ഇന്ത്യ ഇന്നത്തെ ഇന്ത്യ
Saturday, March 15, 2025 8:43 PM IST
ഇന്ത്യ ഇന്നത്തെ ഇന്ത്യ
കെ. പളനി
പേജ്: 72 വില: ₹ 110
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 0471-2471533
ഗാനാത്മകതയുള്ള 36 കവിതകളുടെ സമാഹാരം. ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതവും വ്യാകുലതകളും നിരീക്ഷിച്ച് എഴുതിയവയാണ് കവിതകളെന്നു ഗ്രന്ഥകാരൻ പറയുന്നു. സാമൂഹ്യം, രാഷ്ട്രീയം, സാംസ്കാരികം, സദാചാരം ഇത്തരം വിഷയങ്ങളൊക്കെ ഈ കവിതകളിൽ പ്രമേയമായിട്ടുണ്ട്.
മഴമേഘങ്ങളുടെ വീട്
കെ.കെ. പ്രേംരാജ്
പേജ്: 136 വില: ₹ 230
അഡോർ പബ്ലിഷിംഗ് ഹൗസ്,
ബംഗളൂരു
ഫോൺ: 9886910278
നമ്മുടെ നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന വ്യക്തികളെപ്പോലുള്ളവരെ ഈ കഥകളിൽ വായനക്കാർ കണ്ടുമുട്ടിയേക്കാം. ലളിതമായ ഭാഷയും ഒഴുക്കുള്ള ശൈലിയും ഈ കഥകൾക്കുണ്ട്. മനുഷ്യത്വം, സ്നേഹം, ആർദ്രത ഇങ്ങനെയുള്ള വികാരങ്ങളെക്കെ ഈ കഥ ഒരുപക്ഷേ, വായനക്കാർക്കു സമ്മാനിച്ചേക്കാം.
ഗതകാല സ്മരണകൾ
അഡ്വ. ഫിലിപ്പ് പഴേന്പള്ളി
പേജ്: 280 വില: ₹ 500
എസ്എം ബുക്സ് ആൻഡ്
പബ്ലിക്കേഷൻ, കോട്ടയം
ഫോൺ: 8281458637
ആത്മകഥയെന്നു വിളിക്കാനാവില്ല എന്നാൽ, ഒാർമക്കുറിപ്പുകൾ ആണു താനും. കണ്ടതും കേട്ടതും പരിചയിച്ചതുമൊക്കെ ഗ്രന്ഥകാരൻ എഴുതുന്പോൾ അതു പുതുതലമുറയ്ക്കു വിസ്മയകരമായ ഒരു അറിവനുഭവം കൂടിയാണ്. അതോടൊപ്പം സമൂഹത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങളും വീക്ഷണങ്ങളും വായിക്കാം.
ത്യാഗാർച്ചന
ആചാര്യശ്രീ
പേജ്: 80 വില: ₹ 50
ധർമരാജ്യവേദി, ആലപ്പുഴ
ഫോൺ: 8281874941
ഭാരതത്തിന്റെ സമഗ്രനവോത്ഥാനത്തിന് സ്ഥാപിക്കപ്പെട്ടിരിക്കുന്ന ധർമരാജ്യവേദിയുടെ ത്യാഗാർച്ചന എന്ന കർമപദ്ധതിയെക്കുറിച്ചുള്ള ഗ്രന്ഥം. ക്രിസ്തുവിനെ ഗുരുവായി കണ്ട് വിശ്വമതങ്ങളുടെ ദൈവസങ്കല്പങ്ങളുടെ സമന്വയമാണ് ധർമരാജ്യവേദിയെന്നു ഗ്രന്ഥം പറയുന്നു. പഠനം, സംവാദം, പ്രബോധനം, പ്രോത്സാഹനം, പ്രാർഥന എന്നീ ക്രിസ്തുമാർഗങ്ങളിലൂടെ രൂപപ്പെടുത്തിയിരിക്കുന്ന പ്രത്യേക ജീവിതശൈലി പിന്തുടരാൻ ആഗ്രഹിക്കുന്നവർക്കുള്ള ദർശനഗ്രന്ഥം.
വണക്കമാസം
റവ.ഡോ. ജോർജ്
നേരേപറന്പിൽ സിഎംഐ
പേജ്: 142 വില: ₹ 100
സോഫിയ ബുക്സ്,
കോഴിക്കോട്
ഫോൺ: 9605770005
പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി പ്രകടിപ്പിക്കുന്ന മേയ് വണക്കമാസ പ്രാർഥനകളാണ് ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 31 ദിവസത്തെ ജപങ്ങളും മറ്റു പ്രാർഥനകളും കൂടാതെ മാതാവിന്റെ സ്തുതി ഗീതങ്ങളും ഈ ഗ്രന്ഥത്തിന്റെ പ്രത്യേകതയാണ്. കേരളത്തിൽ വിശുദ്ധ ചാവറയച്ചൻ തുടങ്ങിവച്ചതാണ് വണക്കമാസ ഭക്തിയെന്നു ഗ്രന്ഥം ചൂണ്ടിക്കാട്ടുന്നു.