• Logo

Allied Publications

Australia & Oceania
മെൽബൺ സെന്‍റ് മേരിസ് ഇടവകയിൽ തിരുന്നാളും മിഷൻ സ്ഥാപന വാർഷികോദ്ഘാടനവും
Share
മെൽബൺ : സെന്‍റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളും മിഷൻ സ്ഥാപനത്തിന്‍റെ പത്താം വാർഷിക ഉദ്ഘാടനവും ഒക്ടോബർ 23 ഞായറാഴ്ച സെന്‍റ് മാത്യൂസ് ചർച്ച് ഫോക്നറിൽ വച്ച് നടത്തപ്പെടും. ഉച്ചക്ക് രണ്ടിനു കൊടിയേറ്റും അതെ തുടർന്ന് ആഘോഷമായ തിരുന്നാൾ കുർബ്ബാനയും, പിന്നീട് പ്രദക്ഷിണവും വിശുദ്ധകുർബാനയുടെ വാഴ്വും ഉണ്ടായിരിക്കും.

ഇടവകാംഗങ്ങൾ ഒത്തൊരുമയോട് കൂടി പ്രസുദേന്തിമാരായി നടത്തപ്പെടുന്ന തിരുന്നാളിൽ പടമുഖം സേക്രെട്ട് ഹാർട്ട് ക്നാനായ കാത്തലിക് ഇടവക വികാരി ഫാ.ഷാജി പൂത്തറ മുഖ്യ കാർമ്മികനും മെൽബൺ സിറോ മലബാർ രൂപതയിൽ പുതുതായി സേവനമനുഷ്ഠിക്കാൻ എത്തിച്ചേർന്നിരിക്കുന്ന ഫാ. റ്റിജോ പുത്തൻ പറമ്പിൽ തിരുന്നാൾ സന്ദേശവും നൽകും.

ഫാ. ജോയ്‌സ് കൊല്ലംകുഴിയിൽ പ്രദക്ഷിണവും, സിറോ മലബാർ മെൽബൺ രൂപത ചാൻസലർ ഫാ. സിജീഷ് പുല്ലൻകുന്നേൽ വിശുദ്ധ കുർബ്ബാനയുടെ ആശിർവാദവും അടുത്ത വർഷത്തേക്കുള്ള പ്രെസുദേന്തി വാഴ്ചയും നടത്തും.

തുടർന്ന് നടത്തപ്പെടുന്ന കലാസന്ധ്യയിൽ വിവിധ കൂടാരയോഗങ്ങൾ അണിയിച്ചൊരുക്കുന്ന കലാപരിപാടികളും മിഷൻ സ്ഥാപനത്തിന്റെ പത്താം വാർഷിക ഉത്ഘാടനവും നടത്തപ്പെടും.

ഇടവക വികാരി ഫാ. പ്രിൻസ് തൈപുരയിടത്തിൽ, തിരുനാൾ ജനറൽ കൺവീനർ സിജോ ചാലയിൽ കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ , സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, മറ്റു തിരുന്നാൾ കമ്മറ്റി അംഗങ്ങൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായിവരുന്നു.

ഇടവകാംഗങ്ങളുടെ അഭിമാന കൂട്ടായ്മകളായ സെന്റ് മേരിസ് ഇടവക ഗായക സംഘം ബീറ്റ്‌സ് ബൈ സെന്റ് മേരിസ് ചെണ്ട മേളം & നാസിക് ധോൾ, മെൽബൺ സ്റ്റാർസ് ചെണ്ടമേളം എന്നിവരുടെ പ്രകടനങ്ങളും തിരുന്നാൾ പരിപാടികൾക്ക് മാറ്റു കൂട്ടും.

മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക് അ​ഭി​മാ​ന​മാ​യി സാ​ന്തോം ഗ്രോ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മെ​ല്‍​ബ​ണ്‍: മെ​ൽ​ബ​ൺ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ പാ​സ്റ്റ​റ​ൽ ആ​ൻ​ഡ് റി​ന്യു​വ​ൽ സെ​ന്‍റ​ർ​സാ​ൻ​തോം ഗ്രോ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​ന്തോം ഗ്രോ​വി​ന്‍റെ വെ​ഞ്ചി​രി​പ്പ് വെ​ള്ളി​യാ​ഴ്ച.
മെ​ൽ​ബ​ൺ: സീ​റോ​മ​ല​ബാ​ർ മെ​ൽ​ബ​ൺ രൂ​പ​ത പാ​സ്റ്റ​റ​ൽ ആ​ൻ​ഡ് റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ന്‍റെ(​സാ​ന്തോം ഗ്രോ​വ്) ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ
പെ​ൻ​റി​ത്ത് മ​ല​യാ​ളി കൂ​ട്ടാ​യ്മ വ​ള്ളം​ക​ളി മ​ത്സ​രം ഓ​ഗ​സ്റ്റ് ര​ണ്ടി​ന്.
സി​ഡ്നി: 2025ലെ ​ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​സ്റ്റേ​ൺ സി​ഡ്നി​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ പെ​ൻ​റി​ത്ത് മ​ല​യാ​ളി കൂ​ട്ടാ​യ്മ(​പി​എം​ക
വി​ൽ​സ​ൺ തോ​മ​സ് ഓ​സ്ട്രേ​ലി​യ​യി​ൽ അ​ന്ത​രി​ച്ചു.
കാ​ൻ​ബ​റ: ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​ത് ച​ക്കാ​ല​വീ​ട്ടി​ൽ പ​രേ​ത​രാ​യ സി.​ടി. തോ​മ​സി​ന്‍റെ​യും എം.​ടി.
ഇ​സ​ബെ​ൽ മേ​രി തോ​മ​സ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.
കാ​ൻ​ബ​റ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക സെ​ന്‍റ് മേ​രീ​സ് ഫാ​മി​ലി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ഇ​സ​ബെ​ൽ മേ​രി തോ​മ​സ് അ​വാ​ർ​ഡ് കാ​ൻ​ബ​റ ഇ