്, ബിജു സ്കറിയ, അശ്വിൻ ആനന്ദ് പുതുറാത്ത്, സുബാഷ് കുമാർ കേശവൻ, അരുൺ രാജൻ, ഹരിത പുന്നുള്ളി, വിശ്വംഭരൻ രാജേഷ് നായർ, നിയ ബെൻ.
|
മേരിക്കുട്ടി തോമസ് അന്തരിച്ചു
ബ്രിസ്ബൻ: കോട്ടയം കുടമാളൂർ തൈപ്പറമ്പിൽ പരേതനായ വി.ജെ. തോമസിന്റെ (ദീപിക കുഞ്ഞച്ചൻ) ഭാര്യ മേരിക്കുട്ടി(85) അന്തരിച്ചു. സംസ്കാരം പിന്നീട് .
മക്കൾ: സോണി തോമസ് (ആലുവ), സിബി തോമസ് (കുടമാളൂർ), സാബു തോമസ് (പിഎ ഹോസ്പിറ്റൽ ബ്രിസ്ബൻ, ഓസ്ട്രേലിയ), എലിസബത് തോമസ് (സ്മിത എസ്ബി കോളജ് ചങ്ങനാശേരി).
മരുമക്കൾ: ബീന കുറുങ്ങമ്പള്ളി (ആലുവ), ആശ പതിയിൽപ്പറമ്പിൽ (കോട്ടയം), ടെസി പയ്യാംതടത്തിൽ (ആപ്പാഞ്ചിറ പിഎ ഹോസ്പിറ്റൽ), ടിറ്റോ ജോസഫ് മാമ്പറമ്പിൽ കാവനാട് (മടുക്കംമൂട്, ചങ്ങനാശേരി).
വാർത്ത: തോമസ് ടി. ഓണാട്ട്
|
ഓസ്ട്രേലിയയിൽ മുതലയുടെ ആക്രമണം; ബാലൻ മരിച്ചു
കാൻബറ: മുതലയുടെ ആക്രമണത്തിൽ മരിച്ചുവെന്നു സംശയിക്കുന്ന പന്ത്രണ്ടുകാരന്റെ മൃതദേഹം ഓസ്ട്രേലിയൻ പോലീസ് കണ്ടെടുത്തു. നോർത്തേൺ ടെറിട്ടറിയിലെ ഡാർവിൻ നഗരത്തിനടുത്ത് ചൊവ്വാഴ്ചയാണു ബാലനെ കാണാതായത്.
ഇവിടെ മുതലയെ കണ്ടിരുന്നതായി പോലീസ് പറഞ്ഞു. പോലീസിനൊപ്പം പ്രദേശവാസികളും തെരച്ചിലിൽ പങ്കുചേർന്നു. ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന മുതലകളെ ഓസ്ട്രേലിയയുടെ വടക്കൻ ഭാഗത്തുടനീളം കണ്ടുവരുന്നതാണ്.
അന്യംനിന്നുപോകുമെന്നു കരുതിയ ഇവ 1970ലെ വേട്ടനിരോധനത്തിനുശേഷം പെരുകി. ഇന്ന് നോർത്തേൺ ടെറിട്ടറിയിൽ ഒരു ലക്ഷത്തിനടുത്ത് മുതലകളുണ്ട്. മുതലകൾ മനുഷ്യനെ ആക്രമിക്കുന്നത് പതിവു സംഭവമല്ല.
|
ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് സമ്മാനിച്ചു
കാൻബറ: കാൻബറ സെന്റ് അൽഫോൻസാ ഇടവക സെന്റ് മേരീസ് ഫാമിലി കൂട്ടായ്മ സംഘടിപ്പിച്ച പ്രഥമ ഇസബെൽ മേരി തോമസ് അവാർഡ് കാൻബറ ഇടവക കമ്യൂണിറ്റിയിൽ 12ാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ആംലീൻ ഷാജിക്ക് ഇടവക വികാരി ഫാ. ബിനീഷ് നരിമറ്റത്തിൽ സമ്മാനിച്ചു.
ദുക്റാന തിരുനാളിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ഇടവക കൈകാരന്മാർ, യൂണിറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കുറവിലങ്ങാട് കളത്തൂർ ചീക്കപ്പാറയിൽ ഷാജിയുടെയും ലിസിയുടെയും മകളാണ് ആംലീൻ.
|
ഇന്ത്യയിലേക്ക് യാത്ര തിരിച്ച യുവതി മെൽബണിൽ കുഴഞ്ഞുവീണ് മരിച്ചു
ന്യൂഡൽഹി: മെൽബണിൽനിന്ന് ഡൽഹിയിലേക്കുള്ള ക്വാണ്ടാസ് വിമാനത്തിൽ ഇന്ത്യൻ വംശജ കുഴഞ്ഞുവീണു മരിച്ചു. 24കാരിയായ മൻപ്രീത് കൗറാണ് വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് സീറ്റ് ബെൽറ്റ് ധരിക്കുന്നതിനിടെ മരിച്ചത്.
ഷെഫ് ആകണമെന്ന ആഗ്രഹവുമായി മെൽബണിലെത്തിയ മൻപ്രീത് കൗർ നാല് വർഷത്തിനുശേഷം ഇന്ത്യയിലെ കുടുംബത്തെ സന്ദർശിക്കാൻ വരുന്പോഴായിരുന്നു അപ്രതീക്ഷിത മരണം.
ക്ഷയരോഗബാധിതയായിരുന്നുവെന്നു പ്രാഥമിക റിപ്പോർട്ടുകളിൽ സൂചനയുണ്ട്.
|
കുടിയേറ്റം നേരിടാൻ ഓസ്ട്രേലിയ; സ്റ്റുഡന്റ് വിസ ഫീസ് ഇരട്ടിയാക്കി
സിഡ്നി: അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള വിസ ഫീസ് ഇരട്ടിയിലധികം വർധിപ്പിച്ച് ഓസ്ട്രേലിയ. കുടിയേറ്റം നിയന്ത്രിക്കാനുള്ള പുതിയ നീക്കത്തിന്റെ ഭാഗമായാണ് ഫീസ് ഇരട്ടിയാക്കിയത്.
ഇന്നു മുതൽ അന്താരാഷ്ട്ര സ്റ്റുഡന്റ് വിസ ഫീസ് 710 ഡോളറിൽ നിന്ന് 1,600 ആകും. അതേസമയം സന്ദർശക വിസയ്ക്കും താത്കാലിക ബിരുദ വിസയ്ക്കും ഇനി മുതൽ വിസ ഓൺ അറൈവൽ സംവിധാനവും ഉണ്ടായിരിക്കില്ല.
പുതിയ നിയമം അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമഗ്രത പുനഃസ്ഥാപിക്കുമെന്നും കുടിയേറ്റത്തിലെ കുത്തൊഴുക്കു തടയാൻ സാധ്യമാണെന്നും ആഭ്യന്തരമന്ത്രി ക്ലെയർ ഒ നീൽ പ്രസ്താവനയിൽ പറഞ്ഞു.
2023 സെപ്റ്റംബർ 30 വരെ മൊത്തം കുടിയേറ്റം 60 ശതമാനം ഉയർന്ന് 5,48,800 പേരിൽ എത്തിയിരുന്നു. മാർച്ചിൽ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരമാണിത്. വിദ്യാർഥി വിസയ്ക്ക് യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്ന നിരക്കാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്.
വിദേശ വിദ്യാർഥികൾക്ക് ഓസ്ട്രേലിയയിൽ തുടർച്ചയായി താമസിക്കാൻ അനുവദിക്കുന്ന വിസ നിയമങ്ങളിലെ പഴുതുകളും അടയ്ക്കുകയാണെന്ന് സർക്കാർ അറിയിച്ചു.
|
മലങ്കര മാർത്തോമ്മാ സുറിയാനി സഭയ്ക്ക് ഓസ്ട്രേലിയയിലെ വാഗവാഗയിൽ പുതിയ കോൺഗ്രിഗേഷൻ
വാഗവാഗ: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഓസ്ട്രേലിയയിലെ സുവിശേഷ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വാവാഗയിൽ പുതുതായി കോൺഗ്രിഗേഷൻ ആരംഭിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളതും വാഗവാഗയുടെ സമീപപ്രദേശങ്ങളിലുള്ളതുമായ 55 അംഗങ്ങൾ വിശുദ്ധ കുർബാന ശുശ്രുഷയിൽ പങ്കെടുത്തു.
മലേഷ്യ സിംഗപ്പുർ ഓസ്ട്രേലിയ ന്യൂസിലൻഡ് ഭദ്രാസന അധ്യക്ഷൻ റൈറ്റ്. റവ. ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. നിലവിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടെ 36 അംഗങ്ങൾ ഈ കോൺഗ്രിഗേഷനിൽ ഉണ്ട്.
മാർത്തോമ്മാ സഭയ്ക്ക് ഓസ്ട്രേലിയയിൽ നിലവിൽ ഏഴു ഇടവകകളും ആറ് കോൺഗ്രിഗേഷനുകളും ഉണ്ട്. കാൻബറ ഇടവക വികാരി റവ. എഡിസൺ എബ്രഹാമിനാണു ഈ കോൺഗ്രിഗേഷന്റെ ചുമതലയും. 14 കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന സൺഡേസ്കൂളിനും തിരുമേനി പ്രാർഥിച്ചു ആരംഭം കുറിച്ചു.
തിരുമേനിയോടൊപ്പം റവ. എഡിസൺ എബ്രഹാം, റവ. സണ്ണി തോമസ് അയിരൂർ എന്നിവർ വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് സഹകാർമികത്വം വഹിച്ചു. സിഡ്നി, കാൻബറ, മെൽബൺ എന്നീ ഇടവകകളിൽ നിന്നുള്ള വിശ്വാസികളും പങ്കെടുത്തു.
വർഷങ്ങൾക്ക് ശേഷം മാർത്തോമ്മാ സഭയുടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ കഴിഞ്ഞത് വിശ്വാസ സമൂഹത്തിന് ഒരു വേറിട്ട ആത്മീയ അനുഭവമായിരുന്നു.
|
പെർത്തിൽ കാൻസർ ബാധിതയായ മലയാളി നഴ്സ് അന്തരിച്ചു
പെർത്ത്: കാൻസർ ബാധിതയായ മലയാളി നഴ്സ് പെർത്തിൽ അന്തരിച്ചു. വില്ലേട്ടനിൽ താമസിക്കുന്ന അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യ മേരികുഞ്ഞു(49) ആണ് മരിച്ചത്.
ഫിയോണ സ്റ്റാൻലി ആശുപത്രിയിൽ നഴ്സായിരുന്നു. തലച്ചോറിൽ അർബുദം ബാധിച്ച് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്‍പാണ് രോഗം വഷളായത്.
എറണാകുളം എളവൂർ ചക്കിയത്ത് പരേതരായ ദേവസി അന്നംക്കുട്ടി ദമ്പതികളുടെ മകളാണ്. മക്കൾ: എയ്ഞ്ചൽ, ആൽഫി, അലീന, ആൻലിസ. സഹോദരിമാർ: റെൻസി, സിസ്റ്റർ ലൈസി (കോഴിക്കോട്), ലിറ്റി പോളി ചെമ്പൻ (വില്ലേട്ടേൻ പെർത്ത്).
2015 അയർലൻഡിൽ നിന്നും പേർത്തിലേക്ക് കുടിയേറിയതാണ് സന്തോഷും കുടുംബവും. സംസ്കാരം പിന്നീട് പെർത്തിൽ നടക്കും.
|
മാർ ജോൺ പനന്തോട്ടത്തിലിന് മെൽബണിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ കൂട്ടായ്മയിൽ സ്വീകരണം
മെൽബൺ: സെന്റ് തോമസ് സീറോമലബാർ രൂപതയുടെ രണ്ടാമത്തെ ഇടയൻ മാർ ജോൺ പനന്തോട്ടത്തിൽ മെൽബണിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ കൂട്ടായ്മയിൽ സ്വീകരണം നൽകി.
മെൽബണിലെ ലാറ്റിൻ, സീറോമലബാർ, കോപ്റ്റിക്ക് സഭാസമൂഹങ്ങളിലെ വൈദികരുടേയും ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തിൽ നടന്ന സമൂഹബലിയർപ്പണത്തിൽ മാർ ജോൺ പനന്തോട്ടത്തിൽ തിരുവചനസന്ദേശം നൽകി.
വിവിധ റീത്തുകളിൽ തനതായ പാരമ്പര്യം കാത്തുസൂക്ഷിക്കുമ്പോൾതന്നെ നാമെല്ലാവരും കത്തോലിക്കാ സഭ എന്ന ഭവനത്തിലെ അംഗങ്ങൾ ആണെന്ന് അടിവരയിടുന്നതാണ് തനിക്ക് ലഭിച്ച ഈ ഹൃദ്യമായ സ്വീകരണം എന്ന സന്ദേശമധ്യേ മാർ ജോൺ പനന്തോട്ടത്തിൽ സൂചിപ്പിച്ചു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന അനുമോദനസമ്മേളനത്തിൽ മെൽബണിലെ മലങ്കര കത്തോലിക്കാ സഭയുടെ ആദരവ് വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ മാർ ജോൺ പനന്തോട്ടത്തിൽ സമർപ്പിച്ചു.
മെൽബൺ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ കമ്യൂണിറ്റി വികാരി റവ. ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട് അനുമോദന സംഗമത്തിന് നേതൃത്വം നൽകി.
റവ. ഫാ. വർഗീസ് കുരിശിങ്കൽ, റവ. ഫാ. ഷിബു ജോസഫ്, റവ. ഫാ. ഷാബിൻ കണിയാമ്പുറം, റവ. ഫാ. സിജീഷ് പുല്ലൻകുന്നേൽ അബ്രഹാം, റവ. ഫാ. ഐസക്ക് സാക്കി, റവ. ഫാ. പീറ്റർ ന്യൂമൻ എന്നിവർ സന്നിഹിതരായിരുന്നു.
സ്നേഹവിരുന്നോട് കൂടി അനുമോദന സംഗമം സമാപിച്ചു.
|
സിഡ്നിയില്‍ മലയാളി യുവതികള്‍ മുങ്ങിമരിച്ചു
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ രണ്ട് മലയാളി യുവതികള്‍ കടലില്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ നടാല്‍ സ്വദേശിനി മര്‍വ ഹാഷിം(33), കോഴിക്കോട് കൊളത്തറ സ്വദേശിനി നരെഷ ഹാരിസ് (38) എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന നരെഷയുടെ സഹോദരി പരിക്കുകളോടെ രക്ഷപെട്ടു.
തിങ്കളാഴ്ച വൈകുന്നേരം 4:30ഓടെ കടല്‍ തീരത്തെ പാറക്കെട്ടില്‍ ഫോട്ടോ എടുക്കാന്‍ കയറിയപ്പോഴാണ് അപകടം. മൂന്ന് യുവതികള്‍ തിരയില്പെട്ടതായി പോലീസ്, ഫയര്‍ഫോഴ്സ് സംഘത്തിന് സന്ദേശം ലഭിച്ചതിന് പിന്നാലെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവരെ കടലില്‍ നിന്ന് കണ്ടെത്തുന്നത്. കരയ്ക്കെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും രണ്ട് പേര് മരിച്ചു.
പാറക്കെട്ടില്‍ പിടിച്ച് കിടക്കാന്‍ പറ്റിയതുകൊണ്ടാണ് മൂന്നാമത്തെയാള്‍ക്ക് ജീവന് തിരിച്ചു കിട്ടിയതെന്നാണ് വിവരം. ഖബറടക്കം സിഡ്നിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഡോ.സിറാജ് ഹമീദാണ് മര്‍വ ഹാഷിമിന്റെ ഭര്‍ത്താവ്. ഹംദാന്‍, സല്മാന്, വഫ എന്നിവരാണ് മക്കള്‍. ടി.കെ. ഹാരിസാണ് നരെഷയുടെ ഭര്‍ത്താവ്. മക്കള്‍: സായാന്‍ അയ്മിന്, മുസ്ക്കാന്‍ ഹാരിസ്, ഇസ്ഹാന് ഹാരിസ്.
|
സന്തോഷ് കരിമ്പുഴയെ ലോകകേരള സഭ അംഗമായി തെരഞ്ഞെടുത്തു
സിഡ്നി: പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സന്തോഷ് കരിമ്പുഴയെ ലോകകേരളസഭ അംഗമായി വീണ്ടും തെരഞ്ഞെടുത്തു. പ്രവാസലോകത്തിനും സാഹിത്യ സാസ്കാരിക രംഗത്തിനും നൽകിയ സംഭാവനകളെ മുൻ നിർത്തിയാണ് ഒരിക്കൽക്കൂടി ലോകകേരളസഭ അംഗമായി തെരഞ്ഞെടുത്തത്.
കേരള കലാമണ്ഡലം അവാർഡ്, ഭാഷ സമന്വയവേദി അവാർഡ്, ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ (ജിഒപിഐഒ)അവാർഡ്, പ്രവാസി ഭാരതി അവാർഡ് തുടങ്ങി കേരളത്തിൽ നിന്നും വിദേശത്തു നിന്നുമായി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിൽ നിന്നുമുള്ള പ്രതിനിധിയാണ് സന്തോഷ് കരിമ്പുഴ. ഈ മാസം 13,14,15 തീയതികളിൽ തിരുവനന്തപുരത്ത് വച്ചാണ് ലോകകേരള സമ്മേളനം നടക്കുന്നത്.
നിയമസഭയിലേക്കും പാർലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പ്രവാസികളെ പ്രതിനിധീകരിച്ചു വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും ഉൾപ്പെടുന്നതാണ് ലോകകേരളസഭ.
|
വിശുദ്ധ അന്തോണീസിന്റെ തിരുന്നാൾ ഇന്ന്
മെൽബണ്‍: മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസ്സീസി ദേവാലയത്തിൽ അത്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോണീസിന്റെ തിരുന്നാൾ ഇന്ന്(ജൂണ്‍ 7) ആഘോഷിക്കുന്നു.
തിരുന്നാൾ ദിനത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് എഴുന്നള്ളിച്ച് വൈകുന്നേരം ആറു മുതൽ ജപമാലയും തുടർന്ന് അന്തോണീസിന്റെ നൊവേനയും ഉണ്ടായിരിക്കും.
ഏഴിന് ഫ്രാൻസിസ്ക്കൻ വൈദികരുടെ കാർമികത്വത്തിൽ ആഘോഷമായ തിരുന്നാൾ പാട്ടുകുർബാനയും തുടർന്ന് വർണശബളമായ മുത്തുക്കുടകളും ഏറ്റികൊണ്ട് വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ദേവാലയം ചുറ്റിക്കൊണ്ട് മെഴുകുതിരി പ്രദക്ഷിണവും നടക്കും.
വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പാരീഷ്ഹാളിൽ നടന്ന സ്നേഹവിരുന്നോടെ തിരുന്നാളാഘോഷങ്ങൾ സമാപിക്കും.
മെൽബണിലെ വിവിധ ക്രൈസ്തവസമൂഹങ്ങളിലെ വിശ്വാസികൾ ഒരുമിച്ചാണ് വിശുദ്ധ അന്തോണീസിന്റെ തിരുന്നാളാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വിലാസം: സെന്റ് ഫ്രാൻസീസ് ഓഫ് അസ്സീസി ചർച്ച്, 290 ചൈൽഡ്സ് റോഡ്, മിൽപാർക്ക്.
|
സി.പി. സാജു ഐഒസി ഓസ്ട്രേലിയയുടെ നാഷണൽ കോഓർഡിനേറ്ററായി തെരഞ്ഞെടുത്തു
ക്വീൻസ്ലൻഡ്: സി.പി. സാജുവിനെ ഐഒസി ഓസ്ട്രേലിയയുടെ നാഷണൽ കോഓർഡിനേറ്ററായി തെരഞ്ഞെടുത്തു. കെഎസ്യു യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവ് അംഗം, കോൺഗ്രസ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് യൂത്ത് കോൺഗ്രസ് പിറവം നിയോജക മണ്ഡലം ബ്ലോക്ക് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പിറവത്തു നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി കേരള നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചിട്ടുണ്ട്. അതിന് ശേഷം ഓസ്ട്രേലിയയിൽ എത്തി പ്രവാസ ജീവിതം ആരംഭിച്ചപ്പോഴും കോൺഗ്രസ് രാഷ്ട്രീയത്തെ മുറുകെ പിടിച്ചു.
ഒഐസിസിയുടെ സ്ഥാപക വൈസ് പ്രസിഡന്റും നാഷണൽ ചെയർമാനുമായി പ്രവർത്തിച്ചു. നിലവിൽ മൂന്ന് വർഷമായി ക്വീൻസ്ലാൻഡിലെ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റായി പ്രവർത്തിച്ചുവരുന്നു.
ഓസ്ട്രേലിയയിലെ ഐഒസി കമ്മിറ്റികളെ ശക്തിപ്പെടുത്താനും ക്രോഡീകരിക്കാനും അദ്ദേഹത്തിന്റെ പ്രവർത്തങ്ങൾക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നുതായി ഐഒസി ക്വീൻസലൻഡ് കേരള ചാപ്റ്റർ പ്രസിഡന്റ് നീയോട്ട്സ് വക്കച്ചൻ അറിയിച്ചു.
|
മെല്‍ബണ്‍ രൂപതയെ ആത്മീയതയില്‍ ആഴപ്പെടുത്തുക എന്നതാണ് എന്റെ കര്‍ത്തവ്യം: ബിഷപ് ജോണ്‍ പനന്തോട്ടത്തിൽ
മെല്‍ബണ്‍: ഒരു രൂപത വലിയ കുടുംബം എന്ന രീതിയിലുള്ള ആത്മീയ കൂട്ടായ്മയാണ്. ഈ ആത്മീയ കൂട്ടായ്മയെ ആഴപ്പെടുത്തുക എന്നുള്ളതാണ് രൂപതാധ്യക്ഷന്‍ എന്നുള്ള നിലയില്‍ തന്റെ കര്‍ത്തവ്യമെന്ന് മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ജോണ്‍ പനന്തോട്ടത്തിൽ.
കഴിഞ്ഞ വര്‍ഷം മെല്‍ബണ്‍ രൂപതയിലെ വിവിധ ഇടവകകളും മിഷനുകളും സന്ദര്‍ശിക്കുകയും അവിടുത്തെ നമ്മുടെ സഭാമക്കളെ കേള്‍ക്കുകയും ചെയ്യുകയായിരുന്നു. അടുത്ത രണ്ടുവര്‍ഷം കൂടുതല്‍ ഇടയ സന്ദര്‍ശനങ്ങളിലൂടെ എല്ലാ സീറോ മലബാര്‍ സമൂഹത്തിലേക്ക് എത്തി കൂടുതലായി എല്ലാവരെയും കേള്‍ക്കാനും ആത്മീയകൂട്ടായ്മകള്‍ ശക്തിപ്പെടുത്താനും ഇടവകപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് മാര്‍ ജോണ്‍ പനന്തോട്ടത്തിൽ വ്യക്തമാക്കി.
മെൽബണ്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി അഭിഷിക്തനായി ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ ജോണ്‍ പനംതോട്ടത്തില്‍ രൂപതയുടെ മീഡിയ കമ്മിഷനായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും ഉള്‍പ്പെടെ ഓഷ്യാനിയ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന വളരെ വിസ്തൃതമായ നമ്മുടെ രൂപതയില്‍, വിവിധ സമുഹങ്ങള്‍ തമ്മിലുള്ള ദൂരം രൂപതാ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനു വളരെ ഏറെ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. നമുക്ക് സ്വന്തമായ ദേവാലയങ്ങളുടെ അഭാവവും മതബോധനം നടത്താനുതകുന്ന സാഹചര്യങ്ങളുടെ അപര്യാപ്തയും പരിഹരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഒരു രൂപത എന്ന നിലയില്‍ ശൈശവദിശയിലാണെങ്കിലും കുറവുകളുണ്ടെങ്കിലും നമ്മുടെ സമൂഹങ്ങള്‍ വളര്‍ന്നു വരുന്നുണ്ട് എന്നുള്ളത് ദൈവത്തിന്റെ കരുണയുടെ പ്രതിഫലനമായി കരുതുന്നു
സീറോ മലബാര്‍ സഭ എന്നത് ഏറെ പ്രത്യേകതകളും പാരമ്പര്യവുമുള്ള ഒരു സഭയാണ്. അത് നമുക്ക് ദൈവം ദാനമായി നൽകിയതാണ്. നമ്മുടെ മാതാപിതാക്കളെ നമുക്ക് ദൈവം നൽകിയതുപോലെ, നമ്മള് ജനിച്ചപ്പോള്‍ നമുക്ക് ദൈവം നൽകിയ പൈതൃകമാണ് സീറോ മലബാര്‍ സഭയും അതിന്റെ വിശ്വസരീതികളും പാരമ്പര്യങ്ങളും. അതില്‍ യാതൊരുവിധത്തിലും വെള്ളം ചേര്‍ക്കാതെ, നമ്മുടെ സഭയുടെ പാരമ്പര്യവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ട് വിശ്വാസതീക്ഷണതയോടെ മുന്നോട്ട് പോയാല്‍ മാത്രമേ, ഓസ്ട്രേലിയന്‍ മണ്ണില്‍ സീറോ മലബാര്‍ സഭയുടെ തുടര്‍ച്ച വളരെ ഫലവത്തായ രീതിയില്‍ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കൂ. ഈ വിശ്വാസ തീക്ഷണതയില്‍ മുന്നോട്ട് പോകണമെങ്കില്‍ അടിസ്ഥാനപരമായി ശ്രദ്ധ കൊടുക്കേണ്ടത് കുടുംബപ്രാർഥനയ്ക്കാണ്.
കുടുംബത്തില്‍ കുഞ്ഞുങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന ഒരു കാര്യം മാതാപിതാക്കളുടെ മാതൃകയും അവരുടെ പ്രാർഥനാജീവിതവുമാണ്. ജോലിതിരക്കുകള്‍ക്കിടയില്‍ കുടുംബപ്രാർഥനകള്‍ നഷ്ടപ്പെടുത്തുമ്പോള്‍ അടിസ്ഥാനപരമായി നമ്മള് തെറ്റുവരുത്തുകയാണ്.
മക്കളെ ഞായറാഴ്ചകളില്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കായി കൊണ്ടുവരികയും വേദപാഠക്ലാസുകളില്‍ പഠിപ്പിക്കുന്നതും മാത്രമല്ല, മാതാപിതാക്കളുടെ ഉത്തരവാദിത്വം; നമുക്ക് കൈമുതലായിരുന്ന പാരമ്പര്യവും വിശ്വാസരീതികളും അഭംഗുരം തുടര്‍ന്നെങ്കില്‍ മാത്രമേ, അടുത്ത തലമുറക്ക് അത് മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുകയുള്ളു. നമ്മള് നമ്മുടെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നതിനോടൊപ്പം തന്നെ, നമ്മുടെ മാതാപിതാക്കളിലൂടെ നമുക്ക് ലഭിച്ച വിശ്വാസജീവിതം വളരെ ബോധപൂര്‍വം മുന്നോട്ട് കൊണ്ട് പോകുവാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഓഷ്യാനിയയിലെ വിവിധ സ്ഥലങ്ങളിലായി അമ്പതിനു മുകളില്‍ സിറോ മലബാര്‍ ഇടവകകളും മിഷനുകളും രൂപതയുടെ കീഴിലുണ്ട്. 40 ലേറെ വൈദികര്‍ രൂപതയില്‍ സേവനം ചെയ്യുന്നു. പതിനായിരത്തോളം കുട്ടികള്‍ വേദപാഠ ക്ലാസുകളില്‍ പങ്കെടുക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷം രൂപതക്കായി ദൈവം നല്കിയ എല്ലാ നന്മകളേയും ഓര്‍ത്ത് നന്ദി നിറഞ്ഞ ഹൃദയത്തോടേ രൂപതയിലെ കത്തീഡ്രല്‍ ഇടവകയിലെ ക്രെയിഗീബേണ്‍ ഔര്‍ലേഡീസ് ദേവാലയത്തില്‍ ഇന്ന് വൈകീട്ട് 7 ന് മാര്‍ ജോണ്‍ പനന്തോട്ടത്തിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
|
സംഗീതനിശയുമായി അല്‍ഫോന്‍സ് ജോസഫും സംഘവും മെല്‍ബണില്‍
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ സംഗീതത്തിന്റെ മാസ്മരികത തീര്‍ക്കാന്‍ സംഗീതനിശയുമായി ഗായകനും സംഗീതസംവിധായകനുമായ അല്‍ഫോന്‍സ് ജോസഫ്. മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് സീറോമലബാര്‍ ഇടവകയുടെ നേതൃത്വത്തിലാണ് അല്‍ഫോന്‍സ് ജോസഫ് നയിക്കുന്ന സംഗീതനിശ സംഘടിപ്പിച്ചിരിക്കുന്നത്.
ജൂണ്‍ ഒന്‍പതിന് വൈകുന്നേരം ആറു മുതല്‍ ഡാന്‍ഡിനോംഗ് സെന്റ് ജോണ്‍സ് റിജിയണല്‍ കോളജ് സ്റ്റേഡിയത്തിലാണ് ലൈവ് ബാന്‍ഡ് അരങ്ങേറുന്നത്. ഡാന്‍ഡിനോംഗ് സൗത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന ഇടവക ദേവാലയത്തിനായുള്ള ധനശേഖരാര്ഥമാണ് സംഗീതനിശ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഇടവക വികാരിയും മെല്‍ബണ്‍ രൂപത വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി അറിയിച്ചു.
ആധുനിക ശബ്ദസാങ്കേതികവിദ്യയും പ്രകാശനിയന്ത്രണങ്ങളും സമന്വയിപ്പിച്ച് കൊണ്ട് അവിസ്മരണീയമായ ഒരു സായാഹ്നമാണ് സംഗീത ആസ്വാദര്‍ക്കായി ഒരുക്കുന്നതെന്ന് സംഗീത നിശക്ക് നേതൃത്വം നല്കുന്ന അല്ഫോന്സും സംഘവും അറിയിച്ചു.
https://app.orgnyse.com.au/alphonsmusicalliveband54 എന്ന വെബ്സൈറ്റില്‍ നിന്നും പാരീഷ് കൗണ്‍സില്‍, ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങളില്‍ നിന്നും ടിക്കറ്റ് ലഭിക്കും.
"കേരനിരകളാടും' എന്ന "ജലോത്സവം' സിനിമയിലെ ജനപ്രിയഗാനത്തിലൂടെയും എ.ആര്. റഹ്മാന്റെ സംഗീത സംവിധാനത്തില്‍ ആലപിച്ച "വിണ്ണെ താണ്ടി വരുവയാ' സിനിമയിലെ "ആരോമലെ' എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയും ജീസസ് യൂത്തിന്റെ മ്യൂസിക്ക് ബാന്‍ഡായ റെക്സ് ബാന്‍ഡിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ അല്‍ഫോന്‍സ് ജോസഫ് ഒരുപിടി നല്ല ഗാനങ്ങളുമായാണ് വേദിയിലെത്തുന്നത്.
സംഗീതനിശയിലേക്ക് എല്ലാവരേയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
|
ലോക കേരളസഭ; ന്യൂസിലൻഡ് മലയാളികളുടെ പ്രതിനിധിയായി പ്രശാന്ത് കുര്യനും മീര മുരളീധരനും പങ്കെടുക്കും
വെല്ലിംഗ്ടൺ: തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരളസഭയിൽ ന്യൂസിലൻഡ് മലയാളികളുടെ പ്രതിനിധിയായി പ്രശാന്ത് കുര്യനും ഡോ. മീര മുരളീധരനും പങ്കെടുക്കും. ജൂൺ 13 മുതൽ 15 വരെ നിയമസഭാ മന്ദിരത്തിൽ വച്ചാണ് ലോക കേരളസഭ നടക്കുന്നത്.
കേരളത്തിനകത്തും ഇതരസംസ്ഥാനങ്ങളിലും വിദേശത്തും താമസിക്കുന്ന മലയാളികൾക്ക് പൊതുവേദി ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ ലോക കേരളസഭ സംഘടിപ്പിക്കുന്നത്.
|
സീറോമലബാര്‍ സഭയിലെ വിശ്വാസപരിശീലനം മാതൃക: ആര്‍ച്ച്ബിഷപ് ഡോ. ചാള്‍സ് ബാല്വോ
സിഡ്നി: സീറോമലബാര്‍ സഭയിലെ വിശ്വാസ പരിശീലന ശുശ്രൂഷ ആഗോള കത്തോലിക്കാസഭയില്‍ മാതൃകയാണെന്ന് ഓസ്ട്രേലിയയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ചാള്‍സ് ബാല്വോ അഭിപ്രായപ്പെട്ടു.
കാന്‍ബറയില്‍ സീറോമലബാര്‍ സഭയുടെ സിഡ്നി മേഖല മതാധ്യാപക കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതബോധനകേന്ദ്രം രൂപത ഡയറക്ടര്‍ ഫാ. മാത്യു അരീപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. നോബി ജോസഫ് ക്ലാസ് നയിച്ചു.
ദീപു മാത്യു തോമസ്, സിജോ ടോണിയോ, ഫാ. ബിനീഷ് നരിമറ്റത്തില്‍, ഫാ. ഡാലിഷ് കോച്ചേരിയില്‍, ഫാ. ജോര്‍ജ് മങ്കുഴിക്കരി, ഫാ. ജോണ്‍ പുതുവ, ഫാ. ബിനു മാളിയേക്കല്‍, ഫാ. തോമസ് പേഴുംകാട്ടില്‍, ഫാ. ജോബി തരണിയില്‍, ഫാ.സിബി താന്നിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഇടവകകളില്‍നിന്ന് 150 വിശ്വാസ പരിശീലകര്‍ പങ്കെടുത്തു.
|
ആവേശത്തിരയിൽ ആറാടാനൊരുങ്ങി മെൽബൺ; സ്റ്റീഫൻ ദേവസി ഒരുക്കുന്ന സംഗീത മാമാങ്കം ജൂലൈ 21ന്
മെൽബൺ: സ്റ്റീഫൻ ദേവസി നേതൃത്വം നൽക്കുന്ന ലൈവ് മ്യൂസിക്കൽ കൺസെർട്ട് മെൽബണിൽ ജൂലൈ 21ന് അരങ്ങേറും. ഗായകൻ ജിതിൻ രാജ് അടക്കമുള്ള നിരവധി കലാകാരൻമാർ പരിപാടിയുടെ ഭാഗമാകും.
അൽടോണ നോർത്തിലുള്ള വെസ്റ്റ്ഗേറ്റ് ഇൻഡോർ സ്പോർട്സ് സ്റ്റേഡിയത്തിലാണ് സംഗീത മാമാങ്കം നടക്കുക. എല്ലാവരെയും പരിപാടിയുടെ ഭാഗമാകാൻ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
മാതൃദിനത്തോട് അനുബന്ധിച്ച് ജെഎംഡബ്ല്യു ഇവന്റ്സ് ടിക്കറ്റുകൾക്ക് പരിമിത കാലത്തേക്ക് എക്സ്ക്ലൂസീവ് ഫാമിലി ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ടിക്കറ്റിന്റെ തുകയിൽ നാലു ടിക്കറ്റുകൾ (രണ്ട് മുതിർന്നവർ + രണ്ട് കുട്ടികൾ) സ്വന്തമാക്കാം. പ്രമോകോഡ്: FAMILY.
കൂടാതെ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന്: https://drytickets.com.au/event/stephendevassyliveinmusicalconcertmelbourne/
കൂടുതൽ വിവരങ്ങൾക്ക്: ജോബി: 044 914 7396, മാത്യു :047 044 7973, വുഡി: 041 378 8490.
|
മെൽബണിൽ നാടകോത്സവം: പങ്കെടുക്കാനെത്തിയവര്‍ക്ക് സ്വീകരണം നൽകി
മെൽബൺ: നാടകോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ കെ.വി. ഗണേഷ്, സുനിൽ സുഖദ, അപ്പുണ്ണി ശശി, എസ് .പി. ശ്രീകുമാർ എന്നിവർക്ക് സമതയുടേയും വിപഞ്ചികഗ്രന്ഥശാലയുടെയും പ്രവർത്തകർ മെൽബൺ എയർപോർട്ടിൽ ബുധനാഴ്ച വൈകുന്നേരം സ്വീകരണം നൽകി.
നമുക്കിനിയും നാടകങ്ങൾ കാണണം എന്ന ഹാഷ്ടാഗോടുകൂടിയാണ് സമത ഓസ്ട്രേലിയയും വിപഞ്ചിക ഗ്രന്ഥശാലയും ഒരുക്കുന്ന ഐഎച്ച്എൻഎ പീപ്പിൾസ് തിയറ്റർ ഫെസ്റ്റ് ഇത്തവണ അരങ്ങേറുന്നത്. ശനിയാഴ്ച വൈകിട്ടു നാലു മുതൽ ബോക്സ് ഹിൽ ടൗൺ ഹാളിലാണ് ജനകീയ നാടകോത്സവം അരങ്ങേറുന്നുത്.
മലയാള സിനിമാതാരങ്ങളായ ശ്രീകുമാറും സുനിൽ സുഗതയും അവതരിപ്പിക്കുന്ന ടാർസൻ, അപ്പുണ്ണി ശശി അവതരിപ്പിക്കുന്ന തെരഞ്ഞെടുപ്പ് എന്നീ നാടകങ്ങൾക്കൊപ്പം ഗലുമേ മെൽബണിന്റെ അതെന്താ? എന്ന നാടകവുമുണ്ട്. കുട്ടികൾക്കായി ബേബി സിറ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട് .
|
ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റ് മരിച്ചു
സിഡ്നി: ഓസ്ട്രേലിയയിൽ ഇന്ത്യക്കാരനായ എംടെക് വിദ്യാർഥി കുത്തേറ്റ് മരിച്ചു. ഹരിയാനയിലെ കർണാൽ സ്വദേശിയായ നവ്ജീത് സന്ദുവാണ്(22) കൊല്ലപ്പെട്ടത്.
സംഭവത്തിൽ നവ്ജീതിന്റെ സഹപാഠികളും ഹരിയാനയിലെ കർണാൽ സ്വദേശികളുമായ അഭിജിത്(26), സഹോദരൻ റോബിൻ ഗാർട്ടൻ(27) എന്നിവർക്കായി വിക്ടോറിയ പോലീസ് തെരച്ചിൽ നടത്തിവരികയാണ്.
ഞായറാഴ്ച പുലർച്ചെ മെൽബണിന് അടുത്ത് ഓർമൊണ്ടിലായിരുന്നു സംഭവം. വീട്ടുവാടകയെച്ചൊല്ലി ഇന്ത്യൻ വിദ്യാർഥികൾക്കിടയിലുണ്ടായ തർക്കം തീർക്കാൻ ഇടപെട്ടപ്പോഴാണ് നവ്ജീതിന് കുത്തേറ്റത്.
സംഭവത്തിനുശേഷം മോഷ്ടിച്ച ടൊയോട്ട കാറിലാണ് പ്രതികൾ മുങ്ങിയത്. ഒന്നര വർഷം മുന്‍പാണ് വിദ്യാർഥി വീസയിൽ നവ്ജീത് ഓസ്ട്രേലിയയിലെത്തിയത്.
|
ഓസ്ട്രേലിയൻ വനിതാ എംപിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു
ക്യൂൻസ്ലാൻഡ്: മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ എംപി ബ്രിട്ടാനി ലോഗ. കഴിഞ്ഞദിവസം സെൻട്രൽ ക്യൂൻസ്ലാൻഡിലെ പട്ടണമായ യെപ്പൂണിൽ വച്ചു മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് ലേബർ പാർട്ടി എംപിയായ ബ്രിട്ടാനി ലോഗ പറയുന്നത്.
ഈ പട്ടണത്തിൽ സമാനമായ അനുഭവമുണ്ടായതായി ഒന്നിലധികം സ്ത്രീകൾ തന്നോട് പങ്കുവച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ലോഗയെ ആക്രമിക്കുന്നതായി ആരോപിക്കപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
|
മെല്‍ബണ്‍ രൂപതയിലെ എസ്എംവൈഎം അംഗങ്ങളെ സ്വാഗതം ചെയ്തു
കാക്കനാട്: മിഷന് സന്ദേശവുമായി ഇന്ത്യയിലേക്ക് എത്തിയ എസ്എംവൈഎം മെല്‍ബണ്‍ രൂപത പ്രതിനിധികളെ എസ്എംവൈഎം ഗ്ലോബല്‍ സമിതി സ്വാഗതം ചെയ്തു. മെല്‍ബണ്‍ രൂപത ഡയറക്ടര്‍ സോജിന് സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പ്രതിനിധികള്‍ ഇന്ത്യയിൽ എത്തിയത്.
എസ്എംവൈഎം ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഫാ. ജേക്കബ് ചക്കാത്ര, പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടക്കല്‍, അനിമേറ്റര്‍ സി. ജിന്‍സി എംഎസ്എംഎ എന്നിവര്‍ ചേര്‍ന്നാണ് പ്രതിനിധികളെ സ്വാഗതം ചെയ്തത്.
ടോണിയ, ജോയല്‍, ഹില്‍ഡ, ജെസവിന്‍ തുടങ്ങിയവരാണ് മറ്റു പ്രതിനിധി അംഗങ്ങള്‍. മിഷന് ചൈതന്യത്തോടെ എസ്എംവൈഎം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രതിനിധി അംഗങ്ങള്‍ സംസാരിച്ചു.
|
ന്യൂസിലൻഡിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തെരച്ചിൽ തുടരുന്നു
നോർത്ത്ലാൻഡ്: ന്യൂസിലൻഡിൽ റോക് ഫിഷിംഗിനുപോയി കാണാതായ രണ്ടു മലയാളി യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ നെടുമുടി സ്വദേശി ശരത് കുമാറിന്റെ (37) മൃതദേഹമാണു കണ്ടെത്തിയത്.
ന്യൂസിലൻഡ് സമയം വെള്ളിയാഴ്ച ഉച്ചയോടെ നോർത്ത് ലാൻഡ് പോലീസ് നാഷണൽ ഡൈവ് സ്ക്വാഡ് അംഗങ്ങളാണ് ശരത്കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴ സ്വദേശി ചെന്പകത്തിനാൽ ഫെർസിൽ ബാബുവിനായുള്ള(36) തെരച്ചിൽ തുടരുകയാണ്.
നോർത്ത്ലാൻഡിലെ വാങ്കാരെ ഹെഡ്സിലെ ഉൾക്കടൽ പ്രദേശമായ തൈഹരൂനടുത്തുള്ള പാറക്കെട്ടുകൾക്കു സമീപം ബുധനാഴ്ച ഉച്ചയോടെ റോക് ഫിഷിംഗിനു പോയ ഇരുവരെയും കാണാതാകുകയായിരുന്നു.
