ഒാരോ ദിനവും പ്രധാനപ്പെട്ടതാണ്...
Saturday, March 8, 2025 10:54 PM IST
ഒരു ദിവസം ഉണരുന്പോൾ ആ ദിനത്തിനു ചരിത്രത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടായിരുന്നു എന്നറിയുന്നത് കൗതുകകരവും വിജ്ഞാനപ്രദവുമല്ലേ. ശാസ്ത്രം, കല, സാഹിത്യം, കായികം, പ്രകൃതി-പ്രതിഭാസങ്ങൾ, മഹദ്വ്യക്തികളുടെ ജീവിതമുഹൂർത്തങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങൾ ഇതിൽ കടന്നുവരുന്നു. 35 വർഷത്തെ അധ്യാപക ജീവിതം നൽകിയ കരുത്തിലാണ് ഗ്രന്ഥകാരൻ ഈ സമാഹാരം തയാറാക്കിയിരിക്കുന്നത്. ചരിത്രത്തിന്റെ കടൽത്തീരത്തേക്കാണ് ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവ് കൂടിയായ ഗ്രന്ഥകാരൻ വായനക്കാരെ ക്ഷണിക്കുന്നത്.
ഒാരോ ദിനവും പിന്നിടുന്പോൾ കഴിഞ്ഞ വർഷങ്ങളിൽ ഇതേ ദിനത്തിൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്നു നാം ചിന്തിക്കാറുണ്ടോ? എന്നാൽ, അങ്ങനെ ചിന്തിച്ച് അതിനെക്കുറിച്ചു ഗവേഷണം നടത്തി പുസ്തകത്തിലാക്കിയ ഒരാളുണ്ട്, എം.എം. ജോസഫ് മേക്കൊഴൂർ.
അദ്ദേഹത്തിന്റേതായി പുറത്തുവന്ന ദിനവിജ്ഞാനകോശം എന്ന ബൃഹദ് ഗ്രന്ഥം ഇപ്പോൾ പുതുക്കിയ രണ്ടാം പതിപ്പുമായി പുറത്തിറങ്ങിയിരിക്കുന്നു. ഏതൊരു വിജ്ഞാനദാഹിക്കും വലിയ വിരുന്നുതന്നെയാണ് ഈ ഗ്രന്ഥം.
ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലെ ഒാരോ ദിനവും ലോകചരിത്രത്തിൽ എന്തൊക്കെ വിശേഷസംഭവങ്ങൾ നടന്നിട്ടുണ്ടെന്നതിന്റെ സമാഹാരമാണ് ഈ പുസ്തകം. ഇതു ചരിത്രത്തിൽകൂടിയുള്ള ഒരു യാത്രയാണ്.
വിദ്യാർഥികൾക്കും അധ്യാപർക്കും ഏറെ പ്രയോജനപ്രദം. അതുപോലെ ഉദ്യോഗാർഥികൾക്കും മാധ്യമപ്രവർത്തകർക്കുമൊക്കെ ഇതു സഹായകമാണ്. ഒാരോ ദിനത്തിന്റെയും പ്രത്യേകതകളും സവിശേഷതകളും ചരിത്രപ്രാധാന്യവും ലളിതമായി മനസിലാക്കാം.
ഒരു ദിവസം ഉണരുന്പോൾ ആ ദിനത്തിനു ചരിത്രത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടായിരുന്നു എന്നറിയുന്നത് കൗതുകകരവും വിജ്ഞാനപ്രദവുമല്ലേ. ശാസ്ത്രം, കല, സാഹിത്യം, കായികം, പ്രകൃതി-പ്രതിഭാസങ്ങൾ, മഹദ്വ്യക്തികളുടെ ജീവിതമുഹൂർത്തങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങൾ ഇതിൽ കടന്നുവരുന്നു. 35 വർഷത്തെ അധ്യാപക ജീവിതം നൽകിയ കരുത്തിലാണ് ഗ്രന്ഥകാരൻ ഈ സമാഹാരം തയാറാക്കിയിരിക്കുന്നത്. ചരിത്രത്തിന്റെ കടൽത്തീരത്തേക്കാണ് ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവ് കൂടിയായ ഗ്രന്ഥകാരൻ വായനക്കാരെ ക്ഷണിക്കുന്നത്.
ദിനവിജ്ഞാനകോശം
എം.എം. ജോസഫ്
മേക്കൊഴൂർ
പേജ്: 728 വില: ₹ 990
ശ്രീഹരി ബുക്സ്
പബ്ലിഷേഴ്സ്,
മാവേലിക്കര
ഫോൺ: 9895319327.
The Story of My Spiritual Quest for Grace and Peace
ആചാര്യശ്രീ
പേജ്: 84 വില: ₹ 125
ISPCK, ന്യൂഡൽഹി
ഫോൺ: 23866323/22
സ്വാമി സച്ചിദാനന്ദ ഭാരതി എന്ന ആചാര്യശ്രീ ജീവിതത്തിലെ ആത്മീയ അന്വേഷണങ്ങളെക്കുറിച്ചും കണ്ടെത്തലുകളെക്കുറിച്ചും എഴുതിയ പ്രചോദനാത്മക ഗ്രന്ഥം. നാലു പതിറ്റാണ്ട് പിന്നിടുന്ന ആത്മീയ അന്വേഷണത്തിൽ ക്രിസ്തുവിലൂടെ ലഭിച്ച അനുഭവങ്ങൾ, ഉൾക്കാഴ്ചകൾ, അവയുടെ പ്രസക്തി, ഇതര മതങ്ങളിലെ കാഴ്ചപ്പാടുകൾ ഇതെല്ലാം ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു.
ദൈവത്തിലേക്കുള്ള വഴികൾ
അനീഷ് കെ. അയിലറ
പേജ്: 120 വില: ₹ 180
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം
ഫോൺ: 0471-2471533
കൊളാഷ് പോലെ ദൃശ്യസമൃദ്ധമായ ഒരുപിടി കവിതകളുടെ സമാഹാരം. ഒരു തത്വചിന്താ പദ്ധതിയായി പ്രകൃതിയെ ആവിഷ്കരിക്കാനുള്ള ശ്രമങ്ങൾ ഈ കവിതകളിൽ കാണാം. സംഭവിക്കുന്നതു മാത്രമല്ല സംഭവിക്കാൻ സാധ്യതയുള്ളതും കവിതകളിൽ കടന്നുവരുന്നു. അവതാരികയും പഠനക്കുറിപ്പും ഗ്രന്ഥത്തിന് കൂടുതൽ ഈടുപകരുന്നു.
ഇരുണ്ട ഇടനാഴികൾ
ഉബൈദ് കല്ലന്പലം
പേജ്: 150 വില: ₹ 230
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം
ഫോൺ: 0471-2471533
തെക്കൻ കേരളത്തിലെ ഒരു കുടുംബത്തെ കേന്ദ്രീകരിച്ച് മൂന്നു തലമുറകളിലേക്കു നീളുന്ന സംഭവപരന്പരകളാണ് ഈ നോവിലിന്റെ പ്രമേയം. സ്വാതന്ത്ര്യാനന്തര കേരള ചരിത്രത്തിന്റെ ആദ്യ ഏടുകളാണ് ഈ നോവലിന്റെ പശ്ചാത്തലം. നാട്ടിൻപുറത്തിന്റെ കഥാപരിസരം.