കൂടെ നടക്കുന്ന ദൈവം
Sunday, May 4, 2025 1:00 AM IST
കൂടെ നടക്കുന്ന ദൈവം
ഫാ. ജോസഫ് പുത്തൻ പുരയ്ക്കൽ
കപ്പുച്ചിൻ
പേജ്: 168 വില: ₹ 180
ജീവൻ ബുക്സ്, കോട്ടയം
ഫോൺ: 8078999125
മനുഷ്യനോടൊപ്പം നടക്കുന്ന ദൈവത്തെയാണ് ബൈബിൾ കാണിച്ചുതരുന്നത്. മുറിവേറ്റ മനസുകൾക്ക് സൗഖ്യവും നിരാശ ബാധിച്ചവർക്കു പ്രത്യാശയും നൽകുന്ന ദൈവത്തെ ജീവിതത്തിൽ എങ്ങനെ കണ്ടെത്താമെന്ന അന്വേഷണമാണ് ഈ പുസ്തകം.
ലായക്
സജിത് സുകുമാരപിള്ള
പേജ്: 108 വില: ₹ 140
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 0471 2471533
ആശയങ്ങൾ വിപുലമാണെങ്കിലും അതിനെ ചെറുകഥകളുടെ ചിട്ടവട്ടങ്ങളിലേക്ക് ഒതുക്കിയിരിക്കുന്ന 41 കഥകളുടെ സമാഹാരം. വായനക്കാരുടെ സമയക്കുറവിൽ ഇത്തരം ചെറുകഥകൾക്കാണ് കൂടുതൽ പ്രസക്തിയെന്ന് ഗ്രന്ഥകാരൻ കരുതുന്നു. സാധാരണ മനുഷ്യർ കഥാപാത്രങ്ങളായി എത്തുന്നവയാണ് ഏതാണ്ട് എല്ലാ കഥകളും.
അരക്കില്ലത്തിലെ അതിഥികൾ
രാജേഷ് കരുമാടി
പേജ്: 236 വില: ₹ 203
സണ്ണി അഞ്ചേരി, എടത്വ
ഫോൺ: 7559072723
കാലം മാറുന്നതിനിടയിൽ ഉറ്റബന്ധങ്ങൾ പോലും അറ്റുപോകുന്നതിനെക്കുറിച്ച് ആകുലപ്പെടുന്ന കഥകൾ. നിസ്വാർഥ സ്നേഹവും സഹാനുഭൂതിയും തുളുന്പി നിൽക്കുന്ന ചില ജീവിതചിത്രങ്ങൾ ചില കഥകളിൽ കാണാം. സ്വന്തം ജീവിതാനുഭവങ്ങളിൽനിന്നാണ് എഴുത്തുകാരൻ പല കഥാവിഷയങ്ങളും കണ്ടെത്തിയിരിക്കുന്നത്.
അർതോസ് കുർബാന പഠനങ്ങൾ
ജോയി ചെഞ്ചേരിൽ
എംസിബിഎസ്
പേജ്: 120 വില: ₹ 160
ജീവൻ ബുക്സ്, കോട്ടയം
ഫോൺ: 8078999125
പരിശുദ്ധ കുർബാനയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുടെ സമാഹാരമാണ് അർതോസ്. ലളിതവും സഭാത്മകവുമായി ഇതു വിവരിക്കാൻ ശ്രമിക്കുന്നു. ചോദ്യോത്തര രൂപത്തിലുള്ള അവതരണം വായനക്കാർക്കു കൂടുതൽ പ്രയോജനകരമാണ്.
മാപ്പിള ഭൂമിക
ഡോ. ഹുസൈൻ
രണ്ടത്താണി
പേജ്: 184 വില: ₹ 230
കേരള സാഹിത്യ അക്കാദമി
മലബാറിന്റെ സമരചരിത്രത്തിൽ മാപ്പിളമാർ വഹിച്ച പങ്ക് അന്വേഷിക്കുന്ന ഗ്രന്ഥം. സമരങ്ങൾ, മാപ്പിളസാഹിത്യം, ബഹുസ്വര സംസ്കാരത്തിന്റെ നിർമിതി, കല, സംസ്കാരികം ഇങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ചൊക്കെ ഗ്രന്ഥകാരൻ വിശദീകരിക്കുന്നു.
മഞ്ചാടിക്കുന്ന്
കവിതാ വിശ്വനാഥ്
പേജ്: 44 വില: ₹ 100
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 0471 2471533
ഒരുപിടി കുഞ്ഞു കവിതകളുടെ സമാഹാരം. കുട്ടികളെ ആകർഷിക്കുന്ന കാഴ്ചകളാണ് മിക്ക കവിതകളുടെയും പ്രമേയം. പ്രകൃതിയിലെ അദ്ഭുതങ്ങളും ജീവിതത്തിലെ സുന്ദര നിമിഷങ്ങളും കുട്ടികൾക്ക് അവശ്യംവേണ്ട ചില ഗുണപാഠങ്ങളുമൊക്കെ ഈ വരികളിൽ ഒളിഞ്ഞിരിക്കുന്നു.