ന്യൂസിലൻഡിൽ ജോലി ചെയ്യുന്ന ഇരുവരും ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് തൈഹരൂരിലേക്കു പോയത്. രാത്രി വൈകിയും ഇരുവരും വീട്ടിൽ എത്തിയില്ല. തുടർന്ന് കുടുംബാംഗങ്ങൾ നോർത്ത്ലൻഡ് പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് തൈഹരൂ ഉൾക്കടലിനും അവഹോവ ഉൾക്കടലിനും ഇടയിലുള്ള മൂന്നു കിലോമീറ്റർ തീരപ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.
ബുധനാഴ്ചതന്നെ ഇരുവരുടെയും വാഹനവും മൊബൈൽ ഫോണും ചെരുപ്പും കടൽത്തീരത്തുനിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഫെർസിലും ശരതും കുടുംബത്തോടൊപ്പം ന്യൂസിലൻഡിലെ സെൻട്രൽ വാങ്കാരെയിലേക്ക് അടുത്തിടെയാണു താമസം മാറിയത്.
|
ന്യൂസിലൻഡിൽ റോക് ഫിഷിംഗിനു പോയ മലയാളി യുവാക്കളെ കാണാതായി
നോർത്ത്ലാൻഡ്: ന്യൂസിലൻഡിൽ റോക് ഫിഷിംഗിനു പോയ രണ്ടു മലയാളി യുവാക്കളെ കാണാതായി. മൂവാറ്റുപുഴ ചെമ്പകത്തിനാൽ ഫെർസിൽ ബാബു(36), ആലപ്പുഴ നെടുമുടി സ്വദേശി ശശി നിവാസിൽ ശരത് കുമാർ(37) എന്നിവരെയാണ് കാണാതായത്.
നോർത്ത് ലാൻഡിലെ വാങ്കാരെ ഹെഡ്സിലെ ഉൾക്കടൽ പ്രദേശമായ തൈഹരുരിനടുത്തുള്ള പാറക്കെട്ടുകൾക്ക് സമീപത്തേക്കാണ് ബുധനാഴ്ച വൈകുന്നേരം നാലോടെ ഇവർ റോക് ഫിഷിംഗിനായി പോയത്.
രാത്രി വൈകിയും ഇവർ വീട്ടിൽ എത്താതതിനെ തുടർന്ന് കുടുംബം നോർത്ത് ലാൻഡ് പോലീസിൽ പരാതി നൽകി. പോലീസ് തൈഹരു ഉൾക്കടലിനും അവഹോവ ഉൾക്കടലിനും ഇടയിലുള്ള മൂന്നു കിലോമീറ്റർ തീരപ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.
ഈഗിൾ ഹെലികോപ്റ്റർ ഉപയോഗിച്ച് കടലിലും പരിശോധന നടത്തി. ഇരുവരുടേയും വാഹനവും മൊബൈൽ ഫോൺ, ഷൂ എന്നിവ കടൽത്തീരത്തു നിന്ന് പോലീസ് കണ്ടെടുത്തു. ഫെർസിലും ശരതും കുടുംബത്തോടൊപ്പം സെൻട്രൽ വാങ്കാരെയിലേക്ക് അടുത്തിടെയാണ് താമസം മാറിയത്.
|
ഓസ്ട്രേലിയയിൽ കടത്തീരത്ത് കുടുങ്ങിയ 130 തിമിംഗലങ്ങളെ തിരിച്ചയച്ചു
പെർത്ത്: ഓസ്ട്രേലിയയിൽ കടത്തീരത്ത് കുടുങ്ങിയ130ഓളം പൈലറ്റ് തിമിംഗലങ്ങളെ തിരിച്ചയച്ചു. പെർത്തിന് തെക്ക്, തീരദേശനഗരമായ ഡൺസ്ബറോ കടൽത്തീരത്താണ് തിമിംഗലങ്ങളെ സുരക്ഷാസംഘം തിരിച്ചയച്ചത്.
മൊത്തം 160 തിമിംഗലങ്ങളാണ് കടൽത്തീരത്ത് എത്തിയത്. ഇവയിൽ 28ലേറെ തിമിംഗലങ്ങൾ ചത്തു. കടലിലേക്കു മടങ്ങിയ തിമിംഗലങ്ങൾ കരയിലേക്ക് തിരിച്ചുവരുമോയെന്നു നിരീക്ഷിച്ചു വരികയാണ്.
ഇത്രയധികം തിമിംഗലങ്ങൾ കൂട്ടത്തോടെ തീരത്തെത്തുന്നത് ആദ്യമാണെന്നു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ജിയോഗ്രാഫ് മറൈൻ റിസർച്ച് ഗ്രൂപ്പ് ചെയർമാൻ ഇയാൻ വീസ് പറഞ്ഞു. കടൽത്തീരത്തെത്തുന്ന തിമിംഗലങ്ങൾക്ക് ഏകദേശം ആറ് മണിക്കൂർ മാത്രമേ കരയിൽ നിലനിൽക്കാൻ കഴിയൂ.
|
സീറോമലബാർ യൂത്ത് അപ്പോസ്റ്റോലേറ്റിന്റെ ഇന്ത്യ മിഷൻ ആരംഭിച്ചു
മെല്‍ബണ്‍: സെന്റ് തോമസ് അപ്പോസ്തലൻ സീറോമലബാർ എപ്പാർക്കി, മെൽബൺ യൂത്ത് അപ്പോസ്റ്റോലേറ്റിന്റെ "സ്ലീഹാ ദ മിഷിഷാ' മിഷൻ ടീമിന്റെ ഇന്ത്യ മിഷൻ ആരംഭിച്ചു. ഇന്ത്യയിലെ വിവിധ മിഷൻ രൂപതകളിൽ മിഷൻ സെന്ററുകൾ ടീം സന്ദർശിച്ചു.
ഓസ്ട്രേലിയലില്‍ താമസിക്കുന്ന യുവജനങ്ങള്‍ക്ക് പ്രേഷിത അനുഭവം പകരുന്ന ഈ പുതിയ സംരംഭം മെല്‍ബണ്‍ രൂപതയുടെ യൂത്ത് അപ്പോസ്റ്റോലേറ്റ് ആണ് നയിക്കുന്നത്.
സോജിന് സെബാസ്റ്റ്യന്റെ(ഡയറക്ടര്‍, യൂത്ത് അപ്പോസ്റ്റോലേറ്റ്), ജോയല്‍ ബൈജു(സെന്റ് ജോസഫ്സ് സീറോമലബാര്‍ പാരിഷ്, പെര്‍ത്ത്), ഹില്‍ഡ ഓസേഫച്ചന്(സെന്റ് ജോസഫ്സ് സീറോമലബാര്‍ പാരിഷ്, പെര്‍ത്ത്), ടോണിയ കുരിശുങ്കല്‍(സെന്റ് തോമസ് സീറോമലബാര്‍ മിഷന്, കാംപ്ബെല്‍ടൗണ്‍), ജെസ്വിന് ജേക്കബ്(സെന്റ് ജോസഫ്സ് ക്നാനായ സീറോമലബാര്‍ മിഷന്, സിഡ്നി) എന്നിവരാണ് ഇന്ത്യയിലെ ഷംഷാബാഗ് സീറോമലബാര്‍ രൂപതയിലേക്ക് പുറപ്പെട്ടത്.
മെല്‍ബണ്‍ ബിഷപ് മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ സിഎംഐ ഈ മിഷന് ഔപചാരികമായി കമ്മീഷന് ചെയ്തു. ടീം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള മിഷന് സ്റ്റേഷനുകളില്‍ യുവജനങ്ങളെ സേവിക്കുകയും മേയ് ഏഴിന് മെല്‍ബണ്‍ തിരികെ എത്തുകയും ചെയ്യും.
|
സിംഗപുരിൽ കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 20 വർഷത്തെ തടവുശിക്ഷ
സിംഗപുർ: സിംഗപുരിൽ കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 20 വർഷത്തെ തടവുശിക്ഷ. എം. കൃഷ്ണൻ(40) എന്നയാളാണ് കാമുകി മല്ലിക ബീഗം റഹമാൻസ അബ്ദുൾ റഹ്മാനെ(40) കൊലപ്പെടുത്തിയത്.
2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. മല്ലികയ്ക്ക് അന്യപുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു.
ചവിട്ടിയും തൊഴിച്ചുമാണ് ഇയാൾ മല്ലികയെ കൊലപ്പെടുത്തിയത്. കൃഷ്ണൻ കഴിഞ്ഞയാഴ്ച ഹൈക്കോടതിയിൽ കുറ്റം സമ്മതിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
|
തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ച് ഒഐസിസി ഇപ്സ്വിച്ച് റീജിയണൽ കമ്മിറ്റി
ഇപ്സ്വിച്ച്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തുവാൻ പ്രവാസി ലോകത്തിന്റെ പിന്തുണയുമായി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഇപ്സ്വിച്ച് റീജിയണൽ കമ്മിറ്റി ക്വീൻസ്ലാൻഡ് ഓസ്ട്രേലിയ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു.
ഒഐസിസി ക്വീൻസ്ലാൻഡ് കോഓർഡിനേറ്റർ മാമ്മൻ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഓൺലൈനിലൂടെ യോഗം ഉദ്ഘാടനം ചെയ്തു. ഗിൽബർട്ട് കുറുപ്പശേരി മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ബിജു പന്നാപാറ സ്വാഗതവും സേവ്യർ മാത്യു നന്ദിയും രേഖപ്പെടുത്തി.
കേരളത്തിലെ 20 സീറ്റിലും യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുവാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഒഐസിസി ഓസ്ട്രേലിയയുടെ പിന്തുണ ഉണ്ടാവണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വി.ടി. ബൽറാം അഭ്യർഥിച്ചു. ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടൽ ഓൺലൈനിലൂടെ യോഗത്തിൽ പങ്കെടുത്തു.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു. തുടർന്ന് ജെയിംസ് കൂടലിന്റെ സാന്നിധ്യത്തിൽ ഒഐസി സി ഇപ്സ്വിച്ച് റീജിയണൽ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് നടത്തി.
പ്രസിഡന്റായി ബിജു പന്നാപാറ, സെക്രട്ടറിയായി ഷാർലെറ്റ് പുതുശേരി, ട്രഷററായി ജിസ് ചെറിയാൻ വൈസ് പ്രസിഡന്റുമാരായി സേവ്യർ മാത്യു, മരിയ ഫ്രാൻസിസ്, ജോയിന്റ് സെക്രട്ടറിമാരായി ബേസിൽ ജോർജ്, ജോണി ജോർജ്, പിആർഒയായി ജോൺസൻ ജോർജിനെയും തെരഞ്ഞെടുത്തു.
ഒപ്പം പ്രാദേശിക പ്രാതിനിധ്യം ഉറപ്പുവരുത്തി എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ജോമോൻ കുര്യൻ, ജിജോ ജോർജ്, ബിനോജ് കുര്യൻ, ജോബ് ചാക്കോ, ലിബു ജോസഫ്, ഫ്രാഗി ജോൺ, സോബിൻ തോമസ്, ബോബി ജോസഫ് എന്നിവരെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു. ദേശീയ ഗാനാലാപനത്തോടെ യോഗം സമാപിച്ചു.
|
ഈസ്റ്റർ വിഷു ആഘോഷം സംഘടിപ്പിച്ച് ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ
ബ്രിസ്ബേൻ: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഈസ്റ്റർ വിഷു സംയുക്ത ആഘോഷം സാംസ്കാരിക പരിപാടികളോടെ ഓർമോ ഹൈവേ ചർച്ച് ഹാളിൽ നടത്തപ്പെട്ടു.
ജിസിഎംഎ പ്രസിഡന്റ് സി.പി. സാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത നടനും സംവിധായകനുമായ ജോയ് കെ. മാത്യു ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ഫാ. ജെറി എംസിബിഎസ് ഈസ്റ്റർ സന്ദേശവും ഗോൾഡ് കോസ്റ്റ് ഹിന്ദു കൾച്ചറൽ സോസൈറ്റി പ്രസിഡന്റ് വിഷു സന്ദേശവും നൽകി.
വിഷുവിന്റെ സന്ദേശം പുതുതലമുറയിലേക്ക് പകരുന്നതിന്റെ ഭാഗമായി ഓസ്ട്രേലിയൻ മലയാളികളുടെ വിഷു ആഘോഷങ്ങളുടെ ചരിത്രത്തിൽ ഇദംപ്രഥമമായി ചടങ്ങിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും വിഷു കൈനീട്ടം നൽകി.
ജിസിഎംഎ ഭാരവാഹികളുടെയും വിശിഷ്ടാതിഥികളുടെയും സാനിധ്യത്തിൽ ഗ്രാന്റ് പേരന്റ് ജോർജ് മാത്യു വിഷു കൈനീട്ടവും മധുരവും വിതരണം ചെയ്തു.
|
എന്റെ കേരളം കലാസന്ധ്യ ശനിയാഴ്ച ഗ്രീന്വേലിൽ
മെല്‍ബണ്‍: എന്റെ കേരളം കലാസന്ധ്യ ശനിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഗ്രീന്വേല് കോള്‍ബി കോളജ് ഓഡിറ്റോറിയത്തില്‍ അരങ്ങേറും. ഐവാന്‍ വാള്‍ട്ടര്‍സ് എംപി കലാസന്ധ്യയുടെ ഉത്ഘാടനം നിര്‍വ്വഹിക്കും.
തുടര്‍ന്ന് നുറോളം കലാകാരന്മാരുടെ നേതൃത്വത്തില്‍ വിവിധങ്ങളായ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറും. പത്തിന് കലാസന്ധ്യ സമാപിക്കും. പ്രവേശനം സൗജന്യമാണെങ്കിലും സീറ്റുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
രജിസ്ട്രേഷൻ ലിങ്ക്: https://www.trybooking.com/CQRYR
|
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം; 11,000 പേരെ ഒഴിപ്പിച്ചു
മനാഡോ: ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം നടന്ന പ്രദേശത്തുനിന്നു 11,000 പേരെ ഒഴിപ്പിച്ചു. സുലവേസി ദ്വീപിന്റെ വടക്കുഭാഗത്തുള്ള റുവാംഗ് പർവതത്തിലാണ് ബുധനാഴ്ച അഞ്ചുതവണ അഗ്നിപർവത സ്ഫോടനമുണ്ടായത്.
ചാരം പടരുന്നതും പാറകൾ വീഴുന്നതും ചൂടുള്ള അഗ്നിപർവത മേഘങ്ങളും സുനാമി സാധ്യതയും കണക്കിലെടുത്താണ് ആളുകളെ ഒഴിപ്പിച്ചത്. മനാഡോ സിറ്റിയിലെ അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ചു.
സ്ഫോടനത്തിൽ അഗ്നിപർവതത്തിന്റെ ഒരു ഭാഗം തകർന്ന് കടലിൽ വീണാൽ സുനാമി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണു വിദഗ്ധർ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ അഗ്നിപർവതത്തിനു കിഴക്കുള്ള ടാഗുലാൻഡാംഗ് ദ്വീപ് അപകടത്തിലാവും. ഈ ദ്വീപിലുള്ളവരോടും മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
|
കെയിൻസിലും ടൗൺസ്വില്ലിലും ഓൾ ഓസ്ട്രേലിയ വടംവലി ടുർണമെന്റ് സംഘടിപ്പിക്കുന്നു
ടൗൺസ്വിൽ: കെയിൻസ് മലയാളി അസോസിയേഷനും ടൗൺസ്വിൽ മലയാളി അസോസിയേഷനും ഓൾ ഓസ്ട്രേലിയ വടംവലി ചാമ്പ്യന്‍ഷിപ്പുകൾ സംഘടിപ്പിക്കുന്നു. മേയ് 11,12 തീയതികളിൽ നോർത്ത് ക്യൂൻസ്ലാൻഡിൽ നടക്കുന്ന ടുർണമെന്റുകളിൽ ഓസ്ട്രേലിയയിലെ പ്രമുഖ ടീമുകളും പങ്കെടുക്കും.
11ന് രാവിലെ ഒന്‍പതിന് കമേരുങ്ക പീസ് ലൂഥറൻ കോളജ് ഗ്രൗണ്ടിൽ കെയിൻസിലെ മത്സരങ്ങൾക്ക് തുടക്കമാകും. 5001, 3001, 2001, 1001 എന്നീക്രമത്തിൽ ഒന്നു മുതൽ നാലു വരെ സ്ഥാനക്കാർക്ക് കാഷ് അവാർഡുകൾ നൽകും.
അഞ്ച് മുതൽ എട്ട് വരെ എത്തുന്ന ടീമുകൾക്ക് 501 വീതവും ലഭിക്കുന്നതാണ്. 20 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്: ഷെർജിൻ 047 870 6220, ജോസ്മോൻ 043 184 6114.
ടൗൺസ്വില്ലിൽ മേയ് 12ന് കിർവൻ സ്റ്റേറ്റ് ഹൈസ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ. രാവിലെ 10നു തുടക്കമിടുന്ന വടംവലി ചാമ്പ്യൻഷിപ്പിൽ കെയ്ൻസിൽ ഏറ്റുമുട്ടുന്ന ടീമുകൾ എല്ലാം തന്നെ പങ്കെടുക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് സൽജൻ കുന്നംകോട്ട് പറഞ്ഞു.
3001, 2001, 1001, 751 എന്നീക്രമത്തിൽ വിജയികൾക്ക് കാഷ് അവാർഡുകൾ ലഭിക്കും. അഞ്ച് മുതൽ എട്ട് വരെ സ്ഥാനത്തു എത്തുന്നവർക്ക് 501 ഡോളർ വീതവും സമ്മാനമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: സൽജൻ041 254 5001, ബിബിൻ 043 739 2334, അനിൽ 046 934 2281.
|
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ ക്വീൻസ്ലാൻഡ് കേരള ചാപ്റ്റർ രൂപീകരിച്ചു
ക്വീൻസ്ലാൻഡ്: ഐഒസി ഓസ്ട്രേലിയയുടെ ക്വീൻസ്ലാൻഡ് കമ്മിറ്റി രൂപീകൃതമായി. പ്രസിഡന്റായി നീയോട്ട്സ് വക്കച്ചൻ(സൺഷൈൻ കോസ്റ്റ്), വൈസ് പ്രസിഡന്റുമാരായി മനോജ് തോമസ്(ഗോൾഡ് കോസ്റ്റ്), കിഷോർ എൽദോ(ബ്രിസ്ബേൻ), ജനറൽ സെക്രട്ടറിമാരായി സിബിച്ചൻ കാറ്റാടിയിൽ(ട്വീഡ് ഹെഡ്), ഷാമോൻ പ്ലാംകൂട്ടത്തിൽ( ഗോൾഡ് കോസ്റ്റ്), എക്സിക്യൂട്ടീവ് മെന്പർമാരായി ജോജോസ് പാലക്കുഴി, ജോഷി ജോസഫ്, സിബി മാത്യു, റിജു ചെറിയാൻ തുടങ്ങിയവരെ തെരഞ്ഞെടുത്തു.
ക്വീൻസ്ലാൻഡിലെ ഗോൾഡ് കോസ്റ്റിൽ നടന്ന യോഗം ഐഒസി ഓസ്ട്രേലിയ പ്രസിഡന്റ് മനോജ് ഷിയോറാൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സോബൻ തോമസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് അഫ്സൽ ഖാദർ അധ്യക്ഷനായിരുന്നു. ഐഒസി കേരളാ ചാപ്റ്റർ വർക്കിംഗ് പ്രസിഡന്റ് സി.പി. സാജു സ്വാഗതം ചെയ്ത് സംസാരിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിന് കോൺഗ്രസിനായി പ്രവാസലോകത്തിന് നൽകാനാവുന്ന പിന്തുണയും പ്രചാരണവും അത്യന്താപേക്ഷിതവുമാണെന്ന തിരിച്ചറിവും ഓസ്ട്രേലിയൻ പ്രവാസികളായവരുടെ സുഹൃത്തുക്കൾ, ബന്ധുജനങ്ങൾ, നാട്ടുകാർ തുടങ്ങിയവരുടെ ഇടയിൽ നേരിട്ട് വിളിച്ചും വോട്ടഭ്യർഥിച്ചും സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണങ്ങൾ നടത്തിയും കോൺഗ്രസിനെ ശക്തിപ്പെടുത്തുകയും കൈത്താങ്ങുകയും ചെയ്യുക എന്ന ലക്ഷ്യവും മുൻനിർത്തിയാണ് ഐഒസിയുടെ അനുബന്ധ കമ്മിറ്റികൾ ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളിൽ രൂപീകരിക്കുന്നത്.
|
ഓസ്ട്രേലിയ ഗ്രേറ്റർ ജീലോംഗ് മലയാളി അസോസിയേഷൻ ഗ്രാൻഡ് ഈസ്റ്റർ,വിഷുദിനാഘോഷം
ജീലോംഗ്: ഗ്രേറ്റർ ജീലോംഗ് മലയാളി അസോസിയേഷൻ നടത്തിയ ഗ്രാൻഡ് ഈസ്റ്റർ വിഷുദിനാഘോഷം ഈ മാസം 14ന് ജീലോംഗ് വെസ്റ്റ് ടൗൺ ഹാളിൽ ആഘോഷമായി കൊണ്ടാടി. അതിഗംഭീരമായ കലാപരിപാടികൾ ഉണ്ടായിരുന്നതോടൊപ്പം ഫാ. ജെയിംസ് പൂപ്പാടി, ഫാ. സിജീഷ് പുല്ലങ്കുന്നേൽ എന്നിവർ ചീഫ് ഗസ്റ്റായിരുന്നു. ഫാദർ ജെയിംസ് പൂപ്പാടി മുഖ്യസന്ദേശം അറിയിച്ചു. പ്രസിഡന്റ് സാജു പീറ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ, സെക്രട്ടറി ഡെനി ഡേവിഡ് സ്വാഗത പ്രസംഗവും അർപ്പിച്ചു.
അസോസിയേഷന്റെ മുതിർന്ന അംഗങ്ങളായ ഫ്രാൻസിസ് ദേവസിയും കമ്മിറ്റി മെമ്പറായ ജോജി ബേബി ആശംസകൾ അർപ്പിച്ചു. രേഷ്മ റോബി നന്നദി പറഞ്ഞു. ട്രഷററായ അനു സിബി , കമ്മിറ്റി അംഗങ്ങളായ ജോജി ബേബി, ചാക്കോ തോമസ്, അനൂപ് ചെറിയാൻ, പ്രണയ് പങ്കജ്, ആരതി ഗോപൻ, ജിമോൾ ബിജു, ലിന്റ അലക്സ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
ഗ്രേറ്റർ ജീലോംഗ് മലയാളി അസോസിയേഷന്റെ ഗ്രാൻഡ് ഓണം സെപ്റ്റംബർ 14ന് ക്രൊയേഷ്യൻ കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടക്കും. മൂന്നാമത് നടക്കുന്ന ഓൾ ഓസ്ട്രേലിയ എവറോളിംഗ് ട്രോഫി വടംവലി നടക്കുന്നതോടെപ്പം ഓണാഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടാൻ ഡയാന ഹമീദ് (സിനിമ ആർട്ടിസ്റ്റ്/നർത്തകി), അശ്വിൻ വിജയ് ( സരിഗമ ഫെയിം), പുണ്യ പ്രദീപ് ( സരിഗമ ഫെയിം), സിനോജ് വർഗീസ് ( നടൻ) എന്നിവർ പങ്കെടുക്കും. ഫാദർ പൂപ്പാടി ഔപചാരികമായി ഗ്രാൻഡ് ഓണം 2024 പോസ്റ്റർ പ്രകാശനം ചെയ്തു.
|
"നിന്നോടും നിന്നെ അയച്ചവരോടും ഞാൻ ക്ഷമിക്കുന്നു'; അക്രമിക്കു മാപ്പു നൽകി ബിഷപ്
സിഡ്നി: അക്രമിയോടു ക്ഷമിക്കുന്നുവെന്ന് ഓസ്ട്രേലിയയില്‍ പള്ളിയിൽ കത്തിയാക്രമണത്തിന് ഇരയായ സിഡ്നിയിലെ അസീറിയൻ ക്രിസ്ത്യൻ പള്ളിയിലെ അസീറിയന്‍ ഓര്‍ത്തോഡോക്സ് സഭാ മെത്രാന് മാർ ഇമ്മാനുവേൽ. താൻ വേഗം സുഖം പ്രാപിക്കുന്നുണ്ടെന്നും ബിഷപ് അറിയിച്ചു.
യൂട്യുബിൽ റിലീസ് ചെയ്ത ശബ്ദസന്ദേശത്തിലൂടെയാണ് തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ബിഷപ് വ്യക്തമാക്കിയത്. "ഈ പ്രവൃത്തി ചെയ്തവരോടു ഞാൻ ക്ഷമിക്കുന്നു. അവനോടു ഞാൻ പറയുന്നു, നീ എന്റെ മകനാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ നിനക്കായി എപ്പോഴും പ്രാർഥിക്കും. ഇതു ചെയ്യാൻ നിന്നെ അയച്ചവരോടും ഞാൻ ക്ഷമിക്കുന്നു'ബിഷപ് പറഞ്ഞു.
തിങ്കളാഴ്ചയാണു ബിഷപ്പിനുനേരേ ആക്രണമുണ്ടായത്. 16കാരനായ ഭീകരൻ ബിഷപ്പിന്റെ തലയ്ക്കും നെഞ്ചിനും വെട്ടുകയായിരുന്നു. സംഭവത്തിനു പിന്നാലെ പള്ളിയുടെ പുറത്ത് അക്രമങ്ങൾ അരങ്ങേറിയതോടെ ശാന്തത പാലിക്കണമെന്ന് ബിഷപ് ആവശ്യപ്പെട്ടിരുന്നു.
നൂറുകണക്കിനാളുകളാണ് ഇവിടേക്കെത്തിയത്. സംഭവം ഭീകരാക്രമണമെന്ന് സിഡ്നി പോലീസ് അറിയിച്ചു. ആക്രമണത്തിനു പിന്നിൽ മതതീവ്രവാദമെന്ന് ന്യൂ സൗത്ത് വെയ്ൽസ് പോലീസ് കമ്മീഷണർ അറിയിച്ചു.
|
ഫാമിലി റിയാലിറ്റി ഷോ "സൂപ്പര്‍ അമ്മയും മകളും’: മെല്‍ബണ്‍ മലയാളി വിദ്യ വിനുവും മകള്‍ വേദിക നായരും വിജയികളായി
തിരുവനന്തപുരം: അമൃത ടിവി ഒരുക്കിയ "സൂപ്പര്‍ അമ്മയും മകളും’ ഫാമിലി റിയാലിറ്റി ഷോയില്‍ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ മലയാളികളായ വിദ്യ വിനുവും മകള്‍ വേദിക നായരും ഒന്നാം സ്ഥാനം നേടി.
അമൃത ടിവി അമ്മയും മകള്‍ക്കും വേണ്ടി മാത്രമായി ഒരുക്കിയ ആദ്യ ഷോ ആണ്. 180 എപ്പിസോഡുകള്‍ പിന്നിട്ട ഷോ വന്‍ ജനപ്രീതി നേടി.
കലാപാരമ്പ്യമില്ലാത്ത കുടുംബത്തില്‍ നിന്നും വന്ന് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ലോക മലയാളികള്‍ക്ക് അഭിമാനമായി തീര്‍ന്നിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ വിദ്യ വിനുവും പുത്രിയും.
പ്രതിസന്ധികളെ അതിജീവിച്ചാണ് ഇരുവരും മലയാളികള്‍ക്ക് അഭിമാനമായത്. ഷോയില്‍ പങ്കെടുക്കാന്‍ മെല്‍ബണില്‍ നിന്ന് കലയോടുള്ള പ്രതിപദ്ധതയോടെ എത്തിയത് ജോലി രാജിവയ്ക്കാന്‍ വരെ വിദ്യയെ പ്രേരിപ്പിച്ചു.
ഫൈനല്‍ മത്സരത്തില്‍ വിധകര്‍ത്താക്കളായത് പ്രശസ്ത സംവിധായകന് ലാല്‍ ജോസ്, പിന്നണി ഗായകന് എം.ജി. ശ്രീകുമാര്‍, നടി ശ്വേതാ മേനോന് എന്നിവര്‍ ആയിരുന്നു. നടി സ്വാസികയായിരുന്നു പരിപാടി അവതരിപ്പിച്ചത്.
|
ഓസ്ട്രേലിയയില്‍നിന്നു മലയാളം വെബ് സീരീസ്: ചിത്രീകരണം തുടങ്ങി
കാൻബറ: ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന്റെ ചിത്രീകരണം തുടങ്ങി. ‘ഗോസ്റ്റ് പാരഡൈസ്’ എന്ന വെബ്സീരീസിന്റെ രചനയും സംവിധാനവും നിര്‍മാണവും ജോയ് കെ. മാത്യു ആണ് നിർവഹിച്ചിരിക്കുന്നത്.
ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ബാനറില്‍ കങ്കാരു വിഷന്റെയും വേള്‍ഡ് മദര്‍ വിഷന്റെയും സഹകരണത്തോടെയാണ് വെബ് സീരീസ് പുറത്തിറക്കുന്നത്. ഗോള്‍ഡ് കോസ്റ്റ് നെരംഗ് റിവര്‍ സ്പ്രിംഗ്സില്‍ നടന്ന വെബ് സീരീസിന്റെ ചിത്രീകരണോദ്ഘാടനം നര്‍ത്തകി ഡോ. ചൈതന്യ നിര്‍വഹിച്ചു.
ഗോസ്റ്റ് പാരഡൈസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ഓസ്ട്രേലിയന്‍ ചലച്ചിത്ര നടിമാരായ അലന, ഹെലന് എന്നിവരും ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം മാസ് ഫൈനാന്‍ഷല്‍ കണ്‍സല്‍ട്ടന്‍സി എംഡി ഷീന അബ്ദുള്‍ ഖാദറും നിര്‍വഹിച്ചു. ഓസ്ട്രേലിയയിലും കേരളത്തിലുമായാണ് ചിത്രീകരണം.
|
സിഡ്നിയിൽ ആരാധനയ്ക്കിടെ ബിഷപ്പിന് കുത്തേറ്റു
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ ആരാധനയ്ക്കിടെ ബിഷപ്പിന് കുത്തേറ്റു. ബിഷപ് മാർ മാരി ഇമ്മാനുവലിനാണ് കുത്തേറ്റത്. പ്രദേശിക സമയം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് ദേവാലയത്തിലെ ശുശ്രൂഷയ്ക്കിടെയാണ് കറുത്ത വസ്ത്രം ധരിച്ചെത്തിയ 15 വയസുകാരനായ അക്രമി ബിഷപിനെ ആക്രമിച്ചത്. ഇയാളെ ന്യൂസൗത്ത് വെയിൽസ് പോലീസ് അറസ്റ്റു ചെയ്തു.
ബിഷപ്പിനു ഗുരുതര പരിക്കുകൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു. ബിഷപ്പിനെ കൂടാതെ മറ്റ് നാല് പേർക്ക് കൂടി ആക്രമണത്തിൽ പരിക്കേറ്റതായി ന്യൂസൗത്ത് വെയിൽസ് ആംബുലൻസ് അറിയിച്ചു.
പരിക്കേറ്റവരെല്ലാം 20നും 70നും ഇടയിൽ പ്രായമുള്ളവരാണ്. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇതിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
സംഭവം ഭീകരാക്രമണം ആണെന്ന് പോലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
|
സിഡ്നിയിൽ കത്തിയാക്രമണം; ആറു മരണം, അക്രമിയെ പോലീസ് വധിച്ചു
സിഡ്നി: ഓസ്ട്രേലിയയിലെ ഷോപ്പിംഗ് മാളില്‍ ആക്രമണം. കത്തിയുമായി എത്തിയയാള്‍ ആറു പേരെ കുത്തിക്കൊലപ്പെടുത്തി. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് അടക്കം നിരവധി പേര്‍ക്ക് പരിക്കുണ്ട്. നാല്പതുകാരനായ അക്രമിയെ പോലീസ് വെടിവച്ചു കൊലപ്പെടുത്തി.
ഉച്ചയ്ക്ക് ശേഷം സിഡ്നിയിലെ വെസ്റ്റ് ഫീല്‍ഡിലുള്ള ബോണ്ടി ഷോപ്പിംഗ് മാളിലാണ് സംഭവം. കത്തിയുമായി എത്തിയ അക്രമി ഇവിടെയുണ്ടായിരുന്ന ആളുകളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഇവിടെയുണ്ടായിരുന്നവരെ പോലീസ് എത്തി ഒഴിപ്പിച്ചു. മാളിലുണ്ടായിരുന്ന ആളുകള്‍ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
|
നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബ് വിഷു ഈസ്റ്റർ ആഘോഷം വെള്ളിയാഴ്ച
മെൽബണ്‍: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ (എൻഎംസിസി) വാർഷിക പൊതുയോഗവും വിഷു ഈസ്റ്റർ ആഘോഷവും വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ എപ്പിംഗ് മെമ്മോറിയൽ ഹാളിൽ വച്ചു നടത്തപ്പെടുന്നു.
കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ക്ലബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മെൽബണ്‍ നോർത്ത് സെന്റ് അൽഫോൻസ കത്തീഡ്രൽ വികാരി ഫാ. വർഗീസ് വാവോലിൽ മുഖ്യാതിഥിയായി ആഘോഷങ്ങളിൽ പങ്കെടുക്കും.
ക്ലബ് പ്രസിഡന്റ് ബാബു വർക്കി യോഗത്തിൽ സ്വാഗതം ആശംസിക്കും. ഫാ. വർഗീസ് വാവോലിൽ സന്ദേശം നൽകും. പൊതുയോഗത്തിൽ സെക്രട്ടറി സൻഞ്ജു ജോണ്‍ വാർഷിക റിപ്പോർട്ടും ട്രഷറർ സജി ജോസഫ് ഫിനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിക്കും.
വിവിധ കായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ഉണ്ടായിരിക്കും. സ്പോർട്സ് കമ്മിറ്റി കണ്‍വീനർ ഡോ. സുധീഷ് സുധൻ യോഗത്തിൽ കൃതഞ്ജത അർപ്പിക്കും.
ബിജോയുടെയും സുധീഷ് നായരുടെയും നേതൃത്വത്തിലുള്ള വി വണ്‍ കാറ്ററിംഗ് ഒരുക്കുന്ന ഡിന്നറോടെ ആഘോഷങ്ങൾ സമാപിക്കും.
|
ഗോൾഡ് കോസ്റ്റിൽ ഈസ്റ്റർ വിഷു സംയുക്ത ആഘോഷം സംഘടിപ്പിച്ചു
ഗോൾഡ്കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ഈസ്റ്റർ വിഷു ആഘോഷങ്ങൾ വിവിധ കലാസാംസ്കാരിക പരിപാടികളുടെ അകമ്പടിയോടെ ഓർമോ ഹൈവെ ചർച് ഹാളിൽ വച്ച് നടത്തപ്പെട്ടു.
പ്രസ്തുത ആഘോഷപരിപാടികളോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ ജിസിഎംഎ പ്രസിഡന്റ് സി.പി. സാജു അധ്യക്ഷത വഹിച്ചു. നടനും സംവിധായകനുമായ ജോയ് കെ. മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ റവ. ഫാ. ജെറി വള്ളോംകുന്നേൽ എംസിബിഎസ്ഈസ്റ്റർ സന്ദേശവും ഗോൾഡ് കോസ്റ്റ് ഹിന്ദു കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് നെദ് വിഷു സന്ദേശവും നൽകി.
ജിസിഎംഎ സെക്രട്ടറി ആന്റണി ഫിലിപ്പ് സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡന്റ് മനോജ് തോമസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇന്റർനാഷണൽ വിദ്യാർഥികളുൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ അവതരിപ്പിച്ച സംഗീതനൃത്ത വിസ്മയങ്ങൾ ആഘോഷ പരിപാടികൾക്ക് മിഴിവേകി.
ജിസിഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാന്ദ്ര വി. ബാബു, ജെൽജോ ജെയിംസ്, അരുൺ രാധാകൃഷ്ണൻ, മോൻസ് സക്കറിയ, ബിബിൻ മാർക്കോസ്, വിപിൻ ജോസഫ്, കമൽ ചന്ദ്രൻ, സിബി മാത്യു എന്നിവർ വിവിധ പരിപാടികളുടെ നടത്തിപ്പിന് നേതൃത്വം നൽകി.
ആഘോഷങ്ങളോട് അനുബന്ധിച്ചു കേരളീയ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിയ സ്നേഹവിരുന്നും ഉണ്ടായിരുന്നു.
|
യുഡിഎഫിന്റെ വിജയത്തിനായി വാർ റൂം തുറന്ന് ഒഐസിസി ഓഷ്യാന
മെൽബൺ: ലോകസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം ഉറപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾക്കായി വാർ റൂം തുറന്ന് കോൺഗ്രസിന്റെ പോഷക സംഘടനയായ ഒഐസിസി ഓഷ്യാന റീജിയൺ. എം. ലിജു ചെയർമാനായുള്ള കെപിസിസി വാർ റൂമുമായി സഹകരിച്ചാണ് ഒഐസിസി ഓഷ്യാന പ്രവർത്തനങ്ങൾ നടത്തുന്നത്.
വാർ റൂം ഓഷ്യാന റീജിയണിനെ നിയന്ത്രിക്കുന്നത് ഓസ്ട്രേലിയയിലെ മെൽബണിലുള്ള കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിലാണ്. അനൂപ് ചെറിയാൻ, സനോജ് മാത്യു, ആന്റണി ആട്ടോക്കാരൻ, ഫൈസൽ. എം, ദിനു സിങ്കപ്പുർ, ക്ലിന്റോ ജോസ് എന്നിവരാണ് മറ്റ് അംഗങ്ങൾ.
ഓസ്ട്രേലിയ, ന്യൂസിലൻഡ്, സിങ്കപ്പുർ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങൾ ഏകോപ്പിച്ചായിരിക്കും പ്രവർത്തനങ്ങൾ നടത്തുകയെന്ന് കൺവിനർ ജോസ് എം. ജോർജ് അറിയിച്ചു.
|
വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ ഏഴിന്
മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ ഏഴിന് (ആദ്യവെള്ളിയാഴ്ച) ആഘോഷിക്കുന്നു. തിരുനാളിന് ഒരുക്കമായുള്ള ആനുഗ്രഹ നവനാള്‍ നൊവേന ഇന്ന്(ഏപ്രില്‍ ഏഴ്) മുതല്‍ ജൂണ്‍ നാലു വരെ എല്ലാ ചൊവ്വാഴ്ചകളിലും ഉണ്ടായിരിക്കുന്നതാണ്.
വൈകുന്നേരം 6.30ന് ജപമാലയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നൊവേനയും ദിവ്യകാരുണ്യ ആശീര്‍വാദവും പായസ നേര്‍ച്ചയും ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ ജൂണ്‍ ഏഴിന് വൈകുന്നേരം ആറിന് ജപമാലയും നോവേനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും തിരിപ്രദക്ഷിണവും നടക്കും.
പാദുവയില്‍ നിന്ന് കൊണ്ടുവരുന്ന വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യവും തിരുനാള്‍ ദിവസം ക്രമീകരിച്ചിട്ടുണ്ട്. സ്നേഹവിരുന്നും ഉണ്ടായിരിക്കും.
|
കുടിയേറ്റം നിയന്ത്രിക്കാൻ നടപടികളുമായി ന്യൂസിലൻഡ്
വെല്ലിംഗ്ടൺ: ഓസ്ട്രേലിയയ്ക്കു പിന്നാലെ കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങി ന്യൂസിലൻഡും. കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വീസ നിയമങ്ങൾ അടിയന്തരമായി പരിഷ്കരിക്കാനാണു തീരുമാനം.
കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികൾക്ക് ഇംഗ്ലീഷ് ഭാഷ നിർബന്ധമാക്കുക, തൊഴിൽ വീസകൾക്ക് മിനിമം വൈദഗ്ധ്യവും തൊഴിൽ പരിചയ പരിധിയും നിശ്ചയിക്കുക, കുറഞ്ഞ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് സ്ഥിരമായി താമസിക്കുന്നതിനുള്ള പരിധി നിലവിലെ അഞ്ചു വർഷത്തിൽനിന്ന് മൂന്നു വർഷമായി കുറയ്ക്കുക തുടങ്ങിയ പരിഷ്കാരങ്ങളാണു നടപ്പിലാക്കുന്നത്.
ഉയർന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ ആകർഷിക്കുന്നതിലും നിലനിർത്തുന്നതിലുമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇമിഗ്രേഷൻ മന്ത്രി എറിക്ക സ്റ്റാൻഫോർഡ് പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തു സെക്കൻഡറി അധ്യാപകർക്കു ക്ഷാമം നേരിടുന്നതിനാൽ അവരെ നിയമിക്കുമെന്ന പരോക്ഷ സൂചനയും മന്ത്രി നൽകി. കഴിഞ്ഞ വർഷം രാജ്യത്തേക്ക് കുടിയേറിയത് 1,73,000 വിദേശികളാണെന്നും ഇത്തരത്തിലുള്ള കുടിയേറ്റം തുടരുന്നത് രാജ്യത്തിന് ഉൾക്കൊള്ളാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
5.1 ദശലക്ഷം ജനസംഖ്യയുള്ള ന്യൂസിലൻഡിൽ കോവിഡിനുശേഷമാണ് കുടിയേറ്റം വർധിച്ചുതുടങ്ങിയത്.
|
ജെയിംസ് ആന്റണി ന്യൂസിലൻഡിൽ അന്തരിച്ചു
വെല്ലിംഗ്ടൺ: ചെങ്ങളം ഇടപ്പാടിക്കരോട്ട് ജെയിംസ് ആന്റണി (73, റിട്ട.അധ്യാപകൻ, സെന്റ് ആന്റണീസ് ഹൈസ്കൂൾ, മുത്തോലി) ന്യൂസിലൻഡിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ മേരിക്കുട്ടി കരിങ്കുന്നം പാറയിൽ കുടുംബാംഗം.
മക്കൾ: ഡോണി, ഡെന്നി (ന്യൂസിലൻഡ്), ജിമ്മി (ഓസ്ട്രേലിയ). മരുമക്കൾ: ബിസ്മി കല്ലുപുരക്കൽ (തത്തംപള്ളി), മെറിൻ കുളപ്പുറത്ത് (ചെറുവാണ്ടൂർ), നിർമ്മല പതിക്കൽ (കൊഴുവനാൽ).
|
സമത ഓസ്ട്രേലിയ ഒരുക്കുന്ന ഈസ്റ്റർ വിഷു ഈദ് ആഘോഷം 13ന്
മെൽബൺ: സമത ഓസ്ട്രേലിയ ഒരുക്കുന്ന ഈസ്റ്റർ വിഷു ഈദ് ആഘോഷം ഈ മാസം 13ന് വൈകുന്നേരം നാലിന് ഹോർട്ടികൾച്ചർ സെന്റർ ഫോറസ്റ്റ് ഹിൽ ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു.
