ഡോ. ​ഷെ​ർ​ല​ക് ഏ​ലി​യാ​സ്
ഡോ. ​ഷെ​ർ​ല​ക് ഏ​ലി​യാ​സ്
ഡോ. ​നെ​ൽ​സ​ൺ തോ​മ​സ്
പേ​ജ്: 156 വി​ല: ₹270
കൈ​ര​ളി ബു​ക്സ്, ക​ണ്ണൂ​ർ
ഫോ​ൺ: 9037996338

ബ​ഹു​ഭൂ​രി​പ​ക്ഷം പേ​ർ​ക്കും തി​ക​ച്ചും അ​ജ്ഞാ​ത​മാ​യ ഒ​രു ലോ​ക​ത്തേ​ക്ക് വാ​യ​ന​ക്കാ​രെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന നോ​വ​ൽ ആ​ണ് ഡോ. ​ഷെ​ർ​ല​ക് ഏ​ലി​യാ​സ്, ഒാ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ലെ മാ​ന്ത്രി​ക​ൻ. അ​ന​സ്ത്യേ​ഷ്യ​യു​ടെ അ​ജ്ഞാ​ത​ലോ​ക​മാ​ണ് ഈ ​നോ​വ​ലി​ലൂ​ടെ അ​ന​സ്തീ​ഷ്യോ​ള​ജി​സ്റ്റ് കൂ​ടി​യാ​യ ഗ്ര​ന്ഥ​കാ​ര​ൻ അ​നാ​വ​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തൊ​രു വൈ​ദ്യ​ശാ​സ്ത്ര ക​ഥ മാ​ത്ര​മ​ല്ല ജീ​വി​താ​നു​ഭ​വം കൂ​ടി​യാ​ണ്. പ​ച്ച​യാ​യ മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ളു​ടെ ചാ​ര​ത്തു​കൂ​ടി​യു​ള്ള യാ​ത്ര.

കോ​ടീ​ശ്വ​ര​ൻ അ​ൾ​ത്താ​ര​വ​ഴി​യി​ൽ

ഫാ. ​എ​ഫ്രേം കു​ന്ന​പ്ല​ള്ളി എ​സ്എം​പി
പേ​ജ്: 72 വി​ല: ₹110
ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ൺ: 9746440800

സ​ന്പ​ത്തി​ന്‍റെ വി​സ്മ​യി​പ്പി​ക്കു​ന്ന ഇ​ട​നാ​ഴി​ക​ളി​ൽ​നി​ന്ന് വി​ശു​ദ്ധ വ​ഴി​യി​ലേ​ക്ക് തീ​ർ​ഥാ​ട​നം ന​ട​ത്തി​യ എ​ന്‍‌​റി​ക് ഏ​ണ​സ്റ്റോ ഷാ​യു​ടെ ജീ​വി​ത​യാ​ത്ര. നേ​ട്ട​ങ്ങ​ളു​ടെ​യും ത്യാ​ഗ​ങ്ങ​ളു​ടെ​യും സ​ന്പ​ന്ന​മാ​യ ചി​ത്ര​പ്പ​ണി​ക​ളാ​ൽ ആ​ധു​നി​ക ലോ​ക​ത്തി​ന് ഒ​രു വ​ഴി​വി​ള​ക്കാ​ണ് ഈ ​ജീ​വി​തം.

അ​ല്മാ​യ​ർ​ക്കു​ള്ള സ​ന്യാ​സ​ജീ​വി​തം

ഫാ. ​ര​ഞ്ചി​ത്ത് ക​പ്പൂ​ച്ചി​ൻ
പേ​ജ്: 68 വി​ല: ₹100
ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ൺ: 9746440800

