ട്രം​പി​ന്‍റെ തൊ​പ്പി വ​ച്ച് ജോ ​ബൈ​ഡ​ൻ
Saturday, September 14, 2024 10:42 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ, ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തൊ​പ്പി ധ​രി​ച്ച​തു കൗ​തു​ക​മാ​യി. 9/11 ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ 23-ാം വാ​ർ​ഷി​കാ​നു​സ്മ​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

അ​ൽ​ക്വ​യ്ദ ഭീ​ക​ര​ർ ത​ട്ടി​യെ​ടു​ത്ത നാ​ലു വി​മാ​ന​ങ്ങ​ളി​ലൊ​ന്നു ത​ക​ർ​ന്ന പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ അ​ഗ്നി​ര​ക്ഷാ സേ​ന​യു​മാ​യി കു​ടി​ക്കാ​ഴ്ച​യ്ക്കെ​ത്തി​യ​താ​യി​രു​ന്നു ബൈ​ഡ​ൻ. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രാ​ളു​ടെ ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ‘ട്രം​പ് 2024’ എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ തൊ​പ്പി​യാ​ണ് ബൈ​ഡ​ൻ വാ​ങ്ങി സ്വ​ന്തം ത​ല​യി​ൽ ഒ​രു നി​മി​ഷ​ത്തേ​ക്കു വ​ച്ച​ത്.


ഇ​തി​നു പ​ക​രം പ്ര​സി​ഡ​ന്‍റി​ന്‍റെ സീ​ലു​ള്ള തൊ​പ്പി​യി​ൽ ഓ​ട്ടോ​ഗ്രാ​ഫ് പ​തി​ച്ചു ന​ല്കി. ന​വം​ബ​റി​ലെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബൈ​ഡ​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സും ഡോ​ണ​ൾ​ഡ് ട്രം​പും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്.

9/11 അ​നു​സ്മ​ര​ണ​ദി​ന​ത്തി​ൽ ഐ​ക്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ് തൊ​പ്പി​കൈ​മാ​റ്റ​ത്തി​ലൂ​ടെ ബൈ​ഡ​ൻ ശ്ര​മി​ച്ച​തെ​ന്ന് വൈ​റ്റ്ഹൗ​സ് വി​ശ​ദീ​ക​രി​ച്ചു. ബൈ​ഡ​ന്‍റെ പി​ന്തു​ണ​യ്ക്കു ന​ന്ദി എ​ന്നാ​ണു ട്രം​പി​ന്‍റെ പ്ര​ചാ​ര​ണ ടീം ​പ്ര​തി​ക​രി​ച്ച​ത്.