ബാങ്ക്വറ്റ് കേറ്റേഴ്സിന്റെ രുചികരമായ വിഭവങ്ങൾക്കൊപ്പം രാഗലയ ഓർക്സ്ട്രാ ഒരുക്കുന്ന ഗാനമേളയും അബിഗേയ്ൽ ചാക്കോയുടെ വയലിൻ പ്രകടനവും അരങ്ങേറും.
പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സമത ഓസ്ട്രേലിയ ഭാരവാഹികൾ അറിയിച്ചു.
|
ഫാ. ജോബി ജോണിനെ അഡ്വൈസറി കൗൺസിലറായി നിയമിച്ചു
കാംബർവെൽ: ഫാ. ജോബി ജോണിനെ സതേൺ മെട്രോപൊളിറ്റൻ മൾട്ടി കൾച്ചറൽ അഡ്വൈസറി കൗൺസിലറായി നിയമിച്ചു. നിലവിൽ കാംബർവെല്ലിലെ സെന്റ് ഡൺസ്റ്റൻസ് ആംഗ്ലിക്കൻ ഇടവകയിലെ വികാരിയാണ്.
സർക്കാരിന്റെ തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ആളുകളെയും പങ്കാളിയാക്കുന്നതിന്റെ ഭാഗമായിയാണ് ഫാ. ജോബി ജോണിനെ അഡ്വൈസറി കൗൺസിലിൽ ഉൾപ്പെടുത്തിയത്.
|
നൃത്ത സംഗീതനിശ "ജാക്ബീറ്റ്സ്' ഏപ്രിൽ ഒന്നിന്; ഒരുക്കങ്ങൾ പൂർത്തിയായി
ബ്രിസ്ബേൻ: കലാ ആസ്വാദകർക്ക് അനിർവചനീയമായ അനുഭവങ്ങൾ സമ്മാനിക്കുവാൻ വ്യത്യസ്ത വിഭവങ്ങളുമായി എത്തുന്ന നൃത്തസംഗീതനിശ "ജാക്ബീറ്റ്സ് 2024' ഏപ്രിൽ ഒന്നിന് ബ്രിസ്ബേനിൽ നടക്കും.
പ്രശസ്ത പിന്നണി ഗായകൻ വിപിൻ സേവ്യർ, വോയിസ് ഓഫ് ഓസ്ട്രേലിയ ഫൈനലിസ്റ്റും ഗായികയുമായ ഷാർലെറ്റ് ജിനു, ഗായകൻ ജെമിനി തരകൻ എന്നിവർ നേതൃത്വം നൽകുന്ന സംഗീതസന്ധ്യ പരിപാടിയുടെ ഭാഗമായി അരങ്ങേറും.
കലാഭവൻ ജോബിയുടെ നൃത്തസംവിധാനത്തിൽ ചിലങ്ക സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസിന്റെ നൃത്തശില്പവും ബോളിവുഡ് ഫ്യൂഷനും ലിയോൺസ് മാജിക് ഒരുക്കുന്ന മായാജാലവിരുന്നും തുടർന്ന് നടക്കും. വൈകുന്നേരം അഞ്ച് മുതൽ ഒന്‍പത് വരെ സ്പ്രിംഗ്വുഡിലുള്ള സ്പ്രിംഗ് ലൈഫ് കോൺഫറൻസ് ഹോൾ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.
സെന്റ് തോമസ് യാക്കോബായ ഇടവകയുടെ ധനശേഖരണാർഥം നടത്തപ്പെടുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. എൽദോസ് കുമ്പക്കോട്ടിൽ, ട്രസ്റ്റീ സുനിൽ മാത്യു, സെക്രട്ടറി എൽദോസ് സാജു, കോഓർഡിനേറ്റർമാരായ ഷിബു പോൾ തുരുത്തിയിൽ, ബിജു വർഗീസ് എന്നിവർ അറിയിച്ചു.
|
പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ ആഘോഷിച്ചു
പെർത്ത്: ഇടവക എന്നത് ഓരോ വ്യക്തിയുടെയും രണ്ടാമത്തെ ഭവനമാണെന്ന് മെൽബൺ സെന്റ് തോമസ് സീറോമലബാർ രൂപത അധ്യക്ഷൻ മാർ ജോൺ പനന്തോട്ടത്തിൽ. കുടുംബത്തിൽ മാതാപിതാക്കളും മക്കളും ശാരീരിക ബന്ധത്തിൽ ദൃഢമായിരിക്കുന്നതുപോലെ ഇടവകയിൽ ഇടവകാംഗങ്ങളെല്ലാവരും ആത്മീയ ബന്ധത്തിൽ ഉൾപ്പെടുന്നവരാണ്.
പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവകയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന ദിവ്യബലിയിൽ വചന സന്ദേശം നൽകുകയായിരുന്നു മാർ ജോൺ പനന്തോട്ടത്തിൽ. ഓരോ തിരുനാളുകളും ഇടവക സമൂഹം ബോധപൂർവം ഒരുമിച്ചുകൂടി ദൈവത്തിന് നന്ദി പറയേണ്ട പ്രത്യേക അവസരങ്ങളാണ്.
തിരുനാൾ കുർബാനയിൽ ഇടവക വികാരി ഫാ. അനീഷ് ജെയിംസ് വിസി, അസിസ്റ്റന്റ് വികാരി ഫാ. ബിബിൻ വേലംപറമ്പിൽ, ഫാ. ജോൺ പുത്തൻകളം എംസിബിഎസ് എന്നിവർ സഹകാർമ്മികരായിരുന്നു.
ഞായറാഴ്ച രാവിലെ 11ന് ആരംഭിച്ച തിരുനാൾ വിശുദ്ധ ബലിയെ തുടർന്ന് ആഘോഷപൂർവമായ പ്രദിക്ഷണവും ലദീഞ്ഞും ഉണ്ടായിരുന്നു. മുത്തുക്കുടകളും കൊടിതോരണങ്ങളുമായി പ്രാർഥനാപൂർവം വിശ്വാസികൾ പ്രദിക്ഷണത്തിൽ പങ്കെടുത്തു.
തിരുനാൾ കുർബാനയിലും തുടർന്ന് നടന്ന പ്രദിക്ഷണത്തിലും ഊട്ടു നേർച്ചയിലും അനവധി വിശ്വാസികൾ പങ്കെടുത്തു. ദേവാലയത്തിനും പാരിഷ് ഹോളിനുമിടയിൽ ബ്രീസ് വേയിൽ പരിശുദ്ധ മാതാവിന്റെ പ്രതിമ ഒരുക്കിയ ശിൽപ്പി ബേബി ജോസഫ് വട്ടക്കുന്നേലിന് വിശുദ്ധ കുർബാന മധ്യേ മാർ ജോൺ പനന്തോട്ടത്തിൽ ഉപഹാരം സമർപ്പിച്ചു.
കൈക്കാരന്മാരായ സജി മാനുവൽ, ജെയിംസ് ചുണ്ടങ്ങ, തോമസ് ജേക്കബ്, അഗസ്റ്റ്യൻ തോമസ് കാറ്റിക്കിസം പ്രിൻസിപ്പൾ പോളി ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റി അംഗങ്ങൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
|
സമത ഓസ്ട്രേലിയ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
മെൽബൺ: സമത ഓസ്ട്രേലിയ ലോക വനിതാ ദിനത്തിൽ പ്രാരംഭം കുറിച്ച സമേതം കുടുംബ ക്യാന്പിന്റെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വയലാർ അവാർഡുകൾ കരസ്ഥമാക്കിയ കെ. വി മോഹൻ കുമാർ നിർവഹിച്ചു.
ശൈലജവർമ്മ, എബി പൊയ്ക്കാട്ടിൽ, ഗിരീഷ് അവണൂർ, ജിതേഷ് പുരുഷോത്തമൻ, ശ്യാം കൃഷ്ണൻ എന്നിവർ സംസാരിച്ചു. വിക്ടോറിയയിലെ അലക്സാൻഡ്ര അഡ്വഞ്ചർ പാർക്കിൽ നടന്ന ക്യാന്പ് സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർക്ക് സാഹസികമായും മാനസികമായും പുതിയതും രസകരവുമായ അനുഭവങ്ങൾ സമ്മാനിച്ചു.
|
പ്രവാസി മലയാളികളുടെ സിനിമകള്‍ക്കായി ഓസ്ട്രേലിയയില്‍ സ്ഥിരം വേദി
കൊച്ചി: ആഗോളതലത്തില്‍ മലയാള സിനിമയ്ക്കായി ഓസ്ട്രേലിയ കേന്ദ്രീകരിച്ച് ഇന്റര്‍നാഷണല്‍ മലയാളം ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നു. സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ജോയ് കെ. മാത്യുവിന്റെ നേതൃത്വത്തിലാണു ഫെസ്റ്റിവൽ.
പ്രവാസികളായ കലാകാരന്മാരുടെ സിനിമകള്‍ക്കു സ്ഥിരം വേദി ഒരുക്കുകയെന്നതാണു ലക്ഷ്യം. ഫെസ്റ്റിവലിലേക്ക് ജൂലൈ 30 വരെ എന്‍ട്രികള്‍ അയയ്ക്കാം.
|
ഇന്തോനേഷ്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 26 മരണം
സുമാത്ര: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. 11 പേരെ കാണാതായി. ശക്തമായ കാലവർഷത്തിൽ നദികൾ കരകവിഞ്ഞതോടെ പശ്ചിമ സുമാത്ര പ്രവിശ്യയിലെ ഒമ്പത് ജില്ലകളും നഗരങ്ങളും വെള്ളത്തിനടിയിലായി.
വ്യാഴാഴ്ച മുതൽ മേഖലയിൽ ശക്തമായ മഴയാണ്. വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് മലയോരഗ്രാമങ്ങൾ ഒറ്റപ്പെട്ടു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതും പാലങ്ങളും റോഡുകളും തകർന്നതും മൂലം ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസപ്പെട്ടതായി ദേശീയ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.
വെള്ളപ്പൊക്കം ദുരിതംവിതച്ച പടിഞ്ഞാറൻ സുമാത്രയിലെ പഡാങ് പരിയമാൻ, പെസിസിർ സെലാറ്റൻ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവഹാനി സംഭവിച്ചത്.
മണ്ണിടിച്ചിലിൽ 14 വീടുകൾ തകർന്നതായി ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു. പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിൽ 37,000ത്തിലധികം വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി.
|
വത്സമ്മ ടോമി ഓസ്ട്രേലിയയിൽ അന്തരിച്ചു
മെൽബൺ: വരാപ്പുഴ ചക്കിയത്ത് ടോമി ജോസഫിന്റെ (ഫരിദാബാദ്) ഭാര്യ വത്സമ്മ ടോമി(64) ഓസ്ട്രേലിയയിൽ അന്തരിച്ചു. പാലാ രാമപുരം പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ: അനു ഷിബിൻ(എപ്പുവർത്തു ഹോസ്പിറ്റൽ ജീലോംഗ്, മെൽബൺ), ആർഷ്യ ടോമി (സെന്റ് സ്റ്റീഫൻസ് നഴ്സിംഗ് കോളജ് ഡൽഹി). മരുമകൻ: ഷിബിൻ മാനുവൽ കിഴക്കേക്കാലായിൽ (ചാർലിമോൻഡ് ഓസ്ട്രേലിയ).
സംസ്കാരശുശ്രൂഷകൾ 19ന് രാവിലെ 10.30ന് ജീലോംഗ് സെന്റ് സെബാസ്റ്റ്യൻസ് സീറോ മലബാർ മിഷൻ പള്ളിയിൽ.
വാർത്ത: തോമസ് ടി. ഓണാട്ട്
|
ഹൈദരാബാദ് സ്വദേശിനി ഓസ്ട്രേലിയയിൽ കൊല്ലപ്പെട്ടു
ഹൈദരാബാദ്: ഹൈദരാബാദ് സ്വദേശിനിയായ 36 കാരിയെ ഓസ്ട്രേലിയയിൽ വച്ച് ഭർത്താവ് കൊലപ്പെടുത്തി. സംഭവത്തിന് പിന്നാലെ കുഞ്ഞുമായി ഹൈദരാബാദിലെത്തിയ യുവാവ് കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി.
ശനിയാഴ്ചയാണ് ചൈതന്യ മദഗനിയുടെ മൃതദേഹം ബക്ലിയിലെ റോഡരികിലെ വീലി ബിന്നിൽ കണ്ടെത്തിയത്. ഇവർ ഭർത്താവിനും മകനുമൊപ്പമാണ് ഓസ്ട്രേലിയയിൽ താമസിച്ചിരുന്നത്.
യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി വിദേശകാര്യമന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ടെന്ന് ഉപ്പൽ എംഎൽഎ ബന്ദരി ലക്ഷ്മ റെഡ്ഡി പറഞ്ഞു. വിവരം കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയുടെ ഓഫീസിനെയും അറിയിച്ചതായി എംഎൽഎ പറഞ്ഞു.
യുവതിയുടെ മാതാപിതാക്കൾ നൽകിയ വിവരമനുസരിച്ച് മരുമകൻ മകളെ കൊലപ്പെടുത്തിയതായി സമ്മതിച്ചതായും എംഎൽഎ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
|
ആരോഗ്യപ്രവർത്തകർക്ക് ഓസ്ട്രേലിയയിൽ നിരവധി അവസരങ്ങൾ തുറക്കും
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് പടിഞ്ഞാറൻ ഓസ്ട്രേലിയ നിരവധി അവസരങ്ങളാണ് തുറക്കുന്നതെന്നു പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ആരോഗ്യമന്ത്രി ആംബർ ജേഡ് സാൻഡേഴ്സണ്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.
അടുത്ത 10 വർഷത്തിനിടെ പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ 5000 ഡോക്ടർമാരെയും നഴ്സുമാരെയും ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. മിഡ്വൈഫറി, ദന്തരോഗചികിത്സ, നഴ്സിംഗ്, മെഡിക്കൽ അനുബന്ധ പഠനങ്ങൾ എന്നിവയിൽ നൈപുണ്യം നേടിയവർക്കാകും സർക്കാർ, സ്വകാര്യ മേഖലയിൽ അവസരങ്ങൾ ലഭിക്കുക.
പടിഞ്ഞാറൻ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് അവർ പറഞ്ഞു. ഓസ്ട്രേലിയയിൽ ഏഴു ലക്ഷത്തിലേറെ ഇന്ത്യൻ വംശജർ ഉണ്ട് എന്നതിനാൽ സഹകരണത്തിനും വളർച്ചയ്ക്കുമുള്ള സാധ്യത വളരെ വലുതാണ്. മാനവവിഭവശേഷിയുടെ കൈമാറ്റം, വ്യാപാരം, നിക്ഷേപം എന്നീ മേഖലയിൽ ഭാവിയിൽ മെച്ചപ്പെട്ട സഹകരണത്തിനു സാഹചര്യമുണ്ട്.
സംസ്ഥാന സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കണ്‍സൾട്ടന്റ്സിന്റെ(ഒഡെപെക്) സഹകരണത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഹെൽത്ത് സ്കില്ലിംഗ് സിന്പോസിയത്തിലും ആംബർ ജേഡ് സാൻഡേഴ്സന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പങ്കെടുത്തു.
ആതുരസേവനരംഗത്ത് ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സാൻഡേഴ്സണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുന്നത്. തിരുവനന്തപുരത്ത് മന്ത്രിമാരായ വി. ശിവൻകുട്ടി, വീണാ ജോർജ്, ഒഡേപെക് ചെയർമാൻ കെ.പി. അനിൽകുമാർ, എംഡി കെ.എ. അനൂപ് തുടങ്ങിയവരുമായി മന്ത്രി സാൻഡേഴ്സണ് സംവദിച്ചു.
|
സിഡ്നി ബെഥേൽ മാർത്തോമ്മാ ഇടവകയ്ക്ക് പുതിയ ദേവാലയം
സിഡ്നി: ഓസ്ട്രേലിയയിൽ ആദ്യം രൂപംകൊണ്ട മാർത്തോമ്മാ ദേവാലയമായ സിഡ്നി ബെഥേൽ മാർത്തോമ്മാ ഇടവക പുതിയതായി നിർമിച്ച ദേവാലയത്തിന്റെ കൂദാശ മാർച്ച് ഒന്‍പതിന് നടക്കും. രാവിലെ 9.30നു നടക്കുന്ന കൂദാശ കർമ്മങ്ങൾക്കു സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപോലിത്ത കാർമികത്വം വഹിക്കും.
ഭദ്രാസനാധ്യക്ഷൻ റൈറ്റ് റവ. ഡോ . ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ സഹകാർമികനായിരിക്കും. ഓസ്ട്രേലിയയിലെ വിവിധ മാർത്തോമ ഇടവകകളുടെ വികാരിമാരും സഹോദരി സഭകളുടെ വൈദികരും കൂദാശകർമങ്ങളിൽ പങ്കാളികളാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും വിവിധ സഭാ മേലധ്യക്ഷന്മാരും സംബന്ധിക്കും.
ഹോസ്ലി പാർക്കിൽ ഇടവക സ്വന്തമാക്കിയ ഏഴരയേക്കർ സ്ഥലത്താണ് പുതിയ ദേവാലയം നിർമിച്ചിരിക്കുന്നത്. 1991 ൽ രൂപീകൃതമായ ഇടവകയിൽ ഇന്നു മുന്നൂറ്റിഅന്‍പതിലധികം കുടുംബങ്ങൾ അംഗങ്ങളായിട്ടുണ്ട് . വികാരി റവ. ഈപ്പൻ മാത്യുവിന്റെ നേതൃത്വത്തിൽ കൂദാശ ക്രമീകരണങ്ങൾക്കായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
|
ക്യൂൻസ്ലൻഡ് ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
ബ്രിസ്ബേൻ: കെസിസിക്യു ക്രിസ്മസ് നവവത്സര ആഘോഷങ്ങളും വെബ്സൈറ്റ് ഉദ്ഘാടനവും ഈ മാസം പത്തിന് കൂർപ്പറു സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ഓഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ കെസിസിക്യുവിന്റ ക്രിസ്മസ് നവവത്സര ആഘോഷങ്ങൾ കരോൾ മത്സരത്തോടെ ആരംഭിച്ചു.
കെസിസിക്യുവിന്റെ വിവിധ ഏരിയയിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഗോൾഡ് കോസ്റ്റ്, സൗത്ത്, വെസ്റ്റ് എന്നീ ടീമുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ അധ്യക്ഷനായ പ്രസിഡന്റ് സുനിൽ കാരിക്കൽ കെസിസിക്യു വെബ്സൈറ്റിന്റെ പേര് ഔദ്യോഗികമായി അറിയിക്കുകയും കെസിസിക്യുസ്പിരിച്ചൽ അഡ്വൈസർ ഫാ. പ്രിൻസ് തൈപ്പുരയിടത്തിൽ വെബ്സൈറ്റ് സ്വിച്ച് ഓൺ കർമം നിർവഹിക്കുകയും ചെയ്തു.
വെബ്സൈറ്റിന്റെ ആവശ്യകതയെ പറ്റി വിശദീകരിച്ച സെക്രട്ടറി ബിജോഷ് ചെള്ളകണ്ടത്തിൽ കെസിസിക്യു ഡിജിറ്റലൈസേഷൻ പാതയിൽ ആണെന്നും അതിനാൽ എല്ലാ അംഗങ്ങളും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശിച്ചു.
യോഗത്തിൽ കെസിസിക്യു അംഗങ്ങളായ12ാം ക്ലാസ് പൂർത്തിയാക്കിയ എല്ലാ യുവാക്കൾക്കും മൊമന്റോ നൽകി ആദരിച്ചു. തുടർന്ന് ഏറ്റവും ഉയർന്ന ATAR സ്കോർ ലഭിച്ച റയൻ ഫിലിപ്പ്(ഒന്നാമത്), മരിയ റെജി(രണ്ടാമത്), അസിൻ തോമസ്(മൂന്നാമത്) എന്നിവർക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.
കെസിസിക്യു കുടുംബത്തിൽ നിന്നും വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച ആൽബിൻ തോമസ് റെയ്നമേരി രാജൻ നവദമ്പതികളെ ആദരിച്ചു. തുടർന്ന് കെസിഡബ്ല്യുഎഫ്ഒയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർഗംകളി മത്സരത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കെസിസിക്യു ടീമിന് മൊമന്റോ സമ്മാനിച്ചു.
വ്യത്യസ്തങ്ങളായ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന അംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി കെസിസിക്യു കുടുംബത്തിലെ ആദ്യത്തെ കൊമേഷ്യൽ പൈലറ്റ് പരിശീലനം(സിപിഎൽഎ) പൂർത്തിയാക്കിയ ടോം ചെട്ടിയത്തിനെയും ഓസ്ട്രേലിയൻ മാസ്റ്റേഴ്സ് അതലറ്റിക് വിൻഡർ ത്രോയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സാലി കാരിക്കലിനെയും മൊമെന്റെ നൽകി ആദരിച്ചു.
ഡികെസിസി വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട കെസിസിക്യു അംഗം എബിസൺ അലക്സ് മൂലയിലെ കെസിസിഒ സെക്രട്ടറി ഷോജോ തെക്കേവാലയിൽ പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.
കെസിസിക്യുവിന്റെ ഭാവി വാഗ്ദാനങ്ങളായ കെസിവെെഎൽക്യു അംഗങ്ങളുടെയും ട്രഷറർ സുജി വെങ്ങാലിയിൽ, വൈസ് പ്രസിഡന്റ് ലിനു വൈപ്പേൽ, ജോയിന്റ് സെക്രട്ടറി ബിപിൻ ചാരംകണ്ടത്തിൽ, ഏരിയ കോഓർഡിനേറ്റർമാരായ ജോഫിൽ കൊറ്റോത്ത്, ടോം കൂന്തമറ്റം, രാജൻ പുളിക്കൽ,
ഫെനിൽ നെല്ലൂർ, ബിബിൻ പരുത്തിമുറ്റത്ത്, വിമൻസ് റപ്രസന്ററ്റീവ് ഷേർലി പാരിപ്പള്ളി, യൂത്ത് റപ്രസന്ററ്റീവ് ജോസ് കാരിക്കൽ എന്നിവരുടെയും നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളും എല്ലാ ഏരിയയിൽ നിന്നുമുള്ള അംഗങ്ങളുടെ നയന മനോഹരമായ പരിപാടികളും കെസിസിക്യു അംഗങ്ങൾക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിച്ചു.
കെസിസിക്യു വെബ്സൈറ്റ് ലഭ്യമാക്കുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്. https://kccqaustralia.com/
|
മലയാളി നഴ്സ് ഓസ്ട്രേലിയയിൽ അന്തരിച്ചു
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി ജോർദാൻ സ്പ്രിംഗ്സിൽ താമസിക്കുന്ന മലയാളി നഴ്സ് അന്തരിച്ചു. തിരുവല്ല തോപ്പിൽ ജിതിൻ ടി. ജോർജിന്റെ ഭാര്യ മിഷ ബാബു തോമസ് (40) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
തിരുവനന്തപുരം വട്ടിയൂർകാവ് പാലയ്ക്കൽ വീട്ടിൽ ബാബു തോമസ്ത്രേസ്യ ദന്പതികളുടെ മകളാണ്. ഇസബെല്ല (12), ബെഞ്ചമിൻ (8) എന്നിവരാണ് മക്കൾ.
ഓസ്ട്രേലിയയിൽ രജിസ്ട്രേഡ് നഴ്സായിരുന്നു മിഷ. സംസ്കാരം പിന്നീട് നടക്കും.
|
പ്രണയദിനത്തില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്ക് വിവാഹനിശ്ചയം
കാന്‍ബറ: അറുപതുകാരനായ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന് പ്രണയദിനത്തില്‍ വിവാഹനിശ്ചയം. നാലുവര്‍ഷമായി പ്രണയബന്ധത്തിലായിരുന്ന നാല്പത്തഞ്ചുകാരിയായ ജോഡി ഹെയ്ഡനുമായി വാലന്റൈൻസ് ദിനത്തിൽ ഔപചാരിക വിവാഹനിശ്ചയം നടന്നു.
കാന്‍ബറയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിലായിരുന്നു ചടങ്ങ്. പ്രത്യേകം രൂപകല്പനചെയ്ത മോതിരം ആല്‍ബനീസ് ഹെയ്ഡനെ അണിയിച്ചു. പദവിയിലിരിക്കേ വിവാഹനിശ്ചയം നടത്തുന്ന ആദ്യ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയാണ് ആല്‍ബനീസ്.
സാമ്പത്തിക ഉപദേഷ്ടാവും അഭിഭാഷകയുമാണ് ഹെയ്ഡന്. ആല്‍ബനീസിന്റെ രണ്ടാം വിവാഹമാണിത്. ന്യൂസൗത്ത് വെയില്‍സ് മുന്‍ ഡെപ്യൂട്ടി പ്രീമിയര്‍ കാര്‍മല്‍ ടെബ്ബൂട്ടായിരുന്നു ആദ്യ ഭാര്യ. 19 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം 2019ലാണ് ഇരുവരും പിരിഞ്ഞത്. ആ ബന്ധത്തില്‍ 23 വയസുള്ള മകനുണ്ട്.
|
ഭഗവദ്ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ഓസ്ട്രേലിയൻ സെനറ്റർ
മെൽബൺ: ഓസ്ട്രേലിയൻ പാർലമെന്റിൽ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട വരുൺ ഘോഷ് സത്യപ്രതിജ്ഞ ചെയ്തത് ഭഗവദ്ഗീതയിൽ തൊട്ട്. ലേബർ പാർട്ടി അംഗമായ ഇന്ത്യൻ വംശജൻ വരുൺ ഘോഷ്(38) ആണ് ഭഗവദ്ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തത്.
ഓസ്ട്രേലിയൻ പാർലമെന്റിൽ ആദ്യമായാണ് ഒരു സെനറ്റർ ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന് വരുൺ ഘോഷിനെ സ്വാഗതം ചെയ്തുകൊണ്ട് ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗ് പറഞ്ഞു.
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ ശക്തമായ ശബ്ദമാണ് ഘോഷ് എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനിസും ഘോഷിന് ആശംസകൾ നേർന്നു.
ഇന്ത്യയിൽ ജനിച്ച വരുൺ ഘോഷ് മാതാപിതാക്കൾക്കൊപ്പമാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്.
|
മലബാർ ഗോൾഡ് ഇനി ഓസ്ട്രേലിയയിലും; ഉദ്ഘാടനം നിർവഹിച്ചത് ബ്രെറ്റ് ലീ
സിഡ്നി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഓസ്ട്രേലിയയിലെ ആദ്യ ഷോറും സിഡ്നി ഹാരിസ് പാർക്കിലെ ലിറ്റിൽ ഇന്ത്യയിൽ തുറന്നു. ഓസീസ് ക്രിക്കറ്റ് മുൻ താരം ബ്രെറ്റ് ലീ ഉദ്ഘാടനം നിർവഹിച്ചു.
മലബാർ ഗോൾഡ് ഇന്റർനാഷനൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ്, ഇന്ത്യ ഓപ്പറേഷൻസ് എംഡി ഒ.അഷർ, റീജിയണൽ ഹെഡ് എം.അജിത്, സിഎംസി. അമീർ, ഹെഡ് ഓഫ് മാനുഫാക്ചറിംഗ് എ.കെ.ഫൈസൽ, ഷാജി കക്കോടി എന്നിവർ പങ്കെടുത്തു.
|
ഓസ്ട്രേലിയയിൽ നാല് ഇന്ത്യക്കാർ മുങ്ങിമരിച്ചു
മെൽബൺ: ഓസ്ട്രേലിയയിൽ മൂന്നു സ്ത്രീകളടക്കം നാല് ഇന്ത്യക്കാർ മുങ്ങിമരിച്ചു. ബുധനാഴ്ച ഫിലിപ് ദ്വീപിലാണ് അപകടമുണ്ടായത്. ജഗ്ജീത് സിംഗ് ആനന്ദ് (23), സുഹാനി ആനന്ദ് (20), കീർത്തി ബേദി (20), റീമ സോൻധി (43) എന്നിവരാണു മരിച്ചത്.
ഓസ്ട്രേലിയയിലുള്ള ബന്ധുക്കളെ സന്ദർശിക്കാനെത്തിയതായിരന്നു റീമ. മറ്റു മൂന്നു പേരും ക്ലൈഡിലാണു താമസിച്ചിരുന്നത്. മെൽബണിൽ നഴ്സായ ആനന്ദ് ഓസ്ട്രേലിയയിൽ പിആർ ഉള്ളയാളാണ്. സുഹാനിയും കീർത്തിയും വിദ്യാർഥി വീസയിലെത്തിയവരാണ്. നാലു പേരും ബന്ധുക്കളാണ്. പത്തംഗ സംഘമാണ് ബീച്ചിലെത്തിയത്.
|
പുത്തൻവീട്ടിൽ ജോസഫ് മെൽബണിൽ അന്തരിച്ചു
മെൽബൺ: പാലാ ഐങ്കൊമ്പ് പുത്തൻവീട്ടിൽ ജോസഫ്(71) മെൽബണിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
മെൽബണിലുള്ള മകളെ സന്ദർശിക്കാനാണ് ജോസഫ് ഓസ്ട്രേലിയയിൽ എത്തിയത്. സംസ്കാരം പിന്നീട് ഐങ്കൊമ്പ് സെന്റ് തോമസ് പള്ളിയിൽ നടത്തും.
ഭാര്യ തങ്കമ്മ ജോസഫ്. മക്കൾ: ഡോണ മരിയ ജോസഫ് (ഏലപ്പാറ), ഡീൻ ലിസ് ജോസഫ് (ഓസ്ട്രേലിയ), ദിവ്യ ട്രെയ്സ് ജോസഫ് (ഖത്തർ). മരുമക്കൾ: മാത്യു ജോർജ് (ഏലപ്പാറ), മിഥുൻ ഏൽജൽ (ഓസ്ട്രേലിയ), ഷിജു വി.ജോസഫ് (ഖത്തർ).
|
എംഎടിക്ക് പുതു നേതൃത്വം; സൽജൻ ജോൺ കുന്നംകോട്ട് പ്രസിഡന്റ്
ടൗൺസ്വിൽ: മലയാളി അസോസിയേഷൻ ഓഫ് ടൗൺസ്വിൽ (എംഎടി) പ്രസിഡന്റായി സൽജൻ ജോൺ കുന്നംകോട്ടിനെ തെരഞ്ഞെടുത്തു. ബിബിൻ മോഹൻ കണിയാംകുടിയിലാണ് സെക്രട്ടറി.
മറ്റു ഭാരവാഹികളായി രേഷ്മ ജയിസ് കൊള്ളികുളവിൽ (വൈസ് പ്രസിഡന്റ്), ഷിനോജ് പുറക്കരി (ജോയിന്റ് സെക്രട്ടറി), ഫിലോമീന സേവ്യർ ഇല്ലിപറമ്പിൽ( ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.
മനു ബേബി പോത്താനിക്കാട്ട്, ബിനോയ് സെബാസ്റ്റ്യൻ തുരുത്തിപടമ്പിൽ, ജോഷി ദാസ് കുനിയടത്ത്, അനിൽ വർഗീസ് ഭരണികുളങ്ങര, ജോർജ് അലക്സ് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു. യോഗത്തിൽ എംഎടി പ്രസിഡന്റ്, ഷീൻ ജോർജ് അധ്യക്ഷത വഹിച്ചു.
പുതുതായി മേഖലയിലേക്ക് കുടിയേറിയെത്തിയ മുഴുവൻ പേരെയും പങ്കെടുപ്പിച്ചു ഈസ്റ്റർ വിഷു ആഘോഷങ്ങൾ അതി വിപുലമായി സംഘടിപ്പിക്കും. ഏപ്രിൽ ആറിന് കിർവാൻ നോർത്തു റീച്ച് ബാപ്ടിസ്റ്റ് ചർച്ച് ഹാളിൽ നടത്തുന്ന പരിപാടികൾക്കായി പ്രത്യേക കമ്മറ്റിക്കും യോഗം രൂപം കൊടുത്തു.
|
ഗോൾഡ്കോസ്റ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
ഗോൾഡ്കോസ്റ്റ്: ഗോൾഡ്കോസ്റ്റ് മലയാളി അസോസിയേഷന്റെ 202425 കമ്മിറ്റിയെ തെരഞ്ഞെടുത്തു. ക്രിസ്മസ് പുതുവത്സര പരിപാടിയോട് അനുബന്ധിച്ച് നടന്ന ഗോൾഡ്കോസ്റ്റ് മലയാളി അസോസിയേഷന്റെ പൊതുസമ്മേളനത്തിൽ വച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത് റിട്ടേണിംഗ് ഓഫീസർ ജോമോൻ ജോസഫ് ബെനോവാ ആണ്. ഐകകണ്ഠേനയാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഭാരവാഹികൾ: പ്രസിഡന്റ്: സി.പി.സാജു, വൈസ് പ്രസിഡന്റ്: മനോജ് തോമസ്, സെക്രട്ടറി: ആന്റണി ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി: സാന്ദ്ര വി. ബാബു, ട്രഷറർ: ജെൽജോ ജെയിംസ്, മീഡിയ കോഓർഡിനേറ്റർ: കമൽ ചന്ദ്രൻ,
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: വിപിൻ ജോസഫ്, സിബി മാത്യു, മോൻസ് .സി, അരുൺ രാധാകൃഷ്ണൻ, അശ്വതി സരുൺ, ബിബിൻ മാർക്കോസ്.
|
ഹ്രസ്വചിത്രം "വേരുകൾ' കാൻബറയിൽ പ്രദർശിപ്പിച്ചു
കാൻബറ: മാതൃഭാഷയായ മലയാളത്തെ മുൻനിർത്തിയുള്ള ഷോർട്ട് ഫിലിം വേരുകൾ (The Roots) ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ പ്രദർശിപ്പിച്ചു. വിദേശത്തും സ്വദേശത്തും വൻ സ്വീകരണമാണ് ഈ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അന്തരാഷ്ട്ര ചലച്ചിത്രമേളയിൽ ഈ ചിത്രം പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് കാൻബറയിലെ ഈ മലയാളി കൂട്ടായ്മ പ്രവാസത്തിന്റെ വഴികളിൽ നഷ്ടപ്പെട്ട് പോകുന്ന ഭാഷാ "വേരുകളാണ്' ഈ ചെറു സിനിമയുടെ ഇതിവൃത്തം.
ബന്ധങ്ങളിൽ മലയാള ഭാഷയുടെ സ്വാധീനവും അനിവാര്യതയും ഈ ചെറുസിനിമ അടിവരയിടുന്നു. പ്രവാസികളിൽ നഷ്ടമാകുന്ന മാതൃഭാഷാ സ്നേഹത്തെ ചൂണ്ടിക്കാട്ടാനും അതിന്റെ ദൂഷ്യ ഫലങ്ങളെ എടുത്തു കാട്ടാനും ഈ ചിത്രം ശ്രമിക്കുന്നു.
കാൻബറയിലേ ഒരുകൂട്ടം പ്രവാസികളുടെ നിരവധി മാസങ്ങളിലെ അധ്വാനമാണ് ഈ ചിത്രം. വേരുകളിലെ അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണെങ്കിലും അവരരുടെ വേഷങ്ങൾ ഭംഗിയായി ചെയ്തിരിക്കുന്നു.
കഥ, തിരക്കഥ, സംഭാഷണം എന്നിവ ജോമോൻ ജോൺ നിർവഹിച്ചിരിക്കുന്നു. സംവിധാനവും ദൃശ്യാവിഷ്ക്കാരവും ഫിലിപ്പ് കാക്കനാട് മനോഹരമാക്കിയിട്ടുണ്ട്. ബിന്ദു ജോമോന്റെ മനോഹരമായ വരികൾക്ക് ഷാന്റി ആന്റണി ഈണം പകർന്നിരിക്കുന്നു.
യു ട്യൂബിൽ വൈറലായി മുന്നേറുകയാണ് ഈ ചെറു സിനിമ. കാൻ ടൗൺ ക്രീയേഷൻസ് ആണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. പ്രശസ്ത പിന്നണി ഗായകൻ നജിം അർഷാദ് പാടിയ ഗാനം ചിത്രത്തെ മനോഹരമാക്കുന്നു.
പശ്ചാത്തല സംഗീതം: ഷെയ്ക്ക് ഇലാഹി, ഡിസൈൻ: ജൂബി വർഗീസ്, ശബ്ദ മിശ്രണം: ഷെഫിൻ മായൻ, എഡിറ്റിംഗ്: ധനേഷ് എന്നിവരാണ് ഈ ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്.
സമൂഹ മാധ്യമങ്ങളിൽ വൈറലായ "പൂനിലാവിൽ പൂഞ്ചിരിതൂകി' എന്ന ക്രിസ്മസ് കരോൾ സംഗീതത്തിന് പിന്നിലും കാൻ ടൗൺ ക്രീയേഷൻസ് ആയിരുന്നു.
|
ഓക്ലൻഡിൽ ഇന്ത്യൻ കോൺസുലേറ്റ് വരുന്നു
ന്യൂഡൽഹി: ന്യൂസിലൻഡിലെ ഇന്ത്യക്കാരിൽ വലിയൊരു വിഭാഗം കഴിയുന്ന ഓക്ലൻഡിൽ കോൺസുലേറ്റ് ജനറൽ തുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഒരുവർഷത്തിനുള്ളിൽ പ്രവർത്തനം തുടങ്ങുക ലക്ഷ്യമിട്ടാണ് പ്രഖ്യാപനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിലാണ് മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് പ്രയോജനം ചെയ്യുന്ന പ്രഖ്യാപനം.
|
കലണ്ടര്‍ പ്രകാശനം നടത്തി ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷൻ
ഗോള്‍ഡ് കോസ്റ്റ്: ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ 2024 വർഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന ക്രിസ്മസ് & ന്യൂഇയര്‍ ആഘോഷ വേളയിലാണ് കലണ്ടറിന്റെ പ്രകാശനം നിര്‍വഹിച്ചത്.
ഇപ്സ്വിച്ച്, സ്പ്രിംഗ് ഫീല്‍ഡ് ഇടവകകളുടെ വികാരിയായ ഫാ. ആന്റോ ചിരിയങ്കണ്ടത്ത് ഗോള്‍ഡ് കോസ്റ്റ് ഇടവക വികാരിയായ ഫാ. അശോക് അമ്പഴത്തുങ്കലിന് കലണ്ടര്‍ സമ്മാനിച്ചുകൊണ്ടാണ് പുതിയ കലണ്ടറിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്.
ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന് പ്രസിഡന്റ് സി. പി സാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ മാര്‍ഷല്‍ ജോസഫ് സ്വാഗതം പറയുകയും ഫാ. ആന്റോ ചിരിയങ്കണ്ടത്ത് ക്രിസ്മസ് സന്ദേശം നല്‍കുകയും സിബി മാത്യു നന്ദി പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു.
അസോസിയേഷന് വൈസ്പ്രസിഡന്റ് അശ്വതി സരുണ്‍, എക്സിക്യൂട്ടിവ് അംഗങ്ങളായ സിബി മാത്യു, സോജന് പോള്‍, സാം ജോര്‍ജ് എന്നിവര്‍ യോഗത്തിന്റെ ഒരുക്കങ്ങള്‍ക്കും ചടങ്ങുകള്‍ക്കും നേതൃത്വം നല്കി.
|
ഗോള്‍ഡ് കോസ്റ്റില്‍ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം സംഘടിപ്പിച്ചു
ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം സംഘടിപ്പിച്ചു.
ഓര്‍മോ ഹൈവേ ചര്‍ച്ച് ഹാളിൽ ശനിയാഴ്ച വെെകുന്നേരം അഞ്ചിന് സംഘടിപ്പിച്ച പരിപാടിയിൽ ക്രിസ്മസ് ഫാദറും തപ്പും താളമേളങ്ങളും കരോള്‍ ഗാനങ്ങളുമെല്ലാമായി അത്യന്തം ആവേശകരമായ അന്തരീക്ഷത്തിലായിരുന്നു പരിപാടികളുടെ തുടക്കം.
ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന് പ്രസിഡന്റ് സി. പി. സാജുവിന്റെ അധ്യക്ഷതയിലാണ് ആഘോഷരാവ് അരങ്ങേറിയത്. 11ാം വയസില്‍ തന്നെ ‘ജനറേഷന് ഗ്രിന്‍’ എന്ന ഡോക്യുമെന്ററി ഫിലിമിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച് ലോകറിക്കാര്‍ഡ് സ്വന്തമാക്കിയ മാസ്റ്റര്‍ അര്‍ഷന്‍ ആമിര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
അസോസിയേഷന് മീഡിയ കോഓര്‍ഡിനേറ്റര്‍ മാര്‍ഷല്‍ ജോസഫ് സ്വാഗതം പറയുകയും റെജു എബ്രഹാം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇപ്സ്വിച്ചിന്റെയും സ്പ്രിംഗ്ഫില്ഡിന്റെയും ഇടവക വികാരിയായ ഫാ. ആന്റോ ചിരിയങ്കണ്ടത്ത് ക്രിസ്മസ് സന്ദേശം നല്കി.
ആഘോഷരാവിന്റെ മെഗാസ്പോണ്സര് ആയിരുന്ന റിസ്ക് കി ബിസിനസ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉടമസ്ഥയായ കാതറിൻ വില്‍ഷയര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
കലാപരിപാടികള്‍ക്ക് മുന്നോടിയായി അസോസിയേഷന്റെ വാർഷിക പൊതുയോഗം കൂടുകയുണ്ടായി. തുടര്‍ന്ന് നടന്ന സിനിമാറ്റിക്ക് ഡാന്‍സുകളും ഗാനങ്ങളും മാര്‍ഗംകളിയും എല്ലാമടങ്ങിയ ആവേശം വാനോളമുയര്‍ത്തിയ കലാപരിപാടികള്‍ അരങ്ങേറി. അന്ന എലിസബത്ത് സാജു, മരിയ ജേക്കബ് എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ.
തുടര്‍ന്ന് അസോസിയേഷന് എക്സിക്യൂട്ടിവ് അംഗം സിബി മാത്യുവിന്റെ നന്ദി പ്രകാശനത്തോടെയും അച്ചായന്‍സ് കാറ്ററേര്സിന്റെ ഭക്ഷണവിതരണത്തോടെയും ആഘോഷരാവ് സമാപിച്ചു.
