ഓടാമ്പൽ ഉള്ള ഇഷ്ടങ്ങൾ
Saturday, April 12, 2025 9:01 PM IST
ഓടാമ്പൽ ഉള്ള ഇഷ്ടങ്ങൾ
എമിൽ പുള്ളിക്കാട്ടിൽ,
ജെഫ്ഷോൺ ജോസ്
പേജ്: 366 വില: ₹ 460
ലിവിംഗ് ലീഫ് പബ്ലിഷേഴ്സ്,
കോട്ടയം, ഫോൺ: 9447703408
പ്രതിസന്ധികളുടെ നൂൽപ്പാലത്തിലൂടെ കടന്നുപോകേണ്ടിവന്ന ഒരു വൈദിക വിദ്യാർഥിയുടെ അതിജീവനയാത്രയുടെ കഥയാണ് ഈ നോവൽ.
ലോകത്തിന്റെ പ്രലോഭനങ്ങളും വൈദിക ജീവിതത്തിന്റെ ഒാടാമ്പലുകളും തമ്മിലുള്ള അദൃശ്യമായ പോരാട്ടം ഇവിടെ ദർശിക്കാം.
മടുപ്പില്ലാതെ വായിച്ചുപോകാൻ കഴിയുന്ന അവതരണരീതി. പ്രണയവും സാമൂഹ്യസാഹചര്യങ്ങളുമെല്ലാം ഇതിവൃത്തമാകുന്നു.
പുഴയുടെ വീട്
വിൻസെന്റ് വാര്യത്ത്
പേജ്: 144 വില: ₹ 190
ജീവൻ ബുക്സ്, കോട്ടയം
ഫോൺ: 8078333125
ജീവിതത്തിൽ പ്രകാശം പരത്താൻ കാരണമായേക്കാവുന്ന ഒരുപിടി കഥകളും സംഭവങ്ങളും ചിന്തകളുമെല്ലാം ഇടകലർന്ന കുറിപ്പുകൾ. കഥ പോലെ വായിച്ചു പോകാം. ആനുകാലിക സാഹചര്യങ്ങളും അനുഭവങ്ങളുമൊക്കെ കുറിപ്പുകൾക്ക് ഈടുപകരുന്നു.
നോവൽ പ്രബന്ധങ്ങൾ
പ്രഫ. തുമ്പമൺ തോമസ്
എഡി: ഡോ. അജയപുരം
ജ്യോതിഷ്കുമാർ
പേജ്: 302 വില: ₹ 400
കേരള സാഹിത്യ അക്കാദമി,
തൃശൂർ
നോവൽ സാഹിത്യ വിമർശനങ്ങളിലൂടെ മലയാള സാഹിത്യലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച പ്രഫ. തുന്പമൺ തോമസിന്റെ നോവൽപഠനങ്ങളുടെ സമാഹാരം. ശില്പത്തിന്റെയും ഇതിവൃത്തത്തിന്റെയും തലത്തിൽ നോവലുകളെ പൊളിച്ചെഴുതലിനു വിധേയമാക്കുന്ന പ്രബന്ധങ്ങൾ.
ആഴത്തിൽനിന്ന് ആകാശത്തോളം
ഡോ. ശ്രീവിദ്യാ രാജീവ്
പേജ്: 112 വില: ₹ 200
എസ്എൽഎസ്, ആലപ്പുഴ
ഫോൺ: 9400056815
ഉള്ളു പൊള്ളുന്ന ജീവിതയാഥാർഥ്യങ്ങൾക്കിടയിലും പ്രതിസന്ധികൾക്കിടയിലും ജീവിതത്തെ ഒറ്റയ്ക്കു പോരാടി കരുപ്പിടിപ്പിച്ച ബിജീസ് എന്ന യുവതിയുടെ ജീവിതകഥ.
ആത്മാഭിമാനം സംരക്ഷിച്ച് തലയെടുപ്പോടെ ജീവിക്കാനും സ്ത്രീയായിരിക്കുന്നതിൽ അഭിമാനിക്കാനും എല്ലാ സ്ത്രീകളോടും ആഹ്വാനം ചെയ്യുന്ന ഗ്രന്ഥം. ഹൃദയത്തെത്തൊടുന്ന ജീവിതാനുഭവങ്ങൾ വായിക്കാം.
ഉണക്കമരത്തിന്റെ സംഗീതം
ഡോ. മാത്യു ഇല്ലത്തുപറന്പിൽ
പേജ്: 116 വില: ₹ 150
സെന്റ് പോൾസ്
എറണാകുളം
അവനവനിൽ ശൂന്യത നേരിടുന്നയാൾ ഉള്ളു പൊള്ളയായ മഴ മരമാണ്. ഏതു നിമിഷവും മറിഞ്ഞുവീഴാം. ആ വീഴ്ചയിൽ അടുത്തുനിൽക്കുന്ന പലരും അകപ്പെടാം.
അതേസമയം, ഈ മരങ്ങൾ വീണ്ടും പൂക്കുന്നതിന് സാധ്യതകൾ ബാക്കിയുണ്ട്. ആ സാധ്യതകളിലേക്കുള്ള ചൂണ്ടുപലകയാണ് ഈ പുസ്തകത്തിലെ ചിന്തകൾ.