ഒ​രു മു​ത്ത​ച്ഛ​ന്‍ ക​ഥ, തൊ​ണ്ണൂ​റ്റി​യെ​ട്ടാം വ​യ​സി​ലും തൈ​ശേ​രി ബി​സി​യാ​ണ്...
"ന്യാ​യം വി​ധി​ച്ചു കി​ട്ടാ​ന്‍, അ​ന്യാ​യം ഫ​യ​ല്‍ ചെ​യ്യു​ന്നു. വി​ധി വ​രു​മ്പോ​ള്‍, വാ​ദി​ക്കും പ്ര​തി​ക്കു​മ​ല്ല; ശി​ക്ഷ സാ​ക്ഷി​ക​ള്‍​ക്കാ​കു​ന്നു'"​അ​ന്യാ​യം'...​ക​വി​ത​യു​ടെ പേ​രും അ​ങ്ങ​നെ ത​ന്നെ​യാ​ണ്. ക​വി​യാ​ക​ട്ടെ, ജീ​വി​ത​ത്തി​ന്‍റെ സാ​യം​സ​ന്ധ്യ​യി​ലും എ​ഴു​ത്തി​ന്‍റെ പ​റു​ദീ​സ​യി​ല്‍ ക​സേ​ര​യി​ട്ടി​രു​ന്നു കാ​ല​ത്തെ​യും ലോ​ക​ത്തെ​യും വി​ള​ക്കി​ചേ​ര്‍​ക്കു​ന്നൊ​രാ​ള്‍... കാ​ല​ഹ​ര​ണ​പ്പെ​ട്ട​തെ​ന്നു നാം ​ക​രു​തു​ന്ന വാ​ക്കു​ക​ള്‍​കൊ​ണ്ട് പ​ഴ​യ​കാ​ല​ത്തെ​യും അ​തി​ന്‍റെ വീ​ര്യ​ത്തെ​യും ന​മ്മി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ക്കു​ന്നൊ​രാ​ള്‍...​റി​യ​ലാ​യും വൈ​റ​ലാ​കേ​ണ്ടൊ​രാ​ള്‍! തൊ​ണ്ണൂ​റ്റി​യെ​ട്ടാം വ​യ​സി​ലും ക​ഥ​യു​ടെ​യും ക​വി​ത​യു​ടെ​യും ലോ​ക​ത്തു സ​ജീ​വ സ​ഞ്ചാ​രം തു​ട​രു​ന്ന തൈ​ശേ​രി​യാ​ണ് ആ "​എ​ഴു​ത്ത് മു​ത്ത​ച്ഛ​ന്‍'.

ഫോ​റ​സ്റ്റ​റു​ടെ നു​കം!

1927ല്‍ ​കു​ട്ട​നാ​ട്ടി​ല്‍ എ​ട​ത്വ പാ​ണ്ട​ങ്ക​രി ഗ്രാ​മ​ത്തി​ലെ തൈ​ശേ​രി വീ​ട്ടി​ല്‍ ജ​നി​ച്ച കു​രു​ന്ന​പ്പ​ന്‍ സ്കൂ​ള്‍ പ​ഠ​ന​കാ​ല​ത്തു ത​ന്നെ ക​വി​ത​ക​ള്‍ എ​ഴു​തി​ത്തു​ട​ങ്ങി​യി​രു​ന്നു. സീ​രി​യ​സാ​യി എ​ഴു​ത്തി​ന്‍റെ ലോ​ക​ത്തേ​ക്കു പ്ര​വേ​ശി​ച്ച​പ്പോ​ള്‍ വീ​ട്ടു പേ​രാ​യ "തൈ​ശേ​രി' ത​ന്നെ തൂ​ലി​ക നാ​മ​മാ​ക്കി. സാ​ഹി​ത്യ മാ​സി​ക​ക​ളി​ലും ആ​നു​കാ​ലി​ക​ങ്ങ​ളി​ലും ക​ഥ​ക​ളും ക​വി​ത​ക​ളു​മെ​ഴു​തി. 1974ല്‍ ​വ​നം വ​കു​പ്പി​ല്‍ ഫോ​റ​സ്റ്റ​റാ​യി ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് ആ​ദ്യ നോ​വ​ലാ​യ "നു​കം'​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ജ​നി​ച്ചു വ​ള​ര്‍​ന്ന കു​ട്ട​നാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ഴു​തി​യ നോ​വ​ല്‍ നി​രൂ​പ​ക​രു​ടെ​യും വാ​യ​ന​ക്കാ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

