കാ​ട്ടു​തേ​ൻ ച​ങ്കു​റ​പ്പി​ന്‍റെ മ​ധു​രം
ര​ണ്ടോ മൂ​ന്നോ പേ​ര്‍ ഒ​രു​മി​ച്ചാ​ണ് മ​ര​ത്തി​ല്‍ ക​യ​റു​ക. ഈ​ച്ച​ക​ളെ പു​ക​ച്ചു മാ​റ്റി​യ ശേ​ഷം പ​ല പ്രാ​വ​ശ്യ​മാ​യി തേ​ന​ട​ക​ള്‍ അ​രി​ഞ്ഞെ​ടു​ക്കും. നി​ലാ​വെ​ട്ട​ത്തി​ല്‍ തേ​നീ​ച്ച​ക​ളു​ടെ തി​ള​ക്കം ക​ണ്ടാ​ണ് തേ​നീ​ച്ച​ക്കൂ​ടു​ക​ള്‍ തി​രി​ച്ച​റി​യു​ന്ന​ത്.

കൊ​ടും​വ​നം...​ചു​റ്റും ചീ​വീ​ടു​ക​ളു​ടെ കാ​തു​തു​ള​യ്ക്കു​ന്ന മൂ​ളി​ച്ച. ചു​റ്റും ഇ​രു​ട്ടി​ന്‍റെ ആ​വ​ര​ണം. മ​ര​ച്ചി​ല്ല​ക​ൾ​ക്കി​ട​യി​ലൂ​ടെ അ​രി​ച്ചെ​ത്തു​ന്ന നി​ലാ​വെ​ളി​ച്ചം. കാ​ടി​ന്‍റെ മ​റ​വി​ൽ ആ​രൊ​ക്കെ​യോ ന​മ്മെ നി​രീ​ക്ഷി​ച്ചു​കൊ​ണ്ട് മ​റ​ഞ്ഞി​രി​ക്കു​ന്ന പ്ര​തീ​തി. നെ​ഞ്ചി​ടി​പ്പ് കൂ​ട്ടാ​ൻ ഇ​തി​ൽ കൂ​ടു​ത​ൽ എ​ന്തു വേ​ണം... എ​ന്നാ​ൽ, ഇ​തൊ​ക്കെ ഞ​ങ്ങ​ൾ എ​ത്ര​യോ ക​ണ്ടി​രി​ക്കു​ന്നു​വെ​ന്ന മ​ട്ടി​ൽ മു​ന്നോ​ട്ടു നീ​ങ്ങു​ക​യാ​ണ് ആ ​നാ​ലം​ഗ സം​ഘം. വ​ന്പ​ൻ മ​ര​ങ്ങ​ളു​ടെ ത​ല​പ്പ​ത്തേ​ക്കാ​ണ് അ​വ​രു​ടെ നോ​ട്ടം.

തോ​ളി​ൽ ക​യ​റും ചി​ല പാ​ത്ര​ങ്ങ​ളു​മൊ​ക്കെ​യു​ണ്ട്. അ​ങ്ങ​നെ നീ​ങ്ങു​ന്പോ​ൾ ഒ​രു കൂ​റ്റ​ൻ മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ളി​ൽ പെ​രു​മു​റം പോ​ലെ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന പെ​രു​ന്തേ​നീ​ച്ച​ക്കൂ​ട്ടം അ​വ​രു​ടെ ക​ണ്ണി​ൽ​പ്പെ​ട്ടു. സാ​ധാ​ര​ണ​ക്കാ​രെ വി​റ​പ്പി​ക്കു​ന്ന കാ​ഴ്ച. എ​ന്നാ​ൽ, തേ​നീ​ച്ച​ക്കൂ​ട് ക​ണ്ട​തും നാ​ലം​ഗ സം​ഘ​ത്തി​ന് ആ​വേ​ശം.

പി​ന്നെ നീ​ക്ക​ങ്ങ​ൾ അ​തി​വേ​ഗം. നി​ലാ​വെ​ളി​ച്ച​ത്തി​ൽ ആ ​കൂ​റ്റ​ൻ മ​ര​ത്തി​ലേ​ക്കു ര​ണ്ടോ മൂ​ന്നോ പേ​ർ വ​ലി​ഞ്ഞു ക​യ​റി. ആ​രെ​യും പേ​ടി​പ്പെ​ടു​ത്തു​ന്ന തേ​നീ​ച്ച​ക്കൂ​ടി​ന് അ​രി​കി​ലെ​ത്തി.

കൈ​യി​ലി​രു​ന്ന പ​ന്തം​പോ​ലെ​യു​ള്ള പൊ​തി​യി​ൽ തീ​പി​ടി​പ്പി​ച്ച് പു​ക​ച്ചു. ഇ​തോ​ടെ ഇ​ര​ന്പി​നി​ന്നി​രു​ന്ന തേ​നീ​ച്ച​ക്കൂ​ട്ടം പ​ല​വ​ഴി ചി​ത​റി. ശ്ര​ദ്ധ​യോ​ടെ തേ​ന​ട​ക​ൾ അ​രി​ഞ്ഞ് പാ​ത്ര​ത്തി​ലേ​ക്ക് ഇ​ടും. പാ​ത്രം നി​റ​യു​ന്പോ​ൾ ക​യ​റി​ൽ കെ​ട്ടി താ​ഴേ​ക്ക് ഇ​റ​ക്കും. അ​തി​സാ​ഹ​സി​ക​മാ​യി ഇ​ങ്ങ​നെ ശേ​ഖ​രി​ക്കു​ന്ന ശു​ദ്ധ​മാ​യ തേ​ൻ വി​റ്റ് ഉ​പ​ജീ​വ​നം. അ​ട്ട​പ്പാ​ടി​യി​ലെ​യും വ​യ​നാ​ട്ടി​ലെ​യും സാ​ഹ​സി​ക​രാ​യ വ​ന​വാ​സി​ക​ളു​ടെ ജീ​വി​ത​മാ​ർ​ഗ​മാ​ണ് കാ​ട്ടു​തേ​ൻ ശേ​ഖ​രി​ക്ക​ലും

പ​ത്തു ദി​വ​സം കാ​ട്ടി​ൽ

ഏ​പ്രി​ല്‍ മു​ത​ല്‍ ഓ​ഗ​സ്റ്റ് വ​രെ​യാ​ണ് തേ​ന്‍ ശേ​ഖ​രി​ക്കാ​ന്‍ ആ​ദി​വാ​സി​ക​ള്‍ കാ​ടു​ക​യ​റു​ക. ഉ​ള്‍​ക്കാ​ടു ക​യ​റു​ന്ന സം​ഘം എ​ട്ടും പ​ത്തും ദി​വ​സം​വ​രെ വ​ന​ത്തി​ല്‍ ചെ​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് തേ​ന്‍ കാ​നു​ക​ളു​മാ​യി മ​ട​ങ്ങു​ക.

വ​ന്‍​തേ​ന്‍, ചെ​റു​തേ​ന്‍, കൊ​മ്പു​തേ​ന്‍, പു​റ്റു​തേ​ന്‍ എ​ന്നി​ങ്ങ​നെ നാ​ലി​നം തേ​നു​ക​ളാ​ണ് വ​ന​ത്തി​ല്‍ വി​ള​യു​ന്ന​ത്. പെ​രു​ന്തേ​നീ​ച്ച​ക​ള്‍ താ​ന്നി, ക​രി​മ​രു​ത്, വെ​ണ്ടേ​ക്ക് തു​ട​ങ്ങി​യ മ​ര​ങ്ങ​ളു​ടെ ചി​ല്ല​ക​ളി​ലാ​ണ് കൂ​ടു​കൂ​ട്ടു​ക. ചെ​റു​തേ​നീ​ച്ച മ​ര​പ്പൊ​ത്തു​ക​ളി​ലും പു​റ്റു​തേ​നി​ച്ച മ​ണ്‍​പു​റ്റു​ക​ളി​ലു​മാ​ണ് അ​ട​ക​ളി​ല്‍ തേ​ന്‍ നി​റ​യ്ക്കു​ക. കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ക്കാ​രാ​ണ് തേ​ന്‍ ശേ​ഖ​ര​ണ​ത്തി​ല്‍ ഏ​റ്റ​വും മു​ന്നി​ലു​ള്ള​ത്.

ഒ​രു മ​ര​ത്തി​ല്‍ ക​യ​റി​യാ​ല്‍ ചി​ല്ല​ക​ളി​ലൂ​ടെ അ​ടു​ത്തു​ള്ള പ​ല മ​ര​ങ്ങ​ള്‍ ക​യ​റി അ​തി​ലെ തേ​നും ശേ​ഖ​രി​ച്ചാ​ണ് തി​രി​ച്ചി​റ​ക്കം. അ​രി​വാ​ള്‍, പാ​ത്ര​ങ്ങ​ള്‍, ഉ​ണ​ങ്ങി​യ തെ​ങ്ങോ​ല​ക്കെ​ട്ടു​ക​ള്‍, ക​യ​ര്‍, മു​ള എ​ന്നി​വ​യൊ​ക്കെ ക​രു​തി​യാ​ണ് നാ​ലും അ​ഞ്ചും പേ​ര​ട​ങ്ങി​യ സം​ഘ​ത്തി​ന്‍റെ യാ​ത്ര.

മൃ​ഗ​ങ്ങ​ൾ​ക്കു ന​ടു​വി​ൽ

പെ​രു​മ​ര​ത്തി​ല്‍ ക​യ​റാ​ന്‍ ആ​വ​ശ്യ​മാ​യ ഉ​യ​ര​ത്തി​ല്‍ മു​ള ഏ​ണി പ​ക​ല്‍ സ​മ​യം​ത​ന്നെ മ​ര​ത്തി​ല്‍ കെ​ട്ടി​യു​റ​പ്പി​ക്കും. നേ​രം ഇ​രു​ളു​ന്ന​തോ​ടെ സം​ഘം തേ​നെ​ടു​ക്കാ​ന്‍ പു​റ​പ്പെ​ടും. മ​ര​ച്ചു​വ​ട്ടി​ല്‍ എ​ത്തു​ന്ന​തി​ന് നി​ശ്ചി​ത അ​ക​ല​ത്തി​ല്‍ വ​ച്ച് കൈ​വ​ശ​മു​ള്ള വെ​ളി​ച്ചം അ​ണ​യ്ക്കും. പി​ന്നീ​ടു​ള്ള യാ​ത്ര പൂ​ര്‍​ണ​മാ​യും ഇ​രു​ട്ടി​ൽ. ശ​ബ്ദം തെ​ല്ലും കേ​ള്‍​പ്പി​ക്കാ​തെ​യാ​ണ് മ​ര​ത്തി​ന് അ​ടു​ത്തേ​ക്കു നീ​ങ്ങു​ക. ചെ​റി​യ ശ​ബ്ദ​ങ്ങ​ളും ച​ല​ന​ങ്ങ​ളും പോ​ലും തേ​നീ​ച്ച​ക​ള്‍​ക്ക് അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കും.

മാ​ത്ര​മ​ല്ല മ​ര​ച്ചു​വ​ട്ടി​ലേ​ക്ക് പു​ലി, ആ​ന, ക​ര​ടി തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ക​ട​ന്നു​വ​രാ​നും സാ​ധ്യ​ത​യു​ണ്ട്.പ​ല​പ്പോ​ഴും നൂ​റ​ടി​യൊ​ക്കെ ഉ​യ​ര​ത്തി​ല്‍ ആ​യി​രി​ക്കും തേ​നി​രി​ക്കു​ന്ന ക​മ്പ്. ചൂ​ട്ടു​ക​റ്റ കൂ​ടാ​തെ ചൂ​ലു​പോ​ലെ നി​റ​യെ ഔ​ഷ​ധ ഗു​ണ​ങ്ങ​ളു​ള്ള വ​ള്ളി​ക​ള്‍ ചേ​ര്‍​ത്തു കെ​ട്ടി​യ പൊ​ത്ത് എ​ന്ന സാ​ധ​ന​വും ഇ​വ​രു​ടെ കൈ​യി​ലു​ണ്ടാ​കും.

പു​ക​ച്ചു മാ​റ്റും

ര​ണ്ടോ മൂ​ന്നോ പേ​ര്‍ ഒ​രു​മി​ച്ചാ​ണ് മ​ര​ത്തി​ല്‍ ക​യ​റു​ക. ഈ​ച്ച​ക​ളെ പു​ക​ച്ചു മാ​റ്റി​യ ശേ​ഷം പ​ല പ്രാ​വ​ശ്യ​മാ​യി തേ​ന​ട​ക​ള്‍ അ​രി​ഞ്ഞെ​ടു​ക്കും. നി​ലാ​വെ​ട്ട​ത്തി​ല്‍ തേ​നീ​ച്ച​ക​ളു​ടെ തി​ള​ക്കം ക​ണ്ടാ​ണ് തേ​നീ​ച്ച​ക്കൂ​ടു​ക​ള്‍ തി​രി​ച്ച​റി​യു​ന്ന​ത്. ഒ​രു മ​ര​ത്തി​ല്‍​ത്ത​ന്നെ നി​ര​വ​ധി തേ​നീ​ച്ച​ക്കൂ​ടു​ക​ള്‍ ഉ​ണ്ടാ​കാ​റു​ണ്ട്. ഈ​ച്ച​ക​ളു​ടെ വ​ള​ര്‍​ച്ച അ​നു​സ​രി​ച്ചാ​ണ് അ​വ​രു​ടെ ആ​ക്ര​മ​ണ സ്വ​ഭാ​വ​വും. അ​തു​കൊ​ണ്ട് തേ​നീ​ച്ച​ക​ളു​ടെ വ​ള​ർ​ച്ച മ​ന​സി​ലാ​ക്കി​യാ​ണ് തേ​നെ​ടു​ക്ക​ൽ.

സു​ര​ക്ഷാ ക​വ​ച​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് തേ​ന്‍ ശേ​ഖ​ര​ണം. തേ​നീ​ച്ച​ക്കു​ഞ്ഞു​ങ്ങ​ള്‍ ഇ​ല്ലാ​ത്ത കൂ​ടു​ക​ളി​ല്‍​നി​ന്ന് അ​നാ​യാ​സം തേ​ന്‍ ശേ​ഖ​രി​ക്കാ​മെ​ന്നാ​ണ് വ​ന​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. ഈ​ച്ച​ക​ള്‍ പൂ​ര്‍​ണ വ​ള​ര്‍​ച്ച​യെ​ത്തി​യാ​ല്‍ ആ​ക്ര​മി​ക്കി​ല്ല. അ​മാ​വാ​സി​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ഗോ​ത്ര വി​ഭാ​ഗ​ക്കാ​ര്‍ ഏ​റെ​യും തേ​ന്‍ ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. ക​റു​ത്ത പ​ക്ക​ത്തി​ല്‍ തേ​നീ​ച്ച​ക​ള്‍ അ​ക്ര​മ സ്വ​ഭാ​വം കാ​ണി​ക്കാ​റി​ല്ല​ത്രേ.

അ​ട​ര്‍​ത്തി​യെ​ടു​ക്കു​ന്ന തേ​ന്‍​കൂ​ട് കാ​ട്ടി​നു​ള്ളി​ല്‍​ത്ത​ന്നെ അ​ട​രു​ക​ള്‍ വേ​ര്‍​തി​രി​ച്ചു പി​ഴി​ഞ്ഞെ​ടു​ക്കും. കൂ​ടു​ണ്ടാ​ക്കു​ന്ന മ​ര​ത്തി​ന്‍റെ​യും സ​മീ​പ​ത്തെ മ​ര​ങ്ങ​ളു​ടെ​യും പ്ര​ത്യേ​ക​ത​യ​നു​സ​രി​ച്ച് തേ​നി​നു നി​റ​വും ഗു​ണ​വും മാ​റു​മെ​ന്ന് ആ​ദി​വാ​സി​ക​ള്‍ പ​റ​യു​ന്നു. കു​ടും​ബ​സ​മേ​ത​മാ​ണ് ഇ​വ​ര്‍ കാ​ട്ടി​ല്‍ ക​യ​റു​ന്ന​ത്. ഉ​ള്‍​ക്കാ​ട്ടി​ലെ നീ​രു​റ​വ​ക​ള്‍​ക്കു സ​മീ​പ​ത്തോ മ​ര​ക്കൊ​മ്പി​ലോ കെ​ട്ടി​യു​ണ്ടാ​ക്കു​ന്ന താ​ത്കാ​ലി​ക കു​ടി​ലു​ക​ളി​ല്‍ താ​മ​സി​ച്ചാ​ണ് ഇ​വ​രു​ടെ തേ​ന്‍ സം​ഭ​ര​ണം.

ഹ​ണി കോ​ള

പ​ട്ടി​ക​വ​ര്‍​ഗ സം​ഘ​ങ്ങ​ളും വ​ന​സം​ര​ക്ഷ​ണ സ​മി​തി​ക​ളും മു​ഖേ​ന​യാ​ണ് ഇ​വ​രു​ടെ തേ​ന്‍ വി​ല്പ​ന. തേ​ന്‍ ഇ​ന​ങ്ങ​ളു​ടെ വ്യ​ത്യാ​സം അ​നു​സ​രി​ച്ചാ​ണ് വി​ല​യും വി​പ​ണി​യും. പ​ക്കം ഒ​ത്തു കി​ട്ടി​യാ​ല്‍ ഒ​രു പോ​ക്കി​ല്‍ ഇ​രു​പ​തും മു​പ്പ​തും കി​ലോ തേ​നു​മാ​യാ​ണ് കാ​ടി​റി​ക്കം. നി​ല​മ്പൂ​ര്‍ കാ​ടു​ക​ളി​ലെ തേ​ന്‍ ജേ​ന്‍ ഉ​റ​ക് എ​ന്ന ബ്രാ​ന്‍​ഡി​ല്‍ വി​പ​ണി​യി​ലു​ണ്ട്. കാ​ട്ടു​നാ​യ്ക്ക​രു​ടെ ഭാ​ഷ​യി​ല്‍ ജേ​ന്‍ എ​ന്നാ​ല്‍ തേ​ന്‍. ഹ​ണി കോ​ള എ​ന്ന പേ​രി​ല്‍ ശീ​ത​ള​പാ​നീ​യ​വും വി​റ്റ​ഴി​ക്കു​ന്നു.

നി​ല​മ്പൂ​ര്‍ ചാ​ലി​യാ​ര്‍, പോ​ത്തു​ക​ല്ല്, ക​രു​ളാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ണി​യ, കാ​ട്ടു​നാ​യ്ക്ക, മു​തു​വാ​ന്‍ ആ​ദി​വാ​സി ഊ​രു​കൂ​ട്ട​ങ്ങ​ള്‍ തൊ​ടു​വെ ക​മ്യൂ​ണി​റ്റി ഫൗ​ണ്ടേ​ഷ​ന്‍ എ​ന്ന സം​രം​ഭ ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ലാ​ണ് തേ​ന്‍ വി​റ്റ​ഴി​ക്കു​ന്ന​ത്. കൂ​ടാ​തെ മ​ണ്ണാ​ര്‍​ക്കാ​ട് വ​ന​വി​ക​സ​ന ഏ​ജ​ന്‍​സി വ​ഴി​യും വി​ല്പ​ന​യു​ണ്ട്. ആ​ദി​വാ​സി​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന തേ​ന്‍ ശു​ദ്ധീ​ക​രി​ച്ച് അ​ട്ട​പ്പാ​ടി ഹ​ണി എ​ന്ന പേ​രി​ലാ​ണ് വി​ല്ക്കു​ന്ന​ത്. മു​ത്ത​ങ്ങ​യി​ല്‍ ഇ​ക്കോ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി തേ​ന്‍ വൈ​ല്‍​ഡ് ഗോ​ള്‍​ഡ് ബ്രാ​ന്‍​ഡി​ല്‍ വി​റ്റ​ഴി​ക്കു​ന്നു.

തേ​ന്‍ സം​സ്‌​ക​രി​ക്കു​ന്ന​തും പാ​യ്ക്കു ചെ​യ്യു​ന്ന​തു​മെ​ല്ലാം ആ​ദി​വാ​സി​ക​ള്‍​ത​ന്നെ. തേ​നി​ലെ ക​റ, ജ​ലാം​ശം എ​ന്നി​വ​യെ​ല്ലാം നീ​ക്കി​യാ​ണ് നൂ​റു ശ​ത​മാ​നം പ്ര​കൃ​തി​ദ​ത്ത മൂ​ല്യ​വ​ര്‍​ധി​ത​മാ​യി പു​റ​ത്തി​റ​ക്കു​ന്ന​ത്. കി​ലോ​ഗ്രാ​മി​ന് 650 രൂ​പ നി​ര​ക്കി​ലാ​ണ് ആ​ദി​വാ​സി​ക​ളി​ല്‍​നി​ന്നു തേ​ന്‍ വാ​ങ്ങു​ന്ന​ത്. തേ​ന്‍ സം​സ്‌​ക​രി​ച്ച് 1,000 രൂ​പ​യ്ക്കാ​ണ് വി​ല്പ​ന.

ഔ​ഷ​ധ ഗു​ണം കൂ​ടു​ത​ലു​ള്ള ചെ​റു​തേ​നി​നു ന​ല്ല വി​ല കി​ട്ടു​മെ​ങ്കി​ലും വ​ള​രെ കു​റ​ച്ചു മാ​ത്ര​മെ ല​ഭി​ക്കാ​റു​ള്ളൂ. വി​പ​ണി​ക​ളി​ല്‍ ഏ​റ്റ​വും പ്രി​യ​വും ചെ​റു​തേ​നി​നാ​ണ്. തേ​ന്‍ ല​ഭ്യ​ത ഓ​രോ വ​ര്‍​ഷ​ത്തെ കാ​ലാ​വ​സ്ഥ​യെ ആ​ശ്ര​യി​ച്ചാ​ണ്. വേ​ന​ല്‍​മ​ഴ ആ​വ​ശ്യ​ത്തി​നു ല​ഭി​ക്കു​മ്പോ​ള്‍ വൃ​ക്ഷ​ങ്ങ​ള്‍ പു​ഷ്പി​ച്ച് തേ​ന്‍ ഉ​ത്പാ​ദ​നം വ​ര്‍​ധി​ക്കാ​റു​ണ്ട്. അ​തേ​സ​മ​യം, കാ​ലം തെ​റ്റി​യ മ​ഴ​യും വെ​യി​ലും തേ​ന്‍ ല​ഭ്യ​ത​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു.

തു​ഷാ​ര പു​ഷ്പ​ന്‍