ന്യൂഡൽഹി: ഓണാഘോഷത്തോട് അനുബന്ധിച്ച് ഡൽഹി മലയാളി അസോസിയേഷന്റെയും മാനുവൽ മലബാർ ജൂവലേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവാതിര കളി മത്സരം നടത്തി. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലാണ് മത്സരം അരങ്ങേറിയത്.
പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശാലോം ഹിൽസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഫൗണ്ടർ & ചെയർപേഴ്സൺ ഡോ. ലില്ലി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റും ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ,
കൾച്ചറൽ കൺവീനർ ജെ സോമനാഥൻ, വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളിധരൻ, ട്രെഷറാർ മാത്യു ജോസ്, ജോയിന്റ് ട്രെഷറാർ പി.എൻ. ഷാജി, ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, ജോയിന്റ് ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഒന്നാം സമ്മാനമായ 15,000 രൂപയുടെ അമ്മു മെമ്മോറിയൽ കാഷ് അവാർഡും ട്രോഫിയും ആർകെ പുരം ഏരിയയും രണ്ടാം സമ്മാനമായ 10,000 രൂപ കാഷ് അവാർഡും ട്രോഫിയും ദ്വാരക ഏരിയയും മൂന്നാം സമ്മാനമായ 7,500 രൂപ കാഷ് അവാർഡും ട്രോഫിയും മയൂർ വിഹാർ ഫേസ്3 ഏരിയയും കരസ്ഥമാക്കി.
ടി. റെഡ്ഡി ലക്ഷ്മി, സംഗീത എസ്. നായർ, ശ്രീജ ജ്യോതിഷ് എന്നിവരായിരുന്നു വിധികർത്താക്കൾ. അംബേദ്കർ നഗർപുഷ്പ് വിഹാർ, ആശ്രംശ്രീനിവാസ്പുരി, ദിൽഷാദ് കോളനി, ജനക് പുരി, മഹിപാൽപ്പുർകാപ്പസ്ഹേഡാ, മയൂർ വിഹാർ ഫേസ്2, മെഹ്റോളി, പാലംമംഗലാപുരി, വസുന്ധര എൻക്ലേവ്, വിനയ് നഗർകിദ്വായ് നഗർ, വികാസ്പുരിഹസ്തസാൽ എന്നീ ഡിഎംഎയുടെ ഏരിയകളാണ് മത്സരത്തിൽ പങ്കെടുത്തത്.
നെഹ്റു സ്റ്റേഡിയത്തിലെ വെയിറ്റ്ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിൽ 27നു നടക്കുന്ന "ഓണം പൊന്നോണം' എന്ന ഓണാഘോഷ പരിപാടിയിൽ ഒന്നാം സ്ഥാനക്കാരായ ആർകെ പുരം ഏരിയക്ക് തിരുവാതിര കളി നടത്തുവാൻ അവസരവും ലഭിക്കും. കൂടാതെ അന്നേ ദിവസം കാഷ് അവാർഡും ട്രോഫിയും വിജയികൾക്ക് സമ്മാനിക്കും.
|