വിശ്വാസ പരിശീലന പ്രവേശനോത്സവം ഒരുക്കി ന്യൂജഴ്‌സി ഇടവക
Saturday, September 30, 2023 12:13 PM IST
സിജോയ് പാറപ്പള്ളിൽ
ന്യൂ​ജ​ഴ്‌​സി: ക്രൈ​സ്റ്റ് ദി ​കിം​ഗ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ 2023 - 2024 അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ മ​ത​ബോ​ധ​ന ക്ലാ​സു​ക​ൾ​ക്ക് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. ആ​ദ്യ ദി​ന​ത്തി​ൽ എ​ത്തി​യ എ​ല്ലാ മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ളേ​യും ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ പു​ഷ​പ​ങ്ങ​ൾ ന​ൽ​കി സ്വീ​ക​രി​ച്ചു.



തു​ട​ർ​ന്ന് എ​ല്ലാ​വ​ർ​ക്കു​മാ​യി പ്ര​ത്യേ​ക ദി​വ്യ ബ​ലി​യും അ​ധ്യാ​പ​ക​ർ​ക്കാ​യി അ​നു​ഗ്ര​ഹ പ്രാ​ർ​ഥ​ന​യും ന​ട​ത്തി. പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​വി​ധ ഐ​സ് ബ്രേ​ക്കിം​ഗ് ഗെ​യി​മു​ക​ളും മാ​താ​പി​താ​ക്ക​ൾ​ക്കാ​യി സെ​മി​നാ​റും സ്നേ​ഹ​വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു.


സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജൂ​ബി കി​ഴ​ക്കേ​പ്പു​റം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ, അ​ധ്യാ​പ​ക​ർ, ഇ​ട​വ​ക ട്ര​സ്റ്റീ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.