മെൽബൺ : തോൽക്കാത്ത നിയമസഭ സാമാജികനും ജനമനസുകളിൽ ഇടം നേടുകയും ചെയ്ത കെഎം മാണി എന്ന അനശ്വര നേതാവിന്‍റെ മൂന്നാം ചരമവാർഷികം പ്രവാസി കേരള കോൺഗ്രസ് ഓസ്ട്രേലിയ സ്മൃതി സംഗമം എന്ന പേരിൽ സംഘടിപ്പിച്ചു.
ഏപ്രിൽ 20 നു വൈകിട്ടു നടന്ന സൂം മീറ്റിംഗിൽ പ്രവാസി കേരള കോൺഗ്രസ് എം പ്രസിഡന്‍റ് ജിജോ ഫിലിപ്പ് കുഴികുളം അധ്യക്ഷത വഹിച്ചു. ജാതി മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി എല്ലാവരെയും സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു മാണി സാർ. മാണിസാറിന്‍റെ മരണം ഇതുവരെ ഉൾകൊള്ളാനായിട്ടില്ലന്നും അദ്ദേഹത്തിന്‍റെ ആശയങ്ങളും നയങ്ങളുമാണ് പാർട്ടിയെ മുന്പോട്ടു നയിക്കുന്ന പ്രേരക ശക്തിയെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ജോസ് കെ. മാണി പറഞ്ഞു.
മാണി സാറെന്ന വ്യക്തി കേരള കോൺഗ്രസുകാരുടെ മാത്രമല്ല കേരള ജനതയുടെ ഒരു വികാരമായിരുന്നെന്നും ആ വൈകാരിക മുഹൂർത്തങ്ങളാണ് ഏപ്രിൽ ഒന്പതിനു തിരുനക്കര മൈതാനത്തു നടന്ന സ്മൃതി സംഗമത്തിൽ നിന്നും ദർശിക്കാൻ കഴിഞ്ഞതെന്നും ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന തോമസ് ചാഴികാടൻ എംപി പറഞ്ഞു.
കേരള ചരിത്രത്തിൽ പതിമൂന്നു തവണ ബജറ്റ് അവതരിപ്പിച്ച മാണി സാറിന്‍റെ ദീർഘവീക്ഷണം കാലാതീതമാണെന്നും അദ്ദേഹം മുന്നോട്ടുവച്ച പ്രത്യയ ശാസ്ത്രം വരും കാലത്ത് വെളിച്ചമേകുമെന്നും കർഷകനും കർഷകതൊഴിലാളിയും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് പകർന്നു നലകിയ "അദ്ധ്വാന വർഗ സിദ്ധാന്തം' കേരളത്തിന്‍റെ സവിശേഷ സാഹചര്യങ്ങളിൽ നാടിനു മാർഗദർശിയാകുന്ന വിളക്കാണ് എന്നതിൽ സംശയമില്ലന്നും മുഖ്യ പ്രഭാഷകനായിരുന്ന എൻ. ജയരാജ് എംഎൽഎ പറഞ്ഞു.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സെബാസ്റ്റ്യൻ ജേക്കബ്, ഷാജു ജോൺ, കെന്നടി പട്ടുമാക്കിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സിജോ ഈന്തനാകുഴി സ്വാഗതവും ജിൻസ് ജയിംസ് നന്ദിയും പറഞ്ഞു.
സിബിച്ചൻ ജോസഫ് , റെജി പാറയ്ക്കൽ, റോബിൻ ജോസ്, ഹാജു തോമസ്, ജീനോ ജോസ്, ജലേഷ് എബ്രഹാം, ക്ലിസൺ ജോർജ് , ജോഷി ജോർജ് കുഴിക്കാട്ടിൽ, ബിജു പള്ളിക്കര, ഡോണി താഴേത്തിൽ, ജോഷി ജേക്കബ്, ജോമോൻ മാമലശേരി, ജോൺ സൈമൺ, ജോസി സ്റ്റീഫൻ, മഞ്ചു പാല കുന്നേൽ, സ്റ്റീഫൻ ഓക്കാടൻ, അജേഷ് ചെറിയാൻ, ജിബിൻ ജോസഫ്, ലിജേഷ് അബ്രഹാം, ഷാജി ഈഴക്കുന്നേൽ, സുമേഷ് ജോസ്, എബി തെരുവത്ത്, ഷെറിൻ, റോബർട്ട് മുതലായവർ പരിപാടിക്കു നേതൃത്വം നൽകി.
എബി പൊയ്ക്കാട്ടിൽ
|