• Logo

Allied Publications

Australia & Oceania
മെ​ൽ​ബ​ണി​ൽ കു​ടും​ബ ന​വീ​ക​ര​ണ കാ​രി​സ ധ്യാ​നം ഫെ​ബ്രു​വ​രി 24,25,26 തി​യ​തി​ക​ളി​ൽ
Share
മെ​ൽ​ബ​ണ്‍ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക​ധ്യാ​നം ന്ധ ​കു​ടും​ബ ന​വീ​ക​ര​ണ കാ​രി​സ ധ്യാ​നം, ഫെ​ബ്രു​വ​രി 24,25,26 തി​യ​തി​ക​ളി​ലാ​യി മെ​ൽ​ബ​ണ്‍ റി​സ​ർ​വോ​യ​റി​ലു​ള്ള സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ് ന​ട​ത്ത​പ്പെ​ടു​ന്നു.

24ിവെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5 മു​ത​ൽ 9 വ​രെ​യും, 25 ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 3 വ​രെ​യും, 26 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 2.30 മു​ത​ൽ 7.30 വ​രെ​യു​മാ​ണ് ധ്യാ​ന സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കു​ടും​ബ​ദാ​ന്പ​ത്യ കാ​രി​സ ധ്യാ​ന മേ​ഖ​ല​യി​ൽ പ്രാ​വി​ണ്യം തെ​ളി​യി​ച്ച, ട​ഢ​ഉ എ​സ്വി​ഡി സ​ഭാം​ഗ​മാ​യ റ​വ: ഫാ. ​ടൈ​റ്റ​സ് ത​ട്ടാ​മ​റ്റ​ത്തി​ലാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം ക്ളാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. എ​ല്ലാ ധ്യാ​ന ദി​വ​സ​ങ്ങ​ളി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യും, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ കു​ന്പ​സാ​രി​ക്കു​വാ​നു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ജി​ജി​മോ​ൻ കു​ഴി​വേ​ലി​ൽ കോ​ർ​ഡി​നേ​റ്റ​ർ ആ​യു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ​യും, പാ​രി​ഷ് സെ​ക്ര​ട്ട​റി ഫി​ലി​പ്സ് എ​ബ്ര​ഹാം കു​രീ​ക്കോ​ട്ടി​ൽ, കൈ​ക്കാ​ര·ാ​രാ​യ നി​ഷാ​ദ് പു​ലി​യ​ന്നൂ​ർ, ആ​ശി​ഷ് സി​റി​യ​ക് വ​യ​ലി​ൽ, സ​ജി​മോ​ൾ മാ​ത്യു ക​ള​പ്പു​ര​യ്ക്ക​ൽ, ജെ​യ്സ് ജോ​ണ്‍ മൂ​ക്ക​ൻ​ച്ചാ​ത്തി​യി​ൽ, പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, കൂ​ടാ​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ, ധ്യാ​ന​വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളും പ്രാ​ർ​ഥ​ന​ക​ളും ന​ട​ത്തി​വ​രു​ന്നു.

കു​ടും​ബ ന​വീ​ക​ര​ണം സാ​ധ്യ​മാ​കു​ന്ന​തി​നും, പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഭം​ഗി​യാ​യി ന​ട​ത്ത​പ്പെ​ടു​വാ​നും, പ​രി​ശു​ദ്ധ അ​മ്മ​യു​ടെ അ​നു​ഗ്ര​ഹം യാ​ചി​ക്കു​വാ​നു​മാ​യി എ​ല്ലാ ഇ​ട​വ​കാം​ഗ​ങ്ങ​ളും ഈ ​ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന്, സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പു​തി​യ വി​കാ​രി​യാ​യി ചു​മ​ത​ല​യേ​റ്റ ഫാ. ​അ​ഭി​ലാ​ഷ് ക​ണ്ണാ​ന്പ​ട​വും, പ​ത്താം വാ​ർ​ഷി​കം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഷി​നോ​യ് മ​ഞ്ഞാ​ങ്ക​ലും അ​റി​യി​ച്ചു.

ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ്; തൃ​ശൂ​ർ പു​ണ്യാ​ള​ൻ​സ് ജേ​താ​ക്ക​ൾ.
വെ​ല്ലിം​ഗ്ട​ൺ: ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ് നാ​ലാം സീ​സ​ൺ സ​മാ​പി​ച്ചു.
പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
പെ​ർ​ത്ത്: പെ​ർ​ത്തി​ലെ പ്ര​മു​ഖ അ​സോ​സി​യേ​ഷ​നാ​യ പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം.
എ.എൻ. ഷം​സീ​ർ ഓ​സ്ട്രേ​ലി​യ​യി​ൽ.
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ൽ പ​​​​ങ്കെ​​​
സിയന്നയിൽ കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക.
സി​യ​ന്ന: ഇ​റ്റ​ലി​യി​ലെ സി​യ​ന്ന കേ​ര​ള കാ​ത്തോ​ലി​ക്കാ അ​സോ​സി​യേ​ഷ​നു ഇ​നി പു​തി​യ ഇ​ട​വ​ക.
ന്യൂ​സി​ല​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ൻ ഫെ​യ​ർ 29ന് ​കൊ​ച്ചി​യി​ൽ.
ക​ണ്ണൂ​ർ: ന്യൂ​സി​ല​ൻ​ഡ് സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യാ​യ എ​ഡ്യു​ക്കേ​ഷ​ൻ ന്യൂ​സി​ലാ​ൻ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ സാ​ന്‍റാ മോ​