അസോസിയേഷന് വൈസ്പ്രസിഡന്റ് അശ്വതി സരുണ്‍, എക്സിക്യൂട്ടിവ് അംഗങ്ങളായ സിബി മാത്യു, സോജൻ പോള്‍, സാം ജോര്‍ജ്, എന്നിവര്‍ ആഘോഷരാവിന്റെ ഒരുക്കങ്ങള്‍ക്കും ചടങ്ങുകള്‍ക്കും നേതൃത്വം നല്കി.
|
മാനവികതയുടെയും സാഹോദര്യത്തിന്റെയും കഥയുമായി അൺബ്രേക്കബിൾ; ചിത്രത്തിന് ക്യൂൻസ്ലാൻഡിൽ തുടക്കം
ബ്രിസ്ബെന്: വേറിട്ട പ്രമേയവുമായി "അണ്ബ്രേക്കബിള്' എന്ന ചിത്രം ഒരുങ്ങുന്നു. സിനിമയുടെ ചിത്രീകരണം ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡില്‍ തുടങ്ങി.
പ്രശസ്ത താരങ്ങളെ അണിനിരത്തി നിർമിക്കുന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഉജ്വല മുഹൂര്‍ത്തങ്ങളാകുന്ന മനുഷ്യ സാന്നിധ്യങ്ങളുടെ കഥ പറയുന്ന "ടുമോറോ' എന്ന സിനിമയിലെ ആറ് കഥകളില്‍ ഒന്നാണ് അണ്ബ്രേക്കബിള്.
ലോകത്തിലെ മുഴുവന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നും വിവിധ രാജ്യക്കാരായ നടീനടന്മാരെ ഉള്‍പ്പെടുത്തി ആറ് വ്യത്യസ്ത പ്രമേയങ്ങളിലുള്ള കഥകള്‍ ചേര്‍ത്ത് ഒറ്റ ചലച്ചിത്രമാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് നടനും എഴുത്തുകാരനും നിര്‍മാതാവും ലോക റിക്കാര്‍ഡ് ജേതാവുമായ സംവിധായകന് ആലപ്പുഴ ചേര്‍ത്തല സ്വദേശി ജോയ് കെ.മാത്യു ആണ്.
ബ്രിസ്ബെനില്‍ സെന്റ് ജറാള്‍ഡ് ഹാളില്‍ നടന്ന ചടങ്ങില്‍ മലയാളത്തിന്റെ പ്രിയ കവയത്രിയും കഥാകാരിയുമായ റോസ് മേരിയാണ് അണ്ബ്രേക്കബിള് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനുള്ള സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്.
സൗത്ത് നോര്‍ത്ത് ബ്രിസ്ബെൻ പരിസരങ്ങളില്‍ ചിത്രീകരണം തുടങ്ങിയ ചിത്രത്തില്‍ ജോയ് കെ. മാത്യു, ടാസോ, ലോക ദേശീയ ഗാനാലാപന സഹോദരിമാരായ ആഗ്നസ് ജോയ്, തെരേസ ജോയ് എന്നിവര്‍ക്കൊപ്പം ഓസ്ട്രേലിയയില്‍ വേള്‍ഡ് മദര്‍ വിഷന്റെയും കങ്കാരു വിഷന്റെയും കീഴില്‍ ചലച്ചിത്ര കലാ പരിശീലനം പൂര്‍ത്തിയാക്കിയ മലയാളി കലാകാരന്മാരായ ജോബിഷ്, പീറ്റര്‍, സോളമന്, സൂര്യ, തങ്കം, പൗലോസ്, ടെസ, ശ്രീലക്ഷ്മി, ജിന്‍സി, അലോഷി, ഷീജ, ജെയ്ക്ക്, ജയന്, തോമസ്, ജോസ്, ഷിബു, ദീപക്, ജിബി, സജിനി, റെജി, ജ്യോതി, ഗീത, അനില്‍, അഗിഷ, ലക്ഷ്മി എന്നിവരും അഭിനയിക്കുന്നുണ്ട്.
വൈവിധ്യമായ ജീവിതാനുഭവങ്ങളും ചിന്തകളും കാഴ്ചകളുമൊക്കെയാണ് ആന്തോളജി ചിത്രമായ ടുമോറോ പ്രേക്ഷകന് സമ്മാനിക്കുന്നത്. രചനയും നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്നത് ജോയ് കെ.മാത്യു തന്നെയാണ്.
വാണിജ്യ ചിത്രങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങിപ്പോകാത്ത സന്ദേശം നിറഞ്ഞതും ഹൃദയ സ്പര്‍ശിയുമായ ചിത്രങ്ങളൊരുക്കുന്ന ചലച്ചിത്രകാരനാണ് ജോയ് കെ. മാത്യു. ലോക ദേശീയ ഗാനാലാപന സഹോദരിമാരായ ആഗ്നസിന്റെയും തെരേസയുടെയും പിതാവ് കൂടിയാണ് ജോയ്.
ടുമോറോയിലെ ആറ് കഥകളിലായി ജോയ് കെ. മാത്യു, ഹെലന്, റ്റിസ്റ്റി, സാസ്കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെം, റോഡ്, കെയ്റി, ഹന്നാ, ടാസോ, എല്‍ഡി, ജെയ്ഡ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്.
ഹാസ്യതാരമായ മോളി കണ്ണമാലിയും ടുമോറോയിലെ ഒരു കഥയില്‍ പ്രധാന വേഷത്തിലുണ്ട്. ഈ വര്‍ഷം ആദ്യം തിരുവനന്തപുരത്ത് വച്ച് നടന്ന സിനിമയുടെ ചിത്രീകരണം ഏറെ ശ്രദ്ധ നേടിയിരുന്നു.
ആദം കെ.അന്തോണി, സിദ്ധാര്ഥന്, കാതറിന്, സരോജ്, ജെയിംസ് (ഛായാഗ്രഹണം), എലിസബത്ത്, മേരി ബലോലോംഗ്, ജന്നിഫര്‍, പോളിന്, ജ്യൂവല്‍ ജോസ്(മേക്കപ്പ്), കാതറിന്, ക്ലെയര്‍, അനീറ്റ, ഡോണ ആന്‍ഡ് ഹെല്‍ന(വസ്ത്രാലങ്കാരം), മൈക്കിള്‍ മാത്സണ്‍, പീറ്റര്‍, സഞ്ജു, ഡോ.രേഖ (സംഗീതം), ലീലാ ജോസഫ്, സൂര്യാ റോണ്‍വി, സഞ്ജു (ആലാപനം),
ലക്ഷ്മി ജയന്, ജയ്ക്ക് സോളമന് (നൃത്ത സംവിധാനം), ഫിലിപ്പ്, ഗീത് കാര്‍ത്തിക്, പൗലോസ് (കലാ സംവിധാനം), ലിന്സണ് റാഫേല്‍ (എഡിറ്റിംഗ്), ടി.ലാസര്‍ (സൗണ്ട് ഡിസൈനര്‍), പ്രൊഡക്ഷന്‍ കണ്ട്രോളര് ക്ലെയര്‍, ജെഫ് , ജോസ് വരാപ്പുഴ, ജിജി ജയന് എന്നിവരാണ് ടുമോറോയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.
|
സണ്ണി തോമസ് സിഡ്നിയിൽ അന്തരിച്ചു
സിഡ്നി: കുമരകം പുതിയാപറമ്പിൽ പരേതനായ പി. സി. തോമസിന്റെ മകൻ സണ്ണി തോമസ് (70) ഓസ്ട്രേലിയയിലെ സിഡ്നിയിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച സിഡ്നി ഗാൽസ്റ്റൺ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ക്രിമിറ്റോറിയത്തിൽ.
അമ്മ: സൂസി തോമസ്. ഭാര്യ പ്രഭ മൂവാറ്റുപുഴ മംഗലശേരിൽ കുടുംബാംഗം. മക്കൾ: സുനിൽ, ദിലീപ്, രോഹൻ (എല്ലാവരും സിഡ്നി).
|
മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ ഫൊറോനകള്‍ രൂപീകൃതമായി
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി രൂപതയിലെ വിവിധ ഇടവകകളെയും മിഷനുകളെയും ഉള്‍പ്പെടുത്തി നാല് ഫൊറോനകള്‍ക്ക് രൂപം നൽകി.
മെല്‍ബണ്‍ കത്തീഡ്രല്‍, അഡ്ലയ്ഡ് സെന്‍ട്രല്‍, പരമറ്റ, ബ്രിസ്ബെന് സൗത്ത് എന്നീ ഇടവകകളെയാണ് ഫൊറോനകളാക്കുന്നതെന്ന് മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ ബിഷപ് ജോണ്‍ പനന്തോട്ടത്തില്‍ സര്‍ക്കുലറിലൂടെ അറിയിച്ചു.
ഫാ. വര്‍ഗീസ് വാവോലില്‍ (മെല്‍ബണ്‍ കത്തീഡ്രല്‍), ഫാ. സിബി പുളിക്കല്‍ (അഡ്ലയ്ഡ് സെന്‍ട്രല്‍), ഫാ. മാത്യു അരീപ്ലാക്കല്‍ (പരമറ്റ), ഫാ. എബ്രഹാം നാടുകുന്നേല്‍ (ബ്രിസ്ബെന് സൗത്ത്) എന്നിവരെ ഫൊറോന വികാരിമാരായി നിയമിച്ചു.
മെല്‍ബണ്‍ കത്തീഡ്രല്‍, മെല്‍ബണ്‍ സൗത്ത് ഈസ്റ്റ്, മെല്‍ബണ്‍ വെസ്റ്റ്, ജീലോംഗ്, ഷെപ്പേര്‍ട്ടണ്‍, ബെന്‍ഡിഗൊ, ബല്ലാരറ്റ്, മില്‍ഡൂര, ഹൊബാര്‍ട്ട് എന്നീ ഇടവകകളും മിഷനുകളും മെല്‍ബണ്‍ കത്തീഡ്രല്‍ ഫൊറോനയിലും അഡ്ലയ്ഡ് സെന്‍ട്രല്‍, അഡ്ലയ്ഡ് സൗത്ത്, അഡ്ലയ്ഡ് നോര്‍ത്ത്, ഡാര്വിന്, ആലീസ്പ്രിംഗ് എന്നീ ഇടവകകളും മിഷനുകളും
അഡ്ലയ്ഡ് സെന്‍ട്രല്‍ ഫൊറോനയിലും പരമറ്റ, വില്ലാവുഡ്, കാമ്പല്ടൗണ്, പെന്റിത്ത്,ഗോസ്ഫോര്‍ഡ്, ബൗറല്‍, ഗോള്‍ബേണ്‍, ന്യൂകാസില്‍, നൗറ, ഓറഞ്ച്, ടെറിഹില്‍സ്, വാഗവാഗ, വോളന്‍ഗോഗ്, വയോമിംഗ്, വയോംഗ്, കാന്‍ബറ എന്നീ ഇടവകകളും മിഷനുകളും പരമറ്റ ഫൊറോനയിലും ബ്രിസ്ബെന് സൗത്ത്, ബ്രിസ്ബെന് നോര്‍ത്ത്, കെയ്ന്‍സ്, കബൂള്‍ച്ചര്‍, ഗോള്‍ഡ്കോസ്റ്റ്, ഇപ്സ്വിച്ച്, സ്പ്രിംഗ്ഫീല്‍ഡ്, സണ്‍ഷൈന്‍കോസ്റ്റ്, റ്റുവൂംബ, ടൗണ്‍സ്വില്‍ എന്നീ ഇടവകകളും മിഷനുകളും ബ്രിസ്ബെന് സൗത്ത് ഫൊറോനയിലും ഉള്‍പ്പെടുന്നു.
ഫൊറോനകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും ക്രമീകരിക്കുന്നതും അതതു ഫൊറോനകളിലെ ഫൊറോന വികാരിമാരായിരിക്കും. ഫൊറോന വികാരിമാര്‍ക്ക് എല്ലാവിധ പിന്തുണയും നൽകണമെന്നും ക്രിസ്മസിന്റെയും പുതുവര്‍ഷത്തിന്റെയും ആശംസകളും പ്രാര്‍ഥനകളും നേരുന്നുമെന്നും ബിഷപ് ജോണ്‍ പനന്തോട്ടത്തില്‍ തന്റെ പ്രഥമ സര്‍ക്കുലറിലൂടെ അറിയിച്ചു.
|
വെസ്റ്റേൺ ടൈഗർ ക്രിക്കറ്റ് ക്ലബ് താരം സുജിത് പദ്മനാഭൻ അന്തരിച്ചു
മെൽബൺ: വെസ്റ്റേൺ ടൈഗർ ക്രിക്കറ്റ് ക്ലബ് താരം സുജിത് പത്മനാഭൻ(40) അന്തരിച്ചു. ആലുവ പട്ടേരിപ്പുറം സുപ്രീം ഭവനത്തിൽ കെ.വി. പത്മനാഭന്റെയും കൈരളി പത്മനാഭന്റെയും മകനാണ്.
മെൽബണിലെ ക്രിക്കറ്റ് രംഗത്ത് സജീവ സാന്നിധ്യമായിരുന്നു സുജിത്. 2010ൽ ഓസ്ട്രേലിയയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.
സെന്റ് ആൽബൻസിലാണ് സുജിത് താമസിച്ചിരുന്നത്. കാക്കനാട് സ്വദേശിനി ലാവിൻഡാ പോളാണ് ഭാര്യ. സഹോദരങ്ങൾ സൂരജ് (തിരുവനന്തപുരം), സുദീപ് (മെറിൻഡ, ഓസ്ട്രേലിയ).
സംസ്കാര ശുശ്രൂഷകൾ ഫോൽക്കനർ മെമ്മോറിയൽ പാർക്കിൽ വെള്ളിയാഴ്ച രാവിലെ എട്ടിന് നടത്തപ്പെടും. വെസ്റ്റേൺ ടൈഗർ ക്രിക്കറ്റ് ക്ലബിനും ബ്രിം ബാങ്ക് സ്ട്രൈക്കേഴ്സിനും വേണ്ടി ഓൾറൈണ്ടറായി കളിച്ചിരുന്ന സുജിത്തിന്റെ വേർപാട് മലയാളി സമൂഹത്തിന് തീരാനഷ്ടമാണെന്ന് സുഹൃത്തുകൾ പറഞ്ഞു.
|
പെർത്ത് റോയൽ വാരിയേഴ്സ് പത്താം വാർഷികം ആഘോഷിച്ചു
പെർത്ത്: റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ് പത്താം വാർഷികം ആഘോഷിച്ചു. പെർത്തിലെ മലയാളി ക്രിക്കറ്റ് ക്ലബായ റോയൽ വാരിയേഴ്സിന്റെ പത്താം വാർഷികവും ക്രിസ്മസ് ആഘോഷവും നടന്നു.
വെള്ളിയാഴ്ച വൈകുന്നേരം കാരുണ്യ സ്റ്റെർലിംഗ് കമ്മ്യൂണിറ്റി സെന്ററിലാണ് ആഘോഷങ്ങൾ നടന്നത്. ആർമടയിൽ സിറ്റി കൗൺസിലർ പീറ്റർ ഷാനവാസ് മുഖ്യാതിഥിയായിരുന്നു. ക്ലബ് അംഗങ്ങൾക്ക് പ്രശസ്ത കലാകാരൻ സിജോ ക്രോസ്മൂഡ് ഡിസൈൻ ചെയ്ത സ്പെഷ്യൽ മേമൻഡോ വിതരണം ചെയ്തു.
റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ് എന്നതിലുപരി സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു ടീമിനെ വളർത്തിക്കൊണ്ടുവരാൻ കഴിഞ്ഞതിലുള്ള സന്തോഷം, ട്രഷറർ ഏലിയാസ് അരീക്കൽ പങ്കുവയ്ക്കുകയുണ്ടായി.
തുടർന്നുനടന്ന കലാസന്ധ്യയ്ക്ക്, പ്രസിഡന്റ് അരുൺ ജോസ്, സെക്രട്ടറി ബൈജു ജോർജ്, കമ്മിറ്റി അംഗങ്ങളായ സാംസൻ, രാഹുൽ, മാർട്ടിൻ, റിച്ചാർഡ് എന്നിവർ നേതൃത്വം കൊടുത്തു.
|
പത്താം വാര്‍ഷികം ആഘോഷിച്ചു
മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ വി. അന്തോണീസിന്റെ നൊവേനയും മലയാളത്തില്‍ കുര്‍ബാന ആരംഭിച്ചതിന്റെയും പത്താം വാര്‍ഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു.
ഫാ. വര്‍ഗീസ് വാവോലില്‍, ഫാ. ജോസഫ് പനക്കല്‍, ഫാ. വിന്‍സെന്റ് മഠത്തിപ്പറമ്പില്‍ സിഎംഐ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച് പത്താം വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ആഘോഷപൂര്‍വമായ കുര്‍ബാനയും തുടര്‍ന്ന് പാരീഷ്ഹാളില്‍ സ്നേഹവിരുന്നും ഒരുക്കിയിരുന്നു. കലാപരിപാടികളോടുകൂടി വാര്‍ഷികാഘോഷം സമാപിച്ചു.
സെന്റ് ആന്റണി കോര്‍ ഗ്രൂപ്പ് അംഗങ്ങളായ ജോയ് മാത്യു, ഷാജി വര്‍ഗീസ്, ഷാജി എബ്രഹാം, സാജു മാത്യു, ജിജിമോന് ജോസഫ്, സജി ദേവസി, ലൗലി ജോണ്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നൽകി.
|
ഉഴവൂർ സംഗമം ബ്രിസ്ബേനിൽ സംഘടിപ്പിച്ചു
ബ്രിസ്ബേൻ: ഉഴവൂരിൽ നിന്ന് ബ്രിസ്ബേന്റെ സമീപ പ്രദേശങ്ങളിൽ സ്ഥിര താമസമാക്കിയ കുടുംബങ്ങളുടെ സംഗമം ഈ മാസം നാലിന് ബ്രിസ്ബേനിൽ വച്ച് സംഘടിപ്പിച്ചു. 35 കുടുംബങ്ങളിൽ നിന്നായി150ൽ അധികം ആളുകൾ സംഗമത്തിൽ പങ്കെടുത്തു.
ലയോള മാടപ്പറമ്പത്തിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടികളിൽ ഫിലിപ്പ് വേലികട്ടേൽ, മാത്യു കുളകാട്ട്, തോമസ് പള്ളിപടവിൽ, സിബി അഞ്ചാംകുന്നത്ത്, ജോൺ പിറവം കൊറപ്പള്ളി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഫ്രാൻസിസ് കുളക്കാട്ട് സ്വാഗതവും ജോസ്മോൻ വാഴപ്പള്ളി, അജോ വേലികട്ടേൽ, ലിജോ കുന്നംപടവിൽ, ജെയ്മോൻ മുരിയൻവാലി, സിബി പനംകാലായിൽ എന്നിവർ ആശംസകളും പിപ്പ്സ് വേലിക്കെട്ടേൽ നന്ദിയും അറിയിച്ചു.
ക്വീൻസ്ലാൻഡിന്റെ മണ്ണിൽ ഉഴവൂരിന്റെ യശസ് ഉയർത്തി ഷോർട്ട് പുട്ടിൽ മൂന്നാം സ്ഥാനം നേടിയ സാലി കാരയ്ക്കലിനെ ബ്ലെസൺ മുപ്രാപ്പള്ളിലും ജോസഫ് കുഴിപ്പള്ളിയും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ സംഗമത്തിന്റെ മാറ്റുകൂട്ടി. ടോബി ചെറിയകുന്നേൽ, സിജോ പനചേല്കുടിയിൽ, ഉണ്ണി കൈപ്പിങ്കൽ, സൈമൺ അനാലിൽ, സുനിൽ പൂത്തോലിക്ക , രഞ്ജിത്ത് വൃന്ദാവനം, സ്റ്റെനി ചുക്കാനാൽ എന്നിവർ ചേർന്ന് നാടകം അവതരിപ്പിച്ചു.
സൈമൺ വാഴപ്പള്ളി, റോയ് പല്ലാട്ടുമഠം, സുനിൽ പൂത്തോലിക്കൽ, ടോജി ചെറിയകുന്നേൽ, അസീഷ് കവുന്നുപറയിൽ, മേഘ ഷൈജു കാറതാനം, അനിത ജയ്മോൻ മുരിയാവാലി, ഷീബ ജോൺ എന്നിവർ ചേർന്ന് സംഗീത വിരുന്നും അവതരിപ്പിച്ചു.
സോണിയ ലയോള, ജാൻസി അജോ, ലിൻഡ ജോസ്മോൻ, അനീഷ ആസിഫ്, ജൂബി പിപ്പ്സ്, സുനിൽ ടോജി, ജിലു ലിജോ, ആനി ഫ്രാൻസിസ്, ജോ ബ്ലെസൺ, ഷീബ ജോൺ എന്നിവർ ചേർന്ന് നൃത്തവും അവതരിപ്പിച്ചു.
വിവിധ കലാപരിപാടികളിൽ സമ്മാനാർഹരായ സാറാ ലയോള, ജോഹന്ന ബ്ലെസൺ, ഒലിവിയ മാത്യു, സാറാ പിപ്പ്സ്, ജെസിക്ക, തെരേസ,ആരോൺ, ലിയാന, മരിയ പിപ്പ്സ് എന്നിവർക്ക് ഫിലിപ്പ് വേലിക്കെട്ടേലും ബ്ലെസൺ മുപ്രാപ്പള്ളിയും ചേർന്നു സമ്മാന വിതരണം ചെയ്തു.
|
കാൻബറ നെടുമ്പാശേരി കുടുംബസംഗമം 11ന്
കാൻബറ: ഓസ്ട്രേലിയയുടെ തലസ്ഥാനം നഗരമായ കാൻബറയിലേക്ക് കുടിയേറിയ നെടുമ്പാശേരികാരുടെ കുടുംബസംഗമം ഈ മാസം 11ന് വൈകുന്നേരം അഞ്ചിന് കാൻബറ വെസ്റ്റൺ കമ്യൂണിറ്റി ഹബ് ഹാളിൽ നടക്കും (Weston Community Hub Hilder St &, Gritten St, Weston ACT).
നെടുമ്പാശേരിക്ക് പുറമേ ചാലക്കുടി, മാള, മാഞ്ഞാലി പ്രദേശങ്ങളിൽ നിന്ന് കാൻബറയിലേക്ക് കുടിയേറിയ കുടുംബങ്ങളും കൂട്ടായ്മയിൽ അംഗങ്ങളാണ്.
സംഗമത്തിൽ വിവിധ സർഗവാസനകൾ അവതരിപ്പിക്കാൻ അവസരങ്ങൾ ഉണ്ട്. കേരള ശൈലിയിലുള്ള വിഭവങ്ങൾ കൊണ്ടുള്ള സദ്യയും ഉണ്ടായിരിക്കും.
പരിപാടിയുടെ വിജയത്തിനായി കൺവീനർ രാജു തോമസിന്റെ നേതൃത്വത്തിൽ പയസ് ജോസ്, ഷിജി ടൈറ്റസ്, ബെന്നി കണ്ണമ്പുഴ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബെന്നി കണ്ണമ്പുഴ: +614696 58968.
|
വി.അന്തോണീസിന്റെ നൊവേന ആരംഭിച്ചതിന്റെ പത്താം വാര്‍ഷികം ചൊവ്വാഴ്ച
മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വി. അന്തോണീസിന്റെ നൊവേന ആരംഭിച്ചതിന്റെ പത്താം വാര്‍ഷിക ആഘോഷം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് ജപമാല പ്രാർഥനയോട് കൂടി ആരംഭിക്കുന്നു.
ആഘോഷമായ പാട്ടുകുര്‍ബാനയും വി. അന്തോണീസിന്റെ നൊവേനയും ദിവ്യകാരുണ്യ ആശീര്‍വാദവും ഉണ്ടായിരിക്കും. തുടര്‍ന്ന് സ്കൂള്‍ ഹാളില്‍ സ്നേഹവിരുന്നും വിവിധ കലാപരിപാടികളും അരങ്ങേറും.
തിരുകര്മങ്ങളിലേക്കും വാര്‍ഷികാഘോഷങ്ങളിലേക്കും എല്ലാവരെയും ക്ഷണിക്കുന്നതായി വാര്‍ഷികാഘോഷ കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.
|
മെൽബണിൽ വടംവലി മാമാങ്കം ഞായറാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
മെൽബൺ: ഞായറാഴ്ച മെൽബണിൽ നടക്കുന്ന വടംവലി മാമാങ്കത്തിനായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി സംഘാടകർ അറിയിച്ചു.
മനോജ് വള്ളിത്തോട്ടം ചെയർമാനായും ബിജോ മുളയ്ക്കൻ കൺവീനറായും സിബിൽ ബിനോയ് ഓഫീസ് സെക്രട്ടറിയായും ജിബിൻ തോമസ് ടീം ക്യാപ്റ്റനായുമുള്ള വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ മാസങ്ങളായി നടത്തിയ ചിട്ടയായ പ്രവർത്തങ്ങളാണ് മത്സരത്തിന്റെ മികച്ച നടത്തിപ്പിന് അടിത്തറ പാകിയിരിക്കുന്നത്.
ഞായറാഴ്ച മെൽബൺ കില്സിത്തിലെ നെറ്റ് ബോൾ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽവച്ച് മെൽബൺ കോട്ടയം ബ്രദർസിന്റെയും (എംകെബി) ഫിഷിംഗ് ആൻഡ് അഡ്വെൻഞ്ചർ ക്ലബ് മെൽബണിന്റെയും(ഫാം ക്ലബ്) സംയുക്താഭിമുഖ്യത്തിൽ ജമ്മിന്റെ സഹകരണത്തോടെയാണ് രണ്ടാമത് ഐഎച്ച്എൻഎ ഐഎച്ച്എം ഓൾ ഓസ്ട്രേലിയ വടംവലി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 20 ചാമ്പ്യൻ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. എല്ലാ മത്സരങ്ങളും കെവി ടിവി ചാനലിൽ തത്സമയം സംപ്രക്ഷണം ചെയ്യുന്നുണ്ട്.
ഹോംഫിൻ ലോൺ ആൻഡ് മോർട്ടഗേജ് സൊല്യൂഷൻസ് സ്പോൺസർ ചെയ്യുന്ന $3333 ഒന്നാം സമ്മാനവും എഎഎ അക്കൗന്റിംഗ് & മറൂണ്ട ഡെന്റൽ കെയർ സ്പോൺസർ ചെയ്യുന്ന $2222 രണ്ടാം സമ്മാനവുമായും ലഭിക്കും.
ഫ്ലാവറേജ് കാറ്ററിംഗ് സ്പോൺസർ ചെയ്യുന്ന $1111 മൂന്നാം സമ്മാനവും എ യു കാർട്ട് സ്പോൺസർ ചെയ്യുന്ന $777 നാലാം സമ്മാനവും തുടങ്ങി മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സമ്മാനം ഉണ്ടായിരിക്കും.
മത്സരത്തിന്റെ ഗതി നിർണയിക്കുന്ന പ്രകടനങ്ങൾ നടത്തുന്നവർക്കുള്ള വ്യക്തിഗത സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.
എല്ലാ വടംവലി പ്രേമികളെയും മത്സരം സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
|
ആകാംക്ഷയുണർത്തി ഡീയുടെ ഹ്രസ്വചിത്രം; ചുഴി ശ്രദ്ധേയമാകുന്നു
മെൽബൺ: ഡീ എന്നറിയപ്പെടുന്ന ദീപ്തി നിർമല ജെയിംസിന്റെ ഹ്രസ്വചിത്രം ചുഴി മലയാള പ്രക്ഷകർക്കിടയിൽ ശ്രദ്ധേയമാകുന്നു.
അടുത്തിടെ കൊച്ചിയിൽ ചുഴിയുടെ പ്രിവ്യൂ സംഘടിപ്പിച്ചിരുന്നു. ഈ രംഗത്തെ ഒരു പുതുമുഖം എന്ന നിലയിൽ തന്റെ പ്രോജക്റ്റിൽ ഡീയ്ക്ക് വലിയ പ്രതീക്ഷയുണ്ട്. പ്രശസ്ത സിനിമാനടി പൊന്നമ്മ ബാബുവിന്റെ മകളാണ് ദീപ്തി.
മിറായ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഈ ഹ്രസ്വചിത്രം നിർമിക്കുന്നത്. മിറായ പ്രൊഡക്ഷൻസ് ഓസ്ട്രേലിയയിലും കൊച്ചിയിലുമാണ് അതിന്റെ യൂണിറ്റ് പ്രവർത്തിക്കുന്നത്.
പ്രഫഷണൽ പരിശീലനം ലഭിച്ച അഭിനേതാക്കളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രം ജനഹൃദയങ്ങളിൽ ഇടം പിടിക്കുമെന്നു തന്നെയാണ് ഞങ്ങളുടെ പൂർണവിശ്വാസമെന്ന് ഡീ അറിയിച്ചു.
ഓസ്ട്രേലിയയിൽ ഭർത്താവിനും കുടുംബത്തിനുമൊപ്പം ഡീ താമസിക്കുന്നത്.
|
പോൾ പുല്ലൻ ഓസ്ട്രേലിയയിൽ അന്തരിച്ചു
സിഡ്നി: കൊച്ചിൻ ഷിപ് യാർഡ് മുൻ സീനിയർ ചാർജ്മെൻ കോതമംഗലം നെടുങ്ങപ്ര പി. പോൾ പുല്ലൻ (70) ഓസ്ട്രേലിയയിലെ പ്രെസ്റ്റൻസിൽ അന്തരിച്ചു.
സംസ്കാര ശുശ്രൂഷകൾ നവംബർ നാലിന് രാവിലെ 11ന് ലെപ്പിംഗ്ടൺ കാംഡെൻ വാലി വേ ഫോറസ്റ്റ് ലോൺ മെമ്മോറിയൽ പാർക്ക് ചാപ്പലിൽ നടക്കും. ഭാര്യ ജാൻസി തൊടുപുഴ നെയ്യശേരി നെല്ലിയാട്ട് കുടുംബാംഗം.
മക്കൾ: ടീന, സിബി, ജിബി (എല്ലാവരും ഓസ്ട്രേലിയ). മരുമക്കൾ: രഘു, രമ്യ, ഡയാന (എല്ലാവരും ഓസ്ട്രേലിയ).
സഹോദരങ്ങൾ: ഫാ. ജോർജ് പുല്ലൻ (വികാരി സെന്റ് മേരീസ് പള്ളി, കലയന്താനി) എൽസി, മേരി, റോസി, പരേതനായ ജോസ് പി. പോൾ, ആന്റണി, റെജി.
|
ഇസബെല്‍ മേരി തോമസ് കാന്‍ബറയിൽ അന്തരിച്ചു
കാന്‍ബറ: കോട്ടയം മണിമല പൊന്തന്‍പുഴ തടത്തില്‍പ്പറമ്പില്‍ തോമസ് ജോണിന്റെ (റ്റോമി) മകള്‍ ഇസബെല്‍ മേരി തോമസ് (9) ഓസ്ട്രേലിയയിലെ കാന്‍ബറയിൽ അന്തരിച്ചു.
സംസ്കാരം വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാവിലെ 5.30ന് ഓസ്ട്രേലിയായിലെ കാന്‍ബറ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ പളളിയില്‍.
മാതാവ്: സോണിയ മണര്‍കാട് തുപ്പന്ഞ്ചേരിയില് കുടുംബാംഗം.
|
മെൽബണിൽ വടംവലി മാമാങ്കം നവംബർ അഞ്ചിന്
മെൽബൺ: പ്രവാസി ലോകം കണ്ട ഏറ്റവും വലിയ വടംവലി മാമാങ്കത്തിന് ഓസ്ട്രേലിയയിലെ മെൽബണിൽ കളമൊരുങ്ങിയിരിക്കുന്നു.
നവംബർ അഞ്ചിന് മെൽബൺ കില്സിത്തിലെ നെറ്റ് ബോൾ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽവച്ച് മെൽബൺ കോട്ടയം ബ്രദർസിന്റെയും (എംകെബി) ഫിഷിംഗ് ആൻഡ് അഡ്വെൻഞ്ചർ ക്ലബ് മെൽബണിന്റെയും(ഫാം ക്ലബ്) സംയുക്താഭിമുഖ്യത്തിൽ ജമ്മിന്റെ സഹകരണത്തോടെയാണ് രണ്ടാമത് ഐഎച്ച്എൻഎ ഐഎച്ച്എം ഓൾ ഓസ്ട്രേലിയ വടംവലി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 20 ചാമ്പ്യൻ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. എല്ലാ മത്സരങ്ങളും കെവി ടിവി ചാനലിൽ തത്സമയം സംപ്രക്ഷണം ചെയ്യുന്നുണ്ട്.
ഹോംഫിൻ ലോൺ ആൻഡ് മോർട്ടഗേജ് സൊല്യൂഷൻസ് സ്പോൺസർ ചെയ്യുന്ന $3333 ഒന്നാം സമ്മാനവും എഎഎ അക്കൗന്റിംഗ് & മറൂണ്ട ഡെന്റൽ കെയർ സ്പോൺസർ ചെയ്യുന്ന $2222 രണ്ടാം സമ്മാനവുമായും ലഭിക്കും.
ഫ്ലാവറേജ് കാറ്ററിംഗ് സ്പോൺസർ ചെയ്യുന്ന $1111 മൂന്നാം സമ്മാനവും എ യു കാർട്ട് സ്പോൺസർ ചെയ്യുന്ന $777 നാലാം സമ്മാനവും തുടങ്ങി മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സമ്മാനം ഉണ്ടായിരിക്കും.
മത്സരത്തിന്റെ ഗതി നിർണയിക്കുന്ന പ്രകടനങ്ങൾ നടത്തുന്നവർക്കുള്ള വ്യക്തിഗത സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.
മനോജ് വള്ളിത്തോട്ടം ചെയർമാനായും ബിജോ മുളയ്ക്കൻ കൺവീനറായും സിബിൽ ബിനോയ് ഓഫീസ് സെക്രട്ടറി ആയും ജിബിൻ തോമസ് ടീം ക്യാപ്റ്റനായുമുള്ള വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ വടംവലി മാമാങ്കത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്.
എല്ലാ വടംവലി പ്രേമികളെയും മത്സരം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
|
വിദേശത്ത് രണ്ട് ഭദ്രാസനങ്ങൾ കൂടി രൂപീകരിക്കാനൊരുങ്ങി ഓർത്തഡോക്സ് സഭ
കോട്ടയം: വിദേശത്ത് പുതിയ രണ്ട് ഭദ്രാസനങ്ങൾ കൂടി രൂപീകരിക്കാൻ ഒരുങ്ങി ഓർത്തഡോക്സ് സഭ. സഭാംഗങ്ങളുടെ സാന്നിധ്യം വിദേശരാജ്യങ്ങളിൽ വർധിച്ചതോടെയാണ് സഭ ഭദ്രാസന രൂപീകരണത്തിലേക്ക് നീങ്ങുന്നത്.
ഇതിന്റെ ഭാഗമായി പഠനങ്ങൾ നടത്തുന്നതിന് ഒരു കമ്മിറ്റിയെ സഭാനേതൃത്വം നിയോഗിച്ചു. കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഭദ്രാസനങ്ങൾ രൂപീകരിക്കുന്നതെന്നാണ് സൂചന.
30 ഭദ്രാസനങ്ങളാണ് ഓർത്തഡോക്സ് സഭയ്ക്ക് നിലവിൽ 30 ഭദ്രാസനങ്ങളാണുളളത്. സൗത്ത് വെസ്റ്റ് അമേരിക്ക, നോർത്ത് ഈസ്റ്റ് അമേരിക്ക, യുകെയൂറോപ്ആഫ്രിക്ക എന്നിങ്ങനെയാണ് സഭയ്ക്ക് വിദേശത്തുളള ഭദ്രാസനങ്ങൾ.
പുതിയ ഭദ്രാസനങ്ങൾ രൂപീകരിക്കുമ്പോൾ പുതിയ മെത്രാപ്പോലീത്തമാരെ കൂടി സഭ വാഴിക്കേണ്ടതായി വരും. പ്രായമുളള മെത്രാപ്പോലീത്താമാർ റിട്ടയർ ചെയ്യാനുള്ള സാധ്യത കൂടി കണക്കിലെടുക്കുമ്പോൾ കുറഞ്ഞത് അഞ്ച് മെത്രാപ്പോലീത്തമാരെയെങ്കിലും ഇനിയും വാഴിക്കേണ്ടതായി വരും.
മാനേജിംഗ് കമ്മിറ്റിയും മലങ്കര അസോസിയേഷനും എപ്പിസ്കോപ്പൽ സുന്നഹദോസും ചേർന്നാണ് മെത്രാപ്പോലീത്തമാരെ തെരഞ്ഞെടുക്കുന്നത്. ബംഗളൂരു ഭദ്രാസനാധിപനായിരുന്ന ഡോ. ഏബ്രഹാം മാർ സെറാഫിമിനെ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയായി നിയമിച്ചതിനാൽ നിലവിൽ ബംഗളൂരു ഭദ്രാസനത്തിന് മെത്രാപ്പോലീത്തയില്ല.
മദ്രാസ് ഭദ്രാസനാധിപനായ ഗീവർഗീസ് മാർ പീലക്സീനോസാണ് ബംഗളൂരു ഭദ്രാസനത്തിന്റെ അധികചുമതല നിർവഹിക്കുന്നത്. ബോംബെ ഭദ്രാസനാധിപനായ ഗീവർഗീസ് മാർ കൂറിലോസിന്റെ അനാരോഗ്യം നിമിത്തം അഹമ്മദാബാദ് ഭദ്രാസനാധിപനായ ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് ബോംബെയുടെ സഹായ മെത്രാപ്പോലീത്തയായി അധികചുമതലയും നിർവഹിക്കുന്നുണ്ട്.
കേരളത്തിന് പുറത്തുളള സഭയുടെ പളളികളിൽ ഇടവകാംഗത്വം റദ്ദാക്കി മടങ്ങുന്നവരുടെ എണ്ണം വർധിച്ച് വരുന്നുണ്ട്. ജോലിക്കും മറ്റുമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർ റിട്ടയർ ചെയ്ത് തിരികെ കേരളത്തിലേക്കോ കൂടുതൽ മെച്ചപ്പെട്ട ജോലി സൗകര്യാർഥം വിദേശത്തേക്കോ പോകുന്നതാണ് ഇതിന് കാരണം.
കാനഡയിലും യൂറോപിലും ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള ആരാധനാലയങ്ങളുടെ എണ്ണം വർധിച്ച് വരുന്നുണ്ട്.
|
"ഭാരത് മാതാ കീ ജയ്' വിളിച്ച് ഓസ്ട്രേലിയന്‍ ആരാധകന്
ബംഗളൂരു: ഏകദിന ലോകകപ്പിൽ പാക്കിസ്ഥാന്ഓസീസ് മത്സരം നടന്ന ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ "ഭാരത് മാതാ കീ ജയ്' വിളിച്ച് ഓസ്ട്രേലിയന്‍ ആരാധകന്.
ഗ്യാലറിയിലിരുന്ന് "പാകിസ്ഥാന് സിന്ദാബാദ്' വിളിച്ച ആരാധകനെ പോലീസ് വിലക്കിയിരുന്നു. "ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കൂവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പാക് ആരാധകനോട് പറഞ്ഞു.
ഇതിനിടെയാണ് ഓസ്ട്രേലിയന്‍ ആരാധകന് സ്റ്റേഡിയത്തിലിരുന്ന് "ഭാരത് മാതാ കീ ജയ്' എന്ന് വിളിച്ചത്. ഇയാൾക്കൊപ്പം മറ്റുള്ളവർ ഇത് ഏറ്റുവിളിച്ചു.
ഇതിന്റെ വീഡിയോ വൈറലായി. മത്സരത്തിൽ പാക്കിസ്ഥാനെ ഓസ്ട്രേലിയ 62 റണ്‍സിന് തോല്‍പ്പിച്ചു.
|
മമ്മൂട്ടിക്ക് ആദരവുമായി ഓസ്ട്രേലിയ; സ്റ്റാമ്പ് പുറത്തിറക്കി
കാൻബറ: മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ മമ്മൂട്ടിക്ക് ആദരവുമായി ഓസ്ട്രേലിയ. മമ്മൂട്ടിയുടെ ചിത്രമുള്ള 10,000 പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ ഓസ്ട്രേലിയൻ ദേശിയ പാർലമെന്റ് പുറത്തിറക്കി.
ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെയാണ് സ്റ്റാന്പുകൾ പുറത്തിറക്കിയത്. കാൻബറയിലെ പാർലമെന്റിൽ നടന്ന പ്രകാശന ചടങ്ങിന്റെ സംഘാടകർ "പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ' ആയിരുന്നു.
ആദ്യ സ്റ്റാമ്പ് ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറയ്ക്ക് കൈമാറി പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ പ്രതിനിധിയും പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഡോ. ആൻഡ്രൂ ചാൾട്ടൻ എംപി പ്രകാശനം ചെയ്തു.
ചടങ്ങിന് ആശംസ അറിയിച്ചികൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആൻഡ്രൂ ചാൾട്ടൻ വായിച്ചു. ഇന്ത്യൻ സാംസ്കാരികതയുടെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്ന് ആൻഡ്രൂ ചാൾട്ടൻ പറഞ്ഞു.
മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ മഹത്തായ സാംസ്കാരികതയെ ആണ് തങ്ങൾ ആദരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സമൂഹത്തിനു വേണ്ടി മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങൾ ഓരോ ഇന്ത്യൻ സെലിബ്രിറ്റികളും മാതൃകയാക്കണമെന്ന് മൻപ്രീത് വോറ അഭിപ്രായപ്പെട്ടു.
ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളുടെ മാതാപിതാകൾക്കായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച "ഫാമിലി കണക്റ്റ്' പദ്ധതി ഏറെ പ്രശംസനീയമാണെന്ന് കൃഷി, മത്സ്യബന്ധന വകുപ്പ് മന്ത്രി സെനറ്റർ മുറേയ് വാട്ട് പറഞ്ഞു.
ട്രെയ്ഡ് ആൻഡ് ടൂറിസം മന്ത്രി ഡോൺ ഫാരൽ ഇന്ത്യയിലെ ഓസ്ട്രേലിയൻ നിയുക്ത ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡാനിയേൽ മക്കാർത്തി, പാർലമെന്ററി സമിതി ഉപാധ്യക്ഷൻ ജൂലിയൻ ലീസർ സെന്റർ ഫോർ ഓസ്ട്രേലിയ ഇന്ത്യ റിലേഷൻസ് സിഇഒ ടിം തോമസ്,
എഐബിസി നാഷണൽ അസോസിയേറ്റ് ചെയർ ഇർഫാൻ മാലിക്, ഫാമിലി കണക്റ്റ് ദേശിയ കോഓർഡിനേറ്ററും വേൾഡ് മലയാളി കൌൺസിൽ റീജിയണൽ ചെയർമാനുമായ കിരൺ ജെയിംസ്, മമ്മൂട്ടിയുടെ പ്രതിനിധിയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഡയറക്ടറുമായ റോബർട്ട് കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
ഓസ്ട്രേലിയയിലെ നിരവധി എംപിമാർ, സെനറ്റ് അംഗങ്ങൾ, ഹൈക്കമ്മീഷണർ ഓഫീസ് ഉദ്യോഗസ്ഥർ, ഓസ്ട്രേലിയയിലെ വിവിധ ഇന്ത്യൻ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി നൂറ്റിഅൻപതോളം പേർ ചടങ്ങിൽ പങ്കെടുത്തു.
