• Logo

Allied Publications

Australia & Oceania
പുതുമകൾ നിറഞ്ഞ മിനി മൂവി "കിവുഡ' യൂട്യൂബിൽ റിലീസിനെത്തി
Share
ബ്രിസ്ബേൻ: ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇടം തേടുമെന്ന് നിരീക്ഷകർ കരുതുന്ന മിനി മൂവി "കിവുഡ' ഫെബ്രുവരി 14 നു (വെള്ളി) യൂട്യൂബിൽ റിലീസ് ചെയ്യും. നവാഗതനായ ഡോ. വിജയ് മഹാദേവൻ കഥയും തിരക്കഥയും സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസറും ട്രെയ്‌ലറും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു.

വൺ ഡ്രോപ്പ് ക്രീയേഷൻസും ഓസ്‌ട്രേലിയൻ സ്കൂൾ ഓഫ് ഇന്ത്യൻ ആർട്സും ചേർന്നു നിർമിച്ച ചിത്രം ഫെബ്രുവരി 14നു (വെള്ളി) വൈകുന്നേരം 5 നു യുവതാരം ഉണ്ണി മുകുന്ദൻ റിലീസ് ചെയ്യും.

ആമസോൺ പ്രൈമിൽ റിലീസ് ചെയ്യേണ്ടി‍യിരുന്ന സിനിമയുടെ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനെ തുടർന്നു യൂട്യൂബിലെ ടീം ജാങ്കോ സ്പേസിൽ ആണ് ചിത്രം പ്രദർശിപ്പിക്കുക.

ഓസ്ട്രേലിയ, ദുബായ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്‍റെ കാമറ നിർവഹിച്ചിരിക്കുന്നത് മാത്ത്യു ഡേവിസ് ആണ്. മരിയ ജറാൾഡ് ഈണം നൽകിയ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റ്, നജീം അർഷാദ് തുടങ്ങിയവരാണ്. മികവ് തെളിയിച്ച ഡോക്ടർമാരും എൻജിനിയർമാരും മെഡിക്കൽ വിദ്യാർഥികളും അടങ്ങുന്ന ഒരുപറ്റം നവാഗതർക്ക് പുറമെ ഒട്ടനവധി വിദേശികളും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

കോളിളക്കം സൃഷ്‌ടിച്ച പെൺകുട്ടികളുടെ തിരോധാനം ഇതിവൃത്തമാക്കി രചിച്ച കഥ, പകയും പ്രേതികാരവും നിറഞ്ഞ നാടകീയരംഗങ്ങളിലൂടെ മുന്നേറുമ്പോൾ പ്രേക്ഷകരിൽ ഉധ്വേഗം ജനിപ്പിക്കുന്നതാണ്. പ്രവീൺ പ്രഭാകറിന്‍റെ എഡിറ്റിംഗ്‌ മികവ് ഒരിക്കൽക്കൂടി തെളിയിക്കുന്നതാവും "കിവുഡ'.

റിപ്പോർട്ട്: തോമസ് ടി ഓണാട്ട്


ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ്; തൃ​ശൂ​ർ പു​ണ്യാ​ള​ൻ​സ് ജേ​താ​ക്ക​ൾ.
വെ​ല്ലിം​ഗ്ട​ൺ: ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ് നാ​ലാം സീ​സ​ൺ സ​മാ​പി​ച്ചു.
പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
പെ​ർ​ത്ത്: പെ​ർ​ത്തി​ലെ പ്ര​മു​ഖ അ​സോ​സി​യേ​ഷ​നാ​യ പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം.
എ.എൻ. ഷം​സീ​ർ ഓ​സ്ട്രേ​ലി​യ​യി​ൽ.
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ൽ പ​​​​ങ്കെ​​​
സിയന്നയിൽ കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക.
സി​യ​ന്ന: ഇ​റ്റ​ലി​യി​ലെ സി​യ​ന്ന കേ​ര​ള കാ​ത്തോ​ലി​ക്കാ അ​സോ​സി​യേ​ഷ​നു ഇ​നി പു​തി​യ ഇ​ട​വ​ക.
ന്യൂ​സി​ല​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ൻ ഫെ​യ​ർ 29ന് ​കൊ​ച്ചി​യി​ൽ.
ക​ണ്ണൂ​ർ: ന്യൂ​സി​ല​ൻ​ഡ് സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യാ​യ എ​ഡ്യു​ക്കേ​ഷ​ൻ ന്യൂ​സി​ലാ​ൻ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ സാ​ന്‍റാ മോ​