നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ‘ദീപാലയ’യിലെ ഭിന്നശേഷിക്കാരായ കുട്ടികൾ സൃഷ്ടിച്ച മാർപാപ്പയുടെ ഫോട്ടോ പതിച്ച കരകൗശല നിർമിത ഉപഹാരം വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ദീപാലയ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ ഡോ. കെ.സി. ജോർജ് സമ്മാനിക്കുന്നു. വിദ്യാഭ്യാസത്തിലൂടെയും പ്രതീക്ഷയിലൂടെയും കുട്ടികളെ ശക്തീകരിക്കാനുള്ള ദീപാലയയുടെ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു മാർപാപ്പയ്ക്കുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ സമ്മാനം.
വിഷന്‍ 2031 ഭാഗമായി ഐടി വകുപ്പ് കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിച്ച റീകോഡ് കേരള 2025 സെമിനാറിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് എത്തുന്നു.
സംസ്ഥാന സ്കൂൾ കായികമേളയിൽ 400 മീറ്ററിൽ സ്വർണം നേടുന്ന നിവേദ്യ കലാധര്‍.
സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററിൽ സ്വർണം നേടുന്ന ഷാമില്‍ ഹുസൈന് (വടവന്നൂര്‍ സ്കൂൾ, പാലക്കാട്)