• Logo

Allied Publications

Australia & Oceania
പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞിയു​ടെ തി​രു​നാ​ളും പ​ത്താം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന​വും പ്രൗ​ഢോ​ജ്വ​ല​മാ​യി
Share
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് ഇ​ട​വ​ക​യി​ൽ പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞിയു​ടെ തി​രു​നാ​ളും പ​ത്താം വാ​ർ​ഷി​ക ഉദ്ഘാ​ട​ന​വും പ്രൗ​ഢോ​ജ്വ​ല​മാ​യി ആ​ഘോ​ഷി​ച്ചു.

സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് പാ​രി​ഷ് മെ​ൽ​ബ​ണ്‍, സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ളും പ​ത്താം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന​വും പ്രൗ​ഡോ​ജ്വ​ല​മാ​യി ഒ​ക്ടോ​ബ​ർ 23ന് ​സെ​ന്‍റ് മാ​ത്യൂ​സ് ച​ർ​ച് ഫോ​ക്ന​റി​ൽ ആ​ഘോ​ഷി​ച്ചു.

ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും പ്ര​സു​ദേ​ന്തി​മാ​രാ​യ തി​രു​നാ​ളി​ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് കൊ​ടി​യേ​റ്റോത്തോടെ പെരുനാളിന് ആ​രം​ഭം കു​റി​ച്ചു. തു​ട​ർ​ന്ന് പ​ട​മു​ഖം സേ​ക്ര​ട്ട് ഹാ​ർ​ട്ട് ക്നാ​നാ​യ കാ​ത്ത​ലി​ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ഷാ​ജി പൂ​ത്ത​റ മു​ഖ്യ കാ​ർ​മ്മി​ക​നാ​യ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യും ന​ട​ത്ത​പ്പെ​ട്ടു. സ​ഹ​കാ​ർ​മ്മി​ക​രാ​യ ഫാ. ​റ്റി​ജോ പു​ത്ത​ൻ പ​റ​ന്പി​ൽ തി​രു​നാ​ൾ സ​ന്ദേ​ശ​വും, ഫാ. ​ജോ​യ്സ് കൊ​ല്ലം​കു​ഴി​യി​ൽ പ്ര​ദ​ക്ഷി​ണ​വും ന​ട​ത്തി.

തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന വ​ർ​ണ​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷ​ണ​ത്തി​ന് നൂ​റ് ക​ണ​ക്കി​ന് ഭ​ക്ത ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. മി​ഷ്യ​ൻ ലീ​ഗി​ലെ കു​ട്ടി​ക​ൾ പേ​പ്പ​ൽ പ​താ​ക​ക​ൾ ഏ​ന്തി​യും, വ​നി​ത​ക​ൾ മു​ത്തു​കു​ട​ക​ളേ​ന്തി​യും അ​ണി​നി​ര​ന്നു. മാ​താ​വി​ന്‍റെ​യും യൗ​സേ​പ്പി​താ​വി​ന്‍റെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ളും ബീ​റ്റ്സ് ബൈ ​സെ​ൻ​റ് മേ​രി​സി​ന്‍റെ ചെ​ണ്ട​മേ​ളം, നാ​സി​ക്ഡോ​ൾ, മെ​ൽ​ബ​ണ്‍ സ്റ്റാ​ർ​സ് ചെ​ണ്ട​മേ​ളം എ​ന്നി​വ പ്ര​ദ​ക്ഷി​ണം ഭ​ക്തി സാ​ന്ദ്ര​വും വ​ർ​ണ​പ്പ​കി​ട്ടു​ള്ള​തു​മാ​ക്കി.

തി​രു​നാ​ൾ പ്ര​ദ​ക്ഷ​ണ​ത്തി​നു​ശേ​ഷം, സീ​റോ മ​ല​ബാ​ർ മെ​ൽ​ബ​ണ്‍ രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​സി​ജീ​ഷ് പു​ല്ല​ൻ​കു​ന്നേ​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദ​വും അ​ടു​ത്ത വ​ർ​ഷ​ത്തെ തി​രു​ന്നാ​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്താ​ൻ ത​യ്യാ​റാ​യ ബീ​റ്റ്സ് ബൈ ​സെ​ൻ​റ് മേ​രി​സ് ചെ​ണ്ട​മേ​ളം ആ​ൻ​ഡ് നാ​സി​ക് ധോ​ൾ ടീം ​അം​ഗ​ങ്ങ​ളു​ടെ പ്ര​സു​ദേ​ന്തി വാ​ഴ്ച​യും ന​ട​ത്ത​പ്പെ​ട്ടു.

