• Logo

Allied Publications

Delhi
ഖ​ലി​സ്ഥാ​ന്‍ അ​നു​കൂ​ല ചു​വ​രെ​ഴു​ത്ത്; അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്
Share
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ വി​വി​ധ മെ​ട്രോ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഖ​ലി​സ്ഥാ​ന്‍ അ​നു​കൂ​ല ചു​വ​രെ​ഴു​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്. സിസി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്.

മെ​ട്രോ സ്‌​റ്റേ​ഷ​നു​ക​ളി​ലെ സു​ര​ക്ഷാ​ചു​മ​ത​ല​യു​ള്ള സി​ഐ​എ​സ്എ​ഫി​ന്‍റെ സ​ഹ​ക​ര​ണ​വും പോ​ലീ​സ് തേ​ടി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ നി​രോ​ധി​ത സം​ഘ​ട​ന​യാ​യ സി​ഖ് ഫോ​ര്‍ ജ​സ്റ്റീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ ഏ​താ​നും പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച​യാ​ണ് ഡ​ല്‍​ഹി​യി​ലെ മെ​ട്രോ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഖ​ലി​സ്ഥാ​ന്‍ അ​നു​കൂ​ല ചു​വ​രെ​ഴു​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ജി20​ക്കെ​തി​രാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളും ചു​വ​രെ​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഡ​ല്‍​ഹി​യി​ല്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്‍​പ​ത്, പ​ത്ത് ദി​വ​സ​ങ്ങ​ളി​ലാ​ണ് ഡൽഹിയിൽ ജി20 ​ഉ​ച്ച​കോ​ടി ന​ട​ക്കു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ അ​ട​ക്കം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

വാ​ക്കു​ത​ർ​ക്കം; ബ​സ് യാ​ത്ര​യ്ക്കി​ടെ റോ​ഡി​ലേ​ക്ക് ചാ​ടി പെ​ൺ​കു​ട്ടി.
ന്യൂ​ഡ​ൽ​ഹി: ബ​സ് യാ​ത്ര​യ്ക്കി​ടെ ഡ്രൈ​വ​റു​മാ​യും യാ​ത്ര​ക്കാ​ര​നു​മാ​യും വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി
ഡ​ൽ​ഹി​യി​ലെ ചേ​രി​യി​ൽ വ​ൻ തീ​പി​ടി​ത്തം.
ന്യൂ​ഡ​ൽ​ഹി: ഷ​ഹ്‌​ദ​ര റാ​ണി ഗാ​ർ​ഡ​നി​ലെ ചേ​രി പ്ര​ദേ​ശ​ത്തു വ​ന്‍ തീ​പി​ടി​ത്തം. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം.
ശ്വാസംമുട്ടി ഡൽഹി; മാസ്ക് ധരിച്ച് പുറത്തിറങ്ങാൻ നിർദേശം.
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വാ​യു മ​ലി​നീ​ക​ര​ണ​ത്തോ​ത് അ​പ​ക​ടാ​വ​സ്ഥ​യി​ലെ​ത്തി​യ​തോ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.
കൊടിയേറ്റ് നടത്തി.
ന്യൂഡൽഹി: ഹരിനഗർ സെന്‍റ് ചാവറ കുര്യാക്കോസ് ദേവാലത്തിൽ തിരുനാളിന്‍റെ കൊടിയേറ്റ് ഫരിദാബാദ് രൂപത വികാരി ജനറൽ ഫാ.ജോൺ ചോഴിത്തറ നിർവഹിച്ചു.
ദേ​ശീ​യ പോ​ലീ​സ് മീ​റ്റി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം സ്ഥാ​നം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ദേ​ശീ​യ പോ​ലീ​സ് അ​ത്‍​ല​റ്റി​ക് മീ​റ്റി​ൽ കേ​ര​ളം ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥമാ​ക്കി.