പ​ക്ഷേ, പി​ന്നീ​ട് മൂ​ന്നു പ​തി​റ്റാ​ണ്ടോ​ളം, തൈ​ശേ​രി​യി​ലെ എ​ഴു​ത്തു​കാ​ര​ന്‍ നി​താ​ന്ത​മാ​യ ഒ​രു മൗ​ന​ത്തി​ലേ​ക്കു ചേ​ക്കേ​റി. റൈ​റ്റേ​ഴ്സ് ബ്ലോ​ക്ക് മാ​ത്ര​മാ​യി​രു​ന്നി​ല്ല പ്ര​ശ്നം, വ​നം വ​കു​പ്പി​ലെ ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന ഭാ​രി​ച്ച ചു​മ​ത​ല​ക​ളും എ​ഴു​ത്തി​നു വി​ഘാ​ത​മാ​യി. മൂ​ന്നു പ​തി​റ്റാ​ണ്ടി​നു ശേ​ഷം 82ാം ര​ണ്ടാം വ​യ​സി​ല്‍ വീ​ണ്ടും എ​ഴു​തി​ത്തു​ട​ങ്ങി​യ​പ്പോ​ള്‍ അ​ത് അ​ക്ഷ​ര​ങ്ങ​ളു​ടെ തേ​രി​ലെ ആ​ശ​യ​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്ര​യാ​യി...

പി​ന്നെ പി​റ​ന്ന​ത് ഇ​രു​പ​തോ​ളം പു​സ്ത​ക​ങ്ങ​ള്‍. നോ​വ​ലു​ക​ള്‍, ക​ഥ​ക​ള്‍, ഓ​ര്‍​മ​ക്കു​റി​പ്പു​ക​ള്‍, ച​രി​ത്ര ക​ഥ​ക​ള്‍, ബൈ​ബി​ള്‍ ക​ഥ​ക​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ര​ച​ന​ക​ള്‍, ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണ​ങ്ങ​ള്‍...​അ​ങ്ങ​നെ നീ​ണ്ടു പോ​കു​ന്നു പു​സ്ത​ക​ങ്ങ​ളു​ടെ ആ "​ജോ​ണ​റു​ക​ള്‍'.

18 പു​സ്ത​ക​ങ്ങ​ൾ

ആ​ദ്യ നോ​വ​ലാ​യ "നു​കം’ കു​ട്ട​നാ​ട്ടി​ലെ ഒ​രു ക​ര്‍​ഷ​ക കു​ടും​ബ​ത്തി​ന്‍റെ ജീ​വി​താ​വ​സ്ഥ​ക​ള്‍ പ​ശ്ചാ​ത്ത​ല​മാ​ക്കി​യ​പ്പോ​ള്‍, "നീ​ല ഞ​ര​മ്പു​ക​ള്‍' എ​ന്ന നോ​വ​ലി​ലൂ​ടെ അ​നാ​ഥ​ത്വ​ത്തി​ന്‍റെ ദുഃ​ഖം പേ​റി ജീ​വി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ വേ​ദ​ന​ക​ള്‍ അ​ദ്ദേ​ഹം വ​ര​ച്ചി​ട്ടു.

മൊ​ളോ​ക്കോ​യി​ലെ വി​ശു​ദ്ധ ഡാ​മി​യ​നെ കു​റി​ച്ചെ​ഴു​തി​യ "എ​റ്റു​വാ​ങ്ങി​യ പാ​ന​പാ​ത്രം', വി​ശു​ദ്ധ വി​ന്‍​സെ​ന്‍റ് ഡി ​പോ​ളി​നെ കു​റി​ച്ച് "അ​ഗ്നി സാ​ഗ​ര​ത്തി​ല്‍ ഒ​രു സ്വ​ര്‍​ഗ​സ​ഞ്ചാ​രി' എ​ന്നീ പു​സ്ത​ക​ങ്ങ​ള്‍ ര​ചി​ച്ച തൈ​ശേ​രി, ക്രി​സ്തു​വി​നെ ക്രൂ​ശി​ച്ച കു​രി​ശ് നി​ര്‍​മി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ത​ടി​യെ കു​റി​ച്ച് "കു​രി​ശ​മ്പ​കം' എ​ന്ന പേ​രി​ലും ഒ​രു പു​സ്ത​ക​മെ​ഴു​തി.

