The Winning Formula 52 Ways to change your life
Saturday, February 15, 2025 8:47 PM IST
The Winning Formula 52 Ways to change your life
K.J. Alphons
പേജ്: 248 വില: ₹499
ബ്ലൂംസ്ബറി ഇന്ത്യ,
ന്യൂഡൽഹി
ഫോൺ: 9910349595
പ്രശസ്തനായ ഐഎഎസ് ഒാഫീസറും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അൽഫോൻസ് കണ്ണന്താനം രചിച്ച പ്രചോദനാത്മക, മാർഗനിർദേശക ഗ്രന്ഥം.
പ്രതിസന്ധികളെ എങ്ങനെ അവസരമാക്കി മാറ്റി വിജയത്തിന്റെ പടി ചവിട്ടാമെന്നു ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു. സ്വന്തം അനുഭവങ്ങളുടെ അടിത്തറയിൽനിന്നു രൂപപ്പെടുത്തിയ മാർഗനിർദേങ്ങൾ.
പ്രായഭേദമെന്യേ ജീവിതത്തിനു പുതുമ തേടുന്നവർക്ക് ഉപകാരപ്പെടുന്ന അക്ഷരോപഹാരം.
രാജാ രവിവർമ
ഡോ. ശുഭ
പേജ്: 118
വില: ₹240
യൂണിവേഴ്സൽ
പ്രസ് &
പബ്ലിക്കേഷൻസ്,
തിരുവനന്തപുരം
ഫോൺ:
9447032781
വിശ്രുത ചിത്രകാരനായിരുന്ന രാജാ രവിവർമയുടെ വ്യക്തിജീവിതത്തെയും കലാജീവിതത്തെയും സ്പർശിക്കുന്ന പുസ്തകം. അദ്ദേഹത്തിന്റെ സംഘർഷഭരിതമായ ജീവിതസാഹചര്യങ്ങളിലേക്ക് ഈ ജീവചരിത്രഗ്രന്ഥം വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.
ആത്മഭാഷണങ്ങളും ശരീരകാമനകളും
സി.വി. ബാലകൃഷ്ണൻ
നോവൽ പഠനങ്ങൾ
പേജ്: 104 വില: ₹ 150
ബുക്ക് മീഡിയ,
കോട്ടയം
ഫോൺ: 9447536240
സി.വി. ബാലകൃഷ്ണന്റെ എട്ടു നോവലുകൾ പഠനവിധേയമാക്കുന്ന ഗ്രന്ഥം. വി.എസ്. വിഷ്ണുകാന്ത്, ഡോ. സൗമ്യ പോൾ എന്നിവരാണ് എഡിറ്റർമാർ.
ആനന്ദം തേടി അലയുന്ന കഥാപാത്രങ്ങളുടെ പറുദീസയാണ് ബാലകൃഷ്ണന്റെ നോവലുകളെന്നു പഠനം പറയുന്നു.
കുപ്രസിദ്ധ കുസൃതി
ജോൺസൻ ജേക്കബ്
പേജ്: 136
വില: ₹ 225
അക്കാപുൽക്കോ
പബ്ലിക്കേഷൻസ്,
കൊടുങ്ങല്ലൂർ
ഫോൺ:
9961987683
ജീവിത സന്ദർഭങ്ങളെ നർമത്തിലൂടെ കാണുന്ന കഥകൾ. കൊച്ചാപ്പിയെന്ന കുസൃതിയും ഗ്രന്ഥകാരനും സാക്ഷിയാകുന്ന ജീവിത സന്ദർഭങ്ങളെ നർമരസപ്രധാനമായി അവതരിപ്പിക്കുന്നതിലൂടെയാണ് കഥകൾ നീങ്ങുന്നത്.
യാത്ര
ജെ. വിതയത്തിൽ
പേജ്: 212
പ്രൈവറ്റ്
പബ്ലിക്കേഷൻ
ഫോൺ:
9249440248
101 കവിതകളുടെ സമാഹാരം. ഭാഷയുടെ ലാളിത്യവും ആശയങ്ങളുടെ വ്യക്തതയും മൂലം സാധാരണക്കാർക്കു പോലും ആസ്വദിക്കാനാവും.
ജീവിതഗന്ധിയായ സന്ദേശങ്ങൾ ഈ വരികൾക്കിടയിൽ കണ്ടെത്താം. അപ്പോഴും കവിതയുടെ വൃത്ത-താള-ലയങ്ങൾ ചോർന്നുപോകാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.
Roses that Smell Different
പ്രഫ. റെബേക്ക സൂസൺ മാർഗരറ്റ്
പേജ്: 172
വില: ₹ 250
ബുക്ക് മീഡിയ,
കോട്ടയം
ഫോൺ: 9447536240
മൂന്നു ഭാഗങ്ങളായി ഇംഗ്ലീഷ് കവിതകളുടെ സമാഹാരം. വിദ്യാർഥിനി, അധ്യാപിക, കുടുംബിനി എന്നിങ്ങനെ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിലൂടെ കടന്നുപോയപ്പോൾ കണ്ടതും കേട്ടതും സ്വാംശീകരിച്ചതുമായ അറിവുകളുടെയും അനുഭവങ്ങളുടെയും അടിത്തറയിൽനിന്നാണ് ഈ കവിതകൾ ഉറവെടുക്കുന്നത്.