• Logo

Allied Publications

Africa
വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ സെക്രട്ടറിയും ജോയിന്‍റ് സെക്രട്ടറിയും
Share
ബെനിൻ: ലോകം മുഴുവനുമുളള പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍റെ (ഡബ്ല്യുഎംഎഫ് ) ഗ്ലോബല്‍ സെക്രട്ടറിയായി പൗലോസ് തേപ്പാലയെയും ജോയിന്‍റ് സെക്രട്ടറിയായി ഹരീഷ് നായരെയും നിയമിച്ചു.

ഗ്ലോബല്‍ ക്യാബിനറ്റ്, സമവായത്തിലാണ് 20202022 വര്‍ഷത്തേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തത്. ഡബ്ല്യുഎംഎഫിന്‍റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ രണ്ടു പേരുടെയും നിയമനം വലിയ മുതല്‍ കൂട്ടായിരിക്കുമെന്നു ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ അഭിപ്രായപ്പെട്ടു. ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. രത്നകുമാര്‍ ഇരുവർക്കും ആശംസകൾ നേര്‍ന്നു.

മൂന്നു പതിറ്റാണ്ടില്‍ ഏറെയായി പ്രവാസ ജീവിതം നയിക്കുന്ന പൗലോസ് തേപ്പാല ജിസിസിയിലും ഇന്ത്യയിലുമായി പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളുടെയും സന്നദ്ധസംഘടനകളുടെയും ഡയറക്ടര്‍ കൂടിയാണ്. നിലവിൽ ബഹുരാഷ്ട്ര കമ്പനിയായ ഇറാം ഗ്രൂപ്പിന്‍റെ വൈസ് പ്രസിഡന്‍റ് ആയി ഖത്തറില്‍ ജോലി ചെയ്തു വരുന്നു.മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശിയായ പൗലോസ് തേപ്പാല ഡബ്ല്യുഎംഎഫ് മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അമ്മയും ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം.

ജോയിന്‍റ് സെക്രട്ടി ആയി തെരഞ്ഞെടുക്കപ്പെട്ട ഹരീഷ് നായര്‍ കൊല്ലം സ്വദേശിയാണ്. ഓപ്പറേഷന്‍ മാനേജ്മെന്‍റിൽ ബിരുദാനന്ത ബിരുദദാരിയായ ഇദ്ദേഹം ഇപ്പോള്‍ പശ്ചിമാഫ്രിക്കയിലെ ബെനിന്‍ റിപ്പബ്ലിക്കില്‍ ഡിഎന്‍ജി ബജാജിന്‍റെ കണ്‍ട്രി ഹെഡായി ജോലി ചെയ്തുവരുന്നു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തില്‍ അദ്ദേഹം ഫോബ്സ്, ടിവിഎസ്, ബജാജ് തുടങ്ങിയ വിവിധ കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . ഇന്ത്യ, ഇന്തോനേഷ്യ, നൈജീരിയ, തുടങ്ങിയ വിവിധ രാജ്യങ്ങളിലും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഡബ്ല്യുഎംഎഫ് കേരള സര്‍ക്കരുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന മലയാളം മിഷന്‍റെ ആഫ്രിക്കന്‍ റീജൺ കോഓര്‍ഡിനേറ്റര്‍ കൂടിയാണ് അദ്ദേഹം. ബെനിലിലെ സാമൂഹിക പ്രവര്‍ത്തനങ്ങളിലെ നിറ സാന്നിധ്യമാണ് ഹരീഷ് നായര്‍. ഭാര്യ അനുപമ. ഇവർക്ക് രണ്ട് മക്കൾ.

റിപ്പോർട്ട്: ഷിജോ തൈയിൽ

കെ​നി​യ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി റെ​യ്‌​ല ഒ​ഡി​ങ്ക കേ​ര​ള​ത്തി​ൽ അ​ന്ത​രി​ച്ചു.
കൊ​ച്ചി: കെ​നി​യ​ന്‍ മു​ൻ പ്ര​ധാ​ന​മ​ന്ത്രി റെ​യ്‌​ല ഒ​ഡി​ങ്ക(80) അ​ന്ത​രി​ച്ചു.
കി​ളി​മ​ഞ്ജാ​രോ അ​ഗ്നി​പ​ർ​വ്വ​ത കൊ​ടു​മു​ടി​യി​ൽ ച​രി​ത്രം കു​റി​ച്ച് യു​കെ മ​ല​യാ​ളി അ​ലീ​ന ആ​ന്‍റ​ണി.
ടാ​ൻ​സാ​നി​യ: ആ​ഫ്രി​ക്ക​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ പ​ർ​വ​ത​ത്തി​ന്‍റെ നെ​റു​ക​യി​ൽ പാ​ദ​മൂ​ന്നി​യ ആ​ദ്യ യു​കെ മ​ല​യാ​ളി​യാ​യി ഗ്ലാ​സ്ഗോ​യി​ലെ അ​ല
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഈ​സ്റ്റ് ല​ണ്ട​നി​ൽ മ​ല​യാ​ളി​ക​ൾ ഓ​ണം ആ​ഘോ​ഷി​ച്ചു.
ഈ​സ്റ്റ് ല​ണ്ട​ൻ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഈ​സ്റ്റ് ല​ണ്ട​നി​ൽ മ​ല​യാ​ളി​ക​ൾ ഓ​ണം ആ​ഘോ​ഷി​ച്ചു.
നൈജീരിയയില്‍ വീണ്ടും വൈദികന്‍ കൊല്ലപ്പെട്ടു.
അ​​​ബൂ​​​ജ: ക്രൈ​​​സ്ത​​​വ വി​​​രു​​​ദ്ധ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളാ​​​ൽ കു​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ നൈ​​​ജീ​​​രി​​​യ​​​യി​​​ൽ വീ​​​ണ്ടും ക​​​ത്തോ​​​ല
കേ​ര​ള​ത്തി​ന്‍റെ ചി​കി​ത്സാ​മി​ക​വി​ന് വ​ര​ക​ളി​ലൂ​ടെ ന​ന്ദി അ​റി​യി​ച്ച് കെ​നി​യ​ന്‍ ചി​ത്ര​കാ​രി.
കൊ​ച്ചി: ചി​കി​ത്സ​യ്ക്കാ​യി കെ​നി​യ​ൻ സം​ഘ​ത്തോ​ടൊ​പ്പം എ​ത്തി​യ കെ​നി​യ​ന്‍ ചി​ത്ര​കാ​രി ജോ​യ് റി​ച്ചു കേ​ര​ള​ത്തി​ന്‍റെ ചി​കി​ത്സാ മി​ക​വി​ന് ന​ന്ദ