"ഒ​രു മ​ഞ്ഞു തു​ള്ളി​യും ഒ​രു പൂ​മൊ​ട്ടും' എ​ന്ന പേ​രി​ല്‍ ക​വി​ത സ​മാ​ഹാ​ര​വും "വാ​ദി ഭാ​ഗം ഒ​ന്നാം സാ​ക്ഷി' എ​ന്ന പേ​രി​ല്‍ ക​ഥാ​സ​മാ​ഹാ​ര​വും പു​റ​ത്തി​റ​ക്കി. എ​ഴു​ത്ത് ജീ​വി​ത​ത്തി​ന്‍റെ ര​ണ്ടാം വ​ര​വി​ല്‍ അ​ങ്ങ​നെ പ്ര​സി​ദ്ധീ​കൃ​ത​മാ​യ​ത് ആ​കെ 18 പു​സ്ത​ക​ങ്ങ​ള്‍! ഇ​ത് എ​ൺ​പ​ത്തി​ര​ണ്ടാം വ​യ​സി​നു ശേ​ഷ​മു​ള്ള എ​ഴു​ത്താ​ണെ​ന്നോ​ർ​ക്ക​ണം.

കു​ട്ട​നാ​ട് കൂ​ടെ

പു​തു​വ​ര്‍​ഷ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി പ്ര​സി​ദ്ധീ​കൃ​ത​മാ​കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത് മൂ​ന്നു ര​ച​ന​ക​ളാ​ണ്. അ​തി​നു പു​റ​മെ "പൊ​ടി​യ​രി​ക്ക​ഞ്ഞി' എ​ന്ന നോ​വ​ല്‍ എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. എ​ട്ട് അ​ധ്യാ​യ​ത്തി​ലേ​റെ എ​ഴു​തി പൂ​ര്‍​ത്തി​യാ​ക്കി. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും എ​ഴു​ത്ത് ആ​വേ​ശി​ച്ചാ​ല്‍ പി​ന്നെ തൈ​ശേ​രി ഹൃ​ദ​യം പ​റ​യു​ന്ന​തു മാ​ത്ര​മേ കേ​ള്‍​ക്കൂ!

പു​ല​ർ​ച്ചെ​ത​ന്നെ ഉ​ണ​രും. വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള ശീ​ലം. അ​പ്പോ​ഴാ​ണ് ആ​ശ​യ​ങ്ങ​ള്‍ പി​റ​വി​കൊ​ള്ളു​ക. കി​ട​ക്ക​യ്ക്ക​രി​കി​ല്‍ സൂ​ക്ഷി​ച്ച ക​ട​ലാ​സി​ലേ​ക്ക് അ​വ പ​ക​ര്‍​ത്തി വ​യ്ക്കും. പ​ക​ല്‍ മു​ഴു​വ​ന്‍ അ​തേ​ക്കു​റി​ച്ച് ആ​ലോ​ച​ന. രാ​ത്രി അ​ത്താ​ഴ​വും മ​രു​ന്നും ക​ഴി​ഞ്ഞ് ഒ​ന്‍​പ​ത് മു​ത​ല്‍ 11 വ​രെ പൂ​ര്‍​ണ​മാ​യും എ​ഴു​ത്തി​ന്‍റെ ലോ​ക​ത്ത്. നോ​ട്ടു​ബു​ക്കി​ല്‍ വെ​ടി​പ്പാ​യി ഓ​രോ വാ​ക്കും എ​ഴു​തി​വ​യ്ക്കും. വെ​ട്ടി​യും തി​രു​ത്തി​യും മാ​റ്റി​യെ​ഴു​തി​യും തൃ​പ്തി​വ​രും വ​രെ അ​ങ്ങ​നെ മു​ന്നോ​ട്ട്.

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​നാ​യി പ​ല ദേ​ശ​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ച്ച കു​രു​ന്ന​പ്പ​ന്‍, പോ​യി​ട​ത്തെ​ല്ലാം കു​ട്ട​നാ​ടി​നെ കൂ​ടെ കൊ​ണ്ടു​പോ​യി. ക​ഥ​യി​ലും ക​വി​ത​യി​ലും ആ ​നാ​ട് കൂ​ടെ വ​ന്ന​തി​ല്‍ പി​ന്നെ​ന്ത് അ​തി​ശ​യോ​ക്തി. റേ​ഞ്ച് ഓ​ഫീ​സ​റാ​യി ജോ​ലി​യി​ല്‍​നി​ന്നു വി​ര​മി​ച്ച ശേ​ഷം, ക​ഴി​ഞ്ഞ 55 വ​ര്‍​ഷ​മാ​യി ത​ല​സ്ഥാ​ന​ത്താ​ണ് താ​മ​സം. നാ​ട്ടു​പ​ച്ച​യു​ടെ ന​ന്മ​ക​ള്‍ ഇ​പ്പോ​ഴും ആ​വോ​ള​മു​ണ്ട് ഉ​ള്ളി​ല്‍. അ​തു കൊ​ണ്ടാ​ക​ണം തി​രു​വ​ന​ന്ത​പു​രം കാ​ഞ്ഞി​രം​പാ​റ​യി​ലെ തൈ​ശേ​രി വീ​ട് പ​ച്ച​പ്പ് നി​റ​ഞ്ഞ ഒ​രി​ട​മാ​യ​ത്.