ഓസ്ട്രേലിയൻ തപാൽ വകുപ്പിന്റെ പേഴ്സണലൈസ്ഡ് വിഭാഗത്തിലൂടെ പുറത്തിറക്കുന്ന സ്റ്റാമ്പുകൾ ഇന്ന് മുതൽ വിപണിയിലെത്തും.
|
കാൻബറയിൽ നെടുമ്പാശേരി സംഗമം 28ന്
കാൻബറ: ഓസ്ട്രേലിയയിലെ കാൻബറയിൽ നെടുമ്പാശേരി സംഗമം 28ന് വെെകുന്നേരം അഞ്ച് മുതൽ മൗണ്ട് സ്ട്രോമോ ഹൈസ്കൂൾ ഹോളിൽ വച്ച് നടത്തുന്നു.
നെടുമ്പാശേരിയിൽ നിന്നും പ്രാന്ത പ്രദേശങ്ങളിൽ നിന്നും കുടിയേറി വസിക്കുന്നവരുടെ സംഗമത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി പരിസരവാസികളും അണിനിരക്കും.
മുതിർന്നവരുടെയും കുട്ടികളുടെയും കലാപരമായ കഴിവുകൾ വളർത്തിക്കൊണ്ടുവരുക, അയൽവാസികളുമായി സഹോദര്യം വളർത്തിക്കൊണ്ടു വരിക എന്നിവയാണ് ഈ സംഘമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
സംഗമത്തിന്റെ വിജയത്തിന് രാജു തോമസ് (കൺവീനർ), പയസ് ജോസ് (ട്രഷറർ), ഷിജി ടൈറ്റസ് (പ്രോഗ്രാം കോഡിനേറ്റർ), ബെന്നി കണ്ണമ്പുഴ (പിആർഒ) ആയും കൂടാതെ നിരവധി പേർ കമ്മിറ്റിക്ക് അകത്തും പുറത്തും പ്രവർത്തിക്കുന്നു.
സംഗമത്തിന്റെ ഭാഗമായി നാടൻ സദ്യയും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: രാജു തോമസ് 04 33 455 436, പയസ് ജോസ് 0470 517 545, ഷിജി ടൈറ്റസ് 0405 516 642.
|
പ്രവാസി കേരള കോൺഗ്രസ് എമ്മിന്റെ പ്രവർത്തനം മാതൃകാപരം: തോമസ് ചാഴികാടൻ
മെൽബൺ: കെ.എം. മാണിയുടെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ പ്രവാസി കേരള കോൺഗ്രസ് എം നൽകുന്നത് മാതൃകാപരമായ പിന്തുണയെന്ന് തോമസ് ചാഴികാടൻ എംപി. ഓസ്ട്രേലിയ പ്രവാസി കേരള കോൺഗ്രസ് (എം) നേതാക്കൾ മെൽബണിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി പ്രതിസന്ധിഘട്ടത്തിൽ ശക്തമായി പ്രതികരിച്ചും ഊർജം നൽകിയും ചെയർമാൻ ജോസ് കെ. മാണിക്ക് പിന്നിൽ അടിയുറച്ചു നിന്നുകൊണ്ട് പ്രവർത്തിച്ച് പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവാസി കേരള കോൺഗ്രസ് എം പ്രവർത്തകർ നടത്തിയ പ്രവർത്തനം അഭിമാനകരമാണ്.
കോവിഡ് കാലത്ത് ദുരിതമനുഭവിച്ചവർക്ക് വേണ്ടി പ്രവർത്തിച്ച് അവർക്ക് പിന്തുണ നൽകാൻ പ്രവാസി കേരള കോൺഗ്രസ് എം നേതാക്കൾക്ക് കഴിഞ്ഞത് അവരുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് ഉദാഹരണമെന്ന് തോമസ് ചാഴികാടൻ അഭിപ്രായപ്പെട്ടു.
പ്രവാസി കേരള കോൺഗ്രസ് എം ഓസ്ട്രേലിയൻ നാഷണൽ പ്രസിഡന്റ് ജിജോ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ സിജോ ഈന്തനാംകുഴി സ്വാഗതം പറഞ്ഞു. ജോഷി കുഴിക്കാട്ടിൽ, റെജി പാറയ്ക്കൻ, ജിനോ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
|
സീറോ മലബാര്‍ യംഗ് ഓസ്ട്രേലിയന്‍ ഓഫ് ദി ഇയര്‍ പ്രഥമ പുരസ്കാരം സ്വന്തമാക്കി ജൊവാന് സെബാസ്റ്റ്യൻ
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തിലുള്ള സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്ററിന്റെ (എസ്എംസിസി) പ്രഥമ സീറോ മലബാര്‍ യംഗ് ഓസ്ട്രേലിയന്‍ ഓഫ് ദി
ഇയര്‍ പുരസ്കാരത്തിന് കത്തീഡ്രല്‍ ഇടവകാംഗം ജൊവാന് സെബാസ്റ്റ്യന്‍ അര്‍ഹയായി.
വിക്ടോറിയയിലെ വിവിധ ഇടവകകളിലെയും മിഷനുകളിലെയും 18നും 35നും ഇടയില്‍ പ്രായമുള്ള യുവജനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട് ഫൈനല്‍ റൗണ്ടിലെത്തിയ നാലുപേരില്‍ നിന്നാണ് ജോവാന് സെബാസ്റ്റ്യന്‍ പുരസ്കാരത്തിന് അര്‍ഹയായത്.
കത്തീഡ്രല്‍ ഇടവകയിലെ ആന്മരിയ സിബി, മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് ഇടവകയിലെ ഹാന്‍സണ്‍ വില്‍സണ്‍, മെല്‍ബണ്‍ വെസ്റ്റ് ഇടവകയിലെ അവിന് ജെയിംസ് എന്നിവരാണ് ജൊവാനോടൊപ്പം ഫൈനല്‍ റൗണ്ടിലെത്തിയത്.
സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച മെഗാ ഷോയുടെ ഭാഗമായി നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മെല്‍ബണ്‍ രൂപത യൂത്ത് ഡയറക്ടര്‍ സോജിന് സെബാസ്റ്റ്യന്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു.
കഴിഞ്ഞ 15 വര്‍ഷത്തോളം മെല്‍ബണില്‍ സേവനം ചെയ്യുന്ന ഫാ. വിന്‍സെന്റ് മഠത്തിപ്പറമ്പില്‍ സിഎംഐ, ഹ്യൂം കൗണ്‍സില്‍ മേയറും അസീറിയന്‍ ചര്‍ച്ച് ഓഫ് ദി ഈസ്റ്റ് സഭാഗംവുമായ ജോസഫ് ഹവീല്‍, ക്രിസ്തീയ ഗാനരചന രംഗത്ത് പ്രവര്‍ത്തിക്കുന്ന ലിസി ഫെര്‍ണാണ്ടസ് എന്നിവരടങ്ങിയ പാനലാണ് വിജയിയെ തെരഞ്ഞെടുത്തത്.
സീറോ മലബാര്‍ പാരമ്പര്യങ്ങളും സംസ്കാരവും രൂപതയിലെ യുവതലമുറയിലേക്ക് കൈമാറാനും അവരില്‍ നേതൃത്വപാടവം വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ടുകൊണ്ട് സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രഖ്യാപിച്ച പ്രഥമ പുരസ്കാരമാണ് ജൊവാന് സെബാസ്റ്റ്യന്‍ ലഭിച്ചത്.
അവാര്‍ഡിനര്‍ഹയായ ജൊവാന് മൊമന്റോയും 5000 ഡോളറിന്റെ ചെക്കും വിക്ടോറിയ സ്റ്റേറ്റ് മിനിസ്റ്റര്‍ ലിലി ഡി അംബ്രോസിയൊ സമ്മാനിച്ചു. കത്തീഡ്രല്‍ ഇടവകാംഗംങ്ങളായ സെബാസ്റ്റ്യന്‍ തട്ടിലിന്റെയും ഗ്ലാഡിസ് സെബാസ്റ്റ്യന്റെയും മകളാണ് ജൊവാന് സെബാസ്റ്റ്യന്‍.
എസ്എംവൈഎം ഗ്ലോബല്‍ വൈസ് പ്രസിഡന്റ്, മെല്‍ബണ്‍ രൂപത യൂത്ത് അപ്പൊസ്റ്റലേറ്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിക്കുന്ന ജൊവാന് കത്തീഡ്രല്‍ ഇടവകയിലെ മതബോധന അധ്യാപികയായും ഗായകസംഘാംഗമായും സേവനം ചെയ്യുന്നു.
ഓര്ത്തോപ്റ്റിക്സില് മാസ്റ്റര്‍ ബിരുദം നേടിയ ജൊവാന് സെബാസ്റ്റ്യന്‍ മെല്‍ബണില്‍ ഓര്ത്തോപ്റ്റിസ്റ്റായി ജോലി ചെയ്യുന്നു. എസ്എംവൈഎമിന്റെ സജീവപ്രവര്‍ത്തകരായ ഇവ്ലിന്, ലിയാന് എന്നിവര്‍ സഹോദരിമാരാണ്.
മലയാള സിനിമാഗാന രംഗത്തെ സജീവ സാന്നിധ്യമായ ബിജു നാരായണന്, നിരവധി ക്രിസ്തീയ ഗാനങ്ങള്‍ക്ക് ശബ്ദം നല്കിയ എലിസബത്ത് രാജു, സിനിമമിമിക്രി മേഖലകളില്‍ പ്രശസ്തനായ കലാഭവന്‍ പ്രജോദ്, നര്‍ത്തകിയും നടിയുമായ ദേവി ചന്ദന, ഗായകന് ജിന്റോ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ മെഗാ ഷോ ശ്രദ്ധേയമായി.
ഗ്രീന്വെയ്ല് എംപി ഐവാന്‍ വാള്‍ട്ടേഴ്സ്, മെല്‍ബണ്‍ വെസ്റ്റ് ഇടവക വികാരി ഫാ. എബ്രഹാം കഴുന്നടിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കത്തീഡ്രല്‍ ഇടവക വികാരി ഫാ. വര്‍ഗീസ് വാവോലില്‍, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്റോ തോമസ്, എസ്എംസിസി സെക്രട്ടറി ഡോ.ജോണ്സണ് ജോര്‍ജ്, കണ്‍വീനര്‍ ഷാജി ജോസഫ്, ബോപിന് ജോണ്‍, ഷിജി ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
|
പ്രവാസി കലാകാരന്മാർക്കായി സംഘടന രൂപീകരിച്ചു
മെൽബൺ: ഓസ്ട്രേലിയയിൽ "കല' (കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ) എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചു. പ്രവാസികളുടെ കലാപരമായ കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
സാഹിത്യോത്സവത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കുക, കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന മത്സരങ്ങൾ നടത്തുക എന്നതാണ് ലക്ഷ്യം. 2024ൽ കലയുടെ നേതൃത്വത്തിൽ "ഓർമചെപ്പ് 2024' ഗാനമേള മെൽബണിലെ അനുഗ്രഹീത ഗായകർ അണിയിച്ചൊരുക്കും.
കുട്ടികളുടെ ഡാൻസ് മത്സരവും ചിത്രരചന മത്സരവും ഒരുക്കുന്ന "വർണ്ണം' 2024ൽ നടത്തപ്പെടും. ഓസ്ട്രേലിയയിലെ എല്ലാ സാംസ്കാരിക രംഗത്തും കലയുടെ കൈയൊപ്പ് ചാർത്തുന്ന അണിയറ പ്രവർത്തനങ്ങൾ ഉണ്ടാകും. കേരളത്തിലെ ജീവകാരുണ്യ രംഗത്ത് മാറ്റത്തിന്റെ ചിലമ്പൊലിയുമായി കലയുടെ പ്രവർത്തകരുണ്ടാകും എന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രവാസി മലയാളികൾക്കായി വിവിധ സാഹിത്യ രചനാമത്സരങ്ങളും കലയുടെ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകും. കല ഓസ്ട്രേലിയയുടെ ഔദ്യോഗികമായ ഉദ്ഘാടനം ഫെഡറൽ എംപി കസാൻഡ്രാ ഫെർണാൻഡോ നിർവഹിച്ചു.
കലയുടെ ഓസ്ട്രേലിയാ ഭാരവാഹികളായ ജോസ് എം. ജോർജ്, ജോർജ് തോമസ്, ജോജി കാഞ്ഞിരപ്പള്ളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
മെൽബണിൽ ദശാബ്ദി തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു
മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് നടത്തിയ ദശാബ്ദി തിരുനാൾ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു.
മെൽബണിലെ ക്നാനായ സമുദായ അംഗങ്ങൾ എല്ലാവരുംതന്നെ ഈ ദശാബ്ധി തിരുനാളിൽ പങ്കെടുത്തു. ഈ മാസം ഒന്നിന് ഉച്ചയ്ക്ക് മൂന്നിന് ഇടവക വികാരി ഫാ.അഭിലാഷ് കണ്ണാമ്പടം തിരുനാളിന് കൊടിയേറ്റുനടത്തിയാണ് പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
മെൽബണിൽ ആദ്യമായി നടത്തിയ തിരുനാൾ റാസ കുർബാനയ്ക്ക് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യ കാർമികത്വം വഹിക്കുകയും തിരുനാൾ സന്ദേശം നൽകുകയും ചെയ്തു.
ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ആരംഭിക്കുന്ന സമയത്തു മെൽബൺ സെന്റ് മേരിസ് ഇടവക വികാരിയും ഇപ്പോൾ ബ്രിസ്ബേൻ ഹോളി ഫാമിലി ക്നാനായ മിഷൻ വികാരിയുമായ ഫാ. പ്രിൻസ് തൈപുരയിടത്തിൽ,
കാൻബറ സേക്രഡ് ഹാർട്ട് ക്നാനായ മിഷൻ ചാപ്ലയിൻ ഫാ. ഡാലിഷ് കൊച്ചേരിൽ, ഫാ. ജെയിംസ് അരീച്ചിറ, ഫാ. തോമസ് പേരുംകാട്ടിൽ തുടങ്ങിയവർ സഹ കാർമികരായിരുന്നു.
തുടർന്ന് നടന്ന വർണാഭമായ തിരുനാൾ പ്രദക്ഷിണത്തിന് ഫാ. വർഗീസ് കുരിശിങ്കൽ നേതൃത്വം നൽകുകയും ഫാ. വർഗീസ് വാവോലി കുർബാനയുടെ ആശീർവാദം നൽകുകയും ചെയ്തു. തുടർന്ന് തിരുനാളിൽ പങ്കെടുത്ത എല്ലാവരും സ്നേഹവിരുന്നിലും പങ്കുചേർന്നു.
ഇടവകാംഗങ്ങളായ 37 കുടുംബങ്ങൾ പ്രെസുദേന്തിമാരായാണ് ഈ ദശാബ്ദി തിരുന്നാൾ ആഘോഷമാക്കിയത്. സെന്റ് മേരിസ് ഇടവക ഗായകസംഘം, ബീറ്റ്സ് ഓഫ് മെൽബൺ ചെണ്ടമേളം & നാസിക് ധോൾ, മെൽബൺ സ്റ്റാർസ് ചെണ്ടമേളം എന്നിവരുടെ പ്രകടനങ്ങളും തിരുനാളിന് മാറ്റുകൂട്ടി.
ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, കൈക്കാരന്മാരായ നിഷാദ് പുലിയന്നൂർ, സ്റ്റീഫൻ തെക്കേകവുന്നുംപാറയിൽ, തിരുനാൾ ജനറൽ കൺവീനർ ബിനീഷ് തീയത്തേട്ട്, പത്താം വാർഷിക ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, സെക്രട്ടറി ബിനീഷ് മുഴിച്ചാലിൽ,
ആക്റ്റിംഗ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, മറ്റു തിരുനാൾ & പത്താം വാർഷിക കമ്മറ്റി അംഗങ്ങൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തങ്ങളാണ് ഈ തിരുനാൾ ഇത്രയധികം മംഗളകരമായി പര്യവസാനിക്കുവാൻ കാരണമായത്.
|
വോയിസ് ഓസ്ട്രേലിയ വേദിയിൽ മലയാളി മാധുര്യവുമായി ഷാർലറ്റ് ജിനു
സിഡ്നി: ഓസ്ട്രേലിയയിലെ പ്രധാന സംഗീത റിയാലിറ്റി ഷോകളിലൊന്നായ വോയിസ് ഓസ്ട്രേലിയയിൽ ഒരു മലയാളി പെൺകുട്ടി പങ്കെടുക്കുന്നു.
സിഡ്നിയിൽ താമസിക്കുന്ന ഷാര്‍ലറ്റ് ജിനു എന്ന 20കാരിയാണ് മത്സരാര്‍ഥിയായി എത്തുന്നത്. ഓഡിഷനിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഷാർലറ്റിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
സ്പീച്ച് ആൻഡ് ഹിയറിംഗ് സയൻസ് ബിരുദ വിദ്യാർഥിയായ ഷാർലറ്റ് കോട്ടയം സ്വദേശികളായ ജിനു ജേക്കബിന്റെയും സിൻസി ജേക്കബിന്റെയും മകളാണ്.
|
"മണർകാട് ഓസ്ട്രേലിയൻസ്' സൗഹൃദ കൂട്ടായ്മ മെൽബണിൽ നടന്നു
മെൽബൺ: ഓസ്ട്രേലിയയിലെ മണർകാട് സ്വദേശികളുടെ കൂട്ടായ്മയായ "മണർകാട് ഓസ്ട്രേലിയൻസ്'ന്റെ സൗഹൃദ സംഗമം മെൽബണിൽ നടന്നു. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധിയാളുകൾ കൂട്ടായ്മയിൽ പങ്കെടുത്തു.
കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക പരിപാടികൾ കൂട്ടായ്മയുടെ മാറ്റുകൂട്ടി. പഴയ ഓർമകൾ പങ്കുവയ്ക്കാനും സൗഹൃദം പുതുക്കാനുമുള്ള അവസരമായി മാറിയ പരിപാടി പഴയതും പുതിയതുമായ തലമുറകളുടെ ഒത്തുചേരലിനും സാക്ഷിയായി.
മികച്ച സംഘാടനം കൊണ്ട് മുന്നിട്ടുനിന്ന കൂട്ടായ്മയിൽ നാടൻ കാൽപന്ത് കളിയും ഉൾപെടുത്തിയിരുന്നു. മണർകാട് ഓസ്ട്രേലിയൻസ് കൂട്ടായ്മ വളരെയധികം ശക്തിപ്രാപിച്ചു മുന്നേറേണ്ട ആവശ്യകതയെ കുറിച്ച് അംഗങ്ങൾ സംസാരിച്ചു.
അടുത്തവർഷം കൂടുതൽ പുതുമയോടെ ഗോൾഡ്കോസ്റ്റിൽ വച്ച് കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനമുണ്ടായി.
|
മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികം സമാപനസമ്മേളനം പ്രൗഢഗംഭീരമായി
മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളും സമാപനസമ്മേളനവും പ്രൗഢഗംഭീരമായി ആഘോഷിച്ചു. സെപ്റ്റംബർ 30ന് സ്പ്രിംഗ്വെയിൽ ടൗൺ ഹാളിൽ വച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
കോട്ടയം അതിരൂപതാ സഹായമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശേരിയിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ആഘോഷപൂർവമായ പാട്ടുകുർബാനയോടുകൂടി ചടങ്ങുകൾ ആരംഭിച്ചു.
ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ആരംഭിക്കുന്ന സമയത്ത് മെൽബൺ സെന്റ് മേരിസ് ഇടവക വികാരിയും ഇപ്പോൾ ബ്രിസ്ബേൻ ഹോളി ഫാമിലി ക്നാനായ മിഷൻ വികാരിയുമായ ഫാ. പ്രിൻസ് തൈപുരയിടത്തിൽ, കാൻബറ സേക്രഡ് ഹാർട്ട് ക്നാനായ മിഷൻ ചാപ്ലയിൻ ഫാ. ഡാലിഷ് കൊച്ചേരിൽ തുടങ്ങിയവർ സഹകാർമികരായിരുന്നു.
സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടത്തിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്തു. സെന്റ് മേരിസ് ഇടവകയുടെ കഴിഞ്ഞ പത്തുവർഷക്കാലത്തെ വളർച്ചയുടെ പടവുകൾ ഏറെ സന്തോഷം നൽകുന്നുവെന്നും പത്താം വാർഷികത്തിനോടനുബന്ധിച്ച് കഴിഞ്ഞ ഒരുവർഷമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ അറിയിച്ചു.
കോട്ടയം എംപി തോമസ് ചാഴികാടൻ വിശിഷ്ടാതിഥിയായി മുഖ്യ പ്രഭാഷണം നടത്തി. മെൽബണിൽ എത്തിച്ചേരുവാനും പരിപാടികയിൽ പങ്കെടുക്കുവാൻ സാധിച്ചതിലും സന്തോഷമുണ്ടെന്നും തോമസ് ചാഴികാടൻ അറിയിച്ചു. മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോൺ പനംതോട്ടത്തിലിന്റെ സ്നേഹ സന്ദേശം വേദിയിൽ പ്രദർശിപ്പിച്ചു.
മെൽബണിലെ ക്നാനായ സമൂഹത്തിന് തുടർന്നും എല്ലാവിധ സ്നേഹവും സഹായ സഹകരണങ്ങളും ഉണ്ടാകുമെന്നും ഇത്രയധികം മനോഹരമായി ഇടവകാംഗങ്ങളെയെല്ലാം കോർത്തിണക്കിക്കൊണ്ട് പത്താംവാർഷികം അവിസ്മരണീയമാക്കിയ സംഘാടകരെയെല്ലാം അഭിനന്ദിക്കുന്നുവെന്നും അനുഗ്രഹ പ്രഭാഷണത്തിൽ മെൽബൺ സെന്റ് തോമസ് സീറോ മലബാർ സഭാ വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി അറിയിച്ചു.
ഫാ. പ്രിൻസ് തൈപുരയിടത്തിൽ ആമുഖ സന്ദേശവും കെസിവൈഎൽ കോട്ടയം അതിരുപതാ പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ, ഫാ. ഡാലിഷ് കൊച്ചേരിൽ എന്നിവർ ആശംസകളും അർപ്പിച്ച് സംസാരിച്ചു.
സമാപന സമ്മേളനമധ്യേ ഇടവകയുടെ വളർച്ചയ്ക്കായി സേവനമനുഷ്ഠിച്ച അൽമായ നേതൃത്വങ്ങളെ ആദരിച്ചു. ഇടവകാംഗങ്ങൾ, പ്രർത്തനാനിർഭരരായി എഴുതിപൂർത്തീകരിച്ച, ബൈബിൾ കെെയെഴുത്തുപ്രതിയുടെ പ്രകാശനം മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവഹിച്ചു.
പത്താം വാർഷികാഘോഷങ്ങളുടെ ഓർമകൾ അയവിറക്കുന്ന സ്മരണിക, സുവനീർ തോമസ് ചാഴികാടന് നൽകി കൊണ്ട് മാർ ജോസഫ് പണ്ടാരശേരിൽ പ്രകാശനം ചെയ്തു.
പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും കൈക്കാരൻ നിഷാദ് പുലിയന്നൂർ സമ്മേളനത്തിന് കൃതജ്ഞത അറിയിക്കുകയും ചെയ്തു.
പാരിഷ് സെക്രട്ടറി ബിനീഷ് മൂഴിച്ചാലിൽ, ആക്ടിംഗ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, കൈക്കാരൻ സ്റ്റീഫൻ തെക്കേകവുന്നുംപാറയിൽ, മുൻ കൈക്കാരൻ ആശിഷ് സിറിയക് വയലിൽ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.
തുടർന്ന് ലാൻസ്മോൻ വരിക്കാശേരിൽ, ജോർജ് പവ്വത്തേൽ എന്നിവർ കോഓർഡിനേറ്റർമാരായിട്ടുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ വർണാഭമായ കലാസന്ധ്യയും അണിയിച്ചൊരുക്കിയിരുന്നു. ഇടവകയിലെ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ കലാസന്ധ്യയിൽ അണിനിരന്നു. ആഘോഷങ്ങളോടനുബന്ധിച്ചു ഒരുക്കിയ നാടൻ ഭക്ഷണശാല ഏറെ പ്രശംസപിടിച്ചുപറ്റി.
പത്താം വാർഷികം കോർ കമ്മിറ്റിയുടെയും പാരിഷ് കൗൺസിൽ അംഗങ്ങളുടെയും വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് പത്താം വാർഷികാഘോഷ സമാപന പരിപാടികൾ അത്യുജ്വലമായി നടപ്പിലാക്കിയത്.
മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക ആക്റ്റിംഗ് സെക്രട്ടറിയും സമാപന സമ്മേളനം പ്രോഗ്രാം കമ്മിറ്റി കോഓർഡിനേറ്ററുമായിരുന്ന ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ പരിപാടികൾക്ക് ഔദ്യോഗികമായ നന്ദിയറിയിച്ചു.
|
മാർ ജോസഫ് പണ്ടാരശേരിയിലിന് മെൽബണിൽ ഉജ്വല സ്വീകരണം
മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുവാനും ദശാബ്ധി തിരുനാളിനു മുഖ്യ കാർമികത്വം വഹിക്കുവാനുമായി എത്തിച്ചേർന്ന കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിയിലിന് മെൽബണിൽ ഉജ്വല സ്വീകരണം നൽകി.
മെൽബൺ വിമാനത്താവളത്തിൽ എത്തിച്ചേർന്ന മാർ ജോസഫ് പണ്ടാരശേരിയിലിനെ ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, കെസിവൈഎൽ അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ,
കൈക്കാരൻ നിഷാദ് പുലിയന്നൂർ, പാരിഷ് സെക്രട്ടറി ബിനീഷ് മൂഴിച്ചാലിൽ, പാരിഷ് ആക്ടിംഗ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.
ശനിയാഴ്ച നടക്കുന്ന സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താംവാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും ഞായറാഴ്ച നടക്കുന്ന ദശാബ്ദി തിരുനാളിന് മുഖ്യകാർമികത്വം വഹിക്കുകയും ചെയ്യും.
|
തോമസ് ചാഴികാടൻ എംപിക്ക് മെൽബണിൽ ഊഷ്മള സ്വീകരണം
മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുവാനായി എത്തിച്ചേർന്ന കോട്ടയം എംപി തോമസ് ചാഴികാടന് ഊഷ്മള സ്വീകരണം നൽകി.
മെൽബൺ വിമാനത്താവളത്തിൽ എത്തിയ തോമസ് ചാഴികാടനെ പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, പാരിഷ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രഥമ പിആർഒ റെജി പാറയ്ക്കൻ, ടോം പഴേമ്പള്ളിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ശനിയാഴ്ച നടക്കുന്ന പത്താം വാർഷികം സമാപന സമ്മേളനത്തിലും ഒക്ടോബർ ഒന്നിന് നടക്കുന്ന ദശാബ്ധി തിരുനാളിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.
ഓസ്ട്രേലിയയിലെ പ്രഥമ ക്നാനായ ഇടവകയായ മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് തോമസ് ചാഴികാടൻ പറഞ്ഞു.
|
പത്താം വാർഷികം സമാപനസമ്മേളനം മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്യും
മെൽബൺ: സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഔദ്യോഗികമായ സമാപന സമ്മേളനം കോട്ടയം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്യും.
കോട്ടയം എംപി തോമസ് ചാഴികാടൻ മുഖ്യാഥിതി ആയിരിക്കും. കെസിവൈഎൽ കോട്ടയം അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ ആശംസകൾ അറിയിച്ച് സംസാരിക്കും.
മെൽബൺ സ്പ്രിംഗ്വെയിൽ ടൗൺ ഹാളിൽ വച്ച് ശനിയാഴ്ചയാണ് പത്താം വാർഷികം സമാപന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. അന്നേദിവസം മൂന്നിന് അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ആഘോഷപൂർവമായ പാട്ടുകുർബാനയോടുകൂടി സമാപന സമ്മേളന പരിപാടികൾ ആരംഭിക്കും.
അന്നേദിവസം ഇടവകാംഗങ്ങൾ അണിനിരക്കുന്ന വർണാഭമായ കലാസന്ധ്യയും ദൃശ്യാവിഷ്ക്കാരങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഇടവകതലത്തിൽ മാസങ്ങളായി ഈ വർണശബളമായ കലാസന്ധ്യക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
സമാപന സമ്മേളനമധ്യേ ഈ ഇടവകയുടെ വളർച്ചയ്ക്കായി നിസ്വാർഥമായി സേവനമനുഷ്ഠിച്ച അൽമായ നേതൃത്വങ്ങളെ ആദരിക്കുകയും ഇടവകാംഗങ്ങൾ, പ്രവർത്തനാനിർഭരരായി എഴുതിപൂർത്തീകരിച്ച ബൈബിൾ കെെ എഴുത്തുപ്രതിയുടെ പ്രകാശനവും പത്താം വാർഷികാഘോഷങ്ങളുടെ ഓർമകൾ അയവിറക്കുന്ന സ്മരണിക സുവനീർ പ്രകാശനവും ഉണ്ടായിരിക്കും.
അതോടൊപ്പം തന്നെ, ഇടവകയിലെ കുട്ടികൾക്കായി ഒരു കിഡ്സ് കാർണിവൽ തന്നെ അണിയിച്ചൊരുക്കുന്നുണ്ട്. പോപ്കോൺ കോർണർ, ഫെയറി ഫ്ലോസ്, ബലൂൺ ഗാലറി തുടങ്ങിയ വ്യത്യസ്തമായ വേദികളും സമാപനസമ്മേളനത്തിനോടൊപ്പം അണിയറയിൽ ഒരുക്കുന്നുണ്ട്.
കൂടാതെ നമ്മുടെ നാടിന്റെയും പാരമ്പര്യങ്ങളുടെയും ഗൃഹാതുരത്വം വിളിച്ചോതുന്ന സ്വാദിഷ്ടമായ രുചി ആസ്വദിക്കുവാനായി സ്നേഹവിരുന്ന് നാടൻ ഭക്ഷണശാലയും അണിയിച്ചൊരുക്കുന്നുണ്ട്.
സമാപനസമ്മേളനത്തിൽ പങ്കാളികളാകുവാനായി എല്ലാവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.
|
ഓസ്ട്രേലിയയിൽ മലയാളം മിഷനും റൂട്ട്സ് ഭാഷാ പഠന കേന്ദ്രത്തിനും തുടക്കമായി
സിഡ്നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ മലയാളം മിഷന്റെ ഭാഷാപഠന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു.
നൗറയിലെ സെന്റ് മൈക്കിൾ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ മലയാളി കൂട്ടായ്മയായ "ദി റൂട്ട്സ്' സെക്രട്ടറി ജിനോ ചെറിയാൻ അധ്യക്ഷനായി. ഓസ്ട്രേലിയൻ സർക്കാരിന്റെ അംഗീകാരമുള്ള "ദി റൂട്ട്' എന്ന മലയാളി കൂട്ടായ്മക്കാണ് കേന്ദ്രത്തിന്റെ ചുമതല.
റൂട്ടിന്റെ ഉദ്ഘാടനം ഫാ. ജോസഫ് നിർവഹിച്ചു. മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി, ടീച്ചേഴ്സ് കോഓർഡിനേറ്റർ ഡി.ബി.രഘുനാഥ്, റൂട്ട്സ് ഭാരവാഹികളായ അലക്സ് ജോസ് , സൗമ്യ ജിനോ തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
പ്രോഗ്രാം കൺവീനർ ജുമൈല ആദിൽസ്വാഗതവും ബിൻസിയ പാറക്കൽ നന്ദിയും പറഞ്ഞു. മലയാളം മിഷൻ കോഓർഡിനേറ്ററും റൂട്ട്സ് പ്രസിഡന്റുമായ ആദിൽ യൂനസ്, റൂട്ട് രക്ഷാധികാരി ബിനോയ് കുരുവിള, റൂട്ട്സ് വൈസ് പ്രസിഡന്റ് സോണി അരുൺ, റൂട്ട്സ് ട്രഷറർ ഷൈജോ ജോസ്, റൂട്സ് എക്സിക്യൂട്ടീവ് അംഗം അരുൺ രാജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഓസ്ട്രേലിയയിലെ മറ്റു പ്രദേശങ്ങളിലും മലയാള ഭാഷ പഠന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മലയാള മിഷൻ ന്യൂ സൗത്ത് വെയിൽസ് കോഓർഡിനേറ്റർ ആദിൽ യൂനസ് അറിയിച്ചു. പഠിതാക്കളാവാനും ഓസ്ട്രേലിയയിൽ പുതിയ സെന്ററുകൾ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 0423316910 നന്പറിൽ വിളിക്കണമെന്ന് സംഘാടകർ അറിയിച്ചു.
|
മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: മാർ ജോൺ പനംതോട്ടത്തിൽ
മെൽബൺ: പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക നടത്തിവരുന്ന പ്രവർത്തങ്ങൾ മാതൃകാപരമാണെന്ന് മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോൺ പനംതോട്ടത്തിൽ.
മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സമ്പൂർണ ബൈബിൾ പകർത്തിയെഴുത്തിന്റെ ഭാഗമായി ഉൽപ്പത്തിയുടെ പുസ്തകത്തിലെ ആദ്യ വചനം എഴുതി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവീനമായ ആശയങ്ങളുമായി പത്താം വാർഷികാഘോഷം പ്രാർഥനാ നിർഭരമാക്കിയ സെന്റ് മേരീസ് ക്നാനായ ഇടവക സമൂഹത്തെ മെത്രാൻ പ്രത്യേകം അഭിനന്ദിച്ചു. ഇടവക സമൂഹത്തെ മുഴുവൻ ഒരുമിച്ചുചേർത്തുകൊണ്ടു ഇത്രയധികം വ്യത്യസ്തതകൾ നിറഞ്ഞ പരിപാടികളും വിശിഷ്യാ ഒരു സമ്പൂർണ ബൈബിൾ കൈയെഴുത്തായി പകർത്തിയെഴുതുന്നതുമൊക്കെ എല്ലാവർക്കും മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം സമ്പൂർണ ബൈബിൾ കെെയെഴുത്തുപ്രതി പകർത്തിയെഴുത്ത് വിശദീകരിച്ചു. പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, ഇടവകയുടെ ഒരു വർഷത്തെ കർമ പരിപാടികൾ വിശദീകരിച്ചു.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ഉദ്ഘാടനം ചെയ്ത ബൈബിൾ കെെയെഴുത്ത് ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാളായി ആചരിച്ച ജൂൺ പതിനാറിന് ഇടവക തലത്തിൽ ആരംഭിക്കുകയും ഈ മാസം 30ന് പൂർത്തിയാക്കിയ െെകയെഴുത്തുപ്രതികൾ കുർബാനമധ്യേ കാഴ്ചയായി സമർപ്പിക്കുകയും ചെയ്തു.
ഇടവക സമൂഹം ഈ പുണ്യ സംരംഭം ഏറ്റെടുത്തതും ടോം പഴയംപള്ളിൽ, ഷൈനി സ്റ്റീഫൻ തെക്കേകവുന്നുംപാറയിൽ എന്നിവർ കോഓർഡിനേറ്റർമാരായ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തങ്ങളുമാണ് ഈയൊരു സംരംഭം സമയബന്ധിതമായി പൂർത്തിയാക്കുവാൻ സഹായിച്ചത്.
പത്താം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം നടക്കുന്ന 30ന് സ്പ്രിംഗ്വെയിൽ സിറ്റി ടൗൺ ഹാളിൽ വച്ച് പകർത്തിയെഴുതിയ സമ്പൂർണ ബൈബിൾ പ്രകാശനം ചെയ്യുകയും ഒക്ടോബർ ഒന്നിന് നടക്കുന്ന തിരുനാളിനോട് അനുബന്ധിച്ച് ഈ സമ്പൂർണ ബൈബിൾ പകർത്തിയെഴുത്ത് ഇടവകയ്ക്കായി സമർപ്പിക്കുകയും ചെയ്യും.
|
ഗോള്‍ഡ് കോസ്റ്റില്‍ എം.ജി. ശ്രീകുമാറിനും മൃദുല വാര്യർക്കും "ശ്രീരാഗോത്സവം' സ്വീകരണമൊരുക്കുന്നു
ഗോൾഡ് കോസ്റ്റ്: നിരവധി തവണ മികച്ച ഗായകനുള്ള സംസ്ഥാന, ദേശിയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ എം. ജി. ശ്രീകുമാറിനെയും കഴിഞ്ഞ വർഷത്തെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ മൃദുല വാര്യരെയും ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ ആദരിക്കും.
നവംബർ ഒന്‍പതിന് ഗോൾഡ് കോസ്റ്റിൽ നടക്കുന്ന ചടങ്ങിൽ ക്യുൻസ്ലൻഡ് സാംസ്കാരിക മന്ത്രി മെഗാൻ, മാർക്ക് ബൂത്ത് മാൻ എംപി, സിനിമാ താരം ഭാമ, തെന്നിന്ത്യൻ പിന്നണി ഗായകരായ അഞ്ചു ജോസഫ്, റഹ്മാൻ തുടങ്ങിയവരും പങ്കെടുക്കും.
ഗോൾഡ് കോസ്റ്റിൽ ആദ്യമായിട്ടാണ് തെന്നിന്ത്യയിലെ ഇത്രയും വലിയ ഒരു താരനിര പങ്കെടുക്കുന്ന പരിപാടി നടക്കുന്നത്. ശ്രീരാഗോത്സവം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ സംഘാടകർ "ഗോൾഡ് കോസ്റ്റ് നൈറ്റ്സ്' ആണ്.
ശ്രീരാഗോത്സവം ലോഗോ ഗോൾഡ് കോസ്റ്റിൽ നടന്ന ചടങ്ങിൽ ഗോൾഡ് കോസ്റ്റ് നൈറ്റ്സ് പേട്രൻ റോബർട്ട് കുര്യാക്കോസ് മാർക്ക് ബൂത്ത് മാൻ എംപി കൈമാറി ഉദ്ഘാടനം ചെയ്തു.
മൾട്ടി കൾച്ചറൽ ചെയർപേഴ്സൺ സുനിതാ ചൗഹാൻ, അമോഗ് ഫൈനാൻഷ്യൽ മേധാവി രാം മേനോൻ, ഇന്ത്യൻ വംശജകുടിയേറ്റകരുടെ സംഘടനയായ "gopiyo' പ്രസിഡന്റ് പ്രദീപ് ഗോരാസ്യ,
ഗോൾഡ് കോസ്റ്റ് നൈറ്റ്സ് ഭാരവാഹികളായ ബിനോയ് തോമസ്, ജിംജിത് ജോസഫ്, ജോബിൻ തോമസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ഓർമു ഹൈ വെയ് ചർച്ച് ഹാളിൽ നവംബർ ഒന്‍പതിനാണ് പരിപാടി നടക്കുക.
|
മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പിതൃദിനം ആഘോഷിച്ചു
മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോട് അനുബന്ധിച്ച് ഇടവകയിലെ അച്ഛൻമാരെയെല്ലാം അണിനിരത്തി ഫാദേഴ്സ് ഡേ സമുചിതമായി ആഘോഷിച്ചു.
ഈ മാസം മൂന്നിന് സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളി ഫോക്നറിലെ 4.15നും സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളി നോബിൾ പാർക്കിലെ 6.30നും ഉള്ള കുർബാനയോടൊപ്പമാണ് ഫാദേഴ്സ് ഡേ ആഘോഷിച്ചത്.
കുർബാനയ്ക്ക് മുന്നോടിയായി, അച്ഛന്മാരെല്ലാവരും ഒന്നുചേർന്ന്, കാഴ്ചസമർപ്പണം നടത്തി. ഇടവകയിലെ കുട്ടികൾ എഴുതി തയാറാക്കിയ ഫാദേഴ്സ് ഡേ പ്രത്യേക പ്രാർഥനകൾ, ഇടവകയിൽ സമർപ്പിച്ചു പ്രാർഥിച്ചു. കുർബാനയ്ക്കു ശേഷം, ഫാദേഴ്സ്ഡേ വീഡിയോ ഫോട്ടോ പ്രദർശനം ഉണ്ടായിരുന്നു.
ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം കേക്ക് മുറിച്ചു പിതൃദിനാഘോഷത്തിന്റെ മധുരം പങ്കുവയ്ക്കുകയും ഇടവകയുടെ സ്നേഹസമ്മാനം നൽകുകയും ചെയ്തു.
പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, ഫാദേഴ്സ് ഡേ കോഓർഡിനേറ്റർമാരായ ഷീബ ജൈമോൻ പ്ലാത്തോട്ടത്തിൽ, റീജ ജോൺ പുതിയകുന്നേൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി,
കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ, പാരിഷ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, പാരിഷ് കൗൻസിൽ അംഗങ്ങൾ, പത്താം വാർഷികം കോർ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പിതൃദിനാഘോഷപരിപാടികൾ സംഘടിപ്പിച്ചത്.
|
അസുഖം അഭിനയിക്കുകയാണെന്ന് ഡോക്ടർമാർ പറഞ്ഞ യുവതി മരിച്ചു
ക്രൈസ്റ്റ് ചർച്ച്: അസുഖബാധിതയായി അഭിനയിക്കുകയാണെന്ന് ഡോക്ടർമാർ ആരോപിച്ച 33കാരി മരണത്തിനു കീഴടങ്ങി. ന്യൂസിലൻഡിലാണ് സംഭവം. സ്റ്റെഫാനി ആസ്റ്റൺ(33) എന്ന യുവതിയാണ് ഓക്ക്ലൻഡിലെ വീട്ടിൽ രോഗം മൂർച്ഛിച്ചു മരിച്ചത്.
എഹ്ലേഴ്സ്ഡാൻലോസ് സിൻഡ്രോം (ഇഡിഎസ്) എന്ന രോഗം ബാധിച്ചായിരുന്നു മരണം. അസുഖം അഭിനയിക്കുകയാണെന്ന് ആരോപിച്ച് യുവതിക്ക് ഡോക്ടർമാർ കൃത്യമായ ചികിത്സ നിഷേധിക്കുകയും മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
2015ലാണ് യുവതിക്ക് രോഗത്തിന്റെ ലക്ഷണം കണ്ടുതുടങ്ങിയത്. മൈഗ്രെയ്ൻ, വയറുവേദന, ഇരുമ്പിന്റെ കുറവ്, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആസ്റ്റൺ ഡോക്ടർമാരെ സമീപിച്ചത്.
