കാവ ദ്വീപിലെ കാഴ്ചകൾ
Saturday, February 22, 2025 8:48 PM IST
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതി സൗന്ദര്യം
പ്രത്യേകത: പ്രകൃതിനടത്തം, ട്രെക്കിംഗ്
ഒറ്റ ദിവസം സുഹൃത്തുക്കൾക്കും കുടുംബത്തി നുമൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്കു തെരഞ്ഞെടുക്കാവുന്ന സ്ഥലം. ട്രെക്കിംഗിനും പ്രകൃതി നടത്തത്തിനും ഏറെ അനുയോജ്യം. റിസർവോയറിനാൽ ചുറ്റപ്പെട്ട മരതകദ്വീപ് എന്ന് ഇതിനെ വിളിക്കാം.
നാലു വശവും പച്ചപ്പു നിറഞ്ഞ കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശം. ശാന്തമായ തടാകതീരം മുതൽ ഇടതൂർന്ന വനം വരെ അടുത്തുണ്ട്. കണ്ടാൽ തീരാത്ത കാഴ്ചകൾ.
വഴി: പാലക്കാട് നിന്ന് 12 കിലോമീറ്ററാണ് ദൂരം. ഇവിടേക്കുള്ള യാത്ര തന്നെ കണ്ണുകുളിർപ്പിക്കും. മലന്പുഴ ഉദ്യാനത്തെ ചുറ്റിയുള്ള റോഡിലൂടെ ഇവിടേക്ക് എത്താം. പൊതുഗതാഗതം ലഭ്യമല്ല. ഭക്ഷണം കൈയിൽ കരുതണം.