മു​ത്ത​ച്ഛ​ൻ ക​ഥ​ക​ൾ

എ​ണ്‍​പ​ത്തി​ര​ണ്ടാം വ​യ​സി​ല്‍ വീ​ണ്ടും എ​ഴു​തി തു​ട​ങ്ങി​യ​പ്പോ​ള്‍, മ​ന​സി​ല്‍ നി​റ​ഞ്ഞ​ത് ആ​ദ്യാ​ക്ഷ​രം കു​റി​ച്ച​പ്പോ​ള്‍ തോ​ന്നി​യ അ​തേ ആ​വേ​ശ​മാ​ണ്. ആ​ഹ്ലാ​ദ​മാ​ണ്. പ​റ​യാ​ന്‍ ബാ​ക്കി​വ​ച്ച​തെ​ല്ലാം ആ​വേ​ശ​ത്തോ​ടെ എ​ഴു​തി. ഇ​നി​യു​മി​നി​യും എ​ഴു​ത​ണം. നി​റ​യെ എ​ഴു​ത​ണം. എ​ഴു​ത്തി​ല്‍ നി​റ​യ​ണം.

കു​ടും​ബ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളെ​ല്ലാം മ​ക്ക​ളെ ഏ​ല്‍​പ്പി​ച്ചു; വി​ര​മി​ച്ച ശേ​ഷം തു​ട​ങ്ങി​യ ത​ടി ഡി​പ്പോ ഉ​ള്‍​പ്പെ​ടെ. മ​ക്ക​ളാ​യ ബെ​ന്നി​യും വി​നീ​ത​യും നോ​ബി​ളും ല​ത​യും ക​വി​ത​യും അ​ച്ചാ​ച്ച​ന് കൂ​ട്ടാ​ണ്; എ​ഴു​ത്തി​ലും ജീ​വി​ത​ത്തി​ലും. അ​ച്ചാ​ച്ച​ന്‍ സ്വ​സ്ഥ​മാ​യി​രു​ന്ന് എ​ഴു​ത​ട്ടെ, പ്രൂ​ഫ് നോ​ക്കാ​നും പ​ബ്ലി​ഷ​റെ കാ​ണാ​നും എ​ഴു​ത്തു​കാ​ര​നെ കാ​ണാ​ന്‍ വീ​ട്ടി​ലേ​ക്കെ​ത്തു​ന്ന അ​തി​ഥി​ക​ളെ വ​ര​വേ​ല്‍​ക്കാ​നും അ​വ​രി​ലാ​രെ​ങ്കി​ലും എ​പ്പോ​ഴും റെ​ഡി. എ​ല്ലാ​ത്തി​നും പി​ന്തു​ണ​യു​മാ​യി ഭാ​ര്യ മേ​രി​ക്കു​ട്ടി​യും ഒ​പ്പ​മു​ണ്ട്.

മു​ത്ത​ശ്ശി ക​ഥ​ക​ള്‍ മാ​ത്രം കേ​ട്ടു ശീ​ലി​ച്ച​വ​ര്‍, ഇ​ട​യ്ക്കൊ​ക്കെ ഇ​ങ്ങോ​ട്ടേ​ക്കും പോ​ര്. പോ​യ കാ​ല​ത്തി​ന്‍റെ ക​ഥ​ക​ള്‍ പ​റ​യാ​ന്‍ ഒ​രു മു​ത്ത​ച്ഛ​നു​ണ്ട് ഇ​വി​ടെ; മാ​വു​ക​ള്‍ ത​ണ​ല്‍ വി​രി​ക്കു​ന്ന മു​റ്റ​ത്ത്, എ​ഴു​താ​ന്‍ ഏ​റെ​യു​ണ്ടെ​ങ്കി​ലും, പ​റ​യാ​ന്‍ ഒ​രു മ​ടി​യു​മി​ല്ലാ​തെ...


ഡി. ​ദി​ലീ​പ്