ബ​ഹി​രാ​കാ​ശ​ത്തു മാ​ത്രം ദൃ​ശ്യ​മാ​കു​ന്ന സൂ​ര്യ​ഗ്ര​ഹ​ണ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​ന്മാ​ർ​ക്ക് അ​ദ്ഭു​ത​മാ​യി! യു​എ​സ് ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ​യു​ടെ സോ​ളാ​ർ ഡൈ​നാ​മി​ക്സ് ഒ​ബ്സ​ർ​വേ​റ്റ​റി (Solar Dynamics Observatory- SDO) ആ​ണ് സൂ​ര്യ​ഗ്ര​ഹ​ണ​ത്തി​ന്‍റെ അ​പൂ​ർ​വ​ദൃ​ശ്യ​ങ്ങ​ൾ ഒ​പ്പി​യെ​ടു​ത്ത​ത്. ഏ​പ്രി​ൽ 27നാ​യി​രു​ന്നു സം​ഭ​വം. സൂ​ര്യ​ന്‍റെ 23 ശ​ത​മാ​ന​വും മ​റ​ഞ്ഞ​താ​യി​രു​ന്നു. എ​ന്നാ​ൽ, ഭൂ​മി​യി​ൽ​നി​ന്ന് കാ​ണാ​നാ​കു​മാ​യി​രു​ന്നി​ല്ല.

2010 ഫെ​ബ്രു​വ​രി​യി​ലാ​ണ് സോ​ളാ​ർ ഡൈ​നാ​മി​ക്സ് ഒ​ബ്സ​ർ​വേ​റ്റ​റി നാ​സ വി​ക്ഷേ​പി​ച്ച​ത്. പ്ര​ധാ​ന​മാ​യും സൂ​ര്യ​നെ നി​രീ​ക്ഷി​ക്കു​ക​യാ​ണു ല​ക്ഷ്യം. തു​ട​ർ​ച്ച​യാ​യ നി​രീ​ക്ഷ​ണ​ത്തി​നു സാ​ധ്യ​മാ​കു​ന്ന ഉ​പ​ഗ്ര​ഹ​മാ​ണ് എ​സ്ഡി​ഒ. വി​ക്ഷേ​പ​ണ​ശേ​ഷം ഗ്ര​ഹ​ണ​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​വ​യി​ൽ പ​ല​തും ഭൂ​മി​യി​ൽ​നി​ന്നു ദൃ​ശ്യ​മാ​യി​രു​ന്നി​ല്ല. നാ​സ​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച്, മേ​യ് 25ന് ​സൂ​ര്യ​ന്‍റെ നാ​ലു ശ​ത​മാ​നം മാ​ത്രം മൂ​ടു​ന്ന മ​റ്റൊ​രു ഗ്ര​ഹ​ണം ഉ​ണ്ടാ​കും. സൂ​ര്യ​ന്‍റെ 62% മൂ​ടു​ന്ന മ​റ്റൊ​രു ഗ്ര​ഹ​ണം ജൂ​ലൈ 25ന് ​സം​ഭ​വി​ക്കു​മെ​ന്നും നാ​സ അ​റി​യി​ച്ചു.

ബ്ല​ഡ് മൂ​ൺ

ഭൂ​മി​യി​ൽ​നി​ന്നു ദൃ​ശ്യ​മാ​യ അ​വ​സാ​ന സൂ​ര്യ​ഗ്ര​ഹ​ണം മാ​ർ​ച്ചി​ലാ​യി​രു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് ച​ന്ദ്ര​ൻ ചു​വ​പ്പ് നി​റ​ത്തി​ലേ​ക്കു മാ​റി​യ​ത്. അ​സ്ത​മ​യ സൂ​ര്യ​ൻ ചു​വ​പ്പാ​യി കാ​ണ​പ്പെ​ടു​ന്ന അ​തേ അ​ന്ത​രീ​ക്ഷ പ്ര​ഭാ​വം ച​ന്ദ്ര​നെ ബാ​ധി​ക്കു​ന്ന​തി​നാ​ൽ ഈ ​പ്ര​തി​ഭാ​സം "ബ്ല​ഡ് മൂ​ൺ' എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഭൂ​മി​യി​ൽ​നി​ന്നു ദൃ​ശ്യ​മാ​കു​ന്ന അ​ടു​ത്ത സൂ​ര്യ​ഗ്ര​ഹ​ണം സെ​പ്റ്റം​ബ​ർ 21ന് ​ആ​ണ്. ന്യൂ​സി​ലാ​ൻ​ഡ്, ദ​ക്ഷി​ണ പ​സ​ഫി​ക്, അ​ന്‍റാ​ർ​ട്ടി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കും.

2026 ഓ​ഗ​സ്റ്റ് 12ന് ​പൂ​ർ​ണ സൂ​ര്യ​ഗ്ര​ഹ​ണം സം​ഭ​വി​ക്കും. കി​ഴ​ക്ക​ൻ ഗ്രീ​ൻ​ലാ​ൻ​ഡ്, പ​ടി​ഞ്ഞാ​റ​ൻ ഐ​സ്‌​ലാ​ൻ​ഡ്, വ​ട​ക്ക​ൻ സ്‌​പെ​യി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ദൃ​ശ്യ​മാ​കും. പൂ​ർ​ണ സൂ​ര്യ​ഗ്ര​ഹ​ണം ര​ണ്ടു മി​നി​റ്റി​ലേ​റെ നീ​ളും. പൂ​ർ​ണ​സൂ​ര്യ​ഗ്ര​ഹ​ണം ശ​രി​ക്കും താ​ര​മ​ഹോ​ത്സ​വ​മാ​ണ്.