മെൽബൺ : കേരള കോൺഗ്രസ് (എം) ജന്മദിനം പ്രവാസി കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിൽ ആഘോഷിച്ചു. ഓൺലൈൻ യോഗമാണ് സംഘടിപ്പിച്ചത്. ഒക്ടോബർ പത്തിന് രാത്രി ഒൻപതിനു നടന്ന ആഘോഷത്തിൽ പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളം അധ്യക്ഷത വഹിച്ച യോഗം കേരള കോൺഗ്രസ് (എം)ചെയർമാൻ ജോസ് കെ. മാണി ഉദ്ഘാടനംചെയ്തു.
കേരള രാഷ്ട്രീയത്തിന്റെ ദിശ നിർണയിക്കുന്ന ശക്തിയായി കേരള കോൺഗ്രസ് (എം) മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജോസ് കെ മാണി പറഞ്ഞു. കേരളത്തെ രൂപപ്പെടുത്തുന്നതിൽ കേരള കോൺഗ്രസ് നല്കിയ സംഭാവന വിലമതിക്കാനാവില്ല. കർഷകനും കർഷക തൊഴിലാളിക്കും പ്രയോജനകരായ പല പദ്ധതികളും മാണി സാർ ധനമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ആവിഷ്കരിച്ചിട്ടുണ്ടെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
തോമസ് ചാഴികാടൻ എം പി മുഖ്യപ്രഭാഷണം നടത്തി. ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും ചടങ്ങിൽ പങ്കുചേർന്നു. സിജോ ഈന്തനാകുഴി സ്വാഗതവും ജിൻസ് ജയിംസ് നന്ദിയും പറഞ്ഞു.
സെബാസ്റ്റ്യൻ ജേക്കബ്, കെന്നടി പട്ടുമാക്കിൽ, റോബിൽ ജോസ്, ഐ.ബി. ഇഗ്നേഷ്യസ്, സിബിച്ചൻ ജോസഫ്, റ്റോ ജോ തോമസ്, ജോസി സ്റ്റീഫൻ, ജോഷി കുഴിക്കാട്ടിൽ, ഡേവിസ് ചക്കൻകുളം, ജലേഷ് എബ്രഹാം, ബിജു പള്ളിക്കര, ഡോണി താഴത്തേൽ, എന്നിവർ ആശംസകളറിയിച്ചു.
ടോം പഴയമ്പള്ളിൽ, ജിനോ ജോസ്, ജിബിൻ ജോർജ്, ലിജേഷ് എബ്രഹാം, ജോജി കാനാട്ട്, ഹാജു തോമസ്, സുമേഷ് ജോസ്, ജിബിൻ ജോസഫ്, ബിബിൻ ജോസ്, ജോഷി ജേക്കബ്, മഞ്ചു പാലക്കുന്നേൽ, റോബർട്ട് അഗസ്റ്റിൻ, ഷെറിൻ കുരുവിള, സിബി സെബാസ്റ്റ്യൻ, എബി ബെന്നി, റോഷൻ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
ഓസ്ടേലിയയിലെ എല്ലാ സ്റ്റേറ്റുകളിലും ടെറിറ്ററികളിൽനിന്നുമുള്ള നിരവധി പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. ഒാസ്ട്രേലിയ റെഡ് ക്രോസുമായി ചേർന്നു നവംബർ മുപ്പതിനു മുൻപായി ഇരുനൂറു പേരുടെ രക്തധാനം നടത്താനും യോഗം തീരുമാനിച്ചു.
|