രോഗനിർണയത്തിൽ യുവതിക്ക് ചർമം, അസ്ഥികൾ, രക്തക്കുഴലുകൾ, മറ്റ് അവയവങ്ങൾ എന്നിവയെ ബാധിക്കുന്ന ഇഡിഎസ് ലക്ഷണങ്ങൾ കാണിച്ചു. എന്നാൽ, യുവതി രോഗം അഭിനയിക്കുകയാണെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്.
യുവതിക്ക് സ്വയം ഉപദ്രവിക്കുന്ന പെരുമാറ്റങ്ങൾ ഉള്ളതായും ക്ഷീണം, പനി, ചുമ എന്നിവ വ്യാജമാണെന്നും ഡോക്ടർമാർ സംശയിച്ചു. 5,000 പേരിൽ ഒരാൾക്കു ബാധിക്കുന്ന രോഗമായിരുന്നു യുവതിക്ക്.
|
"ക്ഷമിക്കുന്നതാണെന്റെ ദൈവസ്നേഹം' റിലീസ് ചെയ്തു
സിഡ്നി: "ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു നിന്നെ വിളിച്ചിടുന്നു' എന്ന പ്രശസ്ത ഗാനത്തിന്റെ രചയിതാവ് സജി ജോർജ് രചിച്ചു സംഗീതം നൽകിയിരിക്കുന്ന പുതിയ ഗാനം ഞായറാഴ്ച സിഡ്നി ബെഥേൽ മാർത്തോമ്മാ ഇടവക വികാരി റവ.ഈപ്പൻ മാത്യൂ റിലീസ് ചെയ്തു.
ക്രി സ്ത്യൻ സംഗീത രംഗത്ത് ഏറെ പ്രശസ്തനായ കെസ്റ്ററാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഓർക്കസ്ട്രേഷൻ സന്തോഷ് എബ്രഹാം നിർവഹിച്ചിരിക്കുന്നു.
കേരളത്തിൽ ഒറ്റപ്പെട്ടും അവഗണിക്കപ്പെട്ടുംകഴിയുന്ന മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സമഗ്രമായ പരിചരണപാക്കേജുകൾ നൽകുന്ന ഗാർഹിക അധിഷ്ഠിതസേവന പദ്ധതിയായ "CARE BRIDGE HOME'ന്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുവാനും സഹയിക്കുവാനാണ് ഈ ഗാനങ്ങളിലൂടെ ലക്ഷ്യമാക്കുന്നത് .
CareBridgeHome എന്ന യുട്യൂബ് ചാനലിൽ ഈ ഗാനം കാണാവുന്നതാണ്.
|
സ്പ്രിംഗ്ഫീൽഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ശ്രദ്ധേയമായി
ബ്രിസ്ബേൻ: സ്പ്രിംഗ്ഫീൽഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 26ന് സെന്റ് അഗസ്റ്റിൻ കോളജ് ഹാളില്‍ നടന്നു. വിവിധ കലാപരിപാടികളോടെ നടന്ന ആഘോഷം വര്‍ണാഭമായി അരങ്ങേറി.
വിശിഷ്ട അതിഥികളായി എംപിമാരായ മിൽട്ടൺ ഡിക്ക്, ചാരിസ് മുള്ളൻ, കൗൺസിലർ പോൾ ടുള്ളി തുടങ്ങിയവർ പങ്കെടുത്തു. മുഖ്യാതിഥിയായി സിനിമാതാരം സരയു മോഹൻ പങ്കെടുത്തു.
സദസിനെ ത്രസിപ്പിക്കുന്ന രീതിയിലുള്ള സിനിമാറ്റിക് ഡാൻസ് ആണ് സരയു മോഹൻ കാഴ്ചവച്ചത്. വിശിഷ്ടാതിഥികളെ വൈസ് പ്രസിഡന്റ് ലേഖ അജിത്ത്, ജോയിന്റ് സെക്രട്ടറി റെജി ജോസഫ് പ്രാലേൽ എന്നിവർ സ്വീകരിച്ചു.
എല്ലാവർക്കും ഓണാശംസകൾ നേർന്നു കൊണ്ട് പ്രസിഡന്റ് ബിജു വർഗീസ്, സെക്രട്ടറി മോഹിൻ വലിയപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ട്രെഷറർ കുഞ്ഞുമോൻ കാഞ്ഞിരത്തിങ്കൽ ആശംസ പറഞ്ഞു.
കമ്മിറ്റി അംഗങ്ങളായ ലിനു ജെയിംസ് വയ്പ്പേൽ, സിബു വർഗീസ്, ജെയിംസ് പൗവത്ത്, പ്രോഗ്രാം കോഓർഡിനേറ്റർമാർ: അൻസു ജെയിംസ്, ആൽബ ബിജു, ഗ്രേസ് റെജി. എംസി: ജാക്ക് വർഗീസ്, ആശാ തോമസ്, അമ്മു അനീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കോട്ടയം ബ്രദേഴ്സിന്റെ ശിങ്കാരിമേളം ആഘോഷങ്ങൾ കൊഴുപ്പിച്ചു.
|
പെന്റിത്ത് മലയാളികൾ പരമ്പരാഗതമായ രീതിയിൽ ഓണം ആഘോഷിച്ചു
സിഡ്നി: പെന്റിത്തിലെ മലയാളി സമൂഹം പരമ്പരാഗതമായ രീതിയിൽ ഓണം ആഘോഷിച്ചു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് മലയാളികളുടെ ഓണാഘോഷത്തിന് ആശംസകൾ നേർന്നത് ശ്രദ്ധേയമായി.
പെന്റിത്ത് മേയർ ട്രിഷ്യ ഹിച്ചൻസ് ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. വിവിധ സംസ്കാരങ്ങളുടെ കൂടിച്ചേരലുകളില്ലൂടെ മാത്രമേ ഓരോസമൂഹവും കൂടുതൽ വികാസം പ്രാപിക്കുകയുള്ളുവെന്നും അതിനായി ഓണാഘോഷം പോലെയുള്ള സാംസ്കാരിക പരിപാടികൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മേയർ പറഞ്ഞു.
കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരിക തനിമ വിളിച്ചോതുന്ന തരത്തിലുള്ള കലാസാംസ്കാരിക പരിപാടികളാണ് മലയാളി കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കിയിരുന്നത്. ചെണ്ടമേളവും തിരുവാതിരകളിയും മാവേലി വരവും ഭരതനാട്യം, മോഹിനിയാട്ടം, നൃത്തനൃത്യങ്ങളും ഓണസദ്യയും എല്ലാം ചേർന്ന് കൂട്ടായ്മയുടെ ഉത്സവമായി പരിപാടി മാറി.
കേരളീയമായ വേഷവിധാനങ്ങളോടെ പരിപാടികളിൽ പങ്കെടുത്ത എഴുനൂറിൽ പരം മലയാളികൾ തനതായ രീതിയിൽലുള്ള ഓണസദ്യ ആസ്വദിച്ചു. ഡെപ്യൂട്ടി പ്രീമിയറിനെ പ്രതിനിധീകരിച്ചു പെൻറിത് എംപി കരൺ മക്യേൺ, മേയർ ട്രിഷ്യ ഹിച്ചൻ, കൗൺസിലർ മാർലീൻ ഷിപ്ലി എന്നിവർ വിശിഷ്ടാതിഥികളായി.
പ്രസിഡന്റ് തോമസ് ജോൺ വൈസ് പ്രസിഡന്റ് ഹരിലാൽ വാമദേവൻ, സെക്രട്ടറി കിരൺ സജീവ്, ട്രെഷറർ ഡോ. ജോമോൻ കുര്യൻ, അസിസ്റ്റന്റ് ട്രെഷറർ മനോജ് കുര്യൻ, പബ്ലിക് ഓഫീസർ/ജോയിന്റ് സെക്രട്ടറി ഡോ. അവനീശ് പണിക്കർ, കമ്മിറ്റി അംഗം ജോജോ ഫ്രാൻസിസ്, സതീഷ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഡോണ റിച്ചാർഡ്, വിക്ടോറിയ സെബി എന്നിവർ അവതാരകർ ആയി. 2019 2022 വർഷങ്ങളിൽ എച്ച്എസ്സിയിൽ ഉന്നത വിജയം നേടിയവർക്കുള്ള അംഗീകാര പത്രങ്ങളും സമ്മാനങ്ങളും നൽകി.
പ്രവാസ ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും പങ്കിടലും ഒത്തുചേരലുമായി പെന്റിത്ത് മലയാളി സമൂഹത്തിന് ഈ ഓണക്കാലം.
|
1500 പേർക്ക് സദ്യയൊരുക്കാൻ സിഡ്നി മലയാളി അസോസിയേഷൻ
സിഡ്നി: ശനിയാഴ്ച നടക്കുന്ന സിഡ്നിയിലെ ഏറ്റവും വലിയ ഓണാഘോഷമായ സിഡ്മൽ "പൊന്നോണം 23'ന്റെ ടിക്കറ്റുകൾ മുഴുവൻ ബുധനാഴ്ചയോടെ വിറ്റുതീർന്നു.
സ്റ്റാൻഹോപ്പ് ഗാർഡൻസിലുള്ള സിഡ്മൽ ഓണം വില്ലേജിൽ രാവിലെ എട്ടിന് അത്തപൂക്കള മത്സരത്തോടെ ആരംഭിക്കുന്ന പരിപാടികൾ വൈകുന്നേരം നാലുവരെ നീണ്ടുനിൽക്കും.
കേരളത്തിന്റെ തനതു കാഴ്ചകളുമായി ഒരുക്കുന്ന ഓണം വില്ലേജ് ഈ വർഷത്തെ ഒരു പ്രധാന ആകർഷണമായിരിക്കും. ഓണം വില്ലേജിലുള്ള കേരള തട്ടുകട, ഇന്ത്യൻ സ്പൈസ് കാർട്ട് എന്നീ തട്ടുകടകളിൽ നിന്ന് ബ്രേക്ഫാസ്റ്റും നാടൻ സ്നാക്കുകളും കാർഷിക ഉത്പന്നങ്ങളും വാങ്ങാവുന്നതാണ്.
ഇതു കൂടാതെ പ്രത്യേകമായി തയാറാക്കിയ ഓണം ഫോട്ടോ ബൂത്ത്, 360 ഡിഗ്രി വീഡിയോ ബൂത്ത് എന്നിവയും പ്രത്യേക ആകർഷണമായിരിക്കും. രാവിലെ 11.30 നു സിഡ്നിയിൽ ആദ്യമായി അവതരിപ്പിക്കുന്ന ബോളി ഉൾപ്പെടെ വിഭവ സമൃദ്ധമായ ഓണസദ്യ ആരംഭിക്കും.
രസകരമായ നാടൻ കായിക മത്സരങ്ങൾ, ഇൻഡോസ് റിഥംസ് അവതരിപ്പിക്കുന്ന ചെണ്ടമേളം, മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമേളനം, സിഡ്നിയുടെ കലാകാരൻമാർ അണിയിച്ചൊരുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ, പ്രശസ്ത മജീഷ്യൻ ഗോപിനാഥിന്റെ മകനും യൂണിവേഴ്സിറ്റി വിദ്യാർഥിയുമായ വിസ്മയ് മുതുകാട് അവതരിപ്പിക്കുന്ന മാജിക് ഷോ എന്നിവ ആഘോഷത്തിന് മാറ്റു കൂട്ടും.
സിഡ്നി മലയാളി അസോസിയേഷൻ Multicultural NSW മായി ചേർന്നവതരിപ്പിക്കുന്ന പൊന്നോണം 23ന്റെ Title Sponsor Telsim, Partner Sponsor Nexa Homes, Platinum Sponsor RentaSpace Self Storage, Gold sponsors Commonwealth Bank Australia and Famous Kitchens എന്നിവരാണ്.
Dezire Mortgage Solutions ആണ് കായിക മത്സരങ്ങളുടെ സ്പോൺസർ. മീഡിയ പാർട്നെർസ് SBS Malayalam, Metro Malayalam Australia, Malayaleepathram & Sydney Malyalees Channel.
|
മെൽബണിൽ ഫാദേഴ്സ് ഡേ ആഘോഷം ഞായറാഴ്ച
മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോട് ഏനുബന്ധിച്ച് ഫാദേഴ്സ് ഡേ സമുചിതമായി ആഘോഷിക്കുന്നു.
ഞായറാഴ്ച സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളി ഫോക്നറിലെ 4.15നും സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളി നോബിൾ പാർക്കിലെ 6.30നും ഉള്ള വിശുദ്ധ കുർബാനയോടൊപ്പമാണ് ഇടവകയിലെ ഓരോ അച്ഛന്മാരെയും ആദരിക്കുന്നത്.
വേദപാഠക്ലാസുകളിൽവച്ച്, അച്ഛന്മാർക്കായി, കുട്ടികൾ എഴുതുന്ന പ്രത്യേക പ്രാർഥനകൾ വിശുദ്ധ കുർബാനയിൽ സമർപ്പിച്ചു പ്രാർഥിക്കും. കുർബാനയോടൊപ്പം കാഴ്ചവപ്പ്, അച്ഛന്മാരെ ആദരിക്കൽ, ഫാദേഴ്സ് ഡേ സന്ദേശം, വീഡിയോ/ഫോട്ടോ പ്രദർശനം തുടങ്ങിയവയും ഉണ്ടായിരിക്കും.
പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കലിന്റെയും ഫാദേഴ്സ് ഡേ കോർഡിനേറ്റർമാരായ ഷീബ ജൈമോൻ പ്ലാത്തോട്ടത്തിൽ, റീജ ജോൺ പുതിയകുന്നേൽ എന്നിവർ നയിക്കുന്ന കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഫാദേഴ്സ് ഡേ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു.
ഇടവകയുടെ പത്താം വാർഷികത്തിനോട് അനുബന്ധിച്ചു നടത്തുന്ന ആഘോഷത്തിൽ പങ്കെടുക്കുവാനും ദൈവാനുഗ്രഹം പ്രാപിക്കുവാനുമായി ഇടവകയിലെ, എല്ലാ അച്ഛന്മാരെയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നുവെന്ന് ഇടവക വികാരി ഫാ അഭിലാഷ് കണ്ണാമ്പടം അറിയിച്ചു.
|
ആവേശമായി ഗോൾഡ് കോസ്റ്റ് മലയാളികളുടെ ഓണാഘോഷം
ബ്രിസ്ബൻ: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ ശനിയാഴ്ച അതിഗംഭീരമായ കലാപരിപാടികളോടെ മലയാളി സമൂഹം ഓണം ആഘോഷിച്ചു.
ആവേശമുയർത്തിയ ചെണ്ടമേളവും പുലികളിയും താലപ്പൊലിയും ആർപ്പുവിളികളുമെല്ലാമായി രാവിലെ പത്തിന് ആരംഭിച്ച ആഘോഷം മുഖ്യാതിഥിയായ പ്രമുഖ ഹാസ്യകലാകാരൻ സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സി.പി സാജുവിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഓണാഘോഷവേദിയിൽ സെക്രട്ടറി സെബാസ്റ്റ്യന്‍ തോമസ് സ്വാഗതം പറയുകയും വിശിഷ്ടാഥിതികളായ ഫാ. അശോക്, ഡോ. ടാനിയ തുടങ്ങിയവർ ഓണാശംസകൾ നേരുകയും ചെയ്തു.
സാജൻ പള്ളുരുത്തിയുടെ ഹാസ്യ പരിപാടികൾക്കും തുടർന്ന് നടന്ന നൂറിലേറെ കലാകാരന്മാരും കലാകാരികളും അണിനിരന്ന ആഘോഷകലാപരിപാടികൾക്കും ജീവാസ് വേനാട്, ആശാ മാർഷൽ തുടങ്ങിയവർ അവതാരകരായി. രുചിക്കൂട്ടുകൾ വാരി വിതറി മൂസാപ്പിളി കാറ്ററിംഗ് ടീം ഗോൾഡ് കോസ്റ്റ് മലയാളി സമൂഹത്തിന് ഓണസദ്യയൊരുക്കി.
ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് അശ്വതി സരുൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ നിയോട്സ് വക്കച്ചൻ, ട്രീസൺ ജോസഫ്, സിറിൾ സിറിയക്ക്, സോജ൯ പോൾ, സിബി മാത്യു, മാർഷൽ ജോസഫ്, സാം ജോർജ് എന്നിവർ എല്ലാ പരിപാടികൾക്കും നേതൃത്വം നൽകുകയും എക്സിക്യൂട്ടീവ് മെമ്പർ സിബി മാത്യുവിന്റെ നന്ദിപ്രകടനത്തോടെ ആഘോഷപരിപാടികൾ സമാപിക്കുകയും ചെയ്തു.
|
ഓസ്ട്രേലിയയിൽ ഹെലികോപ്റ്റർ തകർന്ന് മൂന്ന് യുഎസ് നാവികർ കൊല്ലപ്പെട്ടു
കാൻബറ: ഓസ്ട്രേലിയയിൽ സംയുക്ത സൈനിക അഭ്യാസത്തിനിടെ ഹെലികോപ്റ്റർ തകർന്ന് മൂന്ന് യുഎസ് നാവികർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്.
ഞായറാഴ്ച ഡാർവിന് വടക്ക് തിവി ദ്വീപിലേക്കുള്ള യാത്രാമധ്യേ മെൽവിലെ ദ്വീപിലാണ് എംവി22 ബി ഓസ്പ്രേ ഹെലികോപ്റ്റർ തകർന്നു വീണത്. യുഎസ്, ഓസ്ട്രേലിയ, ഫിലിപ്പീൻസ്, ഈസ്റ്റ് ടിമോർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ ചേർന്നുള്ള സംയുക്ത അഭ്യാസത്തിനിടെയാണ് അപകടം.
യുഎസ് നാവിക സേനാംഗങ്ങൾ മാത്രമാണ് അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
|
മെൽബൺ മാർത്തോമ്മാ ഓണം വർണാഭമായി
മെൽബൺ: മെൽബൺ മാർത്തോമ്മാ ഇടവകയുടെ കേരള ഫിയസ്റ്റ 2023 ഓണാഘോഷപരിപാടികൾ കോബർഗ് ടൗൺ ഹാളിൽ വച്ചു നടത്തപ്പെട്ടു.
ഇടവക വികാരി റവ. ഷോജി വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വിക്ടോറിയൻ പാർലമെന്റ് അംഗം ബ്രോൺവിൻ ഹാൽഫ്പെനി എംപി, വൈസ് പ്രസിഡന്റ് ബിജു ജോർജ്, സെക്രട്ടറി അനീഷ് ജോൺ, അസിസ്റ്റന്റ് സെക്രട്ടറി ദിയ എബ്രഹാം, ട്രസ്റ്റീ ഷിറിൽ വർഗീസ്, അക്കൗണ്ടന്റ് ഷിജോ തോമസ് എന്നിവർ ചേർന്ന് ദീപം കൊളുത്തി ഓണാഘോഷം ഉദ്ഘാടനം നിർവഹിച്ചു.
പാരമ്പര്യത്തനിമയിലുള്ള ഓണാഘോഷത്തിന് കസവു മുണ്ടും ജുബയും സെറ്റ് സാരികളും ഉടുത്തു അഞ്ഞൂറ്റിഅമ്പതോളം ആളുകൾ പങ്കെടുത്ത ചടങ്ങിൽ ഓസ്ട്രേലിയൻ പാർലമെന്റ് അംഗം പീറ്റർ ഖലീൽ ആശംസകൾ അർപ്പിച്ചു.
ജോബി മാത്യു, ആൻ മനോജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഇടവക സംഘടനകളുടെ ഭാഗമായി ഓണപ്പാട്ടും നൃത്തവും നാടകങ്ങളുമായി അരങ്ങു കൊഴുപ്പിച്ചു. മെൽബൺ മാർത്തോമ്മാ ഇടവക എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ വിവിധ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.
കലാശകൊട്ടിന് മാർത്തോമ്മാ മണ്ഡലം മെമ്പർ വർഗീസ് ജോൺ (ജോൺസ്) എഴുതിയ വഞ്ചിപ്പാട്ടു എല്ലാവരും ചേർന്ന് പാടി അരങ്ങിലെ പരിപാടികൾക്ക് സമാപ്തി കുറിച്ചു. തുടർന്ന് ജിനി കോടിയാട്ടിന്റെ നേതൃത്വത്തിൽ ഉള്ള ടീം ഓണാഘോഷത്തിന്റെ ഭാഗമായി തുമ്പപ്പൂ ചോറും സാമ്പാറും അവിയലും രസവും ഉൾപ്പെടെ ഇരുപത്തിഅഞ്ചോളം വിഭവങ്ങളുമായി രുചികരമായ ഓണസദ്യ ഒരുക്കി.
മെൽബണിലെ മലയാളി റെസ്റ്റോറന്റ് വിൻഡാലൂ പാലസ് ആണ് വിഭവ സമൃദ്ധമായ ഓണസദ്യ തയാറാക്കി നൽകിയത്. വടംവലി, കസേരകളി, മീറ്ററായി പെറുക്കൽ ഉൾപ്പെടെയുള്ള വിവിധങ്ങളായ കായിക പരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തി. നോമിസ് സൈമണിന്റെ നേതൃത്വത്തിലുള്ള ടീം ഒരുക്കിയ ഓണപൂക്കളം എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു.
|
ചിത്രാജ്ഞലി സ്റ്റുഡിയോ പാക്കേജ് പദ്ധതി പ്രവാസികൾക്കും പ്രയോജനപ്പെടുത്താമെന്ന് സര്‍ക്കാര്‍
ബ്രിസ്ബന്‍: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ ചിത്രാജ്ഞലി സ്റ്റുഡിയോ പാക്കേജ് പദ്ധതി പ്രവാസികളായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്ക്കും പ്രയോജനപ്പെടുത്താമെന്ന് കേരള സർക്കാർ.
പ്രവാസികാര്യ വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ക്കും നടനും എഴുത്തുകാരനും സംവിധായകനും ലോക റിക്കാര്‍ഡ് ജേതാവുമായ ജോയ് കെ.മാത്യു സമര്‍പ്പിച്ച നിവേദനത്തിന് നല്കിയ മറുപടി കത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.
ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്, എ.എം.ആരിഫ് എംപി എന്നിവര്‍ മുഖേനയാണ് ലക്ഷകണക്കിന് വരുന്ന പ്രവാസി മലയാളികളായ ചലച്ചിത്ര പ്രവര്‍ത്തകരും കലാകാരന്മാരും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെയും നോര്‍ക്കയുടെയും പിന്തുണ ആവശ്യപ്പെട്ട് ജോയ് കെ.മാത്യു നിവേദനം സമര്‍പ്പിച്ചത്.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചിത്രാഞ്ജലി സ്റ്റുഡിയോ പാക്കേജ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സബ്സിഡി ആനുകൂല്യത്തിന് പ്രവാസികളും അര്‍ഹരാണെന്ന് നിവേദനത്തിന് നല്കിയ മറുപടി കത്തിൽ സര്‍ക്കാര്‍ വ്യക്തമാക്കി.
കൂടാതെ വനിതാ സംവിധായകരെയും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട സംവിധായകരെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതിയിലും ഈ വിഭാഗത്തില്‍പ്പെട്ട പ്രവാസി കലാകാരന്മാര്ക്ക് അപേക്ഷ നല്‍കാം.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് മുഖേനയുള്ള സര്‍ക്കാരിന്റെ ഒടിടി പദ്ധതി പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ പ്രവാസി ചലച്ചിത്രകാരന്മാരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുമെന്നും സര്‍ക്കാര്‍ കത്തിലൂടെ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ ചലച്ചിത്ര, ടെലിവിഷന്‍ മേഖലയിലെ അവസരങ്ങള്‍ വിനിയോഗിക്കാന്‍ കഴിയാത്ത ലക്ഷക്കണക്കിന് പ്രവാസി കലാകാരന്മാരാണ് വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നത്. പ്രവാസത്തിലെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് നിര്‍മിക്കുന്ന ചിത്രങ്ങള്‍ പോലും പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിക്കുന്നതിൽ വലിയ വെല്ലുവിളികളാണ് നേരിടുന്നത്.
ഈ സാഹചര്യത്തിലാണ് പ്രവാസി മലയാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്സും സംസ്ഥാന സര്‍ക്കാരും കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ക്കിടയിലെ കലാകാരന്മാര്ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി നിവേദനം സമര്‍പ്പിച്ചതെന്ന് ജോയ്.കെ.മാത്യു പറഞ്ഞു.
ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ചേര്‍ത്തല തൈക്കാട്ടുശേരി സ്വദേശിയാണ്.
|
"ക്ഷമിക്കുന്നതാണെന്റെ ദൈവസ്നേഹം'; സെപ്റ്റംബർ മൂന്നിന് റിലീസ് ചെയ്യും
അഡ്ലയ്ഡ്: സജി ജോർജ് രചിച്ചു സംഗീതം നൽകിയ പുതിയ ഗാനം സെപ്റ്റംബർ മൂന്നിന് യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയു റിലീസ് ചെയ്യും. "ക്ഷമിക്കുന്നതാണെന്റെ ദൈവസ്നേഹം' എന്നാരംഭിക്കുന്ന വരികളിൽ തുടങ്ങുന്ന ഗാനം ആലപിക്കുന്നത് കെസ്റ്ററാണ്.
ഇതോടൊപ്പം ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു എന്ന ഗാനത്തിന്റെ ഹിന്ദി വേർഷൻ ഇമ്മാനുവേൽ ഹെൻട്രിയും മലയാളത്തിൽ ടീന ജോയിയും ആലപിക്കും.
ഗാനങ്ങളുടെ ഓർക്കസ്ട്രേഷൻ സന്തോഷ് എബ്രഹാമും ആശ്വാസത്തിൻ ഉറവിടമാം എന്ന ഹിന്ദി ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ ജെറി കെ. തോമസും നിർവഹിക്കും. രാജീവ് വർഗീസ് (അഡ്ലയ്ഡ്) ആണ് ഹിന്ദി മൊഴിമാറ്റം നിർവഹിച്ചിരിക്കുന്നത്.
കേരളത്തിൽ ഒറ്റപ്പെട്ടും അവഗണിക്കപ്പെട്ടും കഴിയുന്നവർക്ക് പരിചരണം നൽകുന്ന ഗാർഹിക അധിഷ്ഠിതസേവന പദ്ധതിയായ CARE BRIDGE HOMEന്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുവാനും സഹയിക്കുവാനാണ് ഈ ഗാനങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: www.carebridgehome.co.in
|
മെൽബണിൽ ക്നാനായ കർഷകശ്രീ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ ഏറ്റവും നല്ല കൃഷിക്കാരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇടവകതലത്തിൽ സംഘടിപ്പിച്ച "ക്നാനായ കർഷകശ്രീ മൽസരം' വിജയികളെ പ്രഖ്യാപിച്ചു.
ആവേശം വാനോളമുയർത്തിയ കർഷകശ്രീ മത്സരത്തിൽ സജിമോൻ & അജിമോൾ വയലുങ്കൽ ഫാമിലി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജോമോൻ & ജയ കുഴിപ്പിള്ളിൽ ഫാമിലി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജെയിംസ് & ഷൈനി മണിമല ഫാമിലിയും ലിൻസ് & ഷെറിൻ മണ്ണാർമറ്റത്തിൽ ഫാമിലിയും മൂന്നാം സ്ഥാനം പങ്കിട്ടു.
മത്സര വിജയികൾക്ക് എഎൽഎസ് മോർട്ട്ഗേജ് സൊലൂഷൻസ് സ്പോൺസർ ചെയ്തിരിക്കുന്ന $301, $201, $101 എന്നിങ്ങനെ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ നൽകി.
വിജയികൾക്ക് ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം എഎൽഎസ് മോർട്ട്ഗേജ് സൊലൂഷൻസ് മാനേജിംഗ് ഡയറക്റ്റർ ആൻഡ്രുസ് ഹൃദയദാസൻ എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹനസമ്മാനങ്ങളും നൽകി.
ബിജു ചാക്കോച്ചൻ പഴയിടത്ത്, ഷിജു കെ. ലൂക്കോസ് കുരിയത്തറ എന്നിവർ കോർഡിനേറ്റർമാരായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. ജോമോൻ കുളഞ്ഞിയിൽ, ലാൻസ്മോൻ വരിക്കാശേരിൽ, ബിജു ചാക്കോച്ചൻ പഴയിടത്ത്, ഷിജു കെ. ലൂക്കോസ് കുരിയത്തറ, ജോൺ തൊമ്മൻ നെടുംതുരുത്തിയിൽ, ഷാജി കൊച്ചുവേലിക്കകം എന്നിവർ ജഡ്ജിംഗിനു നേതൃത്വം നൽകി.
മാമലകളോടും വന്യമൃഗങ്ങളോടും പടവെട്ടി മണ്ണിൽ കനകം വിളയിച്ച കുടിയേറ്റത്തിന്റെ മക്കളായ ക്നാനായക്കാർ ഓസ്ട്രേലിയയിലും പൂർവികർ പകർന്നു തന്ന, മണ്ണിൽ കനകം വിളയിക്കാനുള്ള ആ ആത്മാർഥ പരിശ്രമം തുടരുന്നത് ശ്ലാഹനീയമാണ്. പ്രതികൂലമായ കാലാവസ്ഥയിലും കൃഷി ചെയ്യുവാനും അതിനായി സമയം കണ്ടെത്തുവാനും പരിശ്രമിക്കുന്നവർ നിരവധിയാണ്.
ഓസ്ട്രേലിയയിലും കൃഷിക്കായി സമയം കണ്ടെത്തുന്നവരെ തീർച്ചയായും അഭിനന്ദിക്കണ്ടിയിരിക്കുന്നുവെന്നും ഇനിയും ഒരുപാടുപേർ മത്സരത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ടു തങ്ങളുടെ വീടുകളിൽ കൃഷി ചെയ്യുവാനായി മുന്നോട്ടുവരട്ടെയെന്നും സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ ആശംസിച്ചു.
|
മെഗാ തിരുവാതിരയും സദ്യയും; ചരിത്രം കുറിച്ച് ക്വീന്‍സ്ലന്‍ഡിലെ മലയാളികള്‍
ബ്രിസ്ബന്‍: 65 ഇനം രുചിയൂറും വിഭവങ്ങൾ അടങ്ങിയ സദ്യയൊരുക്കി യൂണിവേഴ്സല്‍ ലോക റിക്കാർഡും 364 പ്രഫഷണല്‍ നര്‍ത്തകിമാരെ അണിനിരത്തി മെഗാ തിരുവാതിര സംഘടിപ്പിച്ച് യൂണിവേഴ്സല്‍ ഓസ്ട്രേലിയന്‍ ദേശിയ റിക്കാര്‍ഡും സ്വന്തമാക്കി ക്വീന്‍സ്ലന്‍ഡിലെ മലയാളികള്‍.
ബ്രിസ്ബനിലെ മലയാളി കൂട്ടായ്മയായ യുണൈറ്റഡ് മലയാളീസ് ഓഫ് ക്വീന്‍സ്ലന്‍ഡ് ആണ് ഓണാഘാഷങ്ങളുടെ ഭാഗമായി പുതിയ റിക്കാര്‍ഡുകള്‍ സൃഷ്ടിച്ചത്. ഇന്ത്യക്ക് അഭിമാനമായി റിക്കാർഡ് ഇവന്റുകള്‍ക്ക് മലയാളത്തിന്റെ പ്രിയ സിനിമാ താരം മനോജ് കെ.ജയൻ സാക്ഷ്യം വഹിക്കാനെത്തി.
കേരള ഫെസ്റ്റ് എന്ന പേരില്‍ ഇസ്ലാമിക് കോളജ് ഓഫ് ബ്രിസ്ബനില്‍ ആയിരുന്നു ഓണാഘോഷം സംഘടിപ്പിച്ചത്. മെഗാ തിരുവാതിരയ്ക്ക് പുറമെ ക്വീന്‍സ്ലൻഡിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കലാകാരികളെ ഉള്‍പ്പെടുത്തി തിരുവാതിര മത്സരവും നടത്തി.
തിരുവാതിരയും വേറിട്ട ഓണസദ്യയും ചെണ്ടമേളവും ഓണപ്പാട്ടും ആഘോഷങ്ങള്‍ക്ക് മിഴിവേകി. 65 തരം സദ്യ വിഭവങ്ങളുമായി ലോക റിക്കാര്‍ഡിന് അര്‍ഹനായത് 15 വര്‍ഷമായി ബ്രിസ്ബനില്‍ ഹോട്ടല്‍ നടത്തിവരുന്ന സാജു കലവറയാണ്. 950 പേര്‍ക്കാണ് സദ്യ വിളമ്പിയത്.
ക്വീന്‍സ്ലന്‍ഡിലെ 600 കിലോമീറ്റര്‍ ചുറ്റളവിലെ 364 പ്രഫഷണല്‍ നര്‍ത്തകിമാരെ പങ്കെടുപ്പിച്ച് കൊണ്ട് മെഗാ തിരുവാതിര സംഘടിപ്പിച്ച് ഓസ്ട്രേലിയന്‍ ദേശിയ റിക്കാര്‍ഡ് കരസ്ഥമാക്കാന്‍ നേതൃത്വം നല്‍കിയത് ജിജി ജയന് ആണ്.
ജിജി നേരത്തെയും 300 ഓളം കലാകാരികളെ പങ്കെടുപ്പിച്ചു കൊണ്ട് തിരുവാതിര സംഘടിപ്പിച്ചതിലൂടെ ശ്രദ്ധ നേടിയിരുന്നു. ഓസ്ട്രേലിയയില്‍ ഇതു നാലാം തവണയാണ് ഇന്ത്യക്കാര്‍ക്ക് ദേശിയ റിക്കാര്‍ഡുകള്‍ ലഭിക്കുന്നത്.
ആഗോള തലത്തിലെ 75 രാജ്യങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയുള്ള ഡോക്യൂമെന്ററി നിര്മാണസംവിധാനത്തിലൂടെ വിവിധ ലോക റിക്കാര്‍ഡുകളില്‍ ഇടം നേടിയ നടനും എഴുത്തുകാരനും നിര്‍മാതാവും സംവിധായകനുമായ ജോയ് കെ. മാത്യുവും അദ്ദേഹത്തിന്റെ മക്കളും ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശിയ ഗാനങ്ങള്‍ മനഃപാഠമാക്കി പാടി റിക്കാര്‍ഡ് സൃഷ്ടിച്ച ആഗ്നെസ് ജോയും തെരേസ ജോയുമാണ് ലോക റിക്കാര്‍ഡ് അഡ്ജൂഡിക്കേറ്റേഴ്സായി എത്തിയത്.
ഇവരെ കൂടാതെ യുആര്‍എഫ് വേള്‍ഡ് റിക്കാര്‍ഡിന്റെ പ്രത്യേക അതിഥികളായി ഓസ്ട്രേലിയന്‍ ചലച്ചിത്ര താരങ്ങളായ ടാസോ, അലന, ജെന്നിഫര്‍ എന്നിവരും എത്തി. യുആര്‍എഫ് ചീഫ് എഡിറ്റര്‍ ഡോ.സുനില്‍ ജോസഫ്, സിഇഒ ചാറ്റര്‍ജി എന്നിവര്‍ ഓണ്‍ലൈനില്‍ റിക്കാര്‍ഡ് വിലയിരുത്തി.
ക്വീന്‍സ്ലന്‍ഡ് പാര്‍ലമെന്റ് എംപി ലീനസ് പവര്‍, മനോജ് കെ.ജയന്, നര്‍ത്തകി ഡോ. ചൈതന്യ, ഇസ്ലാമിക് കോളജ് ഓഫ് ബ്രിസ്ബന്‍ സിഇഒ അലി ഖാദിരി, ലോഗന് ഡെപ്യൂട്ടി മേയര്‍ നട്ടലി വില്‍കോക്ക്സ്, പോള്‍ സ്കാര്‍, എംപി മാര്‍ക്ക് റോബിന്‍സണ്‍, എമിലി കിം കൗണ്‍സിലര്‍ ഏയ്ഞ്ചലോ ഓവന്, യുഎംക്യൂ പ്രസിഡന്റ് ഡോ. ജേക്കബ് ചെറിയാന് എന്നിവര്‍ സാജു കലവറ, ജിജി ജയന് എന്നിവര്‍ക്ക് റിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റും മെഡലും മൊമന്റോയും വിതരണം ചെയ്തു.
യുണൈറ്റഡ് മലയാളീസ് ഓഫ് ക്വീന്‍സ്ലന്‍ഡിന്റെ ഭാരവാഹികളായ ഷാജി തേക്കനത്ത്, സിറിള്‍ ജോര്‍ജ് ജോസഫ്, എബ്രഹാം ഫ്രാന്‍സിസ്, ജോണ്സണ് പുന്നേലിപറമ്പില്‍, ജോണ്‍ തോമസ്, പാലാ ജോര്‍ജ് സെബാസ്റ്റ്യന്‍, ജോളി കരുമത്തി എന്നിവര്‍ കേരള ഫെസ്റ്റിന് നേതൃത്വം നല്കി.
ക്വീന്‍സ്ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ മലയാളി സംഘടനകളുടെ പ്രതിനിധികളായ നടന് ജോബിഷ്, സുധ, സി.പി.സാജു, ശ്രീനി, വര്‍ഗീസ്, വിനോദ്, പ്രസാദ്, ജിതിന്, അനില്‍ സുബ്രമണ്യന്‍, കലാസാഹിത്യ സാംസ്കാരികസാമൂഹിക രംഗത്ത് സജീവമായ അനുപ് ദാസ്, വിഘ്നേശ്, ബിന്ദു രാജേന്ദ്രന്, രഞ്ജിനി എന്നിവരും പങ്കെടുത്തു.
|
ഓസ്ട്രേലിയയിലെ ഒരു വീട്ടിൽ നിന്ന് അണുവികിരണ ശേഷിയുള്ള വസ്തുക്കൾ കണ്ടെത്തി
കാൻബറ: തെക്കൻ സിഡ്നിയിലെ ഒരു വീട്ടിൽ നിന്ന് അണുവികിരണ ശേഷിയുള്ള വസ്തുക്കൾ കണ്ടെത്തിയതായി ഓസ്ട്രേലിയൻ വൃത്തങ്ങൾ അറിയിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയിലാക്കി.
അഗ്നിശമന സേനാംഗങ്ങൾ സമീപവാസികളെ ഒഴിപ്പിച്ചശേഷം വീട്ടിൽ നടത്തിയ പരിശോധനയിൽ നേരിയ തോതിൽ വികിരണശേഷിയുള്ള വസ്തുക്കൾ കണ്ടെത്തി. യുറേനിയം, മെർക്കുറി ഐസോടോപ്പുകളാണ് ഇവയെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
ഇവ എങ്ങനെയാണു വീട്ടിലെത്തിയതെന്നറിയില്ല. ഓസ്ട്രേലിയൻ അതിർത്തി രക്ഷാസേനയും അന്വേഷണത്തിൽ പങ്കാളിയാണ്.
|
ഗ്രേറ്റർ ജീലോംഗ് മലയാളി അസോസിയേഷൻ നടത്തുന്ന ഗ്രാൻഡ് ഓണാഘോഷം ഞായറാഴ്ച
ജീലോംഗ്: ഗ്രേറ്റർ ജീലോംഗ് മലയാളി അസോസിയേഷൻ നടത്തുന്ന ഗ്രാൻഡ് മെഗാഷോ ഞായറാഴ്ച ക്രോയേഷ്യൻ കമ്യൂണിറ്റി സെന്ററിൽ വച്ച് നടക്കും.
സ്വാസികയും സംഘവും നയിക്കുന്ന അതിഗംഭീരമായ കലാപരിപാടികളും ഓസ്ട്രേലിയയിലെ 16 ടീമുകൾ പങ്കെടുക്കുന്ന വാശിയേറിയ വടംവലി മത്സരവും ആഘോഷത്തിന്റെ ഭാഗമായി നടക്കും. ഓൾ ഓവർ ഓസ്ട്രേലിയയിൽ നടക്കുന്ന രണ്ടാമത്തെ വടംവലി മത്സരം ആണ് ഇത്.
വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് എവറോളിംഗ് ട്രോഫിയും 30001 ഡോളർ കാഷ് പ്രൈസും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 10001, 5001 ഡോളർ കാഷ് പ്രൈസും ലഭിക്കും.
ഓസ്ട്രേലിയയിൽ നടത്തിയ സോളോ ബൈക്ക് റൈഡർ 24 ദിവസം കൊണ്ട് (സർക്കും നാവികേഷൻ ബിഗ് ലാപ്) പൂർത്തിയാക്കിയ സജിത്ത് രാജിനെ അനുമോദിക്കുന്ന ചടങ്ങും ഉണ്ടായിരിക്കുന്നതാണ്.
കേരളത്തിന്റെ തനതായ ശൈലി വിളിച്ചോതുന്ന തിരുവാതിരകളി പുലിക്കളി ചെണ്ടമേളവും നടത്തും. അതിനോടൊപ്പം 21 കൂട്ടം വിഭവങ്ങളോടുകൂടിയ ഓണസദ്യയും ഉണ്ട്.
ആഘോഷത്തിലേക്ക് എല്ലാ മലയാളി സുഹ്യത്തുക്കളെയും സ്നേഹത്തേടെത്തോടെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
|
ഓസ്ട്രേലിയയിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിനായി സമ്മർദമേറുന്നു
ബ്രിസ്ബേൻ: ഓസ്ട്രേലിയയിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് സമ്മർദമേറുന്നു. ഒരു പതിറ്റാണ്ടിലേറെയായി ഓസ്ട്രേലിയൻ മലയാളികൾ ഈആവശ്യം ഉന്നയിച്ചുവരികയാണെങ്കിലും ജനപ്രതിനിധികളും വ്യോമയാന വകുപ്പ് ഉന്നതരും ഇത് അവഗണിക്കുകയായിരുന്നു.
വ്യോമയാന വിദേശകാര്യ വകുപ്പുകളുടെ കാബിനറ്റ് മന്ത്രിയായിരിക്കെ ഓസ്ട്രേലിയ സന്ദർശിച്ച വയലാർ രവി കൊച്ചിയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന് പ്രഖാപനം നടത്തിയെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല .
മലയാളി കുടിയേറ്റം കുത്തനെ ഉയർന്നിരിക്കുന്ന ക്യുൻസ്ലൻഡിലെ മലയാളികളാണ് ഓസ്ട്രേലിയയിൽ ഇപ്പോൾ ഏറെ യാത്രാ ദുരിതം അനുഭവിക്കുന്നത്. സ്റ്റുഡന്റ് വിസയിൽ എത്തിയിട്ടുള്ളവർ അടക്കം ആയിരങ്ങൾ ഇതുമൂലം അടിയന്തിര സാഹചര്യങ്ങളിൽ പോലും നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിക്കുകയാണ്.
