ബ്രിസ്ബെയ്ന്‍ : അകാലത്തിൽ വിടപറഞ്ഞ ഡോ വി പി ഉണ്ണികൃഷ്ണന് ആദരാഞ്ജലികളുമായി ബ്രിസ്ബനിലെ ഇന്ത്യൻ സമൂഹം ഒത്തു ചേർന്നു . ബ്രിഡ്ജ്മെൻ ഡൗൺസിലും വില്ലാവോങ്ങിലും നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ ഓസ്ട്രേലിയ എമ്പാടുനിന്നും ഉള്ള നൂറുകണക്കിന് ആളുകളാണെത്തിയത് .
തിരുവന്തപുരം പള്ളിച്ചൽ കൊട്ടറ പരേതനായ വേലായുധന്റെ പുത്രനാണ് ഉണ്ണികൃഷ്ണൻ . സംസ്കാരം ശനിയാഴ്ച ഉച്ചക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ നടക്കും . ശനിയാഴ്ച പുലർച്ചെ ഖത്തർ എയർ വിമാനത്തിൽ മൃതദേഹം തിരുവനന്തപുരത്തു എത്തും . 10 മുതൽ ഉച്ചക്ക് 12 വരെ പള്ളിച്ചലിലെ വീട്ടിൽ പൊതുദര്‍ശനത്തിനും വയ്ക്കുന്നതാണ്.
പിന്നാരോ സെമിറ്ററി ചാപ്പലിൽ ഉണ്ണികൃഷ്ണന്റെ ഭൗതീക ശരീരം പൊതു ദർശനത്തിന് വച്ചപ്പോൾ സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ടവർ ആദരവ് അര്പ്പിക്കാനെത്തുകയുണ്ടായി . നേരത്തേ ക്യുൻസ്ലാൻഡ് വേദിക് കൾച്ചറൽ സെന്ററിൽ നടന്ന അനുസ്മരണ സമ്മേളനം ബ്രിസ് ബെയ്ൻ ഇന്ത്യൻ സമൂഹത്തിന്റെ ചരിത്രത്തിൽ പുതിയ ഒരധ്യായം തന്നെ എഴുതി ചേർത്തു . ക്യുൻസ്ലാൻഡിലെ മുഴുവൻ ഭാഷാ കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ ,ദീർഘ കാലം ഇന്ത്യൻ അസോസിയേഷന്റെ നേതൃ പദം അലങ്കരിച്ച ഡോ ഉണ്ണികൃഷ്ണന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു .
ഓസ്ട്രലിയയിലെ ഉന്നത സിവിലിയൻ ബഹുമതി ആയ ഓർഡർ ഓഫ് ഓസ്ട്രേലിയ അവാർഡ് ജേതാവായ ഉണ്ണികൃഷ്ണന്റെ സേവനങ്ങൾ ഓരോരുത്തരും പ്രത്യേകം എടുത്തു പറഞ്ഞു പ്രകീർത്തിക്കുകയുണ്ടായി. ഡോ ചെറിയാൻ വർഗീസ് ആമുഖമായി പ്രസംഗിച്ചു . വേദാന്ത സൊസൈറ്റി വൈസ് പ്രസിഡണ്ട് സ്വാമി ആത്മേശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി .തുടർന്ന്. ബ്രിസ്ബെയ്ൻ സിറ്റി കൗൺസിലർ ആഞ്ചല ഓവൻ , സ്പ്രിംഗ് ഫീൽഡ് സിറ്റി കോര്പറേഷൺ എം ഡി ഡോ മഹാശിന്നത്തമ്പി , സഹ പ്രവർത്തകൻ കൂടിയായ ക്യുൻസ്ലാൻഡ് മെയിൻ റോഡ്സ് മുൻ ഡയറക്ടർ ജനറൽ ജിം വർഗീസ് , FICQ പ്രസിഡന്റ് അനൂപ് നന്നരു, ഗോപിയോ പ്രസിഡന്റ് ഉമേഷ് ചന്ദ്ര ,വിവിധ അസോസിയേഷൻ സംഘടനാ ഭാരവാഹികളായ പ്രതാപ് ലക്ഷ്മൺ ,രാജേഷ് മണിക്കര ടോം ജോസഫ് , ഡോ ജോയി ചെറിയാൻ സുരേന്ദ്ര പ്രസാദ് ,ഡോ പ്രസാദ് യർലാഗദ്ദ , പളനി തേവർ ,ശ്യാം ദാസ് , ജോമോൻ കുര്യൻ , ഗിരീഷ് പരമേശ്വരൻ , ഷാജി തേക്കാന ത്ത് , സുധ നായർ, എ കെ കൃഷ്ണൻ, രജനി രാജേഷ് , സി .കെ ഉണ്ണികൃഷ്ണൻ , സജിനി ഫിലിപ്പ് , ഗിൽബർട് കുറുപ്പശേരി തുടങ്ങിയവർ പ്രസംഗിച്ചു. മരുമകൻ ആദർശ് മേനോൻ , മക്കളായ ഗാർഗി ,സിദ്ധാർത് എന്നിവർ നന്ദി പ്രകാശിപ്പിച്ചു .
|