പി​ന്നീ​ട്, പാ​രി​ഷ് ഹാ​ളി​ൽ വി​വി​ധ കൂ​ടാ​ര​യോ​ഗ​ങ്ങ​ൾ ന​ട​ത്തി​യ വ​ർ​ണ​പ​കി​ട്ടാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ തി​രു​നാ​ളി​ന് മാ​റ്റു കൂ​ട്ടി. അ​തോ​ടൊ​പ്പം ത​ന്നെ പ​ത്താം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന​വും ന​ട​ത്ത​പ്പെ​ട്ടു. കോ​ട്ട​യം അ​തി​രൂ​പ​ത മു​ൻ കെ​സി​വൈ​എ​ൽ പ്ര​സി​ഡ​ന്‍റ് ഷി​നോ​യ് മ​ഞ്ഞാ​ങ്ക​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ആ​യ ദ​ശാ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഫാ. ​ഷാ​ജി പൂ​ത്ത​റ തി​രി​തെ​ളി​ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​പ്രി​ൻ​സ് തൈ​പു​ര​യി​ട​ത്തി​ൽ മ​റ്റു വൈ​ദി​ക​ർ, പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, പ്ര​സു​ദേ​ന്തി​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള ക​ർ​മ്മ പ​രി​പാ​ടി​ക​ളു​ടെ പ്ര​കാ​ശ​നം ഫാ. ​സി​ജീ​ഷ് പു​ല്ല​ൻ​കു​ന്നേ​ൽ നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക​യു​ടെ വ​ള​ർ​ച്ച​ക്കും ദ​ശാ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നും എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​യും സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് വി​കാ​രി അ​ച്ച​ൻ അ​ഭ്യ​ർ​ഥി​ച്ചു.

ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞിയു​ടെ തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്ത് പ​രി​ശു​ദ്ധ അ​മ്മ​യു​ടെ അ​നു​ഗ്ര​ഹം സ്വീ​ക​രി​ക്കു​വാ​നും ദൈ​വ സ്നേ​ഹ​ത്തി​ൽ വ​ള​രു​വാ​നും എ​ത്തി​ച്ചേ​ർ​ന്ന എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും വി​കാ​രി റ​വ. ഫാ​ദ​ർ പ്രി​ൻ​സ് തൈ​പു​ര​യി​ട​ത്തി​ൽ അ​നു​മോ​ദി​ക്കു​ക​യും ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സി​ജോ ചാ​ല​യി​ൽ, കൈ​ക്കാ​രന്മാരാ​യ ആ​ശി​ഷ് വ​യ​ലി​ൽ, നി​ഷാ​ദ് പു​ലി​യ​ന്നൂ​ർ, സെ​ക്ര​ട്ട​റി ഫി​ലി​പ്സ് കു​രീ​ക്കോ​ട്ടി​ൽ, തി​രു​നാ​ൾ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, കൂ​ടാ​ര​യോ​ഗ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ്; തൃ​ശൂ​ർ പു​ണ്യാ​ള​ൻ​സ് ജേ​താ​ക്ക​ൾ.
വെ​ല്ലിം​ഗ്ട​ൺ: ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ് നാ​ലാം സീ​സ​ൺ സ​മാ​പി​ച്ചു.
പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
പെ​ർ​ത്ത്: പെ​ർ​ത്തി​ലെ പ്ര​മു​ഖ അ​സോ​സി​യേ​ഷ​നാ​യ പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം.
എ.എൻ. ഷം​സീ​ർ ഓ​സ്ട്രേ​ലി​യ​യി​ൽ.
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ൽ പ​​​​ങ്കെ​​​
സിയന്നയിൽ കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക.
സി​യ​ന്ന: ഇ​റ്റ​ലി​യി​ലെ സി​യ​ന്ന കേ​ര​ള കാ​ത്തോ​ലി​ക്കാ അ​സോ​സി​യേ​ഷ​നു ഇ​നി പു​തി​യ ഇ​ട​വ​ക.
ന്യൂ​സി​ല​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ൻ ഫെ​യ​ർ 29ന് ​കൊ​ച്ചി​യി​ൽ.
ക​ണ്ണൂ​ർ: ന്യൂ​സി​ല​ൻ​ഡ് സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യാ​യ എ​ഡ്യു​ക്കേ​ഷ​ൻ ന്യൂ​സി​ലാ​ൻ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ സാ​ന്‍റാ മോ​