• Logo

Allied Publications

Australia & Oceania
നയാഗ്ര മലയാളി സമാജം ലൈറ്റിംഗ് കളറിംഗ് മത്സരം സമ്മാനങ്ങൾ വിതരണം ചെയ്തു
Share
നയാഗ്ര: നയാഗ്ര മലയാളി സമാജത്തിന്‍റെ ലൈറ്റിംഗ് കളറിംഗ് മത്സരങ്ങളുടെ സമ്മാനങ്ങൾ വിതരണം ചെയ്തു.നയാഗ്ര ഫാൾസിലെ ഫയർമെൻസ് പാർക്കിൽ കോവിഡ് നിയത്രണങ്ങൾ പാലിച്ചാണ് ചടങ്ങു സംഘടിപ്പിച്ചത്.നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്നതിനാൽ, മത്സര ജേതാക്കൾക്ക് നിശ്ചിത സമയം നൽകി ചടങ്ങിനെത്തിയവരുടെ എണ്ണം ക്രമീകരിച്ചാണ് ചടങ്ങു സംഘടിപ്പിച്ചത്.

ഇൻഡോർ ലൈറ്റിംഗ് മത്സരത്തിന്‍റെ ജേതാക്കളായ ജോർജൂസും കുടുംബവും, രണ്ടാം സ്ഥാനക്കാരായ രാജേഷും കുടുംബവും, മൂന്നാം സ്ഥാനക്കാരായ സഞ്ജുവും കുടുംബവും സമ്മാനങ്ങൾ ഏറ്റു വാങ്ങി. ഔട്ട് ഡോർ ലൈറ്റിംഗ് കോംപെറ്റീഷനിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ലഭിച്ച ഡേവിഡ്, സണ്ണി, മോൻസി എന്നിവരുടെ കുടുംബങ്ങളും സമ്മാനങ്ങൾ ഏറ്റുവാങ്ങി. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഏറ്റവും അധികം പ്രചാരം ലഭിച്ച ലൈറ്റിംഗിനുള്ള സോഷ്യൽ മീഡിയ ചാമ്പ്യൻ എന്ന സമ്മാനം രാജേഷ്നിഷ എന്നിവരുടെ കുടുംബം ഏറ്റുവാങ്ങി.

സബ്‌ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിയായി സംഘടിപ്പിച്ച കളറിംഗ് മത്സരത്തിന്റെ സമ്മാനദാനവും ചടങ്ങിൽ നടന്നു. സബ് ജൂനിയർ വിഭാഗത്തിൽ വിജയികളായ, എലീന കെ, ലിയോണ റോബിൻ, ഹാസൽ ജേക്കബ് എന്നിവരും, ജൂനിയർ വിഭാഗത്തിൽ ജേതാക്കളായ ജോസ് ജെയിംസ്, ജൂവൽ ഷാജിമോൻ, ആഞ്‌ജലീന ജോസഫ്, സീനിയർ വിഭാഗത്തിൽ വിജയികളായ ഷിൻജു ജെയിംസ്, ബിൻസ് ടോംസ്, മിനി ബൈജു എന്നിവരും ചടങ്ങിൽ സമ്മാനങ്ങൾ ഏറ്റുവാങ്ങി. കളറിംഗ് മത്സരത്തിലെ സോഷ്യൽ മീഡിയ ചാമ്പ്യനായ ആൻഡ്രിയ ഡിന്നിയും ഫയർമാൻസ് പാർക്കിൽ സമ്മാനം ഏറ്റു വാങ്ങി. ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിക്കാണ് ഇരു പരിപാടികളും സംഘടിപ്പിച്ചതെങ്കിലും, കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ സമ്മാനദാനം വൈകുകയായിരുന്നു.

