അടയാളങ്ങൾ
Saturday, April 5, 2025 8:48 PM IST
അടയാളങ്ങൾ
പരി: ഡോ. റോയി തോമസ്
പേജ്: 232 വില: ₹ 320
ജീവൻ ബുക്സ്, കോട്ടയം
ഫോൺ: 8078333125
യുഎൻ സെക്രട്ടറി ജനറൽ ആയിരുന്ന ഡാഗ് ഹാമർഷോൾഡിന്റെ ഡയറിക്കുറിപ്പുകൾ അദ്ദേഹത്തിന്റെ മരണശേഷം അടയാളങ്ങൾ (Marking) എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ധ്യാനാത്മകമായി അനുഭവപ്പെടുന്ന ഒരു കൃതിയാണിത്. അതിന്റെ മലയാളം പരിഭാഷ.
ശശി തരൂരിന്റെ അവതാരിക പുസ്തകത്തിന് ഈടു നൽകുന്നു. നേതൃത്വം, കടമ, ഉത്തരവാദിത്വം എന്നിവയെക്കുറിച്ചുള്ള ഹാമർഷോഡിന്റെ ദർശനങ്ങൾ തന്നെപ്പോലുള്ളവർക്കു പ്രചോദനമാണെന്ന് അവതാരികയിൽ തരൂർ പറയുന്നു.
പ്രസംഗം രസകരമാക്കാൻ 100 കഥകൾ
ജോസ് വഴുതനപ്പിള്ളി
പേജ്: 108 വില: ₹ 140
സെന്റ് പോൾസ്, എറണാകുളം
പ്രസംഗകർക്കും മറ്റും ഉപയോഗിക്കാവുന്ന നൂറു കുഞ്ഞു കഥകളുടെ സമാഹാരം. ഈ ശ്രേണിയിൽ ഇതു മൂന്നാം ഭാഗമാണ്. ആശയങ്ങൾ വ്യക്തതയോടെയും വിരസത കൂടാതെയും അവതരിപ്പിക്കാൻ സഹായിക്കും വിധം കുറിക്കുകൊളളുന്ന ആശയങ്ങളാണ് പല കഥകളുടെയും ഉള്ളടക്കം.
സമത്വവാദിയും മറ്റു കൃതികളും
പുളിമാന പരമേശ്വരൻ പിള്ള
പേജ്: 290 വില: ₹ 370
കേരള സാഹിത്യ അക്കാദമി, തൃശൂർ
പുളിമാന പരമേശ്വരൻപിള്ളയുടെ സമത്വവാദി എന്ന പ്രശസ്തമായ നാടകവും അദ്ദേഹത്തിന്റെ ലേഖനങ്ങളും ചെറുകഥകളും കവിതകളും ഉൾപ്പെടുന്ന ഗ്രന്ഥം. സാഹിത്യലോകം വേണ്ടവിധം പരിഗണിക്കാതെ പോയ ഒരു പ്രതിഭയായിരുന്നു പരമേശ്വരൻപിള്ളയെന്നു രചനകൾ സാക്ഷ്യപ്പെടുത്തുന്നു.
മാനിഷാദ
ഡോ.ഫാ. രാജു ജോർജ് തോട്ടത്തിൽ
പേജ്: 244 വില: ₹ 300
വോയിസ് ബുക്സ്, മഞ്ചേരി
ഫോൺ: 9447535488
മനുഷ്യരുടെ നന്മ മാത്രം ലക്ഷ്യമാക്കുന്ന കുറിപ്പുകൾ. വെളിച്ചം പകരുന്ന ജീവിത വീക്ഷണങ്ങൾ. ശ്രദ്ധാപൂർവം വായി ച്ചാൽ അവരുടെ ജീവിതയാത്രയിൽ ഊന്നുവടികളാകാവുന്ന ചില ചിന്തകൾ ഇതിൽനിന്നു കിട്ടുമെന്നു അവതാരിക പറയുന്നു.
ഒൻപതാം വളവ്
കെ.പി. ചിത്ര
പേജ്: 120 വില: ₹ 200
ഫേബിയൻ ബുക്സ്,
മാവേലിക്കര
ഫോൺ: 94473 02733.
പുതുകാലത്തെ പ്രതിഫലിപ്പിക്കുന്നു കെ.പി. ചിത്രയുടെ കവിതകൾ. വ്യത്യസ്തയിടങ്ങൾ, മനുഷ്യാനുഭവങ്ങൾ, ഒരുപാട് ശബ്ദങ്ങൾക്കിടയിൽ കേൾക്കാതെ പോകുന്ന ശബ്ദങ്ങളെല്ലാം കവിതകളിൽ ഇടം പിടിക്കുന്നു. ആലുവാപ്പാലം, തമിളരസി, കറുത്ത വരികളിൽ, ഒൻപതാം വളവ് തുടങ്ങി 60 കവിതകളുടെ സമാഹാരം.