സിങ്കപ്പുർ എയർ മാത്രമാണ് ബ്രിസ്ബേനിൽ നിന്നും ഇപ്പോൾ കേരളത്തിലേക്ക് സൗകര്യപ്രദമായി സർവീസ് നടത്തുന്നുള്ളു. മലിൻഡോ, വിയറ്റ് ജെറ്റ് എന്നീ ബജറ്റ് എയർ ലൈനുകൾ ഉണ്ടെങ്കിലും യാത്രക്കാർക്ക് അവയുടെ സർവീസുകൾ ഉപയോഗിക്കാൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കണം.
കോവിഡ് കാലത്ത് നിർത്തിയ മലേഷ്യൻ എയർ സർവീസ് പുനരാരംഭിച്ചിട്ടുമില്ല. ഗോൾഡ് കോസ്റ്റിൽ നിന്നും സിംഗപ്പുർ വഴിയുള്ള സ്ക്കൂട്ടും സർവീസ് നിർത്തുകയാണ്.
ബ്രിസ്ബേനിലെ ഈ ദുരവസ്ഥ വിമാന കമ്പനികൾക്ക് യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്. എയർ ലൈനുകളുടെ മത്സരമില്ലാത്തതിനാൽ മുൻപ് ഉണ്ടായിരുന്ന ഓഫ് സീസൺ ആനുകൂല്യവും ഇപ്പോൾ ബ്രിസ്ബേനിൽ ഇല്ല.
ബ്രിസ്ബേനിൽ നിന്നും വളരെ ഉയർന്ന നിരക്കാണ് കൊച്ചിയിലേക്ക് ഇപ്പോൾ ഈടാക്കുന്നത്. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യണമെങ്കിൽ പത്തും അതിലധികവും മണിക്കുറുകൾ ട്രാൻസിറ്റിനായി വിവിധസ്ഥലങ്ങളിൽ കാത്തിരിക്കണം. കുടുംബമായി യാത്ര ചെയ്യുന്നവരെയാണ് ഇത് ഏറ്റവുമധികം ദുരിതത്തിലാക്കുന്നത്.
അതേ സമയം സിഡ്നി, മെൽബൺ, പെർത്ത് എന്നിവിടങ്ങളിൽനിന്നും എയർ ഇന്ത്യ, ക്വാന്റാസ്, ശ്രീലങ്കൻ എയർ തുടങ്ങിയ കമ്പനികൾ ഇന്ത്യയിലെ ഇതര നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. തൻമൂലം യാത്രാ നിരക്ക് ഇവിടെങ്ങളിൽ നിന്നുംകുറവാണ്.
ലോക വിനോദ സഞ്ചാര മാപ്പിൽ കേരളം ഇടംകണ്ടെത്തിയ അനുകൂല സാഹചര്യം ഓസ്ട്രേലിയയിലും ചലനം ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ കേരളത്തിലെത്താൻ അനുഭവിക്കുന്ന പ്രയാസമാണ് ഇതിന് തടസം നിൽക്കുന്നത്.
ഈ സഹചര്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി വിവിധ സാംസ്കാരിക സംഘടനകളും അസോസിയേഷനുകളും രംഗത്തെത്തി. കേന്ദ്രമന്ത്രാലയങ്ങൾക്കും വിവിധ വിമാന കമ്പനികൾക്കും കേന്ദ്ര മന്ത്രി വി. മുരളീധരൻ അടക്കം ജനപ്രതിനിധികൾക്കും നിവേദനങ്ങളും മറ്റും നൽകാനുള്ള നടപടികളും ആരംഭിച്ചു.
ബ്രിസ്ബേൻ ഒളിമ്പിക്സിനുള്ള നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ക്യുൻസ്ലൻഡ് മലയാളികൾ.
|
യാത്രക്കാരന്റെ ഭീഷണി; മലേഷ്യന്‍ വിമാനം സിഡ്നിയിലേക്ക് തിരിച്ചുപറന്നു
സിഡ്നി: യാത്രക്കാരന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്ന് ക്വലാലംപൂരിലേക്ക് പറന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം തിരികെ പറന്നു.
വിമാനം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരനെ (45) പോലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. മൂന്നു മണിക്കൂര്‍ പറന്നതിനുശേഷമാണ് വിമാനം തിരിച്ചിറക്കിയത്.
സിഡ്നി വിമാനത്താവളത്തില്‍ നിന്നുള്ള 32 ആഭ്യന്തര വിമാന സര്‍വീസുകള്‍ സംഭവത്തെത്തുടര്‍ന്നു റദ്ദാക്കേണ്ടി വന്നു. ഒരാള്‍ സഹയാത്രികരെയും വിമാന ജീവനക്കാരെയും ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍, ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ സംശയാസ്പദമായി ഒന്നും കണ്ടില്ല.
|
വിസ്മയമായി മെല്‍ബണിലെ മെഗാ മാര്‍ഗംകളി
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇടവക ദിനത്തിനോടും കൂടാരയോഗ വാര്‍ഷികത്തിനോടും അനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ മാര്‍ഗംകളി അവിസ്മരണീയമായി.
ഓസ്ട്രേലിയയിലെ ക്നാനായ തലമുറകളിലേക്ക്, ക്നാനായ തനതു കലാരൂപമായ മാര്‍ഗ്ഗംകളി പകര്‍ന്നു കൊടുക്കുക എന്ന ഉദേശ്യത്തോടെയാണ് മെഗാ മാര്‍ഗംകളി സംഘടിപ്പിച്ചത്. കുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന 60 പേര് മെഗാ മാര്‍ഗംകളിയില്‍ പങ്കെടുത്തു.
ഇതില്‍ നാല്പതോളം പേര് അവരുടെ അരങ്ങേറ്റവും നടത്തി. അരങ്ങേറ്റം നടത്തിയവരെയും മറ്റ് മാര്ഗംകളിക്കാരെയും ഇടവകക്കാര്, ചെണ്ടമേളംകൊണ്ട് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി വേദിയിലേക്ക് ആനയിച്ചു.
മാര്‍ഗംകളിയുടെ ചരിത്രപരമായ വിവരണം, ആമുഖമായി നല്കിയ, വിജിഗീഷ് പായിക്കാട്ടിന്റെ വാക്കുകളും ശബ്ദഗാംഭിര്യവും കാണികളില്‍ ആവേശം ഉയര്‍ത്തി. പ്രിയദര്‍ശനി നൈസന്‍ കൈതക്കുളങ്ങര, ബിന്ദു ബിനീഷ് തീയത്തേട്ട് എന്നിവര്‍ മാര്‍ഗംകളിപ്പാട്ട് ആലപിച്ചു.
സുനു ജോമോന് കുളഞ്ഞിയില്‍, സില്‍വി ഫിലിപ്പ് കമ്പക്കാലുങ്കല്‍, അനിത ഷിനോയ് മഞ്ഞാങ്കല്‍, ടിന്റു അനു പുത്തന്‍പുരയില്‍, റോസ്മേരി അനീഷ് വെള്ളരിമറ്റത്തില്‍, ടിന്റു വിനോദ് മുളകനാല്‍, അജുമോന് കുളത്തുംതല തുടങ്ങിയവര്‍ പരിശീലനപരിപാടികള്‍ക്ക് നേതൃത്വം നല്കി.
വെറും രണ്ട് മാസക്കാലംകൊണ്ടുതന്നെ, മാര്‍ഗംകളി പരിശീലിപ്പിക്കുകയും ഭംഗിയായി അവതരിപ്പിക്കുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നു ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം അറിയിച്ചു.
|
കൈരളി ഫെഡറേഷൻ ഓഫ് സിഡ്നിയുടെ ഓണാഘോഷം19ന്
സിഡ്നി: കൈരളി ഫെഡറേഷൻ ഓഫ് സിഡ്നിയുടെ ഓണാഘോഷം19ന് സിഡ്നി മറയൂംഗ് വച്ചു നടക്കും. കാരുണ്യ രംഗത്ത് സ്വന്തം മുദ്ര പതിപ്പിച്ച കൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ഫ്രെഡ് ഹോളോസ് ഫൗണ്ടേഷന് കെെത്താങ്ങാവാൻ വേണ്ടിയാണ്.
ഏകദേശം 200 പേരുടെ കാഴ്ചശക്തി തിരിച്ചു കൊണ്ടുവരാനുളള സാമ്പത്തിക സഹായം ഫ്രെഡ് ഹോളോസ് ഫൗണ്ടേഷന് നൽകാനാണു ആണ് ഈ പ്രോഗ്രാമിലൂടെ കെഎഫ്എസ് ലക്ഷ്യമിടുന്നത്. വളരെ വിപുലമായ ഓണാഘോഷത്തോടൊപ്പം വിവിധ കലാപരിപാടികളും ഓണക്കളികളും അണിയറയിൽ ഒരുങ്ങുണ്ട്.
ശിക്കാരി ചെണ്ടമേളങ്ങളും വടംവലികളും ഓണംഘോഷത്തിന് മറ്റൊരു ആഘോഷതലം നൽകും. കഴിഞ്ഞ വർഷം ടൂംഗബി ലീഗൽ സെന്ററിലെ സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുന്ന പരിശ്രമങ്ങൾക്ക് നല്ലൊരു സാമ്പത്തികസഹായം മൃതു ആൻഡ് മൃഗം എന്ന ഡാൻസ് പ്രോഗ്രാമിലൂടെ നേടിയെടുക്കാൻ കഴിഞ്ഞതു സിഡ്നി മലയാളികൾ കിടയിൽ നല്ലൊരു അംഗീകാരം നേടിയെടുക്കാൻ കെഎഫ്എസിന് സാധിച്ചു.
സീറോഡെപ്പോസിറ്റ്, ഫിലിപ്സ് ഗ്രൂപ്പ്, ഫൈനസ് ലോണുകൾ, മോർട്ട്ഗേജ് ബിസ് എന്നിവരാണ്
ഓണാഘോഷത്തിന്റെ സ്പോൺസർമാർ.
|
ഇടവകദിനവും കൂടാരയോഗ വാർഷികവും പ്രൗഢഗംഭീരമായി
മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഈ വർഷത്തെ ഇടവകദിനവും കൂടാരയോഗവാർഷികവും പ്രൗഢഗംഭീരമായി ആഘോഷിച്ചു.
ശനിയാഴ്ച രാവിലെ 10.30 മുതൽ അഞ്ച് വരെ നോബിൾ പാർക്ക് സെന്റ് ആന്റണീസ് കത്തോലിക്ക പള്ളിയിൽ വച്ചാണ് "പാരമ്പര്യം തലമുറകളിലേക്ക്' എന്ന ആപ്തവാക്യം മുറുകെപ്പിടിച്ച് ഇടവകദിനം സംഘടിപ്പിച്ചത്.
കുർബാനയോടുകൂടി ആരംഭിച്ച ആഘോഷ പരിപാടികൾ, ഇടവക വികാരി റവ.ഫാ. അഭിലാഷ് കണ്ണാമ്പടം ഉദ്ഘാടനം ചെയ്തു. പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ മുഖ്യപ്രഭാഷണം നടത്തി.
ഇടവക സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ സ്വാഗതവും ഇടവകദിനം കോർഡിനേറ്റർ മനോജ് വള്ളിത്തോട്ടം നന്ദിയും പ്രകാശിപ്പിച്ചു. കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ, കൂടാരയോഗം പ്രസിഡന്റുമാർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
ഇടവകദിനത്തിനോട് അനുബന്ധിച്ച് ഇടവകയിലെ കുട്ടികളും മുതിർന്നവരും ചേർന്ന് മെഗാ മാർഗംകളി അവതരിപ്പിച്ചു. 40 മാർഗംകളിക്കാർ അവരുടെ അരങ്ങേറ്റവും ഇതോടൊപ്പം നടത്തുകയും ചെയ്തു.
മെൽബണിൽ ആവേശപൂർവം നടത്തിയ ക്നാനായ കർഷകശ്രീ മത്സര വിജയികളെ ഈ വേദിയിൽ വച്ച് പ്രഖ്യാപിക്കുകയും മത്സരവിജയികൾക്കുള്ള അവാർഡുകളും മത്സരത്തിൽ പങ്കെടുത്തവർക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
വിവിധ കൂടാരയോഗങ്ങളിലായി, ഇടവകയുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം കൊടുക്കുകയും പത്താം വാർഷികാഘോഷ പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി പരിശ്രമിക്കുകയും ചെയ്ത മുഴുവൻ കൂടാരയോഗം ഭാരവാഹികളെയും ആദരിച്ചു.
കൂടാതെ, ഇടവകയുടെ മതബോധന ക്ലാസുകൾക്ക് നേതൃത്വം നൽകുന്ന എല്ലാ വേദപാഠ അധ്യാപകരെയും വേദിയിൽ ആദരിച്ചു. ഇടവകയിലെ കുട്ടികൾക്കായി ഓസ്ട്രേലിയയിലെ ഡിസ്കോ പാർട്ടിയിലും മാജിക് ഷോയിലും ടൺ കണക്കിന് ഫൺ ഷോകളിലും പ്രസിദ്ധയായ കലാകാരി, ജെസിക്കായുടെ നേതൃത്വത്തിൽ ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടികളും ഒരുക്കിയിരുന്നു.
പത്താം വാർഷികം സമാപന സമ്മേളനത്തിനായി ഫണ്ട് കണ്ടെത്തുവാനായി ഒരുക്കിയ സ്റ്റാളുകളും ഗെയിമുകളും ലേലം വിളികളും ഒരു പെരുന്നാളിന്റെ പ്രതീതി സൃഷ്ട്ടിച്ചു.
പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗം ഭാരവാഹികൾ, പത്താം വാർഷികം കോർ കമ്മിറ്റി, ഇടവകദിനം കമ്മിറ്റി, പാരിഷ് വോളന്റിയർമാർ എന്നിവരുടെ നേതൃത്വത്തിൽ, ഇടവക സമൂഹം ഒത്തുചേർന്നു നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് ഇത്ര വലിയ വിജയം സമ്മാനിച്ചത്.
പങ്കെടുത്ത എല്ലാവർക്കും എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു അനുഭവമായി ഈ വർഷത്തെ ഇടവകദിനാഘോഷവും കൂടാരയോഗവാർഷികവും എല്ലാവരുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ചു.
|
ഓസ്ട്രേലിയയിൽ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു
സിഡ്നി: ഓസ്ട്രേലിയയിൽ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു. ചിറ്റാർ പ്ലാത്താനത്ത് ജോൺ മാത്യു(ജോജി) ആൻസി ദമ്പതികളുടെ മകൻ ജെഫിൻ ജോണാണ്(23) മരിച്ചത്.
റേഡിയോളജി രണ്ടാം വർഷം പഠിക്കുന്ന ജെഫിന്റെ കാർ സിഡ്നിക്ക് സമീപത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ജെഫിൻ മാത്രമാണുണ്ടായിരുന്നത്.
അപകടവിവരം അറിഞ്ഞ് ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് തിരിച്ചു. 15 വർഷമായി ജെഫിന്റെ കുടുംബം ഓസ്ട്രേലിയയിൽ സ്ഥിരതാമസമാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
|
മണിപുർ കലാപം; കത്തോലിക്ക കോൺഗ്രസ് സൗത്ത് ഓസ്ട്രേലിയ പ്രതിഷേധിച്ചു
അഡ്ലയ്ഡ്: ക്രൈസ്തവർക്കെതിരെ മണിപ്പൂരിൽ നടക്കുന്ന അതിക്രമങ്ങളിൽ കത്തോലിക്ക കോൺഗ്രസ് ഓസ്ട്രേലിയ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.
കത്തോലിക്ക കോൺഗ്രസ് സൗത്ത് ഓസ്ട്രേലിയ യൂണിറ്റ് ഡയറക്ടർ ഫാ. സിബി പുളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെൽബൺ രൂപത ഡയറക്ടർ ഫാ. ജോൺ പുതുവ പ്രസംഗിച്ചു.
സെക്രട്ടറി ഷാജു മാത്യു അവതരിപ്പിച്ച പ്രമേയത്തിൽ മണിപ്പുരിൽ നടന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ എല്ലാ അതിക്രമങ്ങളെയും കത്തോലിക്ക കോൺഗ്രസ് ഏറ്റവും ശക്തമായ ഭാഷയിൽ അപലപിക്കുകയും പീഡിപ്പിക്കപ്പെടുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
അക്രമങ്ങൾ എത്രയും പെട്ടന്ന് അവസാനപ്പിക്കുവാനും സമാധാനം പുനഃസ്ഥാപിക്കുവാനും ശക്തമായ നടപടികൾ സ്വീകരിക്കുവാനും കേന്ദ്രസംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
കലാപത്തിന് ഇരയായവർക്ക് നഷ്ട പരിഹാരവും പുനരധിവാസവും സുരക്ഷയും നൽകണമെന്നും അക്രമികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നതോടൊപ്പം ആക്രമണങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാനും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് ജോസഫ് ജോബി അബ്രഹാം സ്വാഗതവും തോമസ് ആന്റണി നന്ദിയും പറഞ്ഞു.
|
മെൽബൺ മാർത്തോമ്മാ ഇടവകയ്ക്ക് നവനേതൃത്വം
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ മാർത്തോമ്മാ ഇടവകയുടെ പുതിയ വർഷത്തെ ഭാരവാഹികളെ ഇടവക വികാരി റവ. ഷോജി വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ ഇടവക ജനറൽബോഡിയിൽ തെരഞ്ഞെടുത്തു.
ബിജു ജോർജ് (വൈസ് പ്രസിഡന്റ്), അനീഷ് ജോൺ (ഇടവക സെക്രട്ടറി), ദിയ എബ്രഹാം (അസിസ്റ്റന്റ് സെക്രട്ടറി), ഷിറിൽ വർഗീസ് (ട്രസ്റ്റീ), ഷിജോ തോമസ് (അക്കൗണ്ടന്റ് ) എന്നിവരെയും ലേ ലീഡർമാരായി ബിജു ജോൺ, ജോബി കെ. ബേബി, കുര്യൻ ജോർജ്, സൈജു സൈമൺ എന്നിവരെയും ഇടവകസംഘം തെരഞ്ഞെടുത്തു.
സംഘടന ഭാരവാഹികളായി ഷർമിള ജോർജ് (സൺഡേ സ്കൂൾ), റേയ്ച്ചൽ മാത്യൂസ് (യുവജനസഖ്യം), ജോർജ് തോമസ് (ലാലു) (സീനിയർസ് ഫെല്ലോഷിപ്പ്), ഐറിൻ എബ്രഹാം (സേവികാസംഘം), ബെന്നി തോമസ് (ഗായകസംഘം), സൈമൺ എബ്രഹാം (സജി) (കാരുണ്യ ഇടവകമിഷൻ) എന്നിവരെ തെരഞ്ഞെടുത്തു.
ഏരിയ പ്രാർഥന ഭാരവാഹികളായി ജോർജ് ഫിലിപ്പ് (അജി) (നോർത്ത് എ), തോമസ് മാത്യു (നോർത്ത് ബി ), ബിജു ജോസഫ് (നോർത്ത് വെസ്റ്റ് ), ബിന്ദു ജോർജ് (സെൻട്രൽ എ), തോമസ് മാത്യു (ജോസ്) (സെൻട്രൽ ബി), ബ്ലെസി തോമസ് (സൗത്ത്) എന്നിവരെ തെരഞ്ഞെടുത്തു.
27 അംഗങ്ങളുള്ള മെൽബൺ മാർത്തോമാ ഇടവക എക്സിക്യൂട്ടീവ് കമ്മറ്റിയിൽ തോമസ് ജോസഫ് (രാജു) (ബിൽഡിംഗ് കൺവീനർ), അസംബ്ലി മെമ്പർമാരായ അശോക് ജേക്കബ്, റെക്സി നൈനാൻ, സെൻ തോമസ്, മണ്ഡലം മെമ്പർ വർഗീസ് ജോൺ എന്നിവരും അംഗങ്ങളാണ്.
|
ഇന്ത്യൻ വിദ്യാർഥി ഓസ്ട്രേലിയയിൽ കാറിടിച്ച് മരിച്ചു
മെൽബൺ: ഇന്ത്യൻ വിദ്യാർഥി അക്ഷയ് ദീപക് ദൗൾട്ടാനി (22) ഓസ്ട്രേലിയയിൽ അപകടത്തിൽ മരിച്ചു. സിഡ്നിയിൽ ഊബർ ഈറ്റ്സ് ഡ്രൈവറായി പാർട്ട് ടൈം ജോലി ചെയ്യവേ ഇദ്ദേഹത്തിന്റെ ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
മുംബൈ സ്വേദേശിയായ അക്ഷയ് ഫെബ്രുവരിയിൽ സ്കോളർഷിപ്പോടെ സാന്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പഠിക്കാനെത്തിയതായിരുന്നു.
|
മെൽബണിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
മെൽബൺ: മെൽബണിലെ മലയാളി സമൂഹവും വിവിധ സംഘടനകളും പൗരാവലിയും ചേർന്ന് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ക്ലൈയ്ഡ് നോർത്ത് ഹാളിലാണ് അനുസ്മരണം സംഘടിപ്പിച്ചത്.
കേരളത്തിലെ കോൺഗ്രസിനും ലോക മലയാളി സമൂഹത്തിനും തീരാനഷ്ടമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗം. ഗാന്ധിജിയുടെ ആശയങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കി തന്റെ ജീവിതമാണ് തന്റെ സന്ദേശമെന്നു കാണിച്ച് തന്ന വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയെന്നും അനുശോചനയോഗത്തിൽ ഒഐസിസി ഓഷ്യാന കൺവീനർ ജോസ് എം. ജോർജ് വിലയിരുത്തി.
|
ഓസ്ട്രേലിയൻ മലയാളിയുടെ നോവൽ "സ്നേഹപൂർവം സൂര്യഗായത്രി' പ്രകാശനം ചെയ്തു
മെൽബണ്‍: "സ്നേഹപൂർവം സൂര്യഗായത്രി' എന്ന മലയാളം നോവൽ പ്രകാശനം ചെയ്തു. പുലരി വിക്ടോറിയ സ്റ്റേജ് ഷോ 2023ലെ പ്രോഗ്രാമിനിടയിൽ, നിറഞ്ഞ സദസിന്റെ സാന്നിധ്യത്തിൽ ജയപ്രകാശ്, ശ്രീലത ജയപ്രകാശ് എന്നിവർ ചേർന്ന് തന്റെ സംഗീത ഗുരുവായ അഖിലൻ ശിവാനന്ദനും എഴുത്തുകാരായ ഡോ. ലളിത ഗൗരി, ജോണി സി.മറ്റം എന്നിവർക്കും സമർപ്പിച്ച് കൊണ്ട് പ്രകാശനം ചെയ്തു.
"കണ്ണാ നീയെവിടെ' എന്ന അതിമനോഹരമായ ശ്രീകൃഷ്ണ ഭക്തി ഗാനമൊരുക്കിയ ശ്യാം ശിവകുമാറിന്റെ ആദ്യ നോവലാണിത്. ശ്യാം ശിവകുമാറിന്റെ ജന്മനാടായ കണ്ണൂർ ജില്ലയിലെ തലശേരിയില്‍ വച്ചും നോവൽ ഉടൻ പ്രകാശനം ചെയ്യും.
ശ്യാം ശിവകുമാർ ഇപ്പോൾ കുടുംബസമേതം മെൽബണിലാണ് താമസിക്കുന്നത്.
|
ഓസ്ട്രേലിയന്‍ തീരത്തടിഞ്ഞ വസ്തു ഐഎസ്ആര്‍ഒയുടെ റോക്കറ്റിന്റെ ഭാഗമെന്ന് സ്ഥിരീകരണം
കാൻബെറ: ഓസ്ട്രേലിയന്‍ തീരത്ത് നിന്നും കണ്ടെത്തിയ അജ്ഞാതവസ്തു ഐഎസ്ആര്‍ഒ വിക്ഷേപിച്ച പിഎസ്എല്‍വിയുടെ ഭാഗമാണെന്ന് സ്ഥിരീകരിച്ച് ഓസ്ട്രേലിയന്‍ സ്പെയ്സ് ഏജന്‍സി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏതാനും ദിവസം മുന്‍പാണ് പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ഗ്രീന്‍ ഹെഡിനടുത്ത് ജൂറിയന്‍ ബേ കടല്‍തീരത്ത് രണ്ടര മീറ്റര്‍ വീതം നീളവും വീതിയുമുള്ള അജ്ഞാത വസ്തു കണ്ടെത്തിയത്.
സിലിണ്ടറിന്റെ രൂപത്തിലുള്ള ഈ വസ്തു എന്തിന്റെ ഭാഗമാണെന്ന് കണ്ടെത്താന്‍ പോലീസിനും ശാസ്ത്രജ്ഞര്‍ക്കും ആദ്യം സാധിച്ചിരുന്നില്ല.
ഏതെങ്കിലും വിദേശ രാജ്യം നിര്‍മിച്ച റോക്കറ്റിന്റെ ഭാഗമാകാം ഇതെന്ന് ഓസ്ട്രേലിയയിലുള്ള സ്പെയ്സ് ഏജന്‍സി ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നു.
|
സിഡ്നിയിലെ ഉമ്മന്‍ ചാണ്ടി അനുസ്മരണം ഓഗസ്റ്റ് അഞ്ചിന്
സിഡ്നി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആദരവുമായി ഓസ്ട്രേലിയയിലെ മലയാളി സമൂഹം ഒത്തുചേരുന്നു.
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സിഡ്നിയിലാണ് ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം നാലിന് പെന്‍ഡല്‍ ഹില്ലിലെ മല്ലൂസ് റെസ്റ്റോറന്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും.
Venue: August 5, Mallu's Restaurant Hall, 114 Pendle Way, Pendle Hill, NSW 2145.
|
ഹെലികോപ്റ്റർ തകർന്നു; ക്വീൻസ്ലാൻഡിൽ നാലു സൈനികരെ കാണാതായി
ക്വീൻസ്ലാൻഡ്: ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് തീരത്ത് സൈനിക ഹെലികോപ്റ്റർ തകർന്ന് നാല് പേരെ കാണാതായി. വെള്ളിയാഴ്ച രാത്രി ലിൻഡമാൻ ദ്വീപിൽ ഓസ്ട്രേലിയൻയുഎസ് സൈന്യങ്ങൾ തമ്മിലുള്ള പരിശീലനത്തിനിടെയാണ് സംഭവം.
എംആർഎച്ച്90 തായ്പാൻ ഹെലികോപ്റ്ററാണ് വിറ്റ്സണ്ടേ ദ്വീപിന് സമീപം തകർന്നുവീണത്. ഹെലികോപ്റ്ററിലുണ്ടായിരുന്നു നാലു സൈനികരെയും ഇനിയും കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തനം ആരംഭിച്ചതായും പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് പറഞ്ഞു.
ഓസ്ട്രേലിയൻ കടലിൽ യുഎസും ഓസ്ട്രേലിയയും സംയുക്തമായി സംഘടിപ്പിച്ച താലിസ്മാൻ സബർ സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് പരിശീലന പറക്കലുകൾ നടത്തുന്നത്.
|
"റിയൽ ഫാമിലി' ഓസ്ട്രേലിയയിൽ മലയാളികൾക്കായി റിയാലിറ്റി ഷോ
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയന്‍ മലയാളി കുടുംബങ്ങളിലെ വിശേഷങ്ങളും വര്‍ത്തമാനങ്ങളുമായി ഏറെസവിശേഷതകളോടെ "റിയല്‍ ഫാമിലി' റിയാലിറ്റി ഷോ എത്തുന്നു. നടനും എഴുത്തുകാരനും നിര്‍മാതാവും സംവിധായകനുമായ ജോയ് കെ. മാത്യുവിന്റെ നേതൃത്വത്തിലാണ് ഓസ്ട്രേലിയയില്‍ ഇതാദ്യമായി ഫാമിലി റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്.
കേരളത്തിലെ സാഹിത്യപത്രദ്യശ്യനിയമ ചലച്ചിത്രസംഗീത നാടകനൃത്ത രംഗത്തെ പ്രശസ്തരുടെയും പൊതുജീവിതത്തിലെ സമുന്നതരുടെയും സഹകരണത്തോടെ ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്ഡ് മലയാളികളുടെ തനതായ മൂല്യബോധവും സാംസ്കാരിക പെരുമയും പ്രതിഫലിപ്പിച്ചാണ് റിയാലിറ്റി ഫാമിലി ഷോ സംഘടിപ്പിക്കുന്നത്.
ഓസ്ട്രേലിയയിലും നാട്ടിലും മലയാളി കുടുംബങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകള്‍, തൊഴില്‍ വിശേഷങ്ങള്‍, അടുക്കളത്തോട്ടങ്ങള്‍, വിദേശ രാജ്യങ്ങളിലെ വീട്ടുപാചകം തുടങ്ങി ഏതു വിഷയങ്ങളിലും ഒരു തുറന്ന സംവാദമാണ് ഫാമിലി ഷോയുടെ ഉള്ളടക്കം.
പ്രതീക്ഷകളും പ്രതിസന്ധികളും മാത്രമല്ല കുടുംബാംഗങ്ങളുടെ പെരുമാറ്റം, സ്വഭാവം, ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവയെക്കുറിച്ചും തുറന്ന ചര്‍ച്ചയും വിമര്‍ശനവും ഉണ്ടാകും. ഓരോ വിഷയങ്ങളും കുടുംബ പശ്ചാത്തലത്തില്‍ തന്നെ അവതരിപ്പിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ വിവിധ മത്സരങ്ങളും ഉണ്ടാകും.
ഓസ്ട്രേലിയന്‍ മലയാളി കലാകാരന്മാര്ക്ക് ഒരു കുടക്കീഴില് അണിനിരക്കാനും മള്‍ട്ടിനാഷണല്‍ കള്‍ച്ചറല്‍ പരിപാടികള്‍ അവതരിപ്പിക്കാനും ലക്ഷ്യമിട്ടാണ് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. വിവിധ ഭാഷാ സമൂഹങ്ങളില്‍, സംസ്കാരങ്ങളില്‍ ജീവിക്കാൻ നിര്‍ബന്ധിതരായി തീരുന്ന മലയാളികൾക്ക് അവരുടെ നാടിനെയും ഭാഷയെയും കുറിച്ച് പുനര്‍വിചാരത്തിന് വഴിതെളിക്കാനുള്ള ശ്രമത്തിലാണ് ജോയ് കെ. മാത്യു.
മത്സരത്തിന്റെ പ്രത്യേകതകള്‍: മത്സരത്തിനായി പങ്കെടുക്കുന്ന ഓരോ കുടുംബങ്ങളും മികച്ച രീതിയില്‍ പരിപാടി അവതരിപ്പിക്കണം. മലയാളത്തിലെ പ്രമുഖർ അടങ്ങുന്ന വിധികർത്താക്കളാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ ഓസ്ട്രേലിയയിൽ ചിത്രീകരിക്കുന്ന "റിയല്‍ ജേര്‍ണി' എന്ന മലയാള സിനിമയില്‍ അഭിനയിക്കാൻ അവസരവും നല്‍കും.
അതിന് പുറമേ സോഷ്യല്‍ മീഡിയയിലൂടെയും തിരഞ്ഞെടുക്കുന്നവര്‍ക്കും പ്രത്യേകം സമ്മാനം നല്‍കും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്കി ആദരിക്കും.
സെപ്റ്റംബര്‍ 23ന് റിയാലിറ്റി ഷോ തുടങ്ങും. മത്സരിക്കാൻ അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇ മെയിലിൽ ബന്ധപ്പെടുക.
|
പൂമയുടെ പത്താം വാർഷിക ആഘോഷരാവിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
പെർത്ത്: പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്റെ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഓൾ ഓസ്ട്രേലിയ സ്റ്റാർ സിംഗർ മത്സരവും ഓസ്ട്രേലിയയൻ ഡ്രീംസ് എന്ന മെഗാ മ്യൂസിക്കൽ ഷോയും ശനിയാഴ്ച ഹാരിസ്ഡൽ കേയരി ബാപ്റ്റിസ്റ് കോളജ് ഓഡിറ്റോറിയതിൽ നടക്കുന്നു.
കേരളത്തിൽ നിന്നുള്ള പിന്നണി ഗായകരുൾപ്പെടെ 11 കലാകാരന്മാരാണ് ഷോയിൽ പങ്കെടുക്കുന്നത്. ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിൽ ഉൾപ്പെടെ ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട 23 ഗായകരാണ് പൂമ സ്റ്റാർ സിംഗറിന്റെ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുക.
1000 പേർക്കിരിക്കാൻ കഴിയുന്ന ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയുടെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിക്കാൻ സംഘടകർക്ക് കഴിഞ്ഞു.
450 അധികം കുടുംബങ്ങൾ അംഗങ്ങളായിട്ടുള്ള അസോസിയേഷനെ 21 പേരടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ആഘോഷരാവിന്റെ ഒരുക്കങ്ങൾക് നേതൃത്വം നൽകുന്നത്.
|
മെൽബണിൽ ഇടവകദിനവും കൂടാരയോഗവാർഷികവും ഓഗസ്റ്റ് അഞ്ചിന്
മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇടവകദിനവും കൂടാരയോഗവാർഷികവും ആഘോഷിക്കുന്നു.
ഓഗസ്റ്റ് അഞ്ചിന് രാവിലെ 10.30 മുതൽ അഞ്ച് വരെ നോബിൾ പാർക്ക് സെന്റ് ആന്റണീസ് കത്തോലിക്ക പള്ളിയിൽ വച്ചാണ് "പാരമ്പര്യം തലമുറകളിലേക്ക്' എന്ന ആപ്തവാക്യം മുറുകെ പിടിച്ച് ഇടവകദിനം സംഘടിപ്പിക്കുന്നത്.
ഇടവകദിനത്തിനോട് അനുബന്ധിച്ച് ക്നാനായ തനത് കലാരൂപമായ മാർഗംകളിയുടെ മെഗാ അവതരണം ഇടവകയിലെ കുട്ടികളും മുതിർന്നവരും ചേർന്ന് നടത്തും. 40ഓളം മാർഗംകളിക്കാരുടെ അരങ്ങേറ്റവും ഇതോടൊപ്പം നടത്തും.
മെൽബണിൽ ആവേശപൂർവം നടത്തിയ ക്നാനായ കർഷകശ്രീ മത്സര വിജയികളെ വേദിയിൽ വച്ച് പ്രഖ്യാപിക്കുകയും മത്സരവിജയികൾക്കുള്ള അവാർഡുകളും പങ്കെടുത്തവർക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്യും.
വിവിധ കൂടാരയോഗങ്ങളിലായി ഇടവകയുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം കൊടുക്കുകയും പത്താം വാർഷികാഘോഷ പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി അഹോരാത്രം പരിശ്രമിക്കുകയും ചെയ്ത മുഴുവൻ കൂടാരയോഗം ഭാരവാഹികളെയും വേദിയിൽ ആദരിക്കും.
സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ വളർച്ചയ്ക്കും ഇടവകയിലെ കുട്ടികളുടെ ആത്മീയമായ വളർച്ചയ്ക്കും വേദപാഠക്ലാസുകളുടെ പ്രാധാന്യം വളരെ വലുതാണ്. ഇടവകയുടെ മതബോധന ക്ലാസുകൾക്ക് നേതൃത്വം നൽകുന്ന എല്ലാ വേദപാഠ അധ്യാപകരെയും ഇടവകദിനത്തിനോടനുബന്ധിച്ച് ആദരിക്കും.
മെഗാ മാർഗംകളി കൂടാതെ ഇടവകാംഗങ്ങൾക്കായി ഐസ് ബ്രെക്കിംഗ്, കുട്ടികൾക്കായി പ്രത്യേക പരിപാടികൾ, സ്നേഹവിരുന്ന് തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് പാരിഷ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ, ഇടവകദിനം കോർഡിനേറ്റർമാരായ മനോജ് വള്ളിത്തോട്ടം, സജി കുന്നുംപുറം എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയുടെയും നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങുന്നത്.
എല്ലാ ഇടവകാംഗങ്ങളെയും പരിപാടിയിലേക്ക് സ്നേഹപൂർവം ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.
|
മജീഷ്യൻ മുതുകാട് സിഡ്നിയിൽ
സിഡ്നി: പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് സിഡ്നിയിലെത്തി. സിഡ്നി മലയാളി അസോസിയേഷൻ ഒരുക്കുന്ന കാരുണ്യ വിസ്മയം എന്ന പരിപാടിയിൽ പങ്കെടുക്കുവാനാണ് അദ്ദേഹം സിഡ്നിയിലെത്തുന്നത്.
ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ മാരയോംഗിലുള്ള ജോൺ പോൾ രണ്ടാമൻ ഹാളിൽ വച്ച് മോൾഡിംഗ് മെെൻഡ് മാജിക്കലി എന്ന ഇന്ററാക്ടീവ് സെഷനിലൂടെ ജനങ്ങളോട് സംവദിക്കും.
അദ്ദേഹത്തെ നേരിട്ട് കാണുവാനും സംസാരിക്കുവാനുമുള്ള അവസരവുമുണ്ടായിരിക്കും. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി കാസർഗോഡിൽ ആരംഭിക്കുന്ന ഡിഫ്രൻഡ് ആർട് സെന്ററിന്റെ ധനശേഖരണവുമായി ബന്ധപ്പെട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ഇതിൽ കൂടി സമാഹരിക്കുന്ന തുക മുഴുവനായും പ്രസ്തുത സെന്ററിനായി നൽകും. കൂടാതെ നേരിട്ട് സംഭാവനകൾ നൽകുവാനുള്ള ക്രമീകരണവും ഉണ്ട്. ഡിന്നറുൾപ്പെടെയുള്ള ടിക്കറ്റുകൾ ഓൺലൈനിൽ വാങ്ങാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും സ്പോൺസർഷിപ് അന്വേഷണങ്ങൾക്കും: ബീന രവി 0425 326 519, നിതിൻ സൽഗുണൻ [email protected]/+61 406 492 607.
|
ബ്രിസ്ബെയിൻ പ്രീമിയർ ലീഗ്: ഗോൾഡ് കോസ്റ്റ് നൈറ്റ്സ് ചാമ്പ്യന്മാർ; കിരീടം ഉമ്മൻ ചാണ്ടിക്ക് സമർപ്പിച്ചു
ബ്രിസ്ബെയിൻ: ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിൽ നടന്ന പ്രഥമ കേരള പ്രീമിയർ ലീഗ് ട്വന്റി20 ടൂർണമെന്റിൽ ഗോൾഡ് കോസ്റ്റ് നൈറ്റ്സ് ചാമ്പ്യന്മാരായി. ഫൈനലിൽ ഇപ്സ്വിച് സ്ട്രൈക്കേഴ്സിനെ 49 റൺസിന് തകർത്താണ് ഗോൾഡ് കോസ്റ്റ് നൈറ്റ്സ് കിരീടം ചൂടിയത്.
നൈറ്റ്സ് ഓൾ റൗണ്ടർ നീരവാണ് ടൂർണമെന്റിന്റെ താരം. ചുരുങ്ങിയ കാലംകൊണ്ട് ഓസ്ട്രേലിയയിലെ മികച്ച ക്ലബുകളിൽ ഒന്നായി പേരെടുത്തു കഴിഞ്ഞ ഗോൾഡ് കോസ്റ്റ് നൈറ്റ്സിന് വിവിധ കായിക ഇനങ്ങളിൽ സ്വന്തമായി ടീമുണ്ട്. മലയാളി യുവാക്കൾ നേതൃത്വം നൽകുന്ന ക്ലബാണ് ഓസീസ് മണ്ണിൽ അഭിമാനാർഹമായ നേട്ടം കൊയ്തത്.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി കറുത്ത ആം ബാൻഡ് ധരിച്ചാണ് നൈറ്റ്സ് ടീം കലാശപ്പോരിന് ഇറങ്ങിയത്. ഈ കിരീടം അദ്ദേഹത്തിന് വേണ്ടി സമർപ്പിക്കുന്നതായി ടീം ക്യാപ്റ്റൻ സജിത്ത് അറിയിച്ചു.
വൻ വിജയം ആയിരുന്നുവെങ്കിലും ഉമ്മൻ ചാണ്ടിയുടെ വിടവാങ്ങൽ കണക്കിലെടുത്ത് ആഘോഷങ്ങൾ ഒഴിവാക്കുകയാണെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.
|
സിഡ്നിയിലെ സെന്റ് അൽഫോൻസ സീറോ മലബാർ കാത്തലിക് ഇടവക പെരുന്നാൾ 28 വരെ
സിഡ്നി: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് സിഡ്നിയിലെ സെന്റ് അൽഫോൻസ സീറോ മലബാർ കാത്തലിക് ഇടവകയിൽ 18 മുതൽ 28 വരെ നൊവേനയും വിശുദ്ധ കുർബാനയും അർപ്പിക്കുന്നു.
കൂടാതെ, സീറോ മലബാർ മെൽബൺ രൂപതയുടെ പുതിയ മെത്രാനായി അഭിഷിക്തനായ മാർ ജോൺ പനംതോട്ടത്തിൽ പിതാവിന്റെ പ്രഥമ സന്ദർശനത്തിനോട് അനുബന്ധിച്ച് ഞായറാഴ്ച കാനോനിക്കൽ ആചാരപ്രകാരമുള്ള സ്വീകരണം ഉച്ചയ്ക്ക് 12:30ന് സെന്റ് മൈക്കിൾസ് കാത്തലിക് പള്ളിയിൽ വച്ചു ആരംഭിക്കും.
തുടർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്റെ ഭാഗമായി കൊടിയേറ്റും കാഴ്ച്ച സമർപ്പണവും ആഘോഷമായ തിരുനാൾ കുർബാന അർപ്പണവും മാർ ജോൺ പനംതോട്ടത്തിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു.
കഴുന്നെടുത്ത് പ്രാർഥിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. കുർബാനയെ തുടർന്ന് പ്രദക്ഷിണത്തോടു കൂടി അവസാനിക്കുന്ന ആഘോഷത്തിനൊടുവിൽ അഭിവന്ദ്യ പിതാവ് സൺഡേ സ്കൂൾ കുട്ടികളുമായീ സംവദിക്കുകയും അവർക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്യും.
തിങ്കളാഴ്ച വൈകുന്നേരം അഭിവന്ദ്യ പിതാവ് 6.30ന് സന്ധ്യാ നമസ്കാരം(റംശാ) നടത്തും. ശേഷം ഏഴിന് 10 വൈദികരോടൊപ്പം അഭിവന്ദ്യ പിതാവ് സമൂഹ ബലിയർപ്പിക്കുകയും അൽഫോൻസാമ്മയുടെ നൊവേന ചൊല്ലി പ്രാർഥിക്കുകയും ചെയ്യും.