വി​വാ​ഹി​ത​ർ​ക്കും സ​ന്യാ​സ​ജീ​വി​തം സാ​ധ്യ​മാ​ണെ​ന്നു പ​ഠി​പ്പി​ക്കു​ന്ന ഗ്ര​ന്ഥം. ഫാ​ൻ​സി​സ്ക​ൻ അ​ധ്യാ​ത്മി​ക​ത എ​ല്ലാ​വ​ർ​ക്കും പി​ന്തു​ട​രാം. ഫ്രാ​ൻ​സി​സ്ക​ൻ മൂ​ന്നാം സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​വും ചൈ​ത​ന്യ​വും അ​ടി​സ്ഥാ​ന​മാ​ക്കി സ​മ​കാ​ലി​ക കു​ടും​ബ​ജീ​വി​ത​ത്തി​ന്‍റെ ആ​ധ്യാ​ത്മി​ക സാ​ധ്യ​ത​ക​ൾ അ​ന്വേ​ഷി​ക്കു​ക​യാ​ണ് ഗ്ര​ന്ഥ​കാ​ര​ൻ.

Pantaenus In India

ജ​യിം​സ് പു​ലി​യു​റു​ന്പി​ൽ
പേ​ജ്: 232 വി​ല: ₹350
എ​ൽ​ആ​ർ​സി പ​ബ്ലി​ക്കേ​ഷ​ൻ, കാ​ക്ക​നാ​ട്
ഫോ​ൺ: 9497324768

ഭാ​ര​ത​ത്തി​ലെ പു​രാ​ത​ന ക്രൈ​സ്ത​വ സ​മൂ​ഹ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ അ​ല​ക്സാ​ൻ​ഡ്രി​യ​യി​ൽ​നി​ന്ന് എ​ഡി 189ൽ ​കേ​ര​ള​ത്തി​ലെ​ത്തി​യ ദൈ​വ​ശാ​സ്ത്ര പ​ണ്ഡി​ത​നാ​ണ് പ​ന്തേ​നൂ​സ്. പ​ന്തേ​നൂ​സി​ന്‍റെ സ​ന്ദ​ർ​ശ​നം, അ​ല​ക്സാ​ൻ​ഡ്രി​യ​യു​മാ​യു​ള്ള കേ​ര​ള​ത്തി​ന്‍റെ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ, ഇ​ത​ര സ​ന്ദ​ർ​ശ​ക​ർ, ഭാ​ര​ത​ത്തി​ന്‍റെ ഇ​ത​ര ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന മാ​ർ​ത്തോ​മ്മ ക്രൈ​സ്ത​വ​ർ എ​ന്നി​ങ്ങ​നെ വി​പു​ല​മാ​യ പ​ഠ​ന​ങ്ങ​ൾ. സ​മൃ​ദ്ധ​മാ​യ ഗ്ര​ന്ഥ​സൂ​ചി. കേ​ര​ള ക്രൈ​സ്ത​വ​രു​ടെ പൗ​രാ​ണി​ക​ത​യും പാ​ര​ന്പ​ര്യ​വും വി​ശ​ദ​മാ​ക്കു​ന്ന ഗ​വേ​ഷ​ണ​ഗ്ര​ന്ഥം.

Stage Plays for Children

ഡോ. ​ടൈ​റ്റ​സ്
പേ​ജ്: 100 വി​ല: ₹99
പോ​ളി​ൻ പ​ബ്ലി​ക്കേ​ഷ​ൻ, മും​ബൈ
ഫോ​ൺ: 9860040725

കു​ട്ടി​ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​വു​ന്ന ഒ​ൻ​പ​ത് ഏ​കാ​ങ്ക നാ​ട​ക​ങ്ങ​ളു​ടെ സ​മാ​ഹാ​രം. ന​ല്ല സ​ന്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ നാ​ട​ക​ങ്ങ​ൾ സ്കൂ​ൾ, സാ​മൂ​ഹ്യ പ​രി​പാ​ടി​ക​ൾ​ക്ക് അ​നു​യോ​ജ്യം. അ​തി​നൊ​പ്പം ഇം​ഗ്ലീ​ഷ് സം​സാ​ര​ശൈ​ലി മെ​ച്ച​പ്പെ​ടു​ത്താ​നും സം​ഭാ​ഷ​ണ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടും.