• Logo

Allied Publications

Australia & Oceania
പെർത്തിൽ ശ്രീനാരായണഗുരു ജയന്തിയും തിരുവോണവും ആചരിച്ചു‌
Share
പെർത്ത്: ശ്രീനാരായണ മിഷൻ പെർത്ത് ശ്രീനാരായണഗുരുവിന്‍റെ 166 ാമത് ജയന്തിയും തിരുവോണവും ആഘോഷരഹിതമായി ആചരിച്ചു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരുന്നു ഇത്തവണത്തെ തിരുവോണ ചതയ ദിന പരിപാടികൾ.

തന്‍റെ ആത്മീയ പ്രഭാവത്തിലൂടെ നിരക്ഷരരും അശരണരുമായ ഒരു ജനതയെ അറിവിന്‍റേയും വിജ്ഞാനത്തിന്‍റേയും ആത്മീയതയുടേയും ഉന്നതിയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ശ്രീനാരായണ ഗുരുദേവന്‍റെ ജന്മദിനമാണ് ചിങ്ങമാസത്തിലെ ചതയം നക്ഷത്രം.

ഗുരു ദര്‍ശനത്തിന്‌ ഏറെ പ്രാധാന്യവും പ്രശസ്‌തിയും വര്‍ധിച്ചു വരുന്ന ഇക്കാലത്ത്‌ ഗുരുദേവന്‍റെ സ്‌മരണ പുതുക്കുന്ന ആഘോഷ പരിപാടികൾക്ക് ശ്രീനാരായണമിഷൻ പെർത്ത് പ്രസിഡന്‍റ് ഷൈബു നാരായൺ ഭദ്രദീപം തെളിയിച്ചു. സെക്രട്ടറി ആർ. രാജീവ് സ്വാഗതവും ട്രഷറർ സുനിൽ ചുളളിക്കാട് നന്ദിയും പറഞ്ഞു. ഗുരുപൂജയും ഗുരുദേവകൃതികളെ ഉൾപ്പെടുത്തിയുളള പ്രാർഥനയും തുടർന്ന് തിരുവോണസദ്യയും നടന്നു. ഗേറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

ഗുരുദേവന്‍റെ മഹാസമാധി ദിനം സെപ്റ്റംബർ 21 ന് ആചരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ

ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ്; തൃ​ശൂ​ർ പു​ണ്യാ​ള​ൻ​സ് ജേ​താ​ക്ക​ൾ.
വെ​ല്ലിം​ഗ്ട​ൺ: ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ് നാ​ലാം സീ​സ​ൺ സ​മാ​പി​ച്ചു.
പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
പെ​ർ​ത്ത്: പെ​ർ​ത്തി​ലെ പ്ര​മു​ഖ അ​സോ​സി​യേ​ഷ​നാ​യ പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം.
എ.എൻ. ഷം​സീ​ർ ഓ​സ്ട്രേ​ലി​യ​യി​ൽ.
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ൽ പ​​​​ങ്കെ​​​
സിയന്നയിൽ കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക.
സി​യ​ന്ന: ഇ​റ്റ​ലി​യി​ലെ സി​യ​ന്ന കേ​ര​ള കാ​ത്തോ​ലി​ക്കാ അ​സോ​സി​യേ​ഷ​നു ഇ​നി പു​തി​യ ഇ​ട​വ​ക.
ന്യൂ​സി​ല​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ൻ ഫെ​യ​ർ 29ന് ​കൊ​ച്ചി​യി​ൽ.
ക​ണ്ണൂ​ർ: ന്യൂ​സി​ല​ൻ​ഡ് സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യാ​യ എ​ഡ്യു​ക്കേ​ഷ​ൻ ന്യൂ​സി​ലാ​ൻ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ സാ​ന്‍റാ മോ​