തിരുനാൾ അവസാനിക്കുന്ന ജൂലെെ 28ന് വൈകുന്നേരം ഏഴിന് ഫാ.ജോബി കടമ്പാട്ട് ആഘോഷമായ തിരുനാൾ കുർബാന അർപ്പിക്കുകയും നൊവേനയും മെഴുകുതിരി പ്രതിക്ഷണവും നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്.
തിരുനാളിൽ പങ്കു ചേരാൻ എല്ലാവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു എന്ന് വികാരി ഫാ.മാത്യു അരീപ്ലാക്കൽ അറിയിച്ചു.
|
പെർത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
പെർത്ത്: പെർത്തിലെ പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം പ്രവർത്തകരും കോൺഗ്രസ് അനുഭാവികളും ജനാധിപത്യ വിശ്വാസികളും ഇന്ത്യൻ കമ്യൂണിറ്റി ഹാളിൽ വച്ച് ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
വളർന്ന് വരുന്ന ഓരോ രാഷ്ട്രീയ പ്രവർത്തകനും ഉമ്മൻ ചാണ്ടി പിന്തുടർന്ന പാതയിൽ പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് പ്രസിഡന്റ് ജോജി തോമസ് അനുസ്മരണത്തിൽ ഓർമപ്പെടുത്തി.
സെക്രട്ടറി നിജോ പോൾ എല്ലാവരെയും പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്തു. യോഗത്തിൽ പങ്കെടുത്തവർ ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി മൗന പ്രാർഥനയോടെ ആണ് യോഗം ആരംഭിച്ചത്.
സോഷ്യൽ കൾച്ചറൽ ഫോറത്തിനോട് എന്നും പ്രത്യേക താത്പര്യവും അതിന്റെ സേവന പ്രവർത്തനങ്ങളെ അനുമോദിച്ചിട്ടുമുള്ള നേതാവായിരുന്നു ഉമ്മൻ ചാണ്ടി.
കഴിഞ്ഞവർഷം പ്രിയദർശിനി കേരളത്തിൽ നടത്തിയ 28 വീൽചെയർ വിതരണവുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയെ കണ്ട് അദ്ദേഹത്തിന്റെ മണ്ഡലത്തിൽ നാലു വീൽ ചെയറുകൾ വിതരണം ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു.
നാല് അല്ല 400ൽ അധികം ഇത്തരത്തിലുള്ള അപേക്ഷകൾ തന്റെ ഓഫീസിലുണ്ട് എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. അതിൽ ഏറ്റവും അർഹരായ നാല് പേരെ കണ്ടെത്തി വിതരണം ചെയ്ത അനുഭവം തോമസ് തോമസ് ഡാനിയേൽ അനുസ്മരണ പ്രസംഗത്തിൽ ഓർമിച്ചു.
ഷാനവാസ് പീറ്റർ, സുഭാഷ് മങ്ങാട്ട്, ജിനീഷ് ആന്റണി, പോളി ചെമ്പൻ, ജിജോ ജോസഫ്, ശ്രീരേഖ ശ്രീകുമാർ, തോമസ് മാത്യു എന്നിവർ ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവച്ചു.
ട്രഷറർ അനീഷ് ലൂയിസ് നന്ദി അർപ്പിച്ച് സംസാരിച്ചു. പ്രിയ നേതാവിന് നിത്യശാന്തി നേർന്നുകൊണ്ട് യോഗം അവസാനിച്ചു.
|
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഒഐസിസി ഓഷ്യാന അനുശോചിച്ചു
സിഡ്നി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഒഐസിസി അനുശോചനം രേഖപ്പെടുത്തി. ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന പേരെന്ന് ഒഐസിസി ഓഷ്യാന റീജിയൻ പ്രസ്താവനയിലൂടെ പറഞ്ഞു.
കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മൻ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ലെന്നും അധികാരത്തിന്റെ ഉയരങ്ങളിൽ ജനങ്ങൾക്കൊപ്പം ഇരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും ഒഐസിസി അനുസ്മരിച്ചു.
ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്കും ആശ്വാസമായിരുന്നു ഉമ്മൻ ചാണ്ടി. സാന്ത്വനവും പ്രതീക്ഷയുമായിരുന്നു മലയാളികൾക്ക് അദ്ദേഹം. ഉമ്മൻ ചാണ്ടി എന്ന ഇതിഹാസത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം
അനേകരുടെ ജീവിതത്തിൽ സഹായമേകിയെന്നും ഒഐസിസി ഓഷ്യാന കൺവീനർ ജോസ് എം. ജോർജ് പ്രസ്താവനയിൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ പൈതൃകം എക്കാലവും ജനമനസിൽ ഉണ്ടാകുമെന്നും ഓ.ഐ.സി.സി ഓഷ്യാന റിജിയൻ പറഞ്ഞു.
ഒഐസിസി ഓസ്ട്രേലിയ കൺവീനർ ജിൻസൺ കുര്യൻ, ബൈജു ഇലഞ്ഞിക്കുടി ഒഐസിസി ന്യൂസിലൻഡ് കൺവീനർ ബ്ലസ്സൻ എം.ജോസ്, ഒഐസിസി സിങ്കപ്പുർ കൺവീനർ അരുൺ മാത്യൂസ്, ഒഐസിസി മലേഷ്യൻ കൺവീനർ യുനസ് അലി എന്നിവർ അനുശോചനം അറിയിച്ചു.
|
ഉമ്മൻ ചാണ്ടിക്ക് ഓസ്ട്രേലിയയിൽ നിന്ന് മരുന്നുകൾ എത്തിച്ച ഓർമ പങ്കുവച്ച് റോബർട്ട്
മെൽബൺ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അവസാനനാളുകളിൽ ആവശ്യമായിരുന്ന മരുന്നുകൾ ഓസ്ട്രേലിയയിൽ നിന്ന് നാട്ടിലേക്ക് അയച്ച ഓർമകൾ പങ്കുവച്ച് റോബർട്ട് കുര്യാക്കോസ്.
ഉമ്മൻ ചാണ്ടിയുടെ മകൾ മരിയ ആവശ്യപ്പെട്ട മരുന്നുകൾ ഓസ്ട്രേലിയയിലെ ഫാർമസിയിൽ നിന്ന് നാട്ടിലേക്ക് കയറ്റിവിട്ട അനുഭവമാണ് റോബർട്ട് ഫേസ്ബുക്കിൽ കുറിച്ചത്.
ഓസ്ട്രേലിയൻ മമ്മൂട്ടി ഫാൻസ് പ്രസിഡന്റും മെൽബൺ മലയാളി അസോസിയേഷൻ പ്രസിഡന്റുമായ മദനൻ ചെല്ലപ്പന്റെ സഹായത്തോടെ ആണ് മരുന്നുകൾ കയറ്റിവിട്ടത്.
മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന റോബർട്ട് ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലാണ് താമസിക്കുന്നത്.
|
ഡിന്നർ നെറ്റ് സംഘടിപ്പിച്ച് സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്റർ
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയിലെ സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഡിന്നര്‍ നൈറ്റ് സംഘടിപ്പിച്ചു. ഫോക്നര്‍ സെന്റ് മാത്യൂസ് പാരീഷ് ഹാളില്‍ നടന്ന ഡിന്നര്‍ നൈറ്റില്‍ 400 ഓളം പേര് പങ്കെടുത്തു.
മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോണ്‍ പനന്തോട്ടത്തില്‍, ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ ഡോ.സുശീല്‍ കുമാര്‍, വിക്ടോറിയ സ്റ്റേറ്റ് മിനിസ്റ്റര്‍ ലിലി ഡി അംബ്രോസിയൊ, ബ്രോണ്‍വിന്‍ ഹാഫ്പെന്നി എംപി, ഹ്യൂം കൗണ്‍സില്‍ മേയര്‍ ജോസഫ് ഹവീല്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍ എസ്എംസിസിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചടങ്ങില്‍ സ്വാഗതം ആശംസിക്കുകയും ചെയ്തു. മുഖ്യപ്രഭാഷണം നടത്തിയ ബിഷപ്പ് ജോണ്‍ പനന്തോട്ടത്തില്‍ സംസ്കാരിക അവബോധത്തിന്റെയും ഏകീകരണത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് സൂചിപ്പിച്ചു.
ഒക്ടോബര്‍ ഏഴിന് നടക്കുന്ന എസ്എംസിസി ഫെസ്റ്റിനുള്ള പതിനയായിരം ഡോളറിന്റെ ഗ്രാന്റ് ബ്രോണ്‍വിന്‍ ഹാഫ്പെന്നി പ്രഖ്യാപിച്ചു. എസ്എംസിസി അംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ നല്കുന്ന സീറോ മലബാര്‍ ഓസ്ട്രേലിയന്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഫാ. വര്‍ഗീസ് വാവോലില്‍ വിശദീകരിച്ചു.
കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍, ഫാ. ജെയിംസ് അമ്പഴത്തിങ്കല്‍, കൈക്കാരന്മാരായ ആന്റോ തോമസ്, ക്ലീറ്റസ് ചാക്കോ, സെക്രട്ടറി ഡോ. ജോണ്സണ് ജോര്‍ജ്ജ്, ബോപ്പിന് ജോണ്‍, ഷാജി ജോസഫ്, ടിജൊ ജോസഫ്, വിജൊ ജോസ്, ജിമ്മി ജോസഫ്, ഷിബു വര്‍ഗീസ്, ബിജു മാത്യു, ഷിജി ജോസഫ്, സാബു ജോർജ്, സുബിന് ജോസഫ് എന്നിവര്‍ ഡിന്നര്‍ നൈറ്റിന് നേതൃത്വം നല്കി.
|
ഫെയ്ത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു
പെർത്ത്: സെന്റ് ജോസഫ് സീറോ മലബാർ പെർത്ത് ഇടവക മതബോധന വിദ്യാർഥികൾക്കായി ഫെയ്ത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ഫെയ്ത്ത് ഫെസ്റ്റിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
കുട്ടികളിൽ വിശ്വാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഫെസ്റ്റിന്റെ വിവിധ ക്ലാസുകൾക്ക് വികാരി ഫാ. അനീഷ് ജെയിംസ്, അസിസ്റ്റന്റ് വികാരി ഫാ. ബിബിൻ വേലംപറമ്പിൽ എന്നിവർ നേതൃത്വം നല്കി.
പ്രത്യാശ, പരിശുദ്ധാത്മാവ്, മാതാവ്, വിശുദ്ധ കുർബാന എന്നീ വിഷയങ്ങളിൽ ക്ലാസുകൾ ക്രമീകരിക്കുകയും വിവിധങ്ങളായ ഗെയിമുകൾ സംഘടിപ്പിക്കുകയും ചെയ്തു.
നാലു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ മതബോധന വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഫെയ്ത്ത് ഫെസ്റ്റിന് ഇടവകയിലെ യുവജനങ്ങൾ, മതബോധനവിഭാഗം പ്രിൻസിപ്പൽ പോളി ജോർജ്, മതബോധന അധ്യാപകർ എന്നിവർ നേതൃത്വം നല്കി.
|
മെൽബൺ സെന്റ് ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ പുതിയ ഭരണസമിതി ചുമതലയേറ്റു
മെൽബൺ: 202324 വർഷത്തേക്കുള്ള ഇടവക ഭരണസമിതി സെന്റ് ജോർജ്ജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ ചുമതലയേറ്റു.
ഇടവക സെക്രട്ടറി ബോസ് ജോസ്, കൈക്കാരൻ ഷിബു കോലാപ്പിള്ളിൽ, വൈസ് പ്രസിഡന്റ് രാജൻ മാണി, ജോയിന്റ് സെക്രട്ടറി കുരിയൻ തോമസ്, ജോയിന്റ് ട്രസ്റ്റി എൽദോ പോൾ.
കമ്മിറ്റി അംഗങ്ങൾ: നിഷാ പോൾ, ബെൽജോ ജോയ്, സാജു പൗലോസ്, നിപുൾ ജോണി,ലാലു പീറ്റർ, ഷാജി പോൾ, എക്സ് ഒഫീഷോ: സജി പോൾ, ജെറി ചെറിയാൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഇടവക വികാരി റവ. ഫാ. പ്രവീൺ കോടിയാട്ടിൽ സഹവികാരി റവ. ഫാ. ഡെന്നിസ് കോലാശേരിലിന്റെയും സാന്നിധ്യത്തിൽ ചുമതലയേറ്റത്.
വിവിധ ആത്മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലേക്ക് ഇടവക പൊതുയോഗം തെരഞ്ഞെടുത്തവരും ജൂലൈ മാസം മുതൽ ഇടവക ഭരണസമിതിയോടൊപ്പം പ്രവർത്തനമാരംഭിച്ചു.
ദൈവതിരുനാമ മഹത്വത്തിനായി ഒരുമിച്ച് പ്രവർത്തിച്ചാൽ ലഭിക്കുന്ന അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയട്ടെ എന്ന് വികാരിയും സഹവികാരിയും ആശംസിച്ചു.
|
വിപഞ്ചിക ഗ്രന്ഥശാല പിറന്നാൾ ആഘോഷിച്ചു
മെൽബൺ: വിപഞ്ചിക ഗ്രന്ഥശാലയുടെ ഏഴാം പിറന്നാൾ ആഘോഷിച്ചു. മെൽബൺ ആഷ് വുഡ് ഹാളിൽ നടന്ന പരിപാടിയിൽ പിണറായി ബാലകൃഷ്ണൻ കേക്ക് മുറിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
വിപഞ്ചിക ഗ്രന്ഥശാല ഇന്നലെ, ഇന്ന്, നാളെ എന്നിങ്ങനെ ചിട്ടപ്പെടുത്തിയ പരിപാടിയിൽ സഞ്ജയ് പരമേശ്വരൻ വിപഞ്ചികയുടെ കഴിഞ്ഞക്കാല പ്രവർത്തനങ്ങൾ വിശദീകരിച്ചു. ശ്യാം ശിവകുമാർ സ്നേഹപൂർവം സൂര്യഗായത്രിക്ക് എന്ന പുസ്തകം പരിചയപ്പെടുത്തി.
ഗിരീഷ് അവണൂർ, ശൈലജ വർമ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഭാവി പരിപാടികളെ പറ്റിയുള്ള ചർച്ചയും കലാ പരിപാടികളും നടന്നു. ശ്രീജ സഞ്ജയ് നന്ദി രേഖപ്പെടുത്തി.
2016 ജൂലൈ 10ന് പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ ആയിരുന്നു വിപഞ്ചിക ഗ്രന്ഥശാല മെൽബണിൽ ഉദ്ഘാടനം ചെയ്തത്.
|
ഇന്ത്യൻ വിദ്യാർഥിനിയെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; മുൻ കാമുകന് ജീവപര്യന്തം
അഡലെയ്ഡ്: ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജയായ നഴ്സിംഗ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടി കൊന്ന കേസിൽ മുൻ കാമുകന് ജീവപര്യന്തം തടവ്.
21കാരിയായ ജാസ്മീൻ കൗറിനെയാണ് മുൻ കാമുകൻ തരിക്ജ്യോത് സിംഗ് (22) കേബിളുകൾകൊണ്ട് വരിഞ്ഞുമുറുക്കി ജീവനോടെ കുഴിച്ചുമൂടിയത്. 2021 മാർച്ച് ആറിന് ഫ്ലിൻഡേഴ്സ് റേഞ്ചസിലാണ് സംഭവം.
ഈ വർഷം ഫെബ്രുവരിയിൽ ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. പ്രതി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാൾ കോടതിയിൽ കുറ്റസമ്മതം നടത്തി. കഴിഞ്ഞദിവസമാണ് കേസിൽ കോടതി വിചാരണ പൂർത്തിയായത്.
ജാസ്മിനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയെന്ന ക്രൂരത കോടതിയിലാണ് പുറത്തുവന്നത്. പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിലുള്ള പകയിലാണ് ജാസ്മിനെ പ്രതി കൊലപ്പെടുത്തിയത്. വളരെയധികം ആസൂത്രണംചെയ്താണ് പ്രതി കൊലനടത്തിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
കോടതിയിൽ ആദ്യം കുറ്റം നിഷേധിച്ച സിംഗ് ജസ്മീൻ ജീവനൊടുക്കിയതാണെന്നും താൻ മൃതദേഹം അടക്കംചെയ്യുകയായിരുന്നെന്നുമാണ് പറഞ്ഞത്. പിന്നീടാണ് കുറ്റസമ്മതം നടത്തിയത്.
ഫ്ളിൻഡേഴ്സ് റേഞ്ചസിലുള്ള കുഴിമാടത്തിൽനിന്ന് കണ്ണുകെട്ടി ശരീരം മുഴുവൻ കേബിളുകളാൽ ബന്ധിച്ചനിലയിലുള്ള മൃതദേഹം പോലീസ് കണ്ടെടുത്തു.
അഡ്ലെയ്ഡിലെ ജോലിസ്ഥലത്തുനിന്നാണ് ഇയാൾ ജസ്മീനെ തട്ടിക്കൊണ്ടുപോയത്. അവിടെ നിന്ന് 650 കിലോമീറ്റർ അകലെയുള്ള ഫ്ലിൻഡേഴ്സ് റേഞ്ചസിൽ എത്തിച്ച് ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു.
|
ദുക്റാന തിരുനാൾ ആഘോഷമായി കൊണ്ടാടി പെർത്തിലെ സെന്റ് ജോസഫ് ദൈവാലയം
പെർത്ത്: ഓസ്ട്രേലിയയിലെ മെൽബൺ രൂപതയിലെ പെർത്ത് സെന്റ് ജോസഫ് ദൈവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷകരമായി കൊണ്ടാടി.
നൂറു കണിക്കിന് വിശ്വാസികൾ വിശുദ്ധ കുർബാനയിലും തുടർന്ന് നടന്ന പ്രദിക്ഷണത്തിലും തിരുക്കർമങ്ങളിലും പങ്കെടുത്തു. ഫാ. അനീഷ് ജെയിംസ് വിസിയും ഫാ. ബിബിൻ വേലംപറമ്പിലുമാണ് തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകിയത്.
എന്റെ കർത്താവേ എന്റെ ദൈവമേ എന്ന വിശ്വാസ പ്രഖ്യാപനം നമ്മുടെ ജീവിതത്തിൽ എന്നും ഉണ്ടാകണം. അത് ക്രിസ്തുവിനു വേണ്ടി മരിക്കാൻ തയാറാകുന്ന അവസ്ഥയാണ്.
തോമാശ്ലീഹാ നമ്മുടെ മാതൃകയും പൈതൃകവുമാണ്. ഈ കാലഘട്ടത്തിൽ നമുക്ക് അദ്ദേഹം തരുന്ന സന്ദേശം വളരെ വലുതാണ്. ക്രിസ്തുവിനു വേണ്ടി മരിക്കാൻ തയാറാകുന്നത്ര ഉറപ്പുള്ള ഒരു വിശ്വാസത്തിലേക്ക് നാം നീങ്ങണം.
ഉഥിതനായ ക്രിസ്തുവിനെ കണ്ടപ്പോൾ എന്റെ കർത്താവേ എന്റെ ദൈവമേ എന്ന് തോമാശ്ലീഹാ പ്രഘോഷിച്ചത് പോലെ അദ്ദേഹത്തിന്റെ വിശ്വാസ പാരമ്പര്യം നിലനിർത്തുന്പോഴാണ് നമ്മളും മാർത്തോമ്മാ നസ്രാണികളെന്ന പേരിന് അർഹരാകുന്നത് എന്ന് കുർബാന മധ്യയുള്ള സന്ദേശത്തിൽ ഫാ. അനീഷ് പറഞ്ഞു.
ദ്വിദീമോസ് എന്ന വാക്കിന്റെ അർഥം തന്നെ ഇരട്ട എന്നാണ്. ഈശോയുടെ സ്വഭാവത്തോടോ രൂപത്തോടോ തോമാശ്ലീഹായ്ക്ക് സാദൃശ്യം ഉണ്ടെന്ന് ചരിത്രകാരന്മാർ പറഞ്ഞിട്ടുണ്ട്. തോമാശ്ലീഹായെ സംബന്ധിച്ച് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലാണ് ഏറ്റവും അധികം പരാമർശിക്കപ്പെടുന്നത്.
ഉഥിതനെ കണ്ടാലല്ലാതെ വിശ്വസിക്കുകയില്ല എന്ന് പറഞ്ഞ തോമാശ്ലീഹായുടെ വാക്കുകളും നമുക്ക് അവനോടു കൂടെ പോയി മരിക്കാം എന്നു പറയുന്ന ദൃഢനിശ്ചയവും എന്റെ കർത്താവെ എന്റെ ദൈവമേ എന്ന പ്രഘോഷണ മനോഭാവവുമാണ് മാർത്തോമ്മാ ക്രിസ്ത്യാനികൾ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതെന്നും ഫാ. അനീഷ് സൂചിപ്പിച്ചു.
കുർബാനയ്ക്ക് ശേഷം ദൈവാലയത്തെ ചുറ്റിയുള്ള ഭക്തിസാന്ദ്രമായ പ്രദക്ഷിണവും നടന്നു. മെൽബൺ രൂപതയുടെ കീഴിലുള്ള ഏറ്റവും മനോഹരമായ ദൈവാലയങ്ങളിലൊന്നാണ് പെർത്തിലെ സെന്റ് ജോസഫ് പള്ളി.
|
വാർഷിക ആഘോഷ വേദിയിൽ സംഗീത വിരുന്നൊരുക്കി മുത്തശന്മാരും മുത്തശിമാരും
ബ്രിസ്ബേൻ: സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ വാർഷിക ആഘോഷ വേദി കെെയടക്കി ഇടവകയിലെ മുത്തശന്മാരും മുത്തശിമാരും.
ഇടവകയിലെ ഭക്തസംഘടനകളുടെ വാർഷിക ആഘോഷ വേദിയിലാണ് സദസിന്റെ നിറ കൈയടികൾ ഏറ്റുവാങ്ങി രണ്ട് ക്രിസ്ത്യൻ പാട്ടുകളുമായി 17 പേരടങ്ങിയ സംഘം തിളങ്ങിയത്.
നാട്ടിൽ നിന്നും മക്കളുടെയും പേരക്കുട്ടികളുടെയും ഒപ്പം സമയം ചെലവിടാൻ എത്തിയ ഇവരിൽ പലരും ആദ്യമായാണ് ഒരു പൊതുവേദിയിൽ പരിപാടി അവതരിച്ചത്.
എങ്കിലും യാതൊരും സഭാകമ്പവും കൂടാതെ ഈണത്തിൽ അവർ ഒരേ സ്വരത്തിൽ പാടിയപ്പോൾ നാനൂറിൽ പരം വരുന്ന സദസും അവർക്കൊപ്പം ഹർഷാവരവങ്ങളോടെ ചേർന്നു പാടി.
വാർഷിക ആഘോഷത്തിൽ മുഖ്യഅതിഥിയായി പങ്കെടുത്ത ക്വീൻസ്ലാൻഡ് പാർലമെന്റിലെ സ്ട്രെട്ടൻ വാർഡ് പ്രതിനിധി ജെയിംസ് മാർട്ടിൻ ഫേസ്ബുക്കിൽ ഇവരോടപ്പമുള്ള ഫോട്ടോ പങ്കുവെച്ചു മാതാപിതാക്കൾ സമൂഹത്തിനു ചെയ്യുന്ന സംഭാവനകളെ പ്രകീർത്തിച്ചു.
ഇടവകാംഗം ഷിബു പോൾ തുരുത്തിയിൽ ആണ് ഇവരെ ഏകോപിപ്പിച്ചു കൊണ്ടുള്ള ഈ വ്യത്യസ്ത ഉദ്യമത്തിന് ചുക്കാൻ പിടിച്ചത്.
|
മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മെഗാ മാർഗംകളി
മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെഗാ മാർഗംകളി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ഇടവക ദിനത്തിനോടും കൂടാരയോഗ വാർഷികത്തിനോടും അനുബന്ധിച്ചാണ് ഇടവകാംഗങ്ങൾ മാർഗംകളി നടത്തുന്നത്.
ക്നാനായ തനത് കലാരൂപമായ മാർഗംകളി ഓസ്ട്രേലിയൻ മണ്ണിലും ഇതിനോടകംതന്നെ വേരുറപ്പിച്ച് കഴിഞ്ഞു. കംഗാരുക്കളുടെ നാട്ടിലെ ക്നാനായ തലമുറകളിലേക്ക് മാർഗംകളി പകർന്നു കൊടുക്കുക എന്ന ഉദേശ്യത്തോടെയാണ് കുട്ടികളും മുതിർന്നവരും അടങ്ങുന്ന മെഗാ മാർഗംകളി സംഘടിപ്പിച്ചിരിക്കുന്നത്.
അജുമോൻ കുളത്തുംതല, അലക്സ് ആന്റ്ണി പ്ലാക്കൂട്ടത്തിൽ, സുനു ജോമോൻ കുളഞ്ഞിയിൽ, സിൽവി ഫിലിപ്പ് കമ്പക്കാലുങ്കൽ, ടിന്റു അനു പുത്തൻപുരയിൽ, അനിത ഷിനോയ് മഞ്ഞാങ്കൽ, സെലിൻ മനോജ് വള്ളിത്തോട്ടം, സിസി സിബി പുലികുത്തിയേൽ, വിൻസി ജോ ഉറവക്കുഴിയിൽ,
ജോമോൾ എബ്രഹാം ഒറ്റക്കാട്ടിൽ, ജെറ്റിമോൾ സിജോ മൈക്കുഴിയിൽ, ജിസ്മി ജെസ്റ്റിൻ തൂമ്പിൽ, സൈനു സിറിൽ മൂലക്കാട്ട്, സീന ജോയ് ഉള്ളാട്ടിൽ, സൗമ്യ ഷിജോ പള്ളിക്കടവിൽ, സുജ സിജോ ചാലായിൽ, മെലിസ്സ ജോസഫ് ചക്കാലയിൽ, അനു തൊമ്മി മലയിൽ, ജോസ്മി ചിക്കു കുന്നത്ത്, ക്രിസ്റ്റി ബിജിമോൻ ചാരംകണ്ടത്തിൽ, നികിത ബോബി കണ്ടാരപ്പള്ളിൽ എന്നിവർ കോർഡിനേറ്റർമാരായിക്കൊണ്ടാണ് മെഗാ മാർഗംകളി നടത്തപ്പെടുന്നത്.
ക്നാനായ പൈതൃകത്തിന്റെയും പാരമ്പര്യങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും മഹാ വിളംബരം നടക്കുന്ന സംഗമവേദിയായ ഈ മെഗാ മാർഗംകളിയിൽ പങ്കെടുക്കുവാൻ എല്ലാ ഇടവകാംഗങ്ങളെയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നുവെന്ന് ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, ഇടവകദിനം കോർഡിനേറ്റർമാരായ മനോജ് വള്ളിത്തോട്ടം, സജി കുന്നുംപുറം എന്നിവർ അറിയിച്ചു.
|
യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്ലാന്റ് മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു
ബ്രിസ്ബെൻ: ക്യൂൻസ്ലാന്റിൽ പ്രവർത്തിക്കുന്ന വിവിധ മലയാളി അസോസിയേഷനുകളും സാമൂഹിക, സാംസ്കാരിക പ്രവർത്തകരും ചേർന്ന് രൂപം കൊടുത്ത യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്ലാന്റ് ബ്രിസ്ബെനിൽ മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു.
യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്ലാന്റിന്റെ ഓണാഘാഷങ്ങളുടെ ഭാഗമായി കേരള ഫെസ്റ്റ് ഓഗസ്റ്റ് 12ന് ബ്രിസ്ബെനിൽ വച്ച് നടത്തും. ഇസ്ലാമിക് കോളജ് ഓഫ് ബ്രിസ്ബെൻ (45 ACACIA Road, Karawatha) ആണ് വേദി.
ആഘോഷങ്ങളുടെ ഭാഗമായി ഓൾ ക്യൂൻസ്ലാന്റ് തിരുവാതിര മത്സരവും ഉണ്ടായിരിക്കും. ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ സാംസ്കാരിക പരിപാടികളും, 65 വിഭവങ്ങൾ അടങ്ങിയ വള്ള സദ്യയും ഉണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. ജേക്കബ് ചെറിയാൻ 0419732780, ജിജി ജയനാരായൺ 04044 18033, ഷാജി തേക്കാനത്ത് 0401352044.
|
സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഒഐസിസി ഓഷ്യാന റീജിയൻ
മെൽബൺ: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതില്‍ ഓവർസീസ് ഇന്ത്യൻ കൾച്ചർ കോൺഗ്രസ് ഓഷ്യാന റീജിയൻ പ്രതിഷേധിച്ചു.
സുധാകരന്റെ അറസ്റ്റിന് പിണറായി സർക്കാർ മറുപടി പറയേണ്ടി വരുമെന്ന് ഒഐസിസി ഓഷ്യാന കൺവീനർ ജോസ് എം. ജോർജ് പറഞ്ഞു.
ഒഐസിസി ഓഷ്യാനയുടെ വിവിധ ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിൽ ശക്തമായ തുടർ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും.
അറസ്റ്റിൽ പ്രതിഷേധിച്ച് ശനിയാഴ്ച കരിദിനം ആചരിക്കുന്ന കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതായും ഒഐസിസി ഓസ്ട്രേലിയ കൺവീനർ ജിൻസൺ കുര്യൻ, ബൈജു ഇലഞ്ഞിക്കുടി, ന്യൂസിലൻഡ് കൺവീനർ ബ്ലെസൻ എം.ജോസ്, സിങ്കപ്പുർ കൺവീനർ അരുൺ മാത്യൂസ്, മലേഷ്യൻ കൺവീനർ യുനസ് അലി എന്നിവർ സംയുക്ത പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ചു.
|
ന്യൂസിലൻഡില്‍ മാന്ദ്യം
ഓക്ലൻഡ്: ന്യൂസിലൻഡ് സാന്പത്തിക മാന്ദ്യത്തിൽ. റിസർവ് ബാങ്ക് ഓഫ് ന്യൂസിലൻഡ് പലിശനിരക്ക് 14 വർഷത്തെ ഉയർന്ന തലത്തിലേക്കു വർധിപ്പിച്ചതോടെയാണു രാജ്യം ഔദ്യോഗികമായി മാന്ദ്യത്തിലായത്.
ഈ വർഷത്തിന്റെ ആദ്യ മൂന്നു മാസങ്ങളിൽ ന്യൂസിലൻഡിന്റെ ജിഡിപി 0.1 ശതമാനമാണ്. മുന്‍പുള്ള പാദത്തിൽ ഇത് 0.7 ശതമാനമായിരുന്നു.
2021 ഒക്ടോബറിനുശേഷം ന്യൂസിലൻഡ് കേന്ദ്ര ബാങ്ക് പലിനനിരക്ക് വർധിപ്പിക്കുകയാണ്. കോവിഡ് മഹാമാരിക്കുശേഷം പലിശനിരക്ക് വർധിപ്പിക്കാനാരംഭിച്ച രാജ്യങ്ങളിലൊന്നുകൂടിയാണു ന്യൂസിലൻഡ്.
|
നാസി ചിഹ്നങ്ങള്‍ പ്രദർശിപ്പിച്ചാൽ തടവ്; കർശന നിർദേശവുമായി ഓസ്ട്രേലിയ
സിഡ്നി: നാസി ചിഹ്നങ്ങളുടെ പൊതുപ്രദർശനം നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ. വലതുപക്ഷ തീവ്രവാദം രാജ്യത്ത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഓസ്ട്രേലിയൻ സർക്കാരിന്റെ നടപടി.
ഹാക്കൻക്രൂസ് സ്വസ്തിക, എസ്എസ് ലൈറ്റ്നിംഗ് ബോൾട്ട് തുടങ്ങിയ നാസി ചിഹ്നങ്ങൾ പ്രദർശിപ്പിക്കുകയും വിൽപ്പന നടത്തിയാലോ ഒരുവർഷം വരെ തടവ് കിട്ടുന്ന ക്രിമിനൽ കുറ്റമായി കണക്കാക്കും. ഇതിനായി സർക്കാർ നിയമനിർമാണം നടത്തുമെന്നും അറ്റോർണി ജനറൽ മാർക്ക് ഡ്രെയ്ഫുസ് അറിയിച്ചു.
ഹോളോകോസ്റ്റ് ഭീകരതയെ മഹത്വവത്കരിക്കുന്ന ചിഹ്നങ്ങൾക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ നാസി ചിഹ്നങ്ങള്‍ക്ക് ഇതിനോടകം വിലക്കുണ്ട്.
|
മെൽബണിലെ ആദ്യ മലയാളി തമിഴ് ഐക്യ സംഗമമാകാൻ "നിലാവ്'
മെൽബൺ: ഓസ്ട്രേലിയയിലെ തമിഴ് മലയാളി സമൂഹങ്ങളുടെ ഐക്യം വിളിച്ചോതുന്ന സംഗമനിശയൊരുക്കാൻ കൈകോർത്ത് മെൽബൺ മലയാളി യൂത്ത് സൊസൈറ്റിയും(എംഎംവൈഎസ്) മെൽബൺ അസോസിയേഷൻ ഓഫ് തമിഴ് സ്റ്റുഡന്റ്സും(മാറ്റ്സ്).
"നിലാവ്' എന്ന് പേരിട്ടിരിക്കുന്ന സംഗമം മെൽബൺ പവിലയനിൽ ജൂൺ 23ന് അരങ്ങേറും. സംഗമത്തിന്റെ 750 ടിക്കറ്റുകൾ ഇപ്പോൾത്തന്നെ വിറ്റുപോയതായി സംഘാടകർ അറിയിച്ചു.
പ്രവാസി മലയാളികളുടെ അഭിമാനമായ എംഎംവൈഎസിനൊപ്പം ചേർന്ന് "നിലാവ്' ഐക്യനിശ സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മാറ്റ്സ് ഭാരവാഹികൾ അറിയിച്ചു.
ആയിരത്തോളം പേർ ഒരുമിച്ചുകൂടുന്ന ഈ സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായും ടിക്കറ്റുകൾ ആവശ്യമുള്ളവർ തങ്ങളുമായി ബന്ധപ്പെടണമെന്നും ഇരു സംഘടനകളും അറിയിച്ചു.
ഓസ്ട്രേലിയൻ സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായ എംഎംവൈഎസ്, "മേളം' എന്ന പേരിൽ മെൽബണിൽ പ്രൗഢോജ്ജ്വലമായ ഓണാഘോഷം നടത്തിയ ശേഷം സംഘടിപ്പിക്കുന്ന പ്രധാന പരിപാടിയാണിത്.
രാജ്യത്തെ മറ്റ് പ്രവാസി സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്ന എംഎംവൈഎസ് രക്തദാന ക്യാമ്പെയ്നടക്കം നടത്തിയിട്ടുണ്ട്.
2021ൽ സ്ഥാപിതമായ മാറ്റ്സ് മെൽബണിലെ തമിഴ് ജനതയ്ക്കിടയിൽ ശക്തമായ സ്വാധീനമുള്ള സംഘടനയാണ്.
|
സിഡ്നി കത്തോലിക്കാ കോണ്‍ഗ്രസ് സമ്മേളനം
സിഡ്നി: സീറോമലബാര്‍ സമുദായം ലോകത്ത് എവിടെയാണെങ്കിലും ഒറ്റക്കെട്ടായി എന്നും സഭയ്ക്കൊപ്പമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. സിഡ്നി കത്തോലിക്കാ കോണ്‍ഗ്രസ് സമ്മേളനം സിഡ്നിയിലെ സെന്റ് അല്‍ഫോന്‍സ പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭയെ ശിഥിലമാക്കാന്‍ ആഗോളതലത്തിലും പ്രാദേശികതലത്തിലും ശ്രമങ്ങള്‍ നടക്കുമ്പോള്‍ സമുദായം ഒറ്റക്കെട്ടായി സഭയുടെ കവചമായി നിലകൊള്ളേണ്ടതു കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്കാ കോണ്‍ഗ്രസ് ഓസ്ട്രേലിയ പ്രസിഡന്റ് ജോണിക്കുട്ടി തോമസ് അധ്യക്ഷത വഹിച്ചു. ഫാ. മാത്യു അരീപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാനി ലുയിസ്, സോമി സ്കറിയ, ബിനോയ് ജോസഫ്, ഗ്രേസ് പുതുമന , ഷാജി തോമസ്, റോണി റാഫേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
|
തണൽ സ്നേഹത്തിന്റെ പങ്കുവയ്ക്കൽ: മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
കാൻബറ: കത്തോലിക്കാ കോൺഗ്രസ് ആരംഭംകുറിക്കുന്ന തണൽ ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്റെ പങ്കുവയ്ക്കലെന്ന് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. തണൽ എന്ന പ്രോഗ്രാം കാൻബറ സെന്റ് ജോസഫ് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ ലോകത്തിന്റെ എവിടെയാണെങ്കിലും കൂട്ടായ്മയിലും സ്നേഹത്തിലും ഒരുമിച്ചു നിന്നാൽ മാത്രമേ നമ്മുടെ പൂർവികർ നേടിത്തന്ന ഈ ജീവിത വിജയം മുന്നോട്ടു കൊണ്ട് പോകുവാൻ സാധിക്കുകയുള്ളുവെന്ന് ബിഷപ് പറഞ്ഞു.
ഓസ്ട്രേലിയയിൽ നല്ല സമുദായ കൂട്ടായ്മ രൂപപ്പെട്ടു വരുന്നതിൽ ബിഷപ്പ് ഭാരവാഹികളെ അഭിനന്ദിച്ചു. ജീവിതത്തിന്റെ നാനാ തുറയിൽ ഉള്ളവർ ഒരുമിക്കുമ്പോൾ സമുദായത്തിന്റെ ശക്തി വർധിക്കുമെന്നും അതിനാൽ എല്ലാ സമുദായ അംഗങ്ങളും ഒറ്റകെട്ടായി നിലകൊള്ളണം എന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.
കേരളത്തിൽ നിന്ന് ആളുകൾക്ക് കുടിയേറുവാൻ ഏറ്റവും മികച്ച രാജ്യമാണ് ഓസ്ട്രേലിയ എന്നും അതിനായി എല്ലാവിധ സഹായവും കത്തോലിക്കാ കോൺഗ്രസ് ചെയ്തു കൊടുക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.
കാൻബറ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ബെൻഡിക്റ്റ് ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വികാരി ഫാ. ബിനീഷ് നരിമറ്റം, പ്രസിഡന്റ് ഓസ്ട്രേലിയ ജോണികുട്ടി തോമസ്, ഭാരവാഹികളായ ജോജോ മാത്യു, ജോബി ജോർജ്, തോമസ് ജോൺ, ബെന്നി കമ്പമ്പുഴ, ജോർജി പുല്ലാട്ട്, ബിജു തോമസ്, ജോസ് തോമസ്, റോയ് ജോസഫ്, ബിജു പുളിക്കാട്ട്, യുത്ത് പ്രതിനിധി ജോർജ് കെ. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
നല്ലതും ഉപയോഗപ്രദമായ ഫർണിച്ചറുകളുടെയും വീട്ടുപകരണങ്ങളുടെയും ബാങ്ക്, ഹെല്പ് ഡസ്ക് ഉൾപ്പെടെ നിരവധി സേവനങ്ങൾ തണൽ എന്ന പ്രോഗ്രാമിലൂടെ പുതിയതായി ഓസ്ട്രേലിയയിലേക്ക് വരുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.
|
സമ്പൂർണ ബൈബിൾ പകർത്തിയെഴുത്ത് : കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു
മെൽബൺ: മെൽബൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇടവകാംഗങ്ങൾ ഒന്നു ചേർന്ന് നടത്തുന്ന സമ്പൂർണ ബൈബിൾ പകർത്തിയെഴുത്തിന്റെ ഉദ്ഘാടനകർമ്മം, ആദ്യ വാക്കുകൾ എഴുതി കൊണ്ട് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു.
സമ്പൂർണ ബൈബിളിന്റെ പകർത്തിയെഴുത്ത് സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും, പത്താം വാർഷിക ആഘോഷ പരിപാടികളുടെ വിജയത്തിനായി പ്രാർഥന ആശംസകളും അദ്ദേഹം നേർന്നു.
വിക്ടോറിയയുടെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ക്നാനായ സമുദായ അംഗങ്ങളെയെല്ലാം ഒരുമിച്ചുചേർത്ത് കൊണ്ടുപോകാനായി, സെന്റ് മേരിസ് ക്നാനായ ഇടവക കാണിക്കുന്ന പ്രത്യേക താൽപര്യം അഭിനന്ദനീയമെന്നും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അറിയിച്ചു.
സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം സമ്പൂർണ ബൈബിൾ കയ്യെഴുത്തുപ്രതി പകർത്തിയെഴുത്ത് വിശദീകരിച്ചു. പത്താം വാർഷികം ജനറൽ കൺവീനറും കെസിവൈഎൽ മുൻ അതിരൂപതാ പ്രസിഡന്റുമായ ഷിനോയ് മഞ്ഞാങ്കൽ, ഇടവകയുടെ ഒരു വർഷത്തെ കർമ്മ പരിപാടികൾ വിശദീകരിച്ചു.
ഇടവക സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, ബൈബിൾ കൈയെഴുത്ത് കോഡിനേറ്റർ ടോം പഴയംപള്ളിൽ, സോജൻ പണ്ടാരശ്ശേരിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഈശോയുടെ തിരു ഹൃദയത്തിന്റെ തിരുനാളായി ആചരിക്കുന്ന ജൂൺ 16ന് ഇടവക തലത്തിൽ കയ്യെഴുത്ത് ആരംഭിക്കുന്ന രീതിയിലാണ്, ടോം പഴയംപള്ളിൽ, ഷൈനി സ്റ്റീഫൻ തെക്കേകവുന്നുംപാറയിൽ എന്നിവർ കോർഡിനേറ്റർമാരായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടത്തിവരുന്നത്.
പത്താം വാർഷികാഘോഷങ്ങളുടെ സമാപനം നടക്കുന്ന സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിലായി സമ്പൂർണ ബൈബിൾ പകർത്തിയെഴുത്ത് ഇടവകയ്ക്കായി സമർപ്പിക്കും. പ്രാർഥനാ ചൈതന്യത്തോടെയും, നന്ദി നിറഞ്ഞ ഹൃദയത്തോടെയും തങ്ങളുടെ കൈയ്യക്ഷരത്തിൽ, വിശുദ്ധഗ്രന്ഥം പകർത്തി എഴുതുന്നതിന്റെ, ആ വലിയ അനുഭവത്തിൽ, മെൽബൺ സെന്റ് മേരീസ് ക്നാനായ ഇടവക സമൂഹം, ഈ പുണ്യ സംരംഭം ഏറ്റെടുത്തിരിക്കുകയാണ്.
|
|
|
|
|
|