എന്റെ കേരളം പ്രദർശന വിപണനമേളയ്ക്ക് കൊല്ലത്ത് തുടക്കമായി
കൊല്ലം : പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിലൂടെ ലഭിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഭരണപരമായ കാര്യങ്ങൾ തീരുമാനിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് വിവര പൊതുജനസമ്പർക്ക വകുപ്പിൻറെ ഏകോപനത്തിൽ സംഘടിപ്പിച്ച 'എൻറെ കേരളം പ്രദർശന വിപണന മേള' ആശ്രാമം മൈതാനത്ത് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും സാമ്പത്തിക പ്രതിസന്ധിയിലും വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്നും അധ്യക്ഷപ്രസംഗം നടത്തിയ മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മേയർ ഹണി ബഞ്ചമിൻ, എം. നൗഷാദ് എംഎൽഎ, ജില്ലാ കളക്ടർ എൻ. ദേവിദാസ്, ഡപ്യൂട്ടി മേയർ എസ്.ജയൻ, സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ, റൂറൽ എസ്പി സാബു മാത്യു, എഡിഎം ജി.നിർമൽ കുമാർ, ഐ ആൻഡ് പിആർഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ശൈലേന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ.ഹേമന്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.