ഡാ​ള​സി​ൽ അ​ന്ത​രി​ച്ച എ​ലി​സ​ബ​ത്ത് തോ​മ​സി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഇ​ന്ന്
Tuesday, September 10, 2024 12:00 PM IST
ഡാ​ള​സ്‌: ഡാ​ള​സി​ൽ അ​ന്ത​രി​ച്ച പ​ത്ത​നം​തി​ട്ട ക​ല്ലൂ​പ്പാ​റ വാ​ക്ക​യി​ൽ വീ​ട്ടി​ൽ റ​വ.​ഫാ.​വി.​ടി. തോ​മ​സി​ന്‍റെ ഭാ​ര്യ​യും കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് മു​ൻ പ്ര​സി​ഡ​ന്‍റും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വു​മാ​യ ബോ​ബ​ൻ കൊ​ടു​വ​ത്തി​ന്‍റെ ഭാ​ര്യ മാ​താ​വു​മാ​യ എ​ലി​സ​ബ​ത്ത് തോ​മ​സി​ന്‍റെ(83) പൊ​തു​ദ​ർ​ശ​നം ഇ​ന്ന് ന​ട​ക്കും.

മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പോ​ലീ​ത്ത(ഡ​യോ​സി​സ് ഓ​ഫ് സൗ​ത്ത് അ​മേ​രി​ക്ക) എ​ന്നി​വ​രു​ടെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച ആ​റു മു​ത​ൽ ഒ​ന്പ​ത് വ​രെ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് ച​ർ​ച്ച് 5130 ലോ​ക്ക​സ്റ്റ് ഗ്രോ​വ് ആ​ർ​ഡി ഗാ​ർ​ല​ൻ​ഡ്, ടി​എ​ക്സി​ൽ വ​ച്ച് സം​സ്കാ​ര ശു​ശ്രൂ​ഷ​യും പൊ​തു​ദ​ർ​ശ​ന​വും ന​ട​ത്തും.


സം​സ്‌​കാ​ര ശു​ശ്രൂ​ഷ ബു​ധ​നാ​ഴ്‌​ച രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 12 വ​രെ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ൽ. തു​ട​ർ​ന്ന് സ​ണ്ണി​വെ​യ്ൽ ന്യൂ​ഹോ​പ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ സം​സ്കാ​രം ന‌​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് - ബോ​ബ​ൻ കൊ​ടു​വ​ത്ത് :214 929 2292. live Telecast: provisiontv.in

വാർത്ത: പി.പി.ചെറിയാൻ