• Logo

Allied Publications

Australia & Oceania
ഒഐസിസി ഓസ്ട്രേലിയ നാഷണൽ കമ്മിറ്റി യോഗം ചേർന്നു
Share
സിഡ്നി: ഒഐസിസി ഓസ്ട്രേലിയ നാഷണൽ കമ്മറ്റിയുടെ ആദ്യ എക്‌സിക്യൂട്ടിവ് യോഗം ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ചു. നാഷണൽ ഓര്‍ഗനൈസര്‍ ജിന്‍സണ്‍ കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ള ആശംസകള്‍ നേർന്നു.

പി.ടി തോമസ് അനുസ്മരണത്തില്‍ ജിന്‍സണ്‍ കുര്യൻ, ഒഐസിസി പെര്‍ത്ത് കണ്‍വീനര്‍ ഉര്‍മീസ് വാളൂരാന്‍, ജനറല്‍ കണ്‍വീനര്‍ ബൈജു ഇലഞ്ഞിക്കുടി, ഓഷ്യാന കണ്‍വീനര്‍ ജോസ് എം.ജോര്‍ജ്, ഒഐസിസി സിഡ്നി കണ്‍വീനര്‍ ബിനോയ് അലോസ്യസ് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് മെംമ്പര്‍ഷിപ്പ്, നാഷണൽ ലീഡര്‍ഷിപ്പ് ക്യാമ്പ്, ഒഐസിസി ഓസ്ട്രേലിയയുടെ ഭാവി പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു.

ഉര്‍മീസ് വാളൂരാന്‍ (പെര്‍ത്ത്), ബെന്നി കണ്ണമ്പുഴ, ജിബിന്‍ തേക്കാനത്ത് (കാന്‍ബറ),
ആന്‍റണി മാവേലി, ജിബി കൂട്ടുങ്ങല്‍ (അഡ്‌ലെയ്ഡ്), ബൈജു ഇലഞ്ഞിക്കുടി, മാമന്‍ ഫിലിപ്പ്, ജോണ്‍ പിറവം ( ബ്രിസ്ബേൻ), ജോസ് എം.ജോര്‍ജ്, ജിജേഷ് പുത്തൻവീട് (മെല്‍ബണ്‍), ജിന്‍സണ്‍ കുര്യൻ, ബിനോയ് അലോസ്യസ്, ജോസ് വരാപ്പുഴ (സിഡ്നി), ഷാജഹാന്‍ ഐസക്ക്, സോബി ജോര്‍ജ്, പോള്‍ പനോക്കാരന്‍ (ഡര്‍വിന്‍), ജിബി ആന്‍റണി, ഷാജി ജോസഫ് (ടാസ്മാനിയ) എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ഗ്ലോബല്‍ കമ്മിറ്റിയുടെ അംഗീകാരത്തോടെ ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളില്‍ അഡ്ഹോക്ക് കമ്മിറ്റികളും, വിപുലമായ മെംമ്പര്‍ഷിപ്പ് കാന്പയിനും നാഷണൽ ഓര്‍ഗനൈസര്‍ ജിന്‍സണ്‍ കുര്യന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി സംഘടിപ്പിക്കുമെന്നും ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ള അറിയിച്ചു.

ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി ചെയര്‍മാനായി കുമ്പളത്ത് ശങ്കരപ്പിള്ള ചുമതലയേറ്റതിനുശേഷം, കേരളാ പ്രദേശ് കോണ്‍‌ഗ്രസ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം പ്രഖ്യാപിച്ച പുതിയ ഭാരവാഹികളെ ഉള്‍പ്പെടുത്തി ഒഐസിസി ഓസ്ട്രേലിയയുടെ സംഘടനാ സംവിധാനം സജീവമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ്; തൃ​ശൂ​ർ പു​ണ്യാ​ള​ൻ​സ് ജേ​താ​ക്ക​ൾ.
വെ​ല്ലിം​ഗ്ട​ൺ: ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ് നാ​ലാം സീ​സ​ൺ സ​മാ​പി​ച്ചു.
പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
പെ​ർ​ത്ത്: പെ​ർ​ത്തി​ലെ പ്ര​മു​ഖ അ​സോ​സി​യേ​ഷ​നാ​യ പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം.
എ.എൻ. ഷം​സീ​ർ ഓ​സ്ട്രേ​ലി​യ​യി​ൽ.
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ൽ പ​​​​ങ്കെ​​​
സിയന്നയിൽ കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക.
സി​യ​ന്ന: ഇ​റ്റ​ലി​യി​ലെ സി​യ​ന്ന കേ​ര​ള കാ​ത്തോ​ലി​ക്കാ അ​സോ​സി​യേ​ഷ​നു ഇ​നി പു​തി​യ ഇ​ട​വ​ക.
ന്യൂ​സി​ല​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ൻ ഫെ​യ​ർ 29ന് ​കൊ​ച്ചി​യി​ൽ.
ക​ണ്ണൂ​ർ: ന്യൂ​സി​ല​ൻ​ഡ് സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യാ​യ എ​ഡ്യു​ക്കേ​ഷ​ൻ ന്യൂ​സി​ലാ​ൻ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ സാ​ന്‍റാ മോ​