പ്രസിഡന്‍റ് ബൈജു പകലോമറ്റം, വൈസ് പ്രസിഡന്‍റ് ബിമിൻസ് കുര്യൻ, സെക്രട്ടറി എൽഡ്രിഡ് കാവുങ്കൽ, ട്രഷറർ ടോണി മാത്യു, ജോയിന്റ് സെക്രട്ടറി കവിത പിന്റോ, ജോയിന്റ് ട്രഷറർ ബിന്ധ്യ ജോയ്, കമ്മിറ്റി അംഗങ്ങളായ ആഷ്‌ലി ജോസഫ്, രാജേഷ് പാപ്പച്ചൻ,നിത്യ ചാക്കോ, സുനിൽ ജോക്കി, റോബിൻ ചിറയത്, മധു സിറിയക്, സജ്‌ന ജോസഫ്, ലക്ഷ്മി വിജയ്, ഓഡിറ്റർ പിന്റോ ജോസഫ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ജയ്മോൻ മാപ്പിളശ്ശേരിൽ, ഡെന്നി കണ്ണൂക്കാടൻ, കോശി കാഞ്ഞൂപ്പറമ്പൻ ഉപദേശക സമിതി അംഗങ്ങായ സുജിത് ശിവാനന്ദ്, വർഗീസ് ജോസ്, രാജീവ് വാരിയർ, ഷെഫീഖ് മുഹമ്മദ്, പ്രസാദ് മുട്ടേൽ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കോവിഡ് 19 രോഗത്തിന്റെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി, നയാഗ്ര മലയാളി സമാജത്തിന്റെ തണൽ മരം പദ്ധതിയുടെ കീഴിൽ, സഹായത്തിനൊരു സവാരി എന്ന പേരിൽ സൈക്കിൾ സവാരി സംഘടിപ്പിക്കും. നയാഗ്ര ഫാൾസ് മുതൽ ഫോർട്ട് ഏറി വരെ 50 കിലോമീറ്ററെർ ദൂരത്തിലാണ് സവാരി സംഘടിപ്പിച്ചിരിക്കിന്നത്. ജൂലൈ 31നാണു പിക്നിക് നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് രോഗഭീതി പൂർണമായി ഒഴിയുന്ന സാഹചര്യത്തിൽ മലയാളികളെ പങ്കെടുപ്പിച്ചു കൊണ്ട് കൂടുതൽ പരിപാടികൾ സംഘടിപ്പിക്കാനും എക്സിക്യൂട്ടീവ് കമ്മിറ്റി ആലോചിക്കുന്നുണ്ട്.

റിപ്പോർട്ട് : ആസാദ് ജയൻ

മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക് അ​ഭി​മാ​ന​മാ​യി സാ​ന്തോം ഗ്രോ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മെ​ല്‍​ബ​ണ്‍: മെ​ൽ​ബ​ൺ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ പാ​സ്റ്റ​റ​ൽ ആ​ൻ​ഡ് റി​ന്യു​വ​ൽ സെ​ന്‍റ​ർ​സാ​ൻ​തോം ഗ്രോ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​ന്തോം ഗ്രോ​വി​ന്‍റെ വെ​ഞ്ചി​രി​പ്പ് വെ​ള്ളി​യാ​ഴ്ച.
മെ​ൽ​ബ​ൺ: സീ​റോ​മ​ല​ബാ​ർ മെ​ൽ​ബ​ൺ രൂ​പ​ത പാ​സ്റ്റ​റ​ൽ ആ​ൻ​ഡ് റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ന്‍റെ(​സാ​ന്തോം ഗ്രോ​വ്) ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ
പെ​ൻ​റി​ത്ത് മ​ല​യാ​ളി കൂ​ട്ടാ​യ്മ വ​ള്ളം​ക​ളി മ​ത്സ​രം ഓ​ഗ​സ്റ്റ് ര​ണ്ടി​ന്.
സി​ഡ്നി: 2025ലെ ​ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​സ്റ്റേ​ൺ സി​ഡ്നി​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ പെ​ൻ​റി​ത്ത് മ​ല​യാ​ളി കൂ​ട്ടാ​യ്മ(​പി​എം​ക
വി​ൽ​സ​ൺ തോ​മ​സ് ഓ​സ്ട്രേ​ലി​യ​യി​ൽ അ​ന്ത​രി​ച്ചു.
കാ​ൻ​ബ​റ: ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​ത് ച​ക്കാ​ല​വീ​ട്ടി​ൽ പ​രേ​ത​രാ​യ സി.​ടി. തോ​മ​സി​ന്‍റെ​യും എം.​ടി.
ഇ​സ​ബെ​ൽ മേ​രി തോ​മ​സ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.
കാ​ൻ​ബ​റ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക സെ​ന്‍റ് മേ​രീ​സ് ഫാ​മി​ലി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ഇ​സ​ബെ​ൽ മേ​രി തോ​മ​സ് അ​വാ​ർ​ഡ് കാ​ൻ